Featured Oddly News

ഇതൊക്കെ എങ്ങനെ സാധിക്കുന്നു? മരത്തിന് മുകളിൽ സ്കൂട്ടിയുമായി യുവതിയും കുട്ടിയും, സത്യമോ അതോ എഐ മാജിക്കോ? വീഡിയോ

ഒരു മരത്തിനു മുകളിൽ സ്കൂട്ടറിലിരിക്കുന്ന സ്ത്രീയുടെയും കുട്ടിയുടെയും വിചിത്രമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തിരക്കേറിയ റോഡരികിലെ മരത്തിൽ, ഏറെ ഉയരത്തിലാണ് സ്കൂട്ടർ നിൽക്കുന്നത്. കണ്ടുനിൽക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ചയെത്തുടർന്ന് നിരവധിയാളുകളാണ് തമാശ രൂപേണയുള്ള ചോദ്യങ്ങളുമായി രംഗത്തെത്തുന്നത്. ഇത്രയും ഉയരത്തിലുള്ള മരത്തിലേക്ക് സ്കൂട്ടർ എങ്ങനെ എത്തി എന്ന ചോദ്യമാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ചിലർ ആ സ്ത്രീയുടെ “പാർക്കിംഗ് മിടുക്കിനെ” കളിയാക്കിയപ്പോൾ, മറ്റു ചിലർ “ഇതൊക്കെ എങ്ങനെ സാധിക്കുന്നു?” എന്നാണ് അത്ഭുതത്തോടെ ചോദിക്കുന്നത്. അതേസമയം, Read More…

Oddly News

റോഡിൽ പ്രളയം, കാറിന്റെ മുകള്‍ഭാഗം ഓഫീസാക്കി യുവാവ് ! ട്രാഫിക് ബ്ലോക്കിൽ നിന്നൊരു ‘വർക്ക് ഫ്രം ഹോം’ വീഡിയോ വൈറൽ

ഗുരുഗ്രാമിലെ കനത്ത മഴയിലും വെള്ളക്കെട്ടിലും ട്രാഫിക്കിൽ കുടുങ്ങിയതോടെ, ഒരു യാത്രക്കാരൻ തന്റെ ടാക്സിയുടെ മുകളിൽ കയറിയിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യാൻ തുടങ്ങിയത് വിചിത്രവും രസകരവുമായ കാഴ്ചയായി മാറി. സമയം പാഴാക്കാതെ വാഹനത്തിന് മുകളിലിരുന്ന് ഓഫീസിലെ കാര്യങ്ങൾ നോക്കുന്ന ഇയാളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ലക്ഷയ് മേത്ത എന്ന വ്യക്തിയാണ് ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ ഈ വീഡിയോ പങ്കുവെച്ചത്. കനത്ത വെള്ളക്കെട്ട് കാരണം ടാക്സി കേടാവുകയും ചുറ്റുമുള്ള വാഹനം നീങ്ങാൻ പറ്റാത്ത വിധം ട്രാഫിക് ബ്ലോക്കാവുകയും ചെയ്തതോടെയാണ് Read More…

Featured Oddly News

ഇതൊരു ഒന്നൊന്നര വിവാഹസമ്മാനം! വധൂവരന്മാരുടെ ചിത്രം നെഞ്ചിൽ പച്ചകുത്തി സുഹൃത്ത്; ദൃശ്യങ്ങൾ വൈറൽ

തന്റെ സുഹൃത്തിനും നവവധുവിനും വ്യത്യസ്തമായ വിവാഹസമ്മാനം നൽകാൻ തീരുമാനിച്ച യുവാവിന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സുഹൃത്തിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സ്വന്തം നെഞ്ചിൽ ടാറ്റൂ ചെയ്താണ് ഇയാൾ എല്ലാവരെയും ഞെട്ടിച്ചത്. കേവലം വരച്ച ചിത്രമാണെന്ന് കരുതിയ സമ്മാനം, സ്വന്തം ശരീരത്തിലെ ടാറ്റൂവാണെന്ന് വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ തികച്ചും അപ്രതീക്ഷിതമായി മാറി. വിവാഹാഘോഷത്തിനിടയിൽ ചിത്രീകരിച്ച വീഡിയോയിൽ, ആദ്യം വധൂവരന്മാരുടെ വരച്ച ചിത്രം യുവാവ് സമ്മാനമായി നൽകുന്നത് കാണാം. തൊട്ടുപിന്നാലെ തന്റെ ഷർട്ട് അഴിച്ച് അതേ ചിത്രം സ്വന്തം Read More…

