മനുഷ്യര്‍ കൃത്യമായി നിര്‍ണ്ണയിച്ചു വെച്ചിട്ടുള്ളതിനാല്‍ ടെക്‌നോളജി ചതിക്കില്ലെന്നാണ് വിശ്വാസമെങ്കിലും യാത്രയ്ക്ക് വഴി ചോദിച്ചവരെ കുണ്ടിലും കുഴിയിലും കാട്ടിലും മേട്ടിലുമൊക്കെ എത്തിക്കുന്ന പതിവ് കുസൃതി തുടരുകയാണ് ഗൂഗിള്‍മാപ്പ്. ഇത്തവണ ബീഹാറില്‍ നിന്നും ഗോവയ്ക്ക് പോകാന്‍ ഇറങ്ങിയ നാല്‍വര്‍സംഘത്തെ ഗൂഗിള്‍മാപ്പ് വഴി കാണിച്ച് കൊണ്ടെത്തിച്ചത് കുറ്റാക്കൂരിരുട്ടുള്ള കൊടുംകാട്ടില്‍. ഖാനാപൂര്‍ പോലീസിന്റെ അടിയന്തര ഇടപെടല്‍ ഒഴിവാക്കി വിട്ടത് വന്‍ ദുരന്തമായിരുന്നു. ഉജ്ജയിനില്‍ നിന്ന് ഗോവയിലേക്കുള്ള ഒരു ബിഹാര്‍ കുടുംബത്തിനായിരുന്നു യാത്ര ഒരു പേടിസ്വപ്നമായി മാറിയത്. സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ ആപ്പ് കാണിച്ച വഴിയെ Read More…
Tag: police
ഭീതി നിറയ്ക്കുന്ന അസ്വാഭാവിക വേഷം ധരിച്ച യുവതി; വിതുരയെ ഭയപ്പെടുത്തുന്ന യക്ഷിയെ തേടി പോലീസ്
പൊന്മുടി സംസ്ഥാന ഹൈവേയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വരാജ് ഗേറ്റ് പരിസരത്ത് യക്ഷിയെ കണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരന്നിരുന്നു. ഇതിനെ സംബന്ധിച്ച് വിതുര പോലീസ് അന്വേഷണം തുടങ്ങി. നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനയ്ക്കായി യക്ഷികഥ പ്രചരിപ്പിച്ചതാണെന്ന വിതുര ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഭീതി തോന്നുന്ന തരത്തലുള്ള അസ്വാഭാവിക വേഷധാരിയായ സ്ത്രിയുടെ ചിത്രമാണ് യക്ഷിയെന്ന പേരില്‍ പ്രചരിക്കുന്നത്. ഇതിനോടൊപ്പെം തന്നെ ശബ്ദ രേഖയും പുറത്തുവന്നു. ചാരുപാറ വഴിവന്നപ്പോള്‍ ഗേറ്റില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം മാറി യക്ഷിയെ Read More…
കര്‍ഷകന്റെ 1.7 കോടി രൂപ മോഷണം പോയി : കണ്ടെത്തിയത് പോലീസ് നായ
അഹമ്മദാബാദ് : കര്‍ഷകന്റെ വീട്ടില്‍ നിന്നും കാണാതായ 1.7 കോടി രൂപ പോലീസ് നായയുടെ സഹായത്താല്‍ പോലീസ് കണ്ടെത്തി. രണ്ടു പരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സാറഗ്വാല ഗ്രാമത്തിലെ ബുദ്ധ സോളങ്കിയും സഹായി വിക്രം സോളങ്കിയുമാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസിന്റെ നായയായ ഡോബര്‍മാന്‍ ഇനത്തില്‍ പെടുന്ന പെന്നി എന്ന നായയാണ് പണവും പ്രതികളെയും കണ്ടെത്താന്‍ സഹായിച്ചത്. ഒക്ടോബര്‍ 12ന് നടന്ന മോഷണത്തിന്റെ മുഴുവന്‍ തുകയും പോലീസ് കണ്ടെത്തി. ഗുജറാത്തിലെ 52 വയസ്സുള്ള ഒരു കര്‍ഷകന്‍ പുരാവസ്തു Read More…
പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ 18 കാരന്‍; 2ലക്ഷം കൊടുത്ത് IPSകാരനായെന്ന് വാദം
