ഹരിയാനയിൽ കാൻസർ ബാധിതനായ മുപ്പതുകാരനെ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തു. ലാഡ്‌വ പോലീസ് സ്റ്റേഷനിലാണ് മനുഷ്യത്വരഹിതമായ ഈ സംഭവം നടന്നത്. പരാതിയെ തുടർന്ന് രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരെയും ഒരു ഹോം ഗാർഡിനെയും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂൺ 17-ന് രാത്രി കുരുക്ഷേത്രയിലാണ് സംഭവങ്ങളുടെ തുടക്കം. ബാങ്ക് ജീവനക്കാരനായ യുവാവ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്ദ്രി റോഡിൽ വച്ച് പരിശോധനയിലായിരുന്ന പൊലീസുകാർ ഇയാളെ തടഞ്ഞു Read More…
Tag: police station
അയല്‍ക്കാരനുമായി ഒളിച്ചോടി; പൊലീസ് സ്റ്റേഷനില്‍വച്ച് 19 കാരിയെ കുത്തിക്കൊന്ന് പിതാവ്
ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ അയൽക്കാരനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് പോലീസ് സ്റ്റേഷനിൽ വെച്ച് കുത്തിക്കൊന്നു. സത്യ കുമാർ ചൗഹാൻ എന്നയാളാണ് തന്റെ 19 വയസ്സുകാരിയായ മകൾ ശിവാനിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു ഈ ദാരുണ സംഭവം നടന്നത്. കഴിഞ്ഞ മേയ് 18-നാണ് പെൺകുട്ടി അയൽവാസിയായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത ബദൗസ പോലീസ് ജൂൺ 12-ന് ഇവരെ കണ്ടെത്തുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഔദ്യോഗിക നടപടികളുടെ ഭാഗമായി മാതാപിതാക്കളെ സ്റ്റേഷനിലേക്ക് Read More…
നാണക്കേട് ! പോലീസ് സ്‌റ്റേഷന്‍ ‘മിനി ബാറാ’ക്കി; ഗ്രേഡ് SI അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റില്‍
ചേലക്കര: പോലീസ് സ്റ്റേഷനിൽ വെച്ച് മദ്യപിച്ച ഗ്രേഡ് എസ്.ഐ. ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ പിടിയില്‍. ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ജോളി സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, സജിത്ത് എന്നിവരാണ് ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപിച്ചത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വടക്കാഞ്ചേരി എസ്.എച്ച്.ഒ. മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ചേലക്കര സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പിടിയിലായ ഉദ്യോഗസ്ഥരെ ഉടൻ തന്നെ Read More…
ഡിവൈഎസ്പി ടെറസിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; യുവതിയുടെ മൊഴി
പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഡിവൈഎസ്പി എ. ഉമേഷ് പീഡിപ്പിച്ചെന്ന് പരാമര്‍ശമുള്ള യുവതി പൊലീസിന് മൊഴി നല്‍കി. 2014 ഏപ്രില്‍ 15ന് വീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി. ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിൽ ചെയ്തെന്നും മൊഴിയില്‍ യുവതി പറയുന്നു. കഴിഞ്ഞ 15ന് ജീവനൊടുക്കിയ ചെര്‍പ്പുളശേരി പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ: ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ് മേലുദ്യോഗസ്‌ഥനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആരോപണവിധേയനായ മേലുദ്യോഗസ്‌ഥന്‍ നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഡിവൈ.എസ്.പിയാണ്. 2014ല്‍ അനാശാസ്യത്തിന് അറസ്‌റ്റിലായ Read More…
അതിഥികള്‍ക്ക് ഭക്ഷണം തികഞ്ഞില്ല; കല്യാണവീട്ടില്‍ കൂട്ടത്തല്ല്; പൊലീസ് സ്റ്റേഷനില്‍ താലികെട്ട് !
കല്യാണ വീട്ടില്‍ ഭക്ഷണത്തിന്റെ പേരില്‍ കൂട്ടത്തല്ല്. ഇതോടെ പൊലീസ് സ്റ്റേഷന്‍ വിവാഹമണ്ഡപമായി. വിവാഹ ചടങ്ങിൽ അതിഥികള്‍ക്കായി കരുതിയ ഭക്ഷണം തികയാതെ വന്നതിനെക്കുറിച്ചുണ്ടായ തര്‍ക്കത്തെ തുടർന്ന് ചടങ്ങ് നിർത്തിവച്ചിരുന്നു. വരന്റെ കുടുംബം വിവാഹബന്ധില്‍നിന്ന് പിന്‍മാറുന്നതിനെതിരെ വധു പോലീസിനെ സമീപിച്ചതിനെ തുടർന്നാണ് ചടങ്ങ് പൂർത്തിയായത്. വരൻ തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് വധു അറിയിച്ചതോടെ പൊലീസ് മുന്‍കൈയെടുത്ത് വിവാഹം നടത്തുകയായിരുന്നു. സൂറത്തിലാണ് സംഭവം. ഞായറാഴ്ച സൂറത്തിലെ വരാച്ച പ്രദേശത്താണ് സംഭവം. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ പറയുന്നതനുസരിച്ച്, ബിഹാറിൽ Read More…





