വിയറ്റ്നാമിൽ നിന്നുള്ള നാടകീയമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട 25-കാരിയായ ഗർഭിണി ബൈക്കിന്റെ പിൻസീറ്റിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി. വിയറ്റ്നാമിലെ തായ് ങ്ഗുയെൻ പ്രവിശ്യയിലെ ഫൂ ലുവോങ് ആശുപത്രിക്ക് മുന്നിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. 32 ആഴ്ച ഗർഭിണിയായിരുന്ന യുവതിക്ക് പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രി കവാടത്തിൽ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. പൊക്കിൾ കൊടി പോലും വേർപെടുത്താത്ത നിലയിൽ നവജാതശിശുവുമായി Read More…
“ട്രാഫിക്കിൽ കിടക്കാൻ വയ്യ! സമയം പോകും”; കടയിൽ സാധനം വാങ്ങാൻ ഹെലികോപ്റ്ററിൽ പറന്നെത്തി 69-കാരൻ! വീഡിയോ
വിസ്കോൺസിനിൽ നിന്നുള്ള 69-കാരൻ തന്റെ ഗ്രാമത്തില്‍നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ സ്വന്തം ഹെലികോപ്റ്ററിൽ നഗരത്തിലെ സ്റ്റോറിലേക്ക് പറന്നെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ദീർഘദൂര റോഡ് യാത്ര ഒഴിവാക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്. റോസൻഡാൽ ഗ്രാമത്തിൽ നിന്ന് പറന്നുയർന്ന പൈലറ്റ്, പാർക്കിംഗ് ലോട്ടിൽ ഹെലികോപ്റ്റർ ഇറക്കിയത് കണ്ട് പ്രദേശവാസികളും അധികാരികളും അത്ഭുതപ്പെട്ടു. ഹൈവേയിലൂടെ വണ്ടി ഓടിച്ചു വരാൻ ഒരുപാട് സമയമെടുക്കുമെന്നതിനാലാണ് ഹെലികോപ്റ്ററിൽ വരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റിച്ച്ഫീൽഡ് ഗ്രാമത്തിലെ പാർക്കിംഗ് ലോട്ടിൽ ഹെലികോപ്റ്റർ Read More…
ഇങ്ങനത്തെ മക്കൾ എന്തിനാണ്? കോടീശ്വരനായ അച്ഛന് വൃദ്ധസദനത്തില്‍ അനാഥമരണം, സംസ്കാരം വിഡിയോ കോളില്‍ കണ്ട് മക്കള്‍, എത്ര സമയമെടുക്കുമെന്ന് ഒരു മകള്‍!
ഹരിയാനയിലെ സോനിപത്തിൽ നിന്ന് മനസ്സിനെ നോവിക്കുന്ന ഒരു സംഭവം പുറത്തുവന്നിരിക്കുന്നു. 74 വയസ്സുകാരനായ മുംബൈ വ്യവസായിയുടെ അന്ത്യകർമ്മങ്ങൾ മക്കൾ വീഡിയോകോൾ വഴി കണ്ടുതൊഴുതു. മുംബൈയിൽ അറിയപ്പെടുന്ന വസ്ത്രവ്യാപാരിയായിരുന്ന ശിവചരൺ രാംരതൻ ഗുപ്തയാണ് അന്തരിച്ചത്. അവസാന മൂന്ന് വർഷമായി ഹരിയാന സോനിപത്തിലെ ഒരു വൃദ്ധസദനത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഇതേ വൃദ്ധസദനത്തിൽ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ രണ്ട് വർഷം മുമ്പാണ് മരിച്ചത്. ഗുപ്തയുടെ മരണശേഷം വൃദ്ധസദനം അധികൃതർ മുംബൈയിലുള്ള മക്കളെ വിവരമറിയിച്ചു. തുടർന്ന് മക്കൾ 5,100 രൂപ ഓൺലൈനായി അയച്ചുകൊടുക്കുകയും Read More…
യുദ്ധത്തിന് പോകും മുൻപ് പ്രണയം നടിച്ച് താലികെട്ട്, കൊല്ലപ്പെട്ടാൽ കോടികൾ ഭാര്യക്ക്; റഷ്യൻ യോദ്ധാക്കളെ ലക്ഷ്യമിട്ട് “ബ്ലാക്ക് വിഡോസ്”