ഐപിഎസ് ഓഫീസറായി നിയമനം ലഭിക്കാന്‍ ഒരാള്‍ക്ക് 2 ലക്ഷം രൂപ നല്‍കിയെന്ന് 18 കാരന്റെ അവകാശവാദം. പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ മിഥ്‌ലേഷ് കുമാര്‍ മാഞ്ചി എന്ന 18 കാരനാണ് ഇക്കാര്യം അവകാശപ്പെട്ടത്. ദേശീയ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മിഥ്‌ലേഷ് കുമാറിന്റെ ഒരു വീഡിയോ പങ്കിട്ടതോടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സെപ്തംബര്‍ 20 ന് ബീഹാറിലെ ജാമുയിയ പോലീസ് സ്റ്റേഷനിലാണ് യുവാവ് ഐപിഎസ് ഓഫീസറുടെ വേഷം ധരിച്ച് തോക്കുമായി ഹാജരായത്. ഇയാള്‍ വ്യാജനാണെന്ന് പോലീസ് Read More…
ബിഗ് സല്യൂട്ട്! ഈ പോലീസുകാരന്‍ ദത്തെടുത്തത് 350 പേരെ; 180 പേര്‍ക്കും സര്‍ക്കാര്‍ജോലി
ഹരിയാനയിലെ സോനിപത്തിലെ ഒരു പോലീസ് കോണ്‍സ്റ്റബിളായ അമിതിന്റെ അചഞ്ചലമായ പ്രതിബദ്ധതയില്‍ ഓരോ ദിവസവും 30ഓളം കുട്ടികള്‍ പുതിയ പ്രതീക്ഷയോടെയാണ് ഉണരുന്നത്. ദരിദ്രമായ സാഹചര്യത്തില്‍ വളര്‍ന്ന് ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ട് സഹിച്ച് പോലീസുകാരനായി മാറിയ ആള്‍ മാറ്റിമറിച്ചത് പാവപ്പെട്ട 350ലധികം കുട്ടികളുടെ ജീവിതം . ഇവരില്‍ 185 പേര്‍ സര്‍ക്കാര്‍ ജോലി നേടുകയും ചെയ്തു. ഡല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിളായ അമിത് ലാത്തിയ പാവപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കുന്നു. ഒരുകാലത്ത് റിക്ഷാ വലിക്കുന്നവരായോ Read More…
20വര്‍ഷംമുമ്പ് കൊലപാതകം നടത്തി മുങ്ങി ; പോലീസ് തപ്പുന്ന കൊടുംകുറ്റവാളി മെക്‌സിക്കോയില്‍ പോലീസുകാരന്‍
ഏകദേശം രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ പോലീസ് തപ്പിക്കൊണ്ടിരിക്കുന്ന കൊടും കുറ്റവാളി മെക്‌സിക്കോയില്‍ പോലീസ് ഉദ്യോഗസ്ഥന്‍. സിന്‍സിനാറ്റിയിലെ മാരകമായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ തിരയുന്ന ഒളിച്ചോടിയ അന്റോണിയോ ”എല്‍ ഡയാബ്ലോ” റിയാനോയെയാണ് മെക്‌സിക്കന്‍ പോലീസില്‍ ഉദ്യോഗസ്ഥനായി കണ്ടെത്തിയത്. 2004 ഡിസംബറില്‍, ക്രിസ്മസിന് നാല് ദിവസം മുമ്പ്, ഒഹായോയിലെ സിന്‍സിനാറ്റിയിലെ ഒരു ബാറില്‍ വച്ച് അന്റോണിയന്‍ റിയാനോ 25 വയസ്സുള്ള ഒരാളുമായി വഴക്കുണ്ടാക്കി. തര്‍ക്കം തുടരുന്നതിനിടയില്‍ റിയാനോ തോക്ക് പുറത്തെടുക്കുന്നതും മറ്റൊരാളുടെ മുഖത്ത് വെടിവെയ്ക്കുന്നതും അയാള്‍ മരിച്ചു വീഴുന്നതും Read More…
തോക്ക് ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; പിന്നാലെ ജയില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
