Featured Lifestyle

അമ്മമാർക്ക് ജീവന്‍ മക്കളല്ലേ…. ; കുട്ടികളുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ 70 % ദാതാക്കളും അമ്മമാർ!

മാതൃത്വം എന്നത് നിരുപാധികമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. എന്നാൽ മുംബൈയിലെ ബായ് ജെർബായ് വാഡിയ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പല അമ്മമാരും അതിനും അപ്പുറം ചിന്തിക്കുന്നവരാണ്. മാരകമായ കരൾ രോഗങ്ങളോട് പോരാടുന്ന തങ്ങളുടെ മക്കൾക്ക് സ്വന്തം കരളിന്റെ ഒരു ഭാഗം ദാനം ചെയ്ത് അവർ അവർക്ക് രണ്ടാം ജന്മം നൽകുന്നു. അമ്മദിനത്തിന് മുന്നോടിയായി ആശുപത്രി പുറത്തുവിട്ട കണക്കുകൾ പ്രകാരം, അവിടെ നടന്ന 16 കുട്ടികളുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ 70 ശതമാനവും സാധ്യമായത് അമ്മമാരുടെ ധീരമായ തീരുമാനത്തിലൂടെയാണ്. ഇതിന് Read More…

Lifestyle

‘വിജയാവേശം മൂത്ത് ചെറിയാൻ ഫിലിപ്പിന് ഒരു നിമിഷം നട്ടിളകി, മറ്റൊരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല; മലയാളിയെ ഹഗ് ചെയ്യാൻ പഠിപ്പിച്ചത് ശ്വേത മേനോൻ’

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷിയോഗത്തിന് എത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദുകൃഷ്ണയെ ചെറിയാൻ ഫിലിപ്പ് ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവം വലിയ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആലിംഗനത്തിന് പിന്നിലെ മനശ്ശാസ്ത്രപരമായ വശങ്ങളെക്കുറിച്ചാണ് പ്രശാന്ത് വാസുദേവ് തന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും സാമൂഹിക മര്യാദകളെയും എങ്ങനെ ബാധിക്കുന്നുവെന്ന് Read More…

Featured Lifestyle

സ്പൂണും ഫോർക്കും വേണ്ട, കൈകൊണ്ട് ഭക്ഷണം കഴിച്ചാൽ ഗുണങ്ങൾ ഏറെ, പ്രമേഹത്തെ അകറ്റാം

ഭാരതീയ സംസ്കാരത്തിൽ കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വളരെ സാധാരണമായ ഒന്നാണ്. എന്നാൽ ഇതിനുപിന്നിലെ ശാസ്ത്രീയ വശങ്ങൾ ദഹനത്തെയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെകുറിച്ചും ശരീരത്തിന് ഗുണകരമായ ഫലങ്ങളാണ് നൽകുന്നത്. കൈകൾ കൊണ്ട് ഭക്ഷണം സ്പർശിക്കുമ്പോൾ വിരൽത്തുമ്പിലെ നാഡീവ്യൂഹങ്ങൾ ഉത്തേജിപ്പിക്കപ്പെടുകയും ഇത് തലച്ചോറിലേക്ക് കൃത്യമായ സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു. ഭക്ഷണം ചവച്ചരക്കുന്നതിന് മുൻപ് തന്നെ ദഹന ഹോർമോണുകൾ പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു. സ്പൂണും ഫോർക്കും ഉപയോഗിക്കുന്നതിനേക്കാൾ സാവധാനത്തിൽ ഭക്ഷണം കഴിക്കാൻ കൈകൾ സഹായിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് Read More…

Featured Lifestyle

മിന്നൽ കല്യാണം! ഒരു പകൽ കൊണ്ട് കെട്ടുറപ്പിച്ചു, അതിഥികൾ വെറും 30 പേർ; ചണ്ഡീഗഡ് ദമ്പതികൾ വൈറൽ

24 മണിക്കൂറുകൊണ്ട് തീരുമാനം, അതിഥികള്‍ വെറും 30 പേര്‍. ചണ്ഡീഗഡിലെ ഈ ദമ്പതികളുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറല്‍. ആഴ്ചകളോളം നീളുന്ന ഒരുക്കങ്ങളും മാസങ്ങൾ നീണ്ട ആസൂത്രണവും വർഷങ്ങളുടെ സമ്പാദ്യവും ആവശ്യമായ ഒന്നാണ് സാധാരണയായി ഇന്ത്യൻ വിവാഹങ്ങൾ. എന്നാൽ ഈ ദമ്പതികൾ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെറും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കി എല്ലാവരെയും ഞെട്ടിച്ചു. വധുവാണ് ഇങ്ങനെയൊരു ‘പെട്ടെന്നുള്ള വിവാഹം’ എന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത്. വധു എല്ലാവരെയും Read More…

Featured Lifestyle

ചൂടിനെ തോൽപ്പിക്കാൻ ഒരു ഉള്ളി കഷ്ണം മതി ! വേനൽച്ചൂടിൽ രക്ഷകനായി ചുവന്ന ഉള്ളി, അത്ഭുത ഗുണങ്ങൾ ഇതാ

വേനൽക്കാലത്ത് ചുവന്ന ഉള്ളി കഴിക്കുന്നത് സൂര്യാഘാതത്തിൽ നിന്നും അമിതമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധ രുജുത ദിവേകർ പറയുന്നു. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ, ഫ്ലേവനോയിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി നൽകുന്നു. ചുവന്ന ഉള്ളിയിൽ ഉയർന്ന അളവിൽ വെള്ളവും ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വെയിലത്ത് അധികനേരം ഇരിക്കുമ്പോൾ ശരീരത്തിൽ നിന്നുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്നു. ഉള്ളിയിലെ ‘ക്വെർസെറ്റിൻ’ എന്ന ഘടകം നിർജ്ജലീകരണം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. Read More…