റഷ്യൻ സൈനിക നിയമങ്ങൾ അനുസരിച്ച്, യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ കുടുംബങ്ങൾക്ക് അഞ്ച് ദശലക്ഷം റൂബിൾ (ഏകദേശം 60 ലക്ഷം രൂപ) മുതൽ നഷ്ടപരിഹാരം ലഭിക്കാറുണ്ട്. സൈനികർ കൊല്ലപ്പെട്ടാൽ അവരുടെ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വേണ്ടിയാണ് സർക്കാർ ഈ തുക നൽകുന്നത്. എന്നാൽ ഈ ആനുകൂല്യം തട്ടിയെടുക്കാൻ “ബ്ലാക്ക് വിഡോസ്” (കറുത്ത വിധവകൾ) എന്ന് വിളിക്കപ്പെടുന്ന ചില സ്ത്രീകൾ വ്യാജ വിവാഹ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് റഷ്യൻ ഉദ്യോഗസ്ഥരും മാധ്യമങ്ങളും വ്യക്തമാക്കുന്നു. യുദ്ധത്തിന് പോകുന്നതിന് തൊട്ടുമുമ്പ് സാമ്പത്തികമായി പിന്നാക്കം Read More…
എട്ടാം ക്ലാസുകാരൻ പഠിക്കാനെന്ന് പറഞ്ഞ് അച്ഛന്റെ ഫോൺ വാങ്ങി, ഗെയിം കളിച്ച് കളഞ്ഞത് 42,000 രൂപ !
പഠനാവശ്യത്തിന് എട്ടാം ക്ലാസുകാരനായ മകന് ഫോണ്‍ കൊടുത്ത പിതാവിന് ‘എട്ടിന്റെ’ പണി. അച്ഛന്റെ ഫോൺ ഉപയോഗിച്ച് രഹസ്യമായി റോബ്‌ലോക്സ് (Roblox) എന്ന ഗെയിമിൽ 42,000 രൂപയാണ് മകന്‍ കളിച്ചു കളഞ്ഞത്. കാര്യം മനസ്സിലാക്കിയപ്പോഴേക്കും ഈ തുക മുഴുവൻ ഗെയിമിലെ വെർച്വൽ കറൻസിയാക്കി കുട്ടി ഉപയോഗിച്ചു തീർത്തുവെന്നും, അക്കൗണ്ടിൽ വെറും 100 റോബക്സ് (Robux) മാത്രമേ ബാക്കിയുള്ളൂവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ കുട്ടിയുടെ ജേഷ്ഠന്‍ വെളിപ്പെടുത്തി. അടിയന്തരമായി അടക്കേണ്ട സ്‌കൂൾ ഫീസിനും വായ്പാ തിരിച്ചടവുകൾക്കും മാറ്റിവെച്ച തുക Read More…
ദുഃഖം മനുഷ്യർക്ക് മാത്രം ഉള്ളതല്ല; മരിച്ച കുഞ്ഞിനെയും ചുമന്ന് 6 ദിവസം നീന്തിയ ഡോൾഫിൻ; വിങ്ങലായി വീഡിയോ
ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ഒരു ഹൃദയസ്പർശിയായ വീഡിയോ, ദുഃഖം മനുഷ്യർക്ക് മാത്രം ഉള്ള ഒന്നല്ലെന്ന് ആളുകളെ ഓർമ്മിപ്പിക്കുകയാണ്. ചത്ത കുഞ്ഞിനെ ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന അമ്മ ഡൊൾഫിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളെയാണ് കണ്ണീരണിയിച്ചത്. ഇന്നു കണ്ടതിൽ വെച്ച് ഏറ്റവും സങ്കടകരമായ വന്യജീവി നിമിഷങ്ങളിലൊന്ന് എന്നാണ് ആളുകൾ ഇതിനെ വിശേഷിപ്പിച്ചത്. ദ ഇന്‍ഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഫ്രാഗിൾ എന്ന് പേരുള്ള പെൺ ഡൊൾഫിൻ, തന്റെ കുഞ്ഞ് ചത്തതിനു ശേഷവും ആറു ദിവസത്തോളമാണ് അതിന്റെ മൃതദേഹം വഹിച്ചുകൊണ്ട് ഇന്ത്യൻ Read More…
‘നിഗൂഢതകളുടെ പ്രേതഗ്രാമം’; ഗ്രാമീണർ ഒഴിഞ്ഞുപോയി, അവശേഷിക്കുന്നത് ഒരൊറ്റ കുടുംബം മാത്രം! വിചിത്ര ഗ്രാമത്തിന്റെ കഥ
