കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മനുഷ്യശരീരം പോലീസ് വന്നപ്പോള്‍ കടുത്ത ചൂട് സഹിക്കാനാവാതെ വെള്ളത്തില്‍ ഉറങ്ങുന്ന മനുഷ്യനായി. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ റെഡ്ഡിപുരം കോവേലകുണ്ട എന്ന ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം. നാട്ടുകാരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. പോലീസ് എത്തിയപ്പോഴേയ്ക്കും ചലനരഹിതമായി വെള്ളത്തില്‍ കിടന്ന മനുഷ്യന്‍ എഴുന്നേല്‍ക്കുകയും ചെയ്തു. രാവിലെ 7 മണിക്കാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മനുഷ്യശരീരം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല, എന്നാല്‍ 12 മണി Read More…

