Featured Sports

ഒടുവിൽ സൂര്യകുമാർ യാദവ് പുറത്ത്; ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റനാകാൻ ഈ 2 പേർ , ഗംഭീറിന്റെ നിലപാട് നിർണായകം

മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യം ബോർഡിന്റെ അപെക്സ് കൗൺസിലിനെ അറിയിക്കും. സൂര്യകുമാറിനെ മാറ്റുന്നതിൽ സെലക്ടർമാരും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഒരേ നിലപാടിലാണോ എന്ന കാര്യം ബിസിസിഐ സെക്രട്ടറി ദേവാജിത് സക്കിയ കൗൺസിലിന് മുന്നിൽ വ്യക്തമാക്കും. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഫോമിലല്ലാത്ത Read More…

Featured Sports

അടുത്ത ക്യാപ്റ്റൻ ശ്രേയസ്സല്ല, സഞ്ജുവുമല്ല; മുംബൈ ഇന്ത്യൻസിലെ ഈ യുവതാരത്തിന് സാധ്യത? സൂര്യയെ കൈവിട്ട് ഗംഭീർ?

മുംബൈ ∙ സൂര്യകുമാർ യാദവ് ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തിൽ ബിസിസിഐ വൃത്തങ്ങളിൽ നിന്ന് പുതിയ സൂചനകൾ പുറത്തുവരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യകുമാറിന്റെ ഭാവി ഇനി പ്രധാനമായും തീരുമാനിക്കുന്നത് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ആയിരിക്കും. വെറുമൊരു ബാറ്റർ മാത്രമായി സൂര്യയെ ടീമിൽ നിലനിർത്തണമോ എന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്കും ഇപ്പോൾ കൃത്യമായ തീരുമാനമില്ല. ‘‘കഴിഞ്ഞ സീസണിൽ എഴുന്നൂറിലധികം റൺസ് നേടിയതുപോലെ, ഫോമിലേക്ക് തിരിച്ചെത്താൻ സൂര്യകുമാറിനെ ഐപിഎൽ സഹായിക്കുമെന്നാണ് സെലക്ടർമാർ ആദ്യം കരുതിയത്. എന്നാൽ Read More…

Featured Sports

‘ഇനി മതിയാക്കിക്കൂടെ?’ ഗോൾഡൻ ഡക്കായ സൂര്യകുമാറിനെതിരെ ആഞ്ഞടിച്ച് ആരാധകർ, കടുത്ത ട്രോളുകൾ!

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായ മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന നിർണായക മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മുംബൈയെ നയിക്കാനെത്തിയ സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ എറിഞ്ഞ പന്തിൽ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. രണ്ട് ദിവസം മുമ്പ് മാത്രം ഒരു പെൺകുഞ്ഞിന് അച്ഛനായ സൂര്യകുമാർ Read More…

Featured Sports

‘ഗേൾ ഡാഡ്’; സന്തോഷത്തിനു പിന്നാലെ സൂര്യയെ തേടിയെത്തിയത് നിരാശവാർത്ത; ഗില്ലും തെറിക്കും?

ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് താരവുമായ സൂര്യകുമാർ യാദവിനും ഭാര്യ ദേവിഷ ഷെട്ടിക്കും പെൺകുഞ്ഞ് പിറന്നു. താൻ ഒരു ‘പെൺകുട്ടിയുടെ അച്ഛൻ’ ആയ വിവരം സൂര്യകുമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനു പിന്നാലെ ബോളിവുഡ് താരം രൺവീർ സിങ്, സഹതാരം ദീപക് ചാഹർ തുടങ്ങിയ പ്രമുഖരും മുംബൈ ഇന്ത്യൻസ് ടീമും താരത്തിന് ആശംസകളുമായി എത്തി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതിനാൽ ഞായറാഴ്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ സൂര്യ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഹാർദിക് Read More…

Featured Sports

ഇപ്പോൾ ടീമിലില്ല, പക്ഷേ സൂര്യയുടെ പിൻഗാമിയായി ക്യാപ്റ്റനാകാൻ ഈ മലയാളി വേരുകളുള്ള താരം !

മുംബൈ ∙ 2026 ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശം മെല്ലെ അടങ്ങുമ്പോഴേക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയാണ്. 2027-ലെ ഏകദിന ലോകകപ്പാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്നത് ടീമിന് അഭിമാനപ്രശ്നമാണ്. അതോടൊപ്പം 2028-ലെ ട്വന്റി20 ലോകകപ്പും ക്രിക്കറ്റ് ആദ്യമായി ഉൾപ്പെടുന്ന ലൊസാഞ്ചലസ് ഒളിംപിക്സും വരുന്നുണ്ട്. ഒളിംപിക്സിൽ സ്വർണം നേടുക എന്നതാണ് തന്റെ അടുത്ത സ്വപ്നമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിരുന്നെങ്കിലും, അതുവരെ അദ്ദേഹം Read More…

