ചെൽട്ടൻഹാമിൽ നിന്നുള്ള 97-കാരിയായ ബെറ്റി ബ്രൊമേജ്, വിമാനം പറക്കുമ്പോൾ അതിന്റെ ചിറകിൽ നിൽക്കുന്ന ‘വിംഗ് വാക്ക്’ (Wing Walk) വിജയകരമായി പൂർത്തിയാക്കി വീണ്ടും ചരിത്രം കുറിച്ചു. ലോകത്തിൽ ഈ സാഹസിക പ്രവൃത്തി ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ഗിന്നസ് ലോക റെക്കോർഡ് ഇതോടെ അവർക്ക് ലഭിച്ചു. വർഷങ്ങൾക്ക് മുമ്പ് താൻ തന്നെ സ്ഥാപിച്ച റെക്കോർഡാണ് ബെറ്റി ഇപ്പോൾ പുതുക്കിയിരിക്കുന്നത്. മസ്തിഷ്കാഘാതം (Stroke) വന്ന് ഒരു വർഷ തികയുന്നതിന് മുമ്പാണ് അവർ ഈ അപൂർവ്വ നേട്ടം Read More…
ജനിച്ചപ്പോൾ മാറിപ്പോയി, വളർന്നത് വെറും 4 കിലോമീറ്റർ അകലെ! 37 വർഷത്തിന് ശേഷം സത്യമറിഞ്ഞ് യുവതികൾ
തെക്കൻ ചൈനയിലെ രണ്ട് സ്ത്രീകൾ, തങ്ങൾ 37 വർഷങ്ങൾക്ക് മുൻപ് ജനിച്ചപ്പോൾ ആശുപത്രിയിൽ വെച്ച് മാറിപ്പോയതാണെന്നും നാല് കിലോമീറ്റർ മാത്രം അകലെയാണ് വളർന്നതെന്നും തിരിച്ചറിഞ്ഞു. ജനിച്ചപ്പോൾ ആശുപത്രി അധികൃതർ വരുത്തിയ പിഴവാണ് ഇവരുടെ ജീവിതം വ്യത്യസ്ത വഴികളിലേക്ക് തിരിച്ചത്. 1989 ഒക്ടോബറിൽ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ക്വിംഗ്‌യാൻ പീപ്പിൾസ് ഹോസ്പിറ്റലിൽ 55 മിനിറ്റ് വ്യത്യാസത്തിലാണ് ഹുവാങ് ഷിയാവോലിനും ലി ഹുയിയും ജനിച്ചത്. ആ സമയത്ത് കുഞ്ഞുങ്ങളെ തിരിച്ചറിയാനുള്ള ബാൻഡുകൾ ആശുപത്രിയിൽ ഉപയോഗിച്ചിരുന്നില്ല. തുണിയിൽ വെച്ച പേരുള്ള കാർഡുകൾ മാത്രമാണ് Read More…
തിളയ്ക്കുന്ന കിണര്‍ ! ഇളകിമറിയുന്ന വെള്ളം; ‘പ്രേതബാധ’യെന്ന് സോഷ്യൽ മീഡിയ, സത്യമെന്തെന്ന് ശാസ്ത്രലോകം!
ഗുജറാത്തിലെ മോർബി ജില്ലയിലുള്ള കൃഷിഭൂമിയിലെ കിണറ്റിൽ നിന്നു തുടർച്ചയായി വെള്ളം ഇളകിമറിയുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ കൗതുകമാണ് ഉയർന്നിരിക്കുന്നത്. ദുരൂഹ ശക്തികൾ മുതൽ ഭൂഗർഭ പ്രതിഭാസങ്ങൾ വരെയാണ് ഇതിന് പിന്നിലെന്ന തരത്തിലുള്ള ചർച്ചകൾ ഇൻറർനെറ്റിൽ നടക്കുന്നുണ്ട്. വിർപാർദ ഗ്രാമത്തിലെ പ്രാൺജീവൻഭായ് സദാരിയ എന്ന കർഷകന്റെ ഉടമസ്ഥതയിലുള്ളതാണ് ഏകദേശം 18 അടി താഴ്ചയുള്ള ഈ കിണർ. ഓഗസ്റ്റ് ആദ്യം പെയ്ത ശക്തമായ മഴയിൽ കിണർ നിറഞ്ഞതിന് ശേഷമാണ് ഈ വിചിത്രമായ പ്രതിഭാസം ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. Read More…
‘മുടിചൂടാമണി’ ഒമ്പതടി, ലോകത്തിലെ ഏറ്റവും നീളമേറിയ മുടിയുമായി ഇന്ത്യക്കാരി – നീളൻ മുടിയുടെ രഹസ്യം നാടൻ കൂട്ടുകൾ!
ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള വനിത എന്ന ഗിന്നസ് ലോക റെക്കോർഡ് ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിന്നുള്ള രേണു ധരിയാൽ സ്വന്തമാക്കി. 271.50 സെന്റീമീറ്റർ (8 അടി 10 ഇഞ്ച്) നീളമുള്ളതാണ് ഇവരുടെ മുടി. ഏപ്രിലിൽ ഹൽദ്വാനിയിൽ വെച്ചാണ് ഈ റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 257.33 സെന്റീമീറ്റർ എന്ന മുൻ റെക്കോർഡ് മറികടന്നാണ് രേണു ഈ പുതിയ നേട്ടം കൈവരിച്ചത്. അവരുടെ ഈ നേട്ടം ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ക്ഷമയുടെയും സമർപ്പണത്തിന്റെയും പ്രകൃതിദത്ത സൗന്ദര്യത്തിന്റെയും പ്രതീകമായി അവരുടെ നീണ്ട Read More…
‘കോഴി’ച്ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ വൻതല്ല്; ചികിത്സ തേടി ആശുപത്രിയില്‍ എത്തിയവര്‍ തമ്മില്‍ കൂട്ടത്തല്ല്! വീഡിയോ
രോഗശാന്തി നൽകേണ്ട ആശുപത്രികളിൽ അക്രമ സംഭവങ്ങൾ നടക്കാൻ പാടില്ലാത്തതാണ്. എന്നാൽ കർണാടകയിലെ ഒരു സർക്കാർ ആശുപത്രിയിൽ കോഴിയെച്ചൊല്ലി വൻ സംഘർഷമാണ് അരങ്ങേറിയത്. ചിക്കബല്ലാപ്പൂർ ജില്ലയിലെ ഗൗരിബിദാനൂർ ഗ്രാമത്തിലാണ് സംഭവം. ഒരു വീഡിയോയിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. രണ്ട് കുടുംബങ്ങൾ തമ്മിൽ കോഴിയെച്ചൊല്ലി തുടങ്ങിയ തർക്കമാണ് വലിയ അടിപിടിയിൽ കലാശിച്ചത്. തുടർന്ന് പരിക്കേറ്റ ഇരുവിഭാഗത്തിലെയും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയ ശേഷവും ഇവർ അടങ്ങിയിരുന്നില്ല. അവിടെ വെച്ചും ഇരുവിഭാഗവും തമ്മിൽ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ആശുപത്രിയിലെ ജനറൽ Read More…
ചികിത്സയ്ക്കെത്തിയപ്പോൾ തലയിൽ വീണത് ആശുപത്രിയുടെ സീലിങ്! യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ
ചൂരൂ ജില്ലയിലെ സുജാൻഗഢിലുള്ള ഗവൺമെന്റ് ഫത്തേപ്പൂരിയ മാതൃ-ശിശു ആശുപത്രിയുടെ പ്രധാന കവാടത്തിലെ പ്ലാസ്റ്റർ സീലിംഗ് പെട്ടെന്ന് തകർന്നു വീണ് ഒരു സ്ത്രീക്ക് ഗുരുതരമായി തലയ്ക്ക് പരിക്കേറ്റു. ബാൾക്കണി ഭാഗത്തുനിന്ന് താഴെയുണ്ടായിരുന്ന ആളുകളുടെ മേലേക്ക് അവശിഷ്ടങ്ങൾ പതിക്കുന്നതിന്റെ പൂർണ്ണ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ഗവൺമെന്റ് ബഗാഡിയ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അവർ നിലവിൽ ചികിത്സയിലാണ്. ഈ അപകടത്തിൽ മറ്റ് ആർക്കും തന്നെ ഗുരുതരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് Read More…
20 വർഷം മുന്‍പ് തനിക്ക് കരള്‍ ദാനം ചെയ്തയാളുടെ സഹോദരനുമായി പ്രണയം! കുടുംബത്തിലേയ്ക്ക് വധുവായി യുവതി
