Sports

ഏഷ്യാ കപ്പ് 2025: ടോസിനുശേഷം പാക്ക് ക്യാപ്റ്റന് കൈകൊടുക്കാതെ വീണ്ടും സൂര്യകുമാർ യാദവ്- വീഡിയോ

ഏഷ്യാ കപ്പ് 2025 സൂപ്പർ 4 ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ ഹസ്തദാനത്തില്‍നിന്ന് വിട്ടുനിന്ന് വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ്. ദുബായിൽ നടന്ന പോരാട്ടത്തിന് മുന്നോടിയായി ടോസ് സമയത്ത് പാകിസ്ഥാൻ നായകൻ സൽമാൻ ആഘയുമായി കൈ കുലുക്കാതെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് . ടൂർണമെന്റിന്റെ തുടക്കത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റുമുട്ടലിന്റെ അതേ രംഗം .

ടോസ് സമയത്ത് സൂര്യകുമാർ സൽമാനെ മറികടന്ന് ഹസ്തദാനം നൽകാതെ നടന്നിരുന്നു, ഇത് സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. നേരത്തേ മത്സരത്തിനുശേഷം ഇന്ത്യൻ കളിക്കാരാരും പാകിസ്ഥാൻ ടീമുമായി മത്സരശേഷം ഹസ്തദാനം ചെയ്യാത്തത് വിവാദമായിരുന്നു.

ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു.