Featured Spotlight

ലൈംഗിക കുറ്റവാളി എപ്‌സ്‌റ്റീനെ അനില്‍ അംബാനി സമീപിച്ചത്‌ പണം തേടി

ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളിയായി ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള റിലയന്‍സ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ അനില്‍ അംബാനിയുടെ കത്തിടപാടുകള്‍ യു.എസ്‌. നീതിന്യായ വകുപ്പ്‌ പുറത്തുവിട്ടു. ധനസഹായം, പ്രതിരോധ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ്‌ ഇരുവരും പ്രധാനമായി ചര്‍ച്ച ചെയ്‌തതെന്നാണു റിപ്പോര്‍ട്ടിലുള്ളത്‌. പിന്നീട്‌ ചര്‍ച്ചകളുടെ തലം മാറി. യു.എസ്‌. നീതിന്യായ വകുപ്പിന്റെ എപ്‌സ്‌റ്റീന്‍ ഫയല്‍സ്‌ വെബ്‌സൈറ്റില്‍ നടത്തിയ തെരയലില്‍ 87 ഫലങ്ങളില്‍ അനില്‍ അംബാനിയുടെ പേര്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌.2019 ഏപ്രില്‍ 20നായിരുന്നു ആദ്യ സന്ദേശം. അനില്‍ അംബാനി എപ്‌സ്‌റ്റീന്‌ ഐമെസേജ്‌ ചാറ്റില്‍ എഴുതി: ‘കോര്‍പ്പറേറ്റ്‌ തലത്തില്‍ Read More…

Featured Spotlight

പ്രേംകുമാറുമായി സംസാരിച്ച് കെ സി വേണുഗോപാലും സണ്ണി ജോസഫും, തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും?

നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സംസാരിച്ചു. പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇവർ ഫോണിൽ ബന്ധപ്പെട്ടത്. അതിനിടെ കോൺഗ്രസിലേക്കെന്ന വാർത്ത തളളാതെ പ്രേംകുമാർ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ വിളിച്ചെന്ന് പ്രേംകുമാർ. സൗഹൃദത്തിൻ്റെ ഭാഗമായി കെ സി വിളിക്കാറുണ്ട് പക്ഷെ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി മാറുമോയെന്ന ചോദ്യത്തിൽ നാളെ Read More…

Featured Spotlight

‘ലവ് ജിഹാദ്’ ആരോപണമുയർത്തി ഹിന്ദു സംഘടനകളുടെ ഭീഷണി; മിശ്ര വിവാഹം മാറ്റിവച്ചു , ആരോപണങ്ങൾ തള്ളി വധു

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ വെള്ളിയാഴ്ച നടക്കാനിരുന്ന മിശ്രവിവാഹം ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് മാറ്റിവെച്ചു. ഗംഗാനഗർ സ്വദേശിയായ ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ഗംഗാനഗർ-മവാന റോഡിലെ റിസോർട്ടിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വരന്റെ പേരിനെച്ചൊല്ലി വിവാദമുണ്ടാവുകയും ഇത് ‘ലൗ ജിഹാദ്’ ആണെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ രംഗത്തെത്തുകയും ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. അഖില ഭാരതീയ ഹിന്ദു സുരക്ഷാ സംഘടന വിവാഹവേദിക്ക് പുറത്ത് ‘മഹാപഞ്ചായത്ത്’ നടത്താൻ ആഹ്വാനം ചെയ്തതോടെ ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. Read More…

Featured Spotlight

ഇമ്രാൻ ഖാന്റെ കാഴ്ച പോയി, ആരോഗ്യനില ഗുരുതരം; അമിക്യസ് ക്യൂറി റിപ്പോർട്ട്

ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജയിൽ അധികൃതരുടെ അനാസ്ഥ മൂലം കണ്ണിനുള്ളിൽ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. 2025 ഒക്ടോബർ വരെ അദ്ദേഹത്തിന് കാഴ്ചശക്തിക്ക് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ഏകാന്ത തടവിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാന് ആവശ്യമായ ചികിത്സകളോ പരിശോധനകളോ Read More…

Featured Spotlight

‘അമ്മയാണേ സത്യം, ‘മറ്റേ മോന്‍’ വിളിയില്‍ ഞാന്‍ അതല്ല ഉദ്ദേശിച്ചത് ’ വിശദീകരണവുമായി സുരേഷ് ഗോപി

കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ തന്റെ ‘മറ്റേ മോൻ’ എന്ന പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആ വാക്കുകൊണ്ട് താൻ ഉദ്ദേശിച്ചത് ‘മറ്റേ മകൻ’ എന്നായിരുന്നുവെന്നും മാധ്യമങ്ങൾ അത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ‘നെഞ്ചത്ത് കൈവെച്ച് പറയാം, ഞാൻ നിങ്ങളൊക്കെ വ്യാഖ്യാനിച്ച അതല്ല ഉദ്ദേശിച്ചത്. എനിക്ക് ആ സമയത്ത് അദ്ദേഹത്തിന്‍റെ പേര് എടുത്ത് പറയാൻ തോന്നിയില്ല. ഇത് പറഞ്ഞ ആ മോൻ ഇല്ലേ, എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. എന്‍റെ അമ്മ സത്യം’ -സുരേഷ് ഗോപി Read More…

Featured Spotlight

”അവള്‍ എന്നേക്കാള്‍ സുന്ദരി”; സഹോദരിയെ എപ്സ്റ്റീന് പരിചയപ്പെടുത്താമെന്ന് യുഎഇ നയതന്ത്രജ്ഞ

യുഎഇയിലെ പ്രമുഖ നയതന്ത്രജ്ഞയും നിലവിൽ യുഎഇ പെർമനന്റ് കമ്മിറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ (പിസിഎച്ച്ആർ) ഡയറക്ടറുമായ ഹിന്ദ് അൽ-ഒവൈസിയും കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ഞെട്ടിക്കുന്ന ഇ-മെയിൽ വിവരങ്ങൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. 2011-നും 2012-നും ഇടയിൽ ഇരുവരും കൈമാറിയ 469 സന്ദേശങ്ങളാണ് എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളെ എത്തിക്കുന്നതിനെക്കുറിച്ചും തന്റെ കുടുംബാംഗങ്ങളെ എപ്സ്റ്റീന് പരിചയപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള അതീവ ഗൗരവകരമായ പരാമർശങ്ങളാണ് ഈ സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നത്. 2012 ജനുവരിയിൽ Read More…

Featured Spotlight

മണിയൻപിള്ള രാജുവിന്റെ പുത്രൻ നിരഞ്ജ് സഞ്ചരിച്ച വാഹനത്തില്‍ KSRTC ബസിടിച്ചു; രക്ഷപെട്ടത് തലനാരിഴയ്ക്ക് !

നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. ‘മസ്തിഷ്കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുന്നതിനിടെയാണ് നിരഞ്ജും സഹതാരങ്ങളും സഞ്ചരിച്ച കാറിൽ ബസ് ഇടിച്ചത്. ഒരു വളവ് തിരിയുന്നതിനിടെയാണ് ബസ് കാറുമായി കൂട്ടിയിടിച്ചതെന്നും വാഹനം തകർന്നുവെങ്കിലും താൻ ഉൾപ്പെടെയുള്ള താരങ്ങൾ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും നിരഞ്ജ് പ്രതികരിച്ചു. മണിയൻപിള്ള രാജു വാഹനാപകടത്തിൽപ്പെട്ട് ദിവസങ്ങൾക്കകമാണ് മകനും അപകടത്തിൽപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി ആറിന് രാത്രി തിരുവനന്തപുരം ക്ലബ്ബിന് മുന്നിൽ വെച്ച് Read More…

Featured Spotlight

ATM വഴിയും UPI​യി​ലൂ​ടെയും പി.എഫ്‌. അ​ക്കൗ​ണ്ടി​ലെ പ​ണം പിന്‍വലിക്കാം; സൗകര്യം ഏപ്രില്‍ മുതല്‍

ന്യൂഡല്‍ഹി: പ്രൊവിഡന്റ്‌ ഫണ്ട്‌ (പി.എഫ്‌.) വരിക്കാര്‍ക്ക്‌ വൈകാതെ എ.ടി.എം.വഴി പി.എഫ്‌. തുക പിന്‍വലിക്കാം. വരുന്ന ഏപ്രില്‍ മുതല്‍ ഈ സൗകര്യം ലഭ്യമാകുമെന്നു തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ബാങ്കുകളുമായി സഹകരിച്ച്‌ എ.ടി.എമ്മുകള്‍ വഴി എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ (ഇപി.എഫ്‌.) പിന്‍വലിക്കല്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പരീക്ഷണങ്ങള്‍ കേന്ദ്രം നടത്തിവരികയാണ്‌. എ.ടി.എമ്മുകള്‍ക്ക്‌ പുറമെ, യൂണിഫൈഡ്‌ പേയ്‌മെന്റ്‌സ്‌ ഇന്റര്‍ഫേസ്‌ (യു.പി.ഐ) വഴിയും ഇ.പി.എഫ്‌. പിന്‍വലിക്കാന്‍ സാധിക്കും. നിലവില്‍ നിരവധി ഫോമുകള്‍ പൂരിപ്പിക്കേണ്ടി വരുന്നതിനാല്‍ പി.എഫ്‌. പിന്‍വലിക്കല്‍ നടപടി സങ്കീര്‍ണമാണ്‌. ഈ പ്രക്രിയ കൂടുതല്‍ Read More…

Featured Spotlight

കെ.എസ്‌.ഇ.ബി. ബില്ലിലൂടെയും തെരഞ്ഞെടുപ്പ്‌ ‘പ്രചാരണം’ എന്ന്‌ ആക്ഷേപം

എടത്വാ (ആലപ്പുഴ): കെ.എസ്‌.ഇ.ബി. ബില്ലിലും സംസ്‌ഥാന സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ്‌ ‘പ്രചാരണം’ എന്ന്‌ ആക്ഷേപം. മീറ്റര്‍ റീഡറന്മാര്‍ ഉപയോക്‌താക്കള്‍ക്കു നല്‍കുന്ന വൈദ്യുതി ബില്ലിലാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു യുക്‌തമായ വാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്‌. ‘പവര്‍കട്ടും ലോഡ്‌ ഷെഡ്‌ഡിങ്ങും ഇല്ലാത്ത പത്തു വര്‍ഷങ്ങള്‍’ എന്നാണ്‌ ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്‌. ഇതോടെ, മീറ്റര്‍ റീഡര്‍മാരെ ഉപയോഗിച്ചു പ്രചാരണം നടത്തുകയാണെന്ന്‌ ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.