Lifestyle

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം മുംബൈ

ലണ്ടന്‍: ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം മുംബൈയെന്നു സര്‍വേ. ടൈം ഔട്ടിന്റെ സര്‍വേ പ്രകാരമാണു മുംബൈ മറ്റു നഗരങ്ങളെ പിന്നിലാക്കിയത്‌. പ്രധാന നഗരങ്ങളിലെ 18,000 താമസക്കാരിലാണു സര്‍വേ നടത്തിയത്‌. സംസ്‌കാരം, ഭക്ഷണം, രാത്രി ജീവിതം, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളെ അടിസ്‌ഥാനമാക്കിയാണു ‘സന്തോഷം’ തീരുമാനിച്ചത്‌.മുംബൈയിലെ 94 ശതമാനം താമസക്കാരും അവരുടെ നഗരം സന്തോഷം നല്‍കുന്നുവെന്നു പ്രതികരിച്ചു. മുംബൈ നിവാസികളുടെ പ്രതികരണം ഇങ്ങനെ ഠ 89 ശതമാനം ആളുകളും മുംബൈയില്‍ താമസിക്കാന്‍ ഇഷ്‌ടപ്പെടുന്നു.ഠ 88 ശതമാനം Read More…

Lifestyle

മത്സരാര്‍ഥിയെ അപമാനിച്ചെന്ന്‌; വിശ്വസുന്ദരി മത്സരത്തില്‍ വോക്കൗട്ട്‌- വീഡിയോ

ബാങ്കോക്ക്‌: തായ്‌ലന്‍ഡില്‍ നടക്കുന്ന വിശ്വസുന്ദരി മത്സരം വിവാദമായി. മിസ്‌ മെക്‌സിക്കോ ഫാത്തിമ ബോഷിനെ പൊതുവേദിയില്‍ അപമാനിച്ചെന്ന പരാതിയാണു വിവാദമായത്‌. തുടര്‍ന്നു നിരവധി മത്സരാര്‍ത്ഥികള്‍ വേദിയില്‍നിന്നു ഇറങ്ങിപ്പോയി.മിസ്‌ മെക്‌സിക്കോ ഫാത്തിമ ബോഷിനോട്‌ മിസ്‌ യൂണിവേഴ്‌സ്‌ തായ്‌ലന്‍ഡ്‌ ഡയറക്‌ടര്‍ നവാത്‌ ഇത്സാരഗ്രിസിലിന്റെ മോശമായ പെരുമാറ്റമാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. ഫാത്തിമ ബോഷ്‌ പ്രമോഷണല്‍ ഷൂട്ട്‌ ഒഴിവാക്കിയെന്ന്‌ ആരോപിച്ച അദ്ദേഹം എല്ലാവരുടെയും മുന്നില്‍ എഴുന്നേറ്റുനിന്ന്‌ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. അവര്‍ അതിന്‌ തയാറായില്ല. ഇതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ഇത്സാരഗ്രിസില്‍ ക്യാമറയ്‌ക്ക്‌ മുന്നില്‍വച്ച്‌ ബോഷിനെ Read More…

Lifestyle

അങ്ങനെ എല്ലാവരും പേരിന്റെ മുന്നില്‍ Dr. വെക്കണ്ടെന്ന് ഹൈക്കോടതി! ഫിസിയോതെറാപ്പിസ്റ്റുകളും മറ്റും ഡോക്ടർമാരല്ല

കൊച്ചി: അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്തവർ ‘ഡോ.’ (Dr.) എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും അവരുടെ പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് നിർത്തലാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഇന്ത്യൻ മെഡിക്കൽ ഡിഗ്രി നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണിത് എന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതിയുടെ ഈ സുപ്രധാന നടപടി. കോടതിയുടെ നിരീക്ഷണങ്ങൾ അംഗീകൃത മെഡിക്കൽ ഡിഗ്രി ഇല്ലാതെ ‘ഡോക്ടർ’ പദവി ഉപയോഗിക്കുന്നത് 1916-ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രി നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ്. ‘ഡോ.’ എന്ന വിശേഷണം Read More…

