കോഴിക്കോട്: മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയില്‍ ലക്ഷങ്ങള്‍ വാങ്ങി രഹസ്യ പ്രാക്ടീസ് നടത്തിവന്ന, വയനാട് ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ തിരുവനന്തപുരം ആനയറ സ്വദേശി ഡോ. വി. ശിവപ്രസാദാ(48)ണ് പിടിയിലായത്.
സ്വകാര്യാശുപത്രിയില്‍ രോഗികളെന്ന വ്യാജേനയെത്തിയ കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി: കെ.കെ. ബിജുവും സംഘവുമാണ് ഡോക്ടറെ കുടുക്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നോണ്‍ പ്രാക്ടീസിങ് അലവന്‍സ് വാങ്ങുന്ന ഡോക്ടര്‍മാര്‍ സ്വകാര്യാശുപത്രികളില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മെഡിക്കല്‍ കോളജില്‍ പ്രതിമാസം മൂന്നുലക്ഷം രൂപയോളം ശമ്പളം വാങ്ങുന്ന ഡോ. ശിവപ്രസാദ് കോട്ടയ്ക്കലിലെ ആശുപത്രിയില്‍നിന്ന് ഏഴുലക്ഷത്തോളം രൂപയും ശമ്പളം വാങ്ങിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
സ്വകാര്യ പ്രാക്ടീസിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയîപ്പെട്ട ശിവപ്രസാദ് മുന്‍സര്‍ക്കാരിന്റെ കാലത്ത് ഉന്നതസ്വാധീനത്തിലൂടെയാണ് വയനാട് മെഡിക്കല്‍ കോളജില്‍ നിയമനം നേടിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.