Featured Sports

‘വീണ്ടും പൂജ്യത്തിന് പുറത്തായാലും നീ തന്നെ ഓപ്പണർ’; തളർന്നപ്പോൾ അഭിഷേകിനെ ചേർത്തുപിടിച്ച് ഗംഭീറും സൂര്യയും

ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോഴും കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തനിക്ക് നൽകിയ ഉറച്ച പിന്തുണയെക്കുറിച്ച് മനസുതുറന്ന് യുവതാരം അഭിഷേക് ശർമ. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ 55 റൺസുമായി ഫോമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ബിസിസിഐ ടിവിയോട് സംസാരിക്കുകയായിരുന്നു താരം. വലിയൊരു വേദിയിൽ രാജ്യത്തിനായി അരങ്ങേറുമ്പോൾ മികച്ച തുടക്കം ആഗ്രഹിച്ചിരുന്നെങ്കിലും പരിക്കും ആശുപത്രിവാസവും തിരിച്ചടിയായെന്ന് അഭിഷേക് സമ്മതിക്കുന്നു. എന്നാൽ ആ പ്രതിസന്ധിഘട്ടത്തിലും ടീം മാനേജ്‌മെന്റ് തന്നിൽ അർപ്പിച്ച വിശ്വാസമാണ് കരുത്തായതെന്ന് താരം Read More…

Featured Sports

അഭിഷേകിനോ തിലകിനോ പകരം സഞ്ജുവിനെ കളിപ്പിക്കാനോ? ഹ..ഹഹ…’: ചിരിച്ചുതള്ളി സൂര്യ; അപമാനിച്ചെന്ന് ആരാധകർ– വീഡിയോ

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ വിവാദത്തിലേക്ക്. ഫോമില്ലാതെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ ഓപ്പണർ അഭിഷേക് ശർമയ്‌ക്കോ, ബാറ്റിംഗ് വേഗത കുറഞ്ഞതിന്റെ പേരിൽ വിമർശനം നേരിടുന്ന തിലക് വർമയ്‌ക്കോ പകരം മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള സൂര്യകുമാറിന്റെ പ്രതികരണമാണ് ആരാധകരെ ചൊടിപ്പിച്ചത്. ചോദ്യം കേട്ടയുടനെ ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ Read More…

Featured Sports

‘ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ’; കാര്യവട്ടത്ത് സഞ്ജുവിന് വഴിയൊരുക്കി മുന്നില്‍ സൂര്യ കുമാർ യാദവ്- വീഡിയോ

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനായി കാര്യവട്ടത്ത് ഇന്ത്യന്‍ ടീമെത്തിയപ്പോള്‍, സഞ്ജുവിന് മുന്നില്‍ ചിരി പടർത്തി സൂര്യ കുമാർ യാദവ്. ടീമംഗങ്ങള്‍ നടന്നു വരവേ, ഒരാള്‍ സഞ്ജുവിനെ നോക്കി സഞ്ജുവേട്ടാ എന്ന് വിളിക്കുമ്പോഴാണ് തമാശ രൂപേണ സൂര്യ കുമാർ യാദവ് ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ എന്ന് പറയുന്നത്. ഇന്ത്യ-ന്യൂസിലന്‍ഡ്‌ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായാണ്‌ ടീമുകള്‍ തിരുവനന്തപുരത്ത്‌ എത്തിയത്‌. ആദ്യ മൂന്നു മത്സരങ്ങള്‍ ജയിച്ച്‌ പരമ്പര ഇന്ത്യ നേരത്തേതന്നെ ഉറപ്പിച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന നാലാം Read More…

Featured Sports

ടി20 ലോകകപ്പ് 2026: കപ്പടിച്ചാല്‍ ഇന്ത്യൻ ടീമിന് സ്വന്തമാക്കാൻ കഴിയുന്ന 3 അപൂർവ്വ റെക്കോർഡുകൾ

മുംബൈ, ജനുവരി 25: “ചരിത്രം ആവർത്തിക്കുക, ചരിത്രത്തെ തോൽപ്പിക്കുക” എന്ന മുദ്രാവാക്യവുമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം 2026-ലെ ഐസിസി ടി20 ലോകകപ്പിന് ഇറങ്ങുന്നത്. ഈ ടൂർണമെന്റിന് മുൻപ് മറ്റൊരു ടീമും കൈവരിച്ചിട്ടില്ലാത്ത മൂന്ന് പ്രധാന റെക്കോർഡുകൾ സ്വന്തമാക്കാൻ ടീം ഇന്ത്യക്ക് മുന്നിൽ അവസരമുണ്ട്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ 2024-ലെ ലോകകപ്പ് നേടിയ ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യക്ക് സ്വന്തമാക്കാൻ കഴിയുന്ന ആ മൂന്ന് റെക്കോർഡുകൾ ഇവയാണ്: ഐസിസി ടി20 ലോകകപ്പ് വിജയികളുടെ പട്ടിക: ഇന്ത്യ: Read More…