പശ്ചിമ ബംഗാളിൽ ഭയപ്പെടുത്തുന്ന അനുഭവം സമ്മാനിക്കുന്ന അനേകം സ്ഥലങ്ങളുണ്ട്. നാഷണൽ ലൈബ്രറി മുതൽ റോയൽ കൽക്കത്ത ടർഫ് ക്ലബ് വരെ, പ്രത്യേകിച്ച് കൊൽക്കത്ത നഗരം, ആകാംഷയുണർത്തുന്ന പ്രേതകഥകളാൽ സമ്പന്നമാണ്. യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നതും, ചരിത്രം വർത്തമാനകാലവുമായി ലയിക്കുന്നതുമായ നിരവധിയേറെ സ്ഥലങ്ങൾ ഈ നഗരത്തിലുടനീളം കാണാം. കൊൽക്കത്തയിലെ തിരക്കുകളിൽ നിന്ന് വളരെ അകലെ, ബങ്കുറ ജില്ലയിൽ സ്ഥിതി ചെയ്യുന്ന, നാട്ടുകാർക്കിടയിൽ “പ്രേതങ്ങളുടെ ഗ്രാമം” എന്നറിയപ്പെടുന്ന ഒരു ഗ്രാമത്തെക്കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ബങ്കുറ ജില്ലയിലെ Read More…
കുടുംബത്തെ രക്ഷിക്കാൻ പോരാട്ടം; പാമ്പിനെ കടിച്ചുകൊന്നു, ജീവൻ വെടിഞ്ഞ് വളർത്തുനായ , വിങ്ങലായി വീഡിയോ!
ഉത്തർപ്രദേശിലെ ബല്ലിയയിൽ നിന്ന് മനസ്സിനെ ഈറനണിയിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. സ്വന്തം കുടുംബത്തെ മാരകവിഷമുള്ള പാ7മ്പിൽ നിന്ന് രക്ഷിക്കുന്നതിനിടയിൽ ഒരു വളർത്തുനായയ്ക്ക് ജീവൻ നഷ്ടമായി. ടോമി എന്ന് പേരുള്ള ഈ നായ, പാമ്പ് വീട്ടിനുള്ളിലേക്ക് കടക്കാതിരിക്കാൻ ഏകദേശം ഒരു മണിക്കൂറോളമാണ് അതിനോട് പൊരുതിയത്. ഒടുവിൽ വിഷപ്പാമ്പിന്റെ കടിയേറ്റ് നായ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ കുടുംബാംഗങ്ങളെല്ലാം ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പ് വീടിന് സമീപത്തേക്ക് എത്തിയത്. പുലർച്ചെ രണ്ടുമണിയോടെയാണ് വിഷപ്പാമ്പ് വീടിന് നേരെ ഇഴഞ്ഞുനീങ്ങിയത്. അപകടം കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് Read More…
‘കന്യകയാവണം, ഭാരം 45 കിലോ, ഫെമിനിസ്റ്റാവരുത്’: വധുവിനായുള്ള യുവാവിന്റെ ‘ഡിമാൻഡ് ലിസ്റ്റ്’, നീ കല്യാണം കഴിക്കണ്ടെന്ന്’ സോഷ്യല്‍ മീഡിയ
സ്നേഹിക്കാനും ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാനും നല്ലൊരു പങ്കാളിയെ ആഗ്രഹിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ‘ഉത്തമയായ ഭാര്യ’ എന്ന പേരിൽ ഒരു ‘വേലക്കാരിയെ’ തിരയുന്നത് മറ്റൊരു കാര്യമാണ്. ഇൻറർനെറ്റിൽ വലിയ രീതിയിൽ പ്രചരിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിഫലിച്ചത് ഇത്തരം ഒരു മനോഭാവമായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന “ഉത്തമയായ സ്ത്രീക്ക്” വേണ്ട യോഗ്യതകളുടെ ഒരു പട്ടിക പങ്കുവെച്ചുകൊണ്ട് ഒരു വ്യക്തിയിട്ട പോസ്റ്റാണ് ഇപ്പോൾ നെറ്റിസൺസിന്റെ കടുത്ത രോഷത്തിനും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നത്. കന്യകയായ, മുന്‍പ്രണയങ്ങളില്ലാത്ത , ശാലീനസുന്ദരിയായ, Read More…