Featured Lifestyle

‘സ്നേഹത്തിലാണല്ലോ കാര്യം’; 19കാരിക്ക് ക്ഷേത്രത്തില്‍വച്ച് താലി ചാര്‍ത്തി യുവതി; ആഘോഷമാക്കി നാട്ടുകാര്‍

രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ക്ഷേത്രത്തില്‍വച്ച് കൂട്ടുകാരിക്ക് താലിചാര്‍ത്തി ഇരുപതുകാരി. ബംഗാളിലെ സുന്ദര്‍ബന്‍സില്‍ ഗ്രാമവാസികളാണ് ആഘോഷമായി റിയ (19)യുടെയും രാഖി(20)യുടെയും വിവാഹം നടത്തിയത്. പ്രഫഷനല്‍ നര്‍ത്തകരാണ് റിയയും രാഖിയും. ക്ഷേത്രത്തില്‍വച്ച് നടന്ന നൃത്ത പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് സൗഹൃദം പ്രണയമായി വളര്‍ന്നു. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചുവെന്നും റിയ പറയുന്നു. ഇനിയുള്ള കാലം രാഖിക്കൊപ്പം ജീവിക്കുമെന്നും ഇരു കുടുംബങ്ങളെയും വിവാഹക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും റിയ പറഞ്ഞു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മാവനും അമ്മായിയുമാണ് വളര്‍ത്തിയത്. ഇവര്‍ വിവാഹത്തെ Read More…

Lifestyle

നീല ജാക്കറ്റിലുള്ള പെൺകുട്ടിയെ തേടി ഇന്ത്യക്കാർ; രാഹുൽ പറഞ്ഞ ആ അജ്ഞാത ബ്രസീലിയൻ മോഡൽ ആര്?

ന്യൂഡല്‍ഹി: ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ ‘വോട്ട് ചോരി’ (വോട്ട് മോഷണം) ആരോപണങ്ങള്‍ ആവര്‍ത്തിക്കാനായി രാഹുല്‍ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഉപയോഗിച്ച ഒരു മോഡലിന്റെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്. ആരാണ് ഈ യുവതി? ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സ്ത്രീ 22 തവണ വോട്ട് ചെയ്തതായി രാഹുല്‍ അവകാശപ്പെട്ടിരുന്നു. ‘ആരാണ് ഈ സ്ത്രീ? എന്താണ് അവരുടെ പേര്? എവിടെയുള്ളതാണ്? ആര്‍ക്കും അറിയില്ല, എന്നാല്‍ അവര്‍ ഹരിയാണയില്‍ 10 വ്യത്യസ്ത ബൂത്തുകളിലായി 22 തവണ വോട്ട് Read More…

Lifestyle

കല്യാണവീട്ടിൽ ചിക്കൻ ഫ്രൈ അളവു കുറഞ്ഞതിന്റെ പേരിൽ അടിയും ബഹളവും- വീഡിയോ

ഉത്തർപ്രദേശ്: വിരുന്നിലെ വിഭവങ്ങളുടെ പേരിൽ കല്യാണപ്പന്തലിൽ തർക്കങ്ങളും അടിപിടിയും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തവണ ഇത്തരം ഒരു സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ്. ചിക്കൻ ഫ്രൈയുടെ പേരിലായിരുന്നു ഇവിടെ കൂട്ടത്തല്ല് നടന്നത്. വരന്റെ വീട്ടുകാർക്ക് വിളമ്പിയ ചിക്കൻ ഫ്രൈയുടെ അളവ് കുറഞ്ഞുപോയി എന്ന പരാതിയാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ബിജ്‌നോറിലെ നാഗിന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മജേദയിലെ ഒരു സ്വകാര്യ വിരുന്ന് ഹാളിലായിരുന്നു സംഭവം. ചിക്കൻ ഫ്രൈ വിളമ്പുന്ന കൗണ്ടറിൽ കാത്തുനിന്ന അതിഥികൾക്കിടയിലാണ് തർക്കം തുടങ്ങിയത്. ചിക്കൻ ഫ്രൈയുടെ Read More…