Featured Lifestyle

കഴുത്തിൽ 142 കോടിയുടെ വജ്രത്തിളക്കം! മെറ്റ് ഗാലയെ ഞെട്ടിച്ച് സുധാ റെഡ്ഡിയുടെ രാജകീയ ലുക്ക്

142 കോടി രൂപ വിലമതിക്കുന്ന വജ്രമാലയണിഞ്ഞ് ഇത്തവണത്തെ മെറ്റ് ഗാലയെ വിസ്മയിപ്പിച്ച് ഹൈദരാബാദിലെ പ്രമുഖ വ്യവസായി സുധാ റെഡ്ഡി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ മാമാങ്കത്തിൽ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രത്തിനൊപ്പം ഈ അമൂല്യമായ ആഭരണമാണ് സുധാ റെഡ്ഡിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ‘ക്വീൻ ഓഫ് മെറിലാനി’ എന്ന് അറിയപ്പെടുന്ന 550 കാരറ്റ് ഭാരമുള്ള ടാൻസാനൈറ്റ് ലോക്കറ്റാണ് ഈ നെക്ലേസിലെ പ്രധാന ആകർഷണം. സുധയുടെ സ്വന്തം ശേഖരത്തിലുള്ള ഈ മാലയ്ക്ക് ഏകദേശം 15 മില്യൺ ഡോളറാണ് (142.8 Read More…

Featured Lifestyle

അടുക്കള സിങ്കിലെ അഴുക്കും എണ്ണമയവും മാറുന്നില്ലേ? ഇതാ നാല് ‘മാജിക്’ വിദ്യകൾ

അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സിങ്ക്. എന്നാൽ, എണ്ണമയവും അഴുക്കും പറ്റിപിടിച്ച് ഇത് വൃത്തിയാക്കുക എന്നത് പലപ്പോഴും പ്രയാസകരമായ ജോലിയായി മാറാറുണ്ട്. നിങ്ങളുടെ അടുക്കളയിലെ സിങ്കും ഇത്തരത്തിൽ മുഷിഞ്ഞതാണെങ്കിൽ, വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അത് തിളക്കിയെടുക്കാം. അതിനുള്ള ചില ലളിതമായ വഴികൾ താഴെ നൽകുന്നു: അമോണിയ പൗഡർ സിങ്കിലെ കടുത്ത കറകൾ നീക്കം ചെയ്യാൻ അമോണിയ പൗഡർ സഹായിക്കും. ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി (Vinegar) ചേർത്ത് കലർത്തുക. ഈ Read More…

Featured Lifestyle

മൂത്ത കുട്ടിക്കോണോ ഇളയ കുട്ടിക്കോണോ ബുദ്ധി കൂടുതല്‍ ? പഠനങ്ങൾ പറയുന്നതിങ്ങനെ

ഒരേ വീട്ടിലെ കുട്ടികളിൽ ആർക്കായിരിക്കും കൂടുതൽ ബുദ്ധിശക്തി (IQ) ഉണ്ടാകുക എന്ന ചോദ്യത്തിന്, മൂത്ത കുട്ടികൾക്കായിരിക്കും ഇളയവരേക്കാൾ കൂടുതൽ ചിന്താശേഷിയുണ്ടാകുക എന്നാണ് എഡിൻബറോ സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നത്. ഒരേ മാതാപിതാക്കളുടെ മക്കൾക്കിടയിൽ ഇത്തരത്തിൽ ബുദ്ധിപരമായ വ്യത്യാസമുണ്ടാകുന്നതിന് ഗവേഷകർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് മാതാപിതാക്കളുടെ ശ്രദ്ധയാണ്. ആദ്യത്തെ കുട്ടിക്ക് തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കളുടെ പൂർണ്ണമായ പരിചരണവും ശ്രദ്ധയും ലഭിക്കുന്നത് അവരുടെ മാനസിക വളർച്ചയെ വലിയ രീതിയിൽ സ്വാധീനിക്കുന്നു. കൂടാതെ, ഇളയ സഹോദരങ്ങളെ പല കാര്യങ്ങളും പഠിപ്പിക്കേണ്ടി വരുന്നത് മൂത്ത കുട്ടികളുടെ Read More…

Featured Lifestyle

ലൈംഗിക അടിമയാക്കി; ആരാണ് JP Morgan ലേഡി ബോസിന്റെ ഉറക്കംകെടുത്തിയ ഇന്ത്യന്‍ യുവാവ് ചിരായു റാണ?

പ്രമുഖ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയായ ലോർണ ഹജ്‌ദിനിക്കെതിരെ മുൻ ജീവനക്കാരനായ ഇന്ത്യൻ വംശജൻ ചിരായു റാണ നൽകിയ ലൈംഗികാതിക്രമ പരാതി ചർച്ചയാകുന്നു. താൻ ലോർണയുടെ ‘ലൈംഗിക അടിമ’യെപ്പോലെ കഴിയാൻ നിർബന്ധിതനായെന്നും വംശീയമായ അധിക്ഷേപങ്ങൾ നേരിട്ടെന്നുമാണ് 35-കാരനായ ചിരായു ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ലോർണയും ബാങ്ക് അധികൃതരും പൂർണ്ണമായി തള്ളിക്കളഞ്ഞു. ന്യൂയോർക്കിലെ കോടതിയിൽ ഫയൽ ചെയ്ത ഹർജി പ്രകാരം, തന്നെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും വഴങ്ങിയില്ലെങ്കിൽ ബോണസ് തുക വെട്ടിക്കുറയ്ക്കുമെന്ന് Read More…