Featured Oddly News

കുടുംബത്തിന്റെ എതിർപ്പും മാധ്യമ ശ്രദ്ധയും; വനിതാ പൊലീസുകാരുടെ സ്വവർഗ വിവാഹം ഉപേക്ഷിച്ചു

മുംബൈ ∙ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് കമ്മിഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ നടത്താനിരുന്ന സ്വവർഗ വിവാഹത്തിൽ നിന്ന് പിന്മാറി. ഓഗസ്റ്റ് 30-ന് പുണെയ്ക്കടുത്തുള്ള അലണ്ടിയിൽ വെച്ച് പരമ്പരാഗത ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, വാർത്ത പുറത്തുവന്നതോടെയുണ്ടായ മാധ്യമശ്രദ്ധയും കുടുംബാംഗങ്ങളിൽ നിന്നുള്ള കടുത്ത എതിർപ്പുമാണ് വിവാഹത്തിൽ നിന്ന് പിന്തിരിയാൻ ഇവരെ നിർബന്ധിതരാക്കിയത്. മൂന്ന് വർഷം മുൻപ് നടന്ന പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെയാണ് 23-ഉം 26-ഉം വയസ്സുള്ള ഈ യുവതികൾ കണ്ടുമുട്ടുന്നത്. പരീക്ഷ പാസായി പരിശീലനത്തിന് ശേഷം ഇരുവരും Read More…

Featured Oddly News

കള്ളനെ പിടിക്കലൊക്കെ പണ്ട്…! ആശുപത്രിയിൽനിന്ന് 4 ലക്ഷം അടിച്ചുമാറ്റി നായ, ദൃശ്യങ്ങൾ വൈറൽ

മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ ഒരു അപൂര്‍വ ‘മോഷണം’. 4 ലക്ഷം രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ‘കള്ളന്‍ ’ഒരു നായയാണ് എന്നതാണ് ഈ വാര്‍ത്തയിലെ കൗതുകം. സുഖമില്ലാത്ത മകനുമായി ആശുപത്രിയിൽ വന്ന ലതാബായി വാല്മീകി എന്ന സ്ത്രീയുടെ ആഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് നായ എടുത്തുകൊണ്ടുപോയത്. ഞായറാഴ്ച രാത്രി 1 മണിക്കും തിങ്കളാഴ്ച രാവിലെ 6 മണിക്കും ഇടയിലാണ് സർജിക്കൽ വാർഡിൽ നിന്ന് ബാഗ് കാണാതായത്. വെള്ളി അരഞ്ഞാണം, പാദസരം, സ്വർണ്ണ മംഗൾസൂത്രം, മോതിരങ്ങൾ, Read More…

Featured Oddly News

തെരുവിൽ യാചക, വീട്ടിൽ ‘രഹസ്യനിധി’! മരിച്ച വയോധികയുടെ വീട്ടിൽ 30ലക്ഷത്തിലധികം രൂപ കണ്ടെത്തി ! ഇനിയും എണ്ണാന്‍ ബാഗുകള്‍ ബാക്കി ! വീഡിയോ

ഭിക്ഷാടനം നടത്തി ഉപജീവനം കഴിച്ചിരുന്ന ഒരു വയോധികയുടെ മരണശേഷം അവരുടെ വാടകവീട്ടിൽ നിന്ന് വൻ തുക കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഗുത്തലു പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹൂർ പീ പർവീൺ (ഹൂർ ഉന്നിസ) എന്ന സ്ത്രീയാണ് വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഞായറാഴ്ച മരിച്ചത്. ഇതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് പണം നിറഞ്ഞ നിരവധി ബാഗുകൾ കണ്ടത്. തുടക്കത്തിൽ മൊത്തം തുക ഏകദേശം 30 ലക്ഷം രൂപയിൽ അധികം വരുമെന്ന് നാട്ടുകാർ Read More…