ജീവൻ രക്ഷിച്ച കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇരുപതിലധികം വർഷങ്ങൾക്ക് ശേഷം, ആ ജീവൻ സമ്മാനിച്ച പത്ത് വയസ്സുകാരന്റെ സഹോദരന്റെ വധുവാകാൻ ഒരുങ്ങുകയാണ് കെന്റക്കി സ്വദേശിയായ ബ്രൂക്ലിൻ ഡോട്സൺ. 2003-ൽ പിഞ്ചുകുഞ്ഞായിരുന്ന ബ്രൂക്ലിന് അപൂർവ്വമായ കരൾ രോഗം ബാധിച്ചു. എത്രയും വേഗം കരൾ മാറ്റിവെച്ചില്ലെങ്കിൽ കുട്ടി ഏതാനും ദിവസങ്ങൾക്കകം മരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ബ്രൂക്ലിന്റെ അമ്മ പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ സിൻസിനാറ്റി ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ച് അടിയന്തര ശസ്ത്രക്രിയക്കായി യോജിച്ച ഒരു കരൾ ലഭ്യമായി. വാഹനാപകടത്തിൽ Read More…
കുപ്പത്തൊട്ടിയിൽ കളഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് 11 കോടി! ഒരു ദിവസത്തെ തെരച്ചിലില്‍ വീണ്ടെടുത്ത് ശുചീകരണ തൊഴിലാളികൾ
റോം∙ അബദ്ധത്തിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ 11 കോടിയോളം രൂപയുടെ (10 ദശലക്ഷം യൂറോ) ലോട്ടറി ടിക്കറ്റ് മാലിന്യക്കൂമ്പാരത്തിൽ നടത്തിയ കഠിനമായ തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഇറ്റലിയിലെ പുഗ്ലിയ മേഖലയിലാണ് ശുചീകരണ തൊഴിലാളികളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ഭാഗ്യക്കുറി ടിക്കറ്റ് വീണ്ടെടുത്തത്. പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി തിരഞ്ഞെടുക്കാറുള്ള 2, 4, 8, 10, 51 എന്നീ സ്ഥിരം നമ്പറുകളിലാണ് ഇറ്റലി സ്വദേശിയായ യുവതി ടിക്കറ്റെടുത്തത്. നറുക്കെടുപ്പിന് ശേഷം കടയിൽ ചെന്ന് പരിശോധിച്ചപ്പോൾ ടിക്കറ്റ് മാറാൻ കഴിയില്ലെന്നാണ് അറിയാൻ സാധിച്ചത്. ചെറിയ തുകകൾ Read More…
‘ഇത് എപ്പോള്‍ തീരും, ഞങ്ങൾക്ക് കുളിക്കുകയും കഴിക്കുകയും വേണം’; അച്ഛന്റെ ശവസംസ്കാരം മൊബൈലിൽ കണ്ട് മകള്‍, ചടങ്ങിന് 5,100 രൂപ ക്വട്ടേഷൻ!
വയോധികനായ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന്, അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളും വീഡിയോ കോൾ വഴി അവസാന ചടങ്ങുകൾ കണ്ടതും ആദരാഞ്ജലികൾ അർപ്പിച്ചതും മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു. വീഡിയോയില്‍ ചടങ്ങുകള്‍ കാണുന്നതിനിടെയാണ് ഒരു മകളുടെ ചോദ്യം, “ഇതിന് ഇനി എത്ര സമയം എടുക്കും? ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും ഉള്ളതാണ്” . വയോജന മന്ദിരത്തിന്റെ ചുമതലക്കാരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു മകളുടെ ഈ പ്രതികരണം. മുംബൈയിലെ മുൻ തുണി വ്യാപാരിയായിരുന്ന ശിവചരൺ റാം രത്തൻ ഗുപ്ത കഴിഞ്ഞ Read More…