സമൂഹ മാധ്യമങ്ങളില്‍ ദിനംപ്രതി പല തരത്തിലുള്ള റീല്‍സുകളും നമ്മുടെ കണ്‍മുന്നിലെത്താറുണ്ട്. ഇപ്പോള്‍ തോക്കുമായി നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ തിഹാര്‍ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നു. അസിസ്റ്റന്റ് സുപ്രണ്ട് ദീപക് ശര്‍മ്മയ്ക്കെതിരെയാണ് നടപടി. ജയില്‍ വകുപ്പ് ജയില്‍ സുപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചട്ടുണ്ട്. കൈയില്‍ തോക്കുമായി മറ്റ് മൂന്ന് പേര്‍ക്കൊപ്പം ‘ ഖല്‍നായക് ഹൂന്‍ മെയ്’ എന്ന ബോളിവുഡ് ഗാനത്തിന് ദൂപക് ശര്‍മ്മ നൃത്തം ചെയ്യുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ നൃത്തത്തിനിടയില്‍ തോക്കെടുത്ത് മുന്നിലുള്ള ആളിന് നേരേ Read More…
കണ്ണൂരില്‍ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; പൊലീസുകാരനെതിരേ പരാതി
കണ്ണൂരിലെ കോട്ടയിൽ സുരക്ഷാ വിഭാഗത്തില്‍ ജോലി നോക്കുന്ന പൊലീസുകാരനെതിരെ ബ്ലാക് മെയിലിങ് പരാതി. കോട്ടയിലെത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണില്‍ പകർത്തുകയും പിന്നീട് ചിത്രങ്ങൾ പുറത്തു വിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നുമാണ് ആരോപണം. കൊല്ലം സ്വദേശികളായ യുവതിയും യുവാവുമാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രവീഷിനെതിരെയാണ് പരാതി. കഴിഞ്ഞ എട്ടുവര്‍മായി ഇയാള്‍ ഇവിടെ ഡ്യൂട്ടി ചെയ്യുകയാണ്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നേരത്തേ പങ്കാളിയോടൊപ്പം കണ്ണൂര്‍ Read More…
പീഡിപ്പിച്ച സ്വന്തം അച്ഛനെതിരേ പരാതി നല്‍കിയിട്ടും ‘നാണക്കേട്’ പറഞ്ഞ് കേസെടുത്തില്ല ; പോലീസിനെതിരേ 39 വര്‍ഷം നിയമപോരാട്ടം- ഒടുവില്‍ വിജയം
കൗമാരപ്രായത്തില്‍ സ്വന്തം പിതാവ് ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതി അവഗണിച്ചതിന് 56 കാരിയുടെ നിയമപോരാട്ടത്തിന് പിഴയും ക്ഷമാപണവും നടത്തി പോലീസ്. കരോള്‍ ഹിഗ്ഗിന്‍സ് എന്ന 55 കാരി പോലീസിനെതിരേ നടത്തിയ 39 വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് പര്യവസാനമായത്. കരോള്‍ ഹിഗ്ഗിന്‍സിന്റെ പിതാവ് എലിയട്ട് ആപ്പിള്‍യാര്‍ഡിനെ കോടതി ശിക്ഷിച്ചു. 76 കാരന്‍ ആപ്പിള്‍യാര്‍ഡിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘വളരെയധികം സമയമെടുത്തതിന്’ സേന ഇപ്പോള്‍ ക്ഷമാപണം നടത്തി – കൂടാതെ മിസ് ഹിഗ്ഗിസിന് 15,000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കി. 1984 Read More…









