Featured Sports

അടിയോടടി; 23 ഇന്നിങ്സിനു ശേഷം ക്യാപ്റ്റന് ഒരു ഫിഫ്റ്റി; കിവികളെ തല്ലി പറപ്പിച്ച് ഇഷാനും സൂര്യയും ദുബെയും, ഇന്ത്യയ്ക്ക് 7വിക്കറ്റ് ജയം

റായ്‌പുര്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ ആറ്‌ വിക്കറ്റിന്‌ 208 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 28 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നായകന്‍ സൂര്യകുമാര്‍ യാദവ്‌ (37 പന്തില്‍ നാല്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം പുറത്താകാതെ 82), ശിവം ദുബെ (18 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 36) എന്നിവര്‍ ചേര്‍ന്നാണ്‌ വിജയ റണ്ണെടുത്തത്‌. അഞ്ച്‌ Read More…

Featured Sports

ശുഭ്മൻ ഗിൽ പുറത്ത്; നിർണ്ണായക മത്സരത്തിൽ സഞ്ജു സാംസൺ ഓപ്പണറാകും?

അഹമ്മദാബാദ്‌: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിട്ടു നില്‍ക്കുകയാണ്‌. ലഖ്‌നൗവില്‍ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി20 മൂടല്‍ മഞ്ഞ്‌ മൂലം ഒരു പന്ത്‌ പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. അഭിഷേക് ശർമ്മ-സഞ്ജു സാംസൺ സഖ്യത്തെ ഓപ്പണർമാരായി പരീക്ഷിക്കാനുള്ള അവസരം ഇതോടെ ഇന്ത്യൻ മാനേജ്‌മെന്റിന് നഷ്ടമായി. പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ശുഭ്മൻ ഗില്ലിന് Read More…

Featured Sports

പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്റെ ഫോം പരിതാപകരം

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം മത്സരം ഇന്ന്‌. ലഖ്‌നൗവില്‍ രാത്രി ഏഴിനു മത്സരം ആരംഭിക്കും. ആദ്യത്തെതും മൂന്നാമത്തെയും കളികള്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 2-1 നു മുന്നിലുള്ള ഇന്ത്യക്ക്‌ ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പരിതാപകരമായ ഫോമാണ്‌ ഇന്ത്യയെ അലട്ടുന്നത്‌. കഴിഞ്ഞ ഒക്‌ടോബറിനുശേഷം സൂര്യയുടെ ബാറ്റില്‍നിന്ന്‌ ഒരു അര്‍ധസെഞ്ചുറിപോലും പിറന്നിട്ടില്ല. 21 ഇന്നിങ്‌സില്‍നിന്ന്‌ 239 റണ്ണാണ്‌ ഇക്കാലയളവില്‍ താരം Read More…

Featured Sports

ഫോമില്ലാതെ വലയുന്ന നായകന്‍, ട്വന്റി20 മൂന്നാം മത്സരം ഇന്ന്, ഗില്ലിനു പകരം​ സഞ്‌ജു കളിക്കുമോ?

ധര്‍മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും. ധര്‍മശാലയിലെ ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പര 1-1 നു തുല്യനിലയിലാണ്‌. കടുപ്പമേറിയ പിച്ചുകളിലൊന്നാണ്‌ ഇവിടുത്തേത്‌. ഇവിടെ നടന്ന അഞ്ച്‌ ട്വന്റി20 കളും രാത്രിയാണു നടത്തിയത്‌. അതില്‍ നാലും രണ്ടാമത്‌ ബാറ്റ്‌ ചെയ്‌ത ടീമാണു ജയിച്ചത്‌. തണുപ്പന്‍ കാലാവസ്‌ഥ മത്സരത്തെ അപ്രവചനീയമാക്കും. ധര്‍മശാലയില്‍ ടോസ്‌ ഏറെ നിര്‍ണായകമാകും. രണ്ടാം ട്വന്റി20 Read More…

Sports

സഞ്‌ജുവിന്‌ അവസരങ്ങള്‍ നല്‍കിയെന്ന്‌ സൂര്യകുമാര്‍

കട്ടക്ക്‌: അടുത്ത വര്‍ഷം ആരംഭിക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മുന്നോടിയായുള്ള മത്സരങ്ങളാണു നടക്കുന്നതെന്ന്‌ ഇന്ത്യന്‍ ടീം നായകന്‍ സൂര്യകുമാര്‍ യാദവ്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്നു നടക്കുന്ന അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയ്‌ക്കു മുന്നോടിയായുള്ള കൂടിക്കാഴ്‌ചയിലാണു സൂര്യകുമാര്‍ യാദവ്‌ നയം വ്യക്‌തമാക്കിയത്‌. പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ശുഭ്‌മന്‍ ഗില്ലും ഹാര്‍ദിക്‌ പാണ്ഡ്യയും തിരിച്ചെത്തിയതോടെ ടീമില്‍ അധികം പരീക്ഷണങ്ങള്‍ക്കു സാധ്യതയില്ലെന്നും സൂര്യ പറഞ്ഞു. മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിന്‌ പകരം ഗില്‍ കളിക്കാന്‍ കാരണം അദ്ദേഹം ആ സ്‌ഥാനം Read More…

