Crime

ഡിവൈഎസ്പി ടെറസിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; യുവതിയുടെ മൊഴി

പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഡിവൈഎസ്പി എ. ഉമേഷ് പീഡിപ്പിച്ചെന്ന് പരാമര്‍ശമുള്ള യുവതി പൊലീസിന് മൊഴി നല്‍കി. 2014 ഏപ്രില്‍ 15ന് വീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി. ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിൽ ചെയ്തെന്നും മൊഴിയില്‍ യുവതി പറയുന്നു.

കഴിഞ്ഞ 15ന്‌ ജീവനൊടുക്കിയ ചെര്‍പ്പുളശേരി പോലീസ്‌ സ്‌റ്റേഷനിലെ എസ്‌.എച്ച്‌.ഒ: ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ്‌ മേലുദ്യോഗസ്‌ഥനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ആരോപണവിധേയനായ മേലുദ്യോഗസ്‌ഥന്‍ നിലവില്‍ കോഴിക്കോട്‌ ജില്ലയില്‍ ഡിവൈ.എസ്‌.പിയാണ്‌. 2014ല്‍ അനാശാസ്യത്തിന്‌ അറസ്‌റ്റിലായ യുവതിയെ അന്നത്തെ ചെര്‍പ്പുളശേരി സി.ഐയായിരുന്ന ഇയാള്‍ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ്‌ ആത്മഹത്യാക്കുറിപ്പിലുള്ളത്‌.
ചെര്‍പ്പുളശേരിയില്‍ അനാശാസ്യത്തിനു പിടികൂടിയ കേസ്‌ ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും യുവതിക്ക്‌ കീഴടങ്ങേണ്ടിവന്നുവെന്നും കത്തില്‍ പറയുന്നു. അറസ്‌റ്റ്‌ ചെയ്‌ത ശേഷം യുവതിയെ സ്‌റ്റേഷനിലെത്തിച്ചെങ്കിലും പറഞ്ഞുവിട്ടു. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം അന്നുരാത്രിതന്നെ അദ്ദേഹവും താനും കാറില്‍ അവരുടെ വീട്ടിലെത്തി. യുവതിയുടെ അമ്മയും രണ്ട്‌ ചെറിയ ആണ്‍മക്കളും വീട്ടിലുള്ള സമയത്താണ്‌ വീട്ടിലെത്തി പീഡിപ്പിച്ചത്‌. തന്നെയും നിര്‍ബന്ധിച്ചുവെന്നും ഇക്കാര്യം പറഞ്ഞ്‌ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. യുവതി പീഡനവിവരം പോലീസിനോട്‌ സ്‌ഥിരീകരിച്ചതായി സൂചനയുണ്ട്‌.

ആറുമാസം മുമ്പാണ്‌ ചെര്‍പ്പുളശേരി എസ്‌.എച്ച്‌.ഒയായി ബിനു തോമസ്‌ എത്തിയത്‌. നവംബര്‍ 15ന്‌ ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ പോയ ബിനു തിരിച്ച്‌ സ്‌റ്റേഷനിലെത്തിയില്ല. തുടര്‍ന്ന്‌ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്ന്‌ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തിയിരുന്നെങ്കിലും വിവരങ്ങള്‍ പോലീസ്‌ മറച്ചുവച്ചു.

11 വര്‍ഷം മുന്‍പുളള സംഭവമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്ന കാര്യത്തെക്കുറിച്ച്‌ അറിയില്ലെന്നുമായിരുന്നു ഉമേഷിന്റെ പ്രതികരണം. കത്തിലെ വിവരങ്ങള്‍ അറിയില്ലെന്നും മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കത്തിനെക്കുറിച്ച്‌ ചോദ്യമുണ്ടായാല്‍ മറുപടി നല്‍കുമെന്നും ഉമേഷ്‌ പറഞ്ഞു.

ആത്മഹത്യക്കുറിപ്പിൽ പരാമർശമുണ്ടായ വടകര ഡിവൈഎസ്പിയെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് കഴി​ഞ്ഞ ആഴ്ച തന്നെ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ഉമേഷിനെതിരെ സസ്പെൻഷൻ ഉൾപ്പെടെ വകുപ്പുതല നടപടി ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ടായ വടകര ഡിവൈഎസ്‌പിയെക്കുറിച്ച്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ കഴിഞ്ഞ ആഴ്‌ച തന്നെ പൊലീസ്‌ ആസ്‌ഥാനത്തേക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയെന്നാണ്‌ വിവരം. അന്വേഷണത്തിന്റെ ഭാഗമായി ഉമേഷിനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട