Celebrity

ഹൻസിക കൃഷ്ണയുടെ ‘സബ്സ്ക്രിപ്ഷൻ’ വീഡിയോ ലീക്കായി, എഐയോ ഒറിജിനലോ? വ്യാപക വിമര്‍ശനം

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഹൻസിക കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളായ ഹൻസികയുടെ ഒരു പുത്തൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തിന്റെ പതിവ് ശൈലിയിൽ നിന്നും മാറി ബോൾഡ് ലുക്കിലുള്ള ഈ വീഡിയോ എക്സ് (ട്വിറ്റർ) അടക്കമുള്ള ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതുവരെ ആരാധകർ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദൃശ്യങ്ങളായതിനാൽ ഇത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഡീപ് ഫേക്ക് വീഡിയോ ആണോ അതോ താരം തന്റെ സബ്സ്ക്രൈബേഴ്സിന് വേണ്ടി മാത്രം പങ്കുവെച്ചതാണോ എന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ.

വീഡിയോ സൈബർ ലോകത്ത് വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഹൻസിക നേരിടുന്നത്. തന്റെ പേജിലെ സബ്സ്ക്രിപ്ഷൻ എണ്ണം കൂട്ടാൻ വേണ്ടി താരം മനപ്പൂർവം പങ്കുവെച്ചതാണ് ഈ വീഡിയോ എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. നേരത്തെ 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ ചാർജ് ഇപ്പോൾ 390 രൂപയായി ഹൻസിക വർധിപ്പിച്ചതായും, വീഡിയോ പുറത്തുവന്നതോടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വൻ വർധനവുണ്ടായതായും സോഷ്യൽ മീഡിയയിൽ സംസാരമുണ്ട്.

ഇൻസ്റ്റഗ്രാമിൽ മാത്രം 1.6 മില്യൺ ഫോളോവേഴ്സുള്ള ഹൻസിക, ഫാഷൻ, യാത്രകൾ, നൃത്തം തുടങ്ങിയ വിശേഷങ്ങളാണ് സാധാരണയായി പങ്കുവെക്കാറുള്ളത്. നിലവിൽ 1800-ഓളം സബ്സ്ക്രൈബേഴ്സാണ് ഹൻസികയുടെ പേജിനുള്ളത്. പ്രതിമാസം 390 രൂപയാണ് ഇതിനായി ഈടാക്കുന്നത്. എന്നാൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം പേർ സബ്സ്ക്രിപ്ഷൻ എടുത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്ക് ആണോ അതോ സബ്സ്ക്രൈബേഴ്സിനായി നൽകിയതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിവാദങ്ങളോട് ഹൻസിക ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല. അതേസമയം, താരം ഉടൻ തന്നെ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. നസ്‌ലിൻ നായകനാകുന്ന ‘ബാച്ചിലർ പാർട്ടി 2’ എന്ന ചിത്രത്തിലൂടെയായിരിക്കും ഹൻസികയുടെ സിനിമാ പ്രവേശനം എന്നാണ് സൂചനകൾ.