Featured Sports

റിച്ചാര്‍ഡ്‌സിനെ ഓടിപ്പിടിച്ച കപില്‍, പിന്നെ ശ്രീ, മില്ലറെ പറന്നെടുത്ത സൂര്യകുമാര്‍, ഇപ്പോഴിതാ അമന്‍ജ്യോതിന്റെ മാജിക്കല്‍ ക്യാച്ച്- വീഡിയോകള്‍

ക്യാച്ചുകളാണ് മാച്ചുകളെ ജയിപ്പിക്കുന്നത് എന്നാണ് ക്രിക്കറ്റിലെ അനുഭവം. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായകമായത് ഇത്തരം കാച്ചുകളായിരുന്നു. 1983 ലോകകപ്പ് ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് 18 മീറ്റര്‍ ഓടിയെടുത്ത കപിലും 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ മിസ്ബാഹ് ഉള്‍ ഹഖിന്റെ ക്യാച്ചെടുത്ത ശ്രീശാന്തും 2024 ടി20 ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലെറെ തകര്‍പ്പനൊരു ക്യാച്ചിലൂടെ മടക്കിയ സൂര്യകുമാര്‍ യാദവുമെല്ലാം ​‍ത്രസിപ്പിക്കുന്ന ഓര്‍മയാണ്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റില്‍ സെഞ്ചുറിയുമായി നിന്ന ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാദിന്റെ ക്യാച്ചെടുത്ത Read More…

Sports

ഏഷ്യാ കപ്പ് 2025: ടോസിനുശേഷം പാക്ക് ക്യാപ്റ്റന് കൈകൊടുക്കാതെ വീണ്ടും സൂര്യകുമാർ യാദവ്- വീഡിയോ

ഏഷ്യാ കപ്പ് 2025 സൂപ്പർ 4 ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ ഹസ്തദാനത്തില്‍നിന്ന് വിട്ടുനിന്ന് വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ്. ദുബായിൽ നടന്ന പോരാട്ടത്തിന് മുന്നോടിയായി ടോസ് സമയത്ത് പാകിസ്ഥാൻ നായകൻ സൽമാൻ ആഘയുമായി കൈ കുലുക്കാതെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് . ടൂർണമെന്റിന്റെ തുടക്കത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റുമുട്ടലിന്റെ അതേ രംഗം . ടോസ് സമയത്ത് സൂര്യകുമാർ സൽമാനെ മറികടന്ന് ഹസ്തദാനം നൽകാതെ നടന്നിരുന്നു, ഇത് സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. നേരത്തേ Read More…

Sports

മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ടു തട്ടില്‍; ഹാര്‍ദിക് ബാറ്റിംഗിന് എത്തിയപ്പോള്‍ രോഹിതും സൂര്യകുമാര്‍ യാദവും വിട്ടു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ല്‍ പ്‌ളേഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീമായി മാറിയ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. അടുത്ത സീസണില്‍ ഐപിഎല്‍ മെഗാ ലേലത്തിന് സാക്ഷ്യം വഹിക്കാനിരിക്കെ മിക്കവാറും അഞ്ചുതവണ മുംബൈയ്ക്കായി കപ്പുയര്‍ത്തിയ രോഹിത് അടുത്ത സീസണില്‍ മറ്റൊരു ടീമിന് കളിച്ചേക്കാന്‍ സാധ്യതയേറെയാണ്. രോഹിതിനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ട് നിലവിലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്താനുള്ള സാധ്യതയാണ് ടീമിലെ പടലപിണക്കങ്ങള്‍ തെളിയിക്കുന്നത്. ഈ സീസണില്‍ രോഹിതിനെ മാറ്റി ഹാര്‍ദിക്കിനെ പുതിയ Read More…

Sports

ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ പ്രകടനം ; സൂര്യകുമാര്‍ ഐസിസി ടി20 നായകന്‍

ഇന്ത്യയുടെ ടി20 ടീമിനെ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനം സൂര്യകുമാര്‍ യാദവിന് ഗുണമായി. രണ്ടു പരമ്പരകളില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിനെ 2023ലെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചു. 2023ലെ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് സൂര്യകുമാറിനെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഏകദിന ലോകകപ്പിന് ശേഷം സൂര്യകുമാറിന്റെ നായകത്വത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ രണ്ട് ടി 20 പരമ്പരകള്‍ കളിച്ചു. സ്‌കൈ എന്ന് വിളിപ്പേരുള്ള ഈ സ്‌ഫോടനാത്മക Read More…