അതിസുന്ദരിയായതിനാല്‍ ഓണ്‍ലൈനില്‍ മകള്‍ ട്യൂഷന്‍ കൊടുക്കുന്നതിനെ എതിര്‍ത്ത് ചൈനയിലെ വിദ്യാഭ്യാസ വിചക്ഷണനായ ഒരു പിതാവ്. ചൈനയിലെ എലൈറ്റ് സിന്‍ഹുവ സര്‍വകലാശാലയിലെ മാര്‍ക്‌സിസം പഠിക്കുന്ന പ്രശസ്ത നടിയെപ്പോലെ തോന്നിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് നടത്തുന്നതില്‍ നിന്നും കര്‍ക്കശക്കാരനായ പിതാവ് വിലക്കിയിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് തന്റെ സ്‌കോളര്‍ഷിപ്പ് വാങ്ങി പ്രശസ്തി നേടിയ യുവതി പക്ഷേ ശ്രദ്ധിക്കപ്പെട്ടത് അവളുടെ സൗന്ദര്യത്തിന്റെ പേരിലായിരുന്നു. വിദ്യാര്‍ത്ഥിനി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ശ്രദ്ധാകേന്ദ്ര മാറി. അതുകൊണ്ടു തന്നെ ‘വളരെ സുന്ദരിയായ’ പെണ്‍കുട്ടികള്‍ക്ക് തത്സമയ സ്ട്രീമിംഗ് അനുയോജ്യമല്ലെന്ന് പറഞ്ഞുകൊണ്ടാണ് പിതാവ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
2022-ല്‍ ചൈനയിലെ ഗാവോക്കാവോ എന്നറിയപ്പെടുന്ന ദേശീയ സര്‍വകലാശാല പ്രവേശന പരീക്ഷയില്‍ മികച്ച സ്‌കോറോടെയാണ് സുന്ദരിയായ ഷാങ് ഷെന്‍ക്സിന്റാന്‍ സിംഗുവ പ്രവേശനം നേടിയത്. തെക്കുകിഴക്കന്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ഷാവോന്‍ കൗണ്ടിയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന അവളുടെ കുടുംബത്തില്‍ നിന്ന് അവള്‍ക്ക് 105,000 യുവാന്‍ (15,000 ഡോളര്‍) സ്‌കോളര്‍ഷിപ്പ് ലഭിച്ചു. തനിക്ക് കിട്ടിയ പണം അവള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രശസ്ത നടി ചെന്‍ ഡുലിംഗിനോടുള്ള സാമ്യമാണ് പലരും പറഞ്ഞത്. അതിനുശേഷം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കുന്നത് വരെ അവള്‍ പൊതുജനങ്ങളില്‍ നിന്ന് മറഞ്ഞിരുന്നു. സിംഗ്വാ സ്‌കൂള്‍ ഓഫ് മാര്‍ക്സിസത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഷാങ്് ഇപ്പോള്‍. സ്‌കൂളിലെ തന്റെ ദൈനംദിന ജീവിതത്തെക്കുറിച്ച് പതിവായി പോസ്റ്റുകള്‍ ഇടുന്നു.
അവള്‍ ഇടയ്ക്കിടെ ലൈവ് സ്ട്രീം ചെയ്യുന്നു. ദിവസവും എട്ട് മണിക്കൂറോളം താന്‍ പഠിക്കുമെന്നും ആഴ്ചയില്‍ 500 പേജ് പുസ്തകങ്ങള്‍ വായിക്കുമെന്നും ഷാങ് പറഞ്ഞു. ആഴ്ചയില്‍ അഞ്ചോ ആറോ തവണ വ്യായാമം ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു. ‘അവളുടെ തതത്സമയ വീഡിയോകള്‍ക്ക് ധാരാളം കാഴ്ചകള്‍ ലഭിച്ചു. അവള്‍ക്ക് പരസ്യ ജോലിയുടെ ഓഫറുകളും വന്നിട്ടുണ്ട്.
പതിനായിരക്കണക്കിന് ആളുകളാണ് അവളുടെ തത്സമയ സ്ട്രീമിംഗ് കണ്ടതെന്ന് ഷാങ് സീനിയര്‍ പറഞ്ഞു. പക്ഷേ അദ്ദേഹം ഈ നടപടിയെ പിന്തുണയ്ക്കുന്നില്ല. കഥ മെയിന്‍ ലാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി.