Oddly News

റോഡ് പുഴയായി, ഗതികെട്ട് ഡ്രമ്മിൽ കെട്ടിയ തെപ്പത്തിൽ മൃതദേഹം ചുമന്ന് ഗ്രാമീണർ! വീഡിയോ വൈറൽ

ഭോപ്പാൽ (മധ്യപ്രദേശ്): റോഡില്ലാത്തതും വെള്ളപ്പൊക്കവും കാരണം ഗ്രാമവാസികൾ ചേർന്ന് മൃതദേഹം ഡ്രമ്മുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ താൽക്കാലിക ചങ്ങാടത്തിൽ കൊണ്ടുപോകുന്നതിന്റെ വേദനാജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. രേവ ജില്ലയിലെ ജവാ തഹസീൽ പരിധിയിലാണ് സംഭവം നടന്നത്. ആംബുലൻസിന് എത്താൻ കഴിയാത്തതിനെ തുടർന്ന് നാട്ടുകാർക്ക് തന്നെ മൃതദേഹം കൊണ്ടുപോകേണ്ടി വരികയായിരുന്നു. കവിഞ്ഞൊഴുകുന്ന നദിക്ക് കുറുകെ രണ്ട് ഡ്രമ്മുകൾ കൂട്ടിക്കെട്ടി അതിന് മുകളിലാണ് മൃതദേഹം വീടുകളിലേക്ക് എത്തിച്ചത്. തങ്ങൾ നിരവധി പരാതികൾ നൽകിയിട്ടും സർപഞ്ച് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വീഡിയോയിൽ നാട്ടുകാർ Read More…

Featured Oddly News

പ്ലംബർമാരേ.. UKയ്ക്ക് വിട്ടോ.. ! 20 മിനിറ്റിന് 12,000 രൂപ! മേൽക്കൂര വൃത്തിയാക്കിയതിന്റെ ബില്ല് കണ്ട് ഞെട്ടി യുവതി !

യുകെയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വനിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വീടിന്റെ മേൽക്കൂരയിലെ ഡ്രെയിനേജ് പൈപ്പുകൾ വൃത്തിയാക്കാൻ എത്തിയ തൊഴിലാളി ചെറിയൊരു ജോലിക്ക് വലിയ തുക ഈടാക്കിയതാണ് മഞ്ജു ഷെഖാവത്തിനെ അത്ഭുതപ്പെടുത്തിയത്. വെറും 20 മിനിറ്റ് മാത്രം എടുത്ത ഈ ജോലിക്ക് 92 പൗണ്ടാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 12,000 രൂപ) തൊഴിലാളി വാങ്ങിയത്. തൊഴിലാളി ഗോവണിയിൽ കയറി മേൽക്കൂരയിലെ ഡ്രെയിനേജിൽ അടിഞ്ഞുകൂടിയ ചെളിയും ഉണങ്ങിയ ഇലകളും വൃത്തിയാക്കി ബക്കറ്റിലാക്കി മാറ്റുന്നത് Read More…

Featured Oddly News

പൂട്ടും നൂലും ഭക്തർ ഇവിടെ ഉപേക്ഷിക്കുന്നത് എന്തിന്? നിഗൂഢ ക്ഷേത്രം; ബാധകളൊഴിയും, ആഗ്രഹങ്ങൾ സഫലമാകും!

ഗംഭീരമായ വാസ്തുവിദ്യ കൊണ്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം കൊണ്ടും ശ്രദ്ധേയമായ നിരവധിയേറെ ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ രാജസ്ഥാനിലെ മെഹന്ദിപൂർ ബാലാജി ക്ഷേത്രം ഇവയിൽ നിന്നെയെല്ലാം വ്യത്യസ്തമാണ്. ജയ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ ദൗസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ആത്മീയ രോഗശാന്തിക്കും ബാധ ഒഴിപ്പിക്കലിനുമാണ് ഏറെ പ്രശസ്തം. ദുഷ്ടശക്തികളിൽ നിന്നും ദോഷകരമായ ഊർജ്ജങ്ങളിൽ നിന്നും സംരക്ഷണം തേടിയാണ് ഭക്തർ ഇവിടെയെത്തുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന പ്രാർത്ഥനകളോ ഭജനകളോ അല്ല ഇവിടെ നടക്കുന്നത്. ക്ഷേത്ര മുറ്റത്ത് Read More…