Featured Oddly News

35,000 അടി ഉയരത്തിൽ കോക്ക്പിറ്റ് പ്രണയത്തിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തി ഫ്ലൈറ്റ് അറ്റൻഡന്റ്

ഒരു വിദേശ വിമാനത്തിലെ എയർ ഹോസ്റ്റസ്, വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളിലെ രഹസ്യജീവിതത്തെക്കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു. ഒരു വിമാനം സാധാരണയായി 35,000 അടി ഉയരത്തിൽ ക്രൂസിംഗ് വേഗതയിലെത്തുകയും ഓട്ടോപൈലറ്റ് മോഡിലേക്ക് മാറുകയും ചെയ്യുമ്പോൾ, കോക്ക്പിറ്റിൽ പൈലറ്റുമാരും ജീവനക്കാരും ചിലപ്പോൾ രഹസ്യ പ്രണയത്തിൽ ഏർപ്പെടാറുണ്ടെന്ന്ന്നാണ് അവര്‍ വെളിപ്പെടുത്തിയത്.

സുരക്ഷ, പ്രൊഫഷണലിസം, കർശനമായ കോക്ക്പിറ്റ് നിയമങ്ങൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഈ വെളിപ്പെടുത്തല്‍.

ഓട്ടോപൈലറ്റും ‘ഹൈ മൈൽ ക്ലബി’ന്റെ തുടക്കവും

സോഷ്യൽ മീഡിയയിൽ സിയറ മിസ്റ്റ് എന്നറിയപ്പെടുന്ന എയർ ഹോസ്റ്റസ് വിശദീകരിക്കുന്നത്, ദീർഘദൂര വിമാന യാത്രകളിൽ, സ്ഥിരമായ മാനുവൽ നിയന്ത്രണം ആവശ്യമില്ലാത്തപ്പോൾ, ക്രൂ അംഗങ്ങൾക്കിടയിൽ ചിലപ്പോൾ പ്രണയപരമായ കാര്യങ്ങൾ ആരംഭിക്കാറുണ്ടെന്നാണ്.

ഓട്ടോപൈലറ്റ് ഓൺ ചെയ്ത ശേഷം, പരസ്പരം ഇഷ്ടമുള്ള ചില പൈലറ്റുമാരും കാബിൻ ക്രൂവും “ഹൈ മൈൽ ക്ലബ്” പാർട്ടികളിൽ ഏർപ്പെടാറുണ്ടെന്ന് അവർ അവകാശപ്പെടുന്നു. ഇത്തരം സംഭവങ്ങൾ അപൂർവമല്ലെന്നും, പല ദീർഘദൂര വിമാനങ്ങളിലും ഇത് സംഭവിക്കാറുണ്ടെന്നും അവർ പറയുന്നു.

എയർ ഹോസ്റ്റസുമാരെ കോക്ക്പിറ്റിലേക്ക് എങ്ങനെയാണ് വിളിക്കുന്നത്?

സിയറ മിസ്റ്റിന്റെ വെളിപ്പെടുത്തൽ അനുസരിച്ച്, സാധാരണ വ്യോമയാന പ്രോട്ടോക്കോൾ അനുസരിച്ച്, ഒരു പൈലറ്റിന് മറ്റേ പൈലറ്റ് പുറത്ത് പോകുമ്പോൾ, ഉദാഹരണത്തിന് ടോയ്‌ലറ്റിലോ മറ്റോ പോകുമ്പോള്‍, ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ കോക്ക്പിറ്റിലേക്ക് വിളിക്കാൻ അനുവാദമുണ്ട്. എന്നാൽ, പൈലറ്റും ആ ഹോസ്റ്റസും തമ്മിൽ പ്രണയബന്ധമുണ്ടെങ്കില്‍, സഹായം ആവശ്യമുണ്ട് എന്ന വ്യാജേന ഒരുമിച്ച് സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കാൻ ഈ നിയമം ഒരു ഒഴിവുകഴിവായി ഉപയോഗിക്കപ്പെടാം. അത്തരം സന്ദർഭങ്ങളിൽ, കോക്ക്പിറ്റിനുള്ളിൽ ഒരു പ്രണയാന്തരീക്ഷം രൂപപ്പെടുമെന്നും ഇത് പലപ്പോഴും യാത്രയ്ക്ക് മുമ്പേതന്നെ തീരുമാനിക്കുന്നതാണെന്നും അവർ പറയുന്നു. ഈ കൂടിക്കാഴ്ചകൾ ഫ്ലൈറ്റിന്റെ അവസാനം വരെ അല്ലെങ്കിൽ ഓട്ടോപൈലറ്റ് ഓഫ് ആക്കി മാനുവല്‍ മോഡിലേയ്ക്ക് മാറുന്നതുവരെ തുടർന്നേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

ക്രൂ റെസ്റ്റ് ഡെക്ക്: മറ്റൊരു രഹസ്യ സ്ഥലം

ദീർഘദൂര വിമാനയാത്രകളിൽ കാബിൻ ക്രൂവിന് വിശ്രമിക്കാനുള്ള സ്ഥലമായ ക്രൂ റെസ്റ്റ് ഡെക്ക്, ഇത്തരം പ്രണയപരമായ ഇടപെടലുകൾക്ക് സാധ്യതയുള്ള മറ്റൊരു രഹസ്യ സ്ഥലമാണെന്നും സിയറ മിസ്റ്റ് പറയുന്നു. വ്യോമയാന മേഖലയിൽ, ഈ ഡെക്ക് സാധാരണയായി യാത്രക്കാർക്ക് കാണാൻ കഴിയാത്തതും അംഗീകാരമുള്ള ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ളതുമാണ്.

എന്നാല്‍ മിസ്റ്റിന്റെ അവകാശവാദങ്ങൾ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെങ്കിലും അവ ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പ്രൊഫഷണൽ പെരുമാറ്റച്ചട്ടങ്ങൾ അത്തരം പെരുമാറ്റത്തെ വിലക്കുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് ഉദ്ധരിച്ച വ്യോമയാന വിദഗ്ധർ ഊന്നിപ്പറയുന്നു. സിയറ മിസ്റ്റിന്റെ വീഡിയോ ഒരു ഓൺലൈൻ ചർച്ചയ്ക്ക് തുടക്കമിട്ടു, ചിലയാളുകള്‍ അവരുടെ അവകാശവാദങ്ങളിൽ ഞെട്ടി, മറ്റുള്ളവർ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നതിനായി അതിശയോക്തി കലർന്ന കഥപറച്ചിലാണെന്ന് തള്ളിക്കളഞ്ഞു. വ്യോമയാന അധികൃതർ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. ഔദ്യോഗിക പരാതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.