Lifestyle

ഉച്ചയ്ക്ക് മുമ്പ് കാപ്പി കുടിക്കുക, കാപ്പിയുടെ ഗുണം വർദ്ധിപ്പിക്കാനുള്ള 7 വഴികൾ: ഹാർവാർഡ് ഡോക്ടർ പറയുന്നു

ചില ആളുകൾക്ക് കാപ്പിയില്ലാതെ ജീവിക്കാൻ കഴിയില്ല. രാവിലെ, അതിന്റെ സുഗന്ധമാണ് അവരെ ഉണർത്തുന്നത്. വൈകുന്നേരമാകുമ്പോൾ, ഒരു കപ്പ് കാപ്പി കൂടി കുടിക്കുന്നത് ആ ദിവസത്തിന് ഒരു അന്ത്യം കുറിക്കുന്നു — ഇതിനിടയിലുള്ള ചെറിയ കാപ്പി ബ്രേക്കുകൾ വേറെയുമുണ്ട്. കാപ്പിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ടെങ്കിലും, അത് തെറ്റായ രീതിയിൽ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അടുത്തിടെ, ഹാർവാർഡ് ഡോക്ടർ-സയന്റിസ്റ്റായ തൃഷ പാസ്രിച്ച കാപ്പി ഉപഭോഗം മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയ പിന്തുണയുള്ള ഏഴ് നുറുങ്ങുകൾ പങ്കുവെക്കുകയുണ്ടായി. കാപ്പിയുടെ ഗുണം വർദ്ധിപ്പിക്കാനുള്ള 7 Read More…

Lifestyle

മമ്മൂട്ടി, സൗബിന്‍, ആസിഫ്…. ഇത്തവണ മൊത്തം ഇക്കാക്കമാർ ആണല്ലോ’; ബിജെപി നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. മമ്മൂട്ടിയുടേയും സൈബിന്‍ ഷാഹിറിന്‍റേയും ആസിഫ് അലിയുടേയും പേരുകള്‍ എടുത്തുപറഞ്ഞ് ഇപ്രാവിശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ എന്നാണ് ലസിത പാലക്കല്‍ പറഞ്ഞത്. ‘മികച്ച നടി ഷംല ഹംസ. മികച്ച നടൻ മമ്മൂട്ടി. പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ Read More…

Lifestyle

ലക്ഷ്യം ഇന്ത്യക്കാര്‍, തട്ടിപ്പ്‌ ആരോപിച്ച്‌ കൂട്ട വിസ റദ്ദാക്കലിനു കാനഡ

തട്ടിപ്പ്‌ ആരോപിച്ച്‌ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിസ അപേക്ഷകള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ കാനഡയില്‍ നീക്കം. കഴിഞ്ഞ ഓഗസ്‌റ്റില്‍ ഉപരിപഠനാര്‍ത്ഥമുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകളില്‍ 74 ശതമാനവും കാനഡ നിരസിച്ചിരുന്നു. ഇത്‌ ആകെ അപേക്ഷകളുടെ നാലില്‍ മൂന്നോളം വരും.നിലവില്‍ ഈ അധികാരപരിധി വിപുലീകരിക്കുന്ന നിയമനിര്‍മാണനീക്കമാണ്‌ പുരോഗമിക്കുന്നത്‌.‘ഇമിഗ്രഷന്‍, റെഫ്യൂജീസ്‌, സിറ്റിസണ്‍ഷിപ്‌ കാനഡ’ (ഐ.ആര്‍.സി.സി), ‘കാനഡ ബോര്‍ഡര്‍ സര്‍വീസസ്‌ ഏജന്‍സി’ (സി.ബി.എസ്‌.എ) എന്നിവ യു.എസ്‌. പങ്കാളികളുമായി ചേര്‍ന്നാണ്‌ വിസ നിരസിക്കാനുള്ള അധികൃതരുടെ അധികാരം വര്‍ധിപ്പിക്കുന്ന വര്‍ക്കിങ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചത്‌. ‘വെല്ലുവിളിയുയര്‍ത്തുന്ന രാജ്യങ്ങള്‍’ എന്ന Read More…