ലണ്ടന്‍: ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം മുംബൈയെന്നു സര്‍വേ. ടൈം ഔട്ടിന്റെ സര്‍വേ പ്രകാരമാണു മുംബൈ മറ്റു നഗരങ്ങളെ പിന്നിലാക്കിയത്. പ്രധാന നഗരങ്ങളിലെ 18,000 താമസക്കാരിലാണു സര്‍വേ നടത്തിയത്. സംസ്‌കാരം, ഭക്ഷണം, രാത്രി ജീവിതം, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളെ അടിസ്‌ഥാനമാക്കിയാണു ‘സന്തോഷം’ തീരുമാനിച്ചത്.
മുംബൈയിലെ 94 ശതമാനം താമസക്കാരും അവരുടെ നഗരം സന്തോഷം നല്‍കുന്നുവെന്നു പ്രതികരിച്ചു.
മുംബൈ നിവാസികളുടെ പ്രതികരണം ഇങ്ങനെ
ഠ 89 ശതമാനം ആളുകളും മുംബൈയില്‍ താമസിക്കാന്‍ ഇഷ്‌ടപ്പെടുന്നു.
ഠ 88 ശതമാനം ആളുകളും നഗരത്തിലെ ആളുകള്‍ സന്തോഷവാന്മാരായി കാണപ്പെടുന്നു എന്ന് വിശ്വസിക്കുന്നു.
ഠ 87 ശതമാനം ആളുകളും സമീപകാലത്ത് നഗരത്തില്‍ സന്തോഷം വര്‍ധിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.
ഠ മുംബൈയുടെ വളരുന്ന വിനോദ വ്യവസായം, തൊഴില്‍ അവസരങ്ങള്‍, ഭക്ഷണ വൈവിധ്യം എന്നിവയെല്ലാം സന്തോഷത്തിനു കാരണമാകാം.
ടൈം ഔട്ട് അനുസരിച്ച് 2025ല്‍ ഏഷ്യയില്‍ സന്തോഷത്തില്‍ മുന്നിലുള്ള 10 നഗരങ്ങള്‍
- മുംബൈ, ഇന്ത്യ, 2. ബീജിംഗ്, ചൈന, 3. ഷാങ്‌ഹായ്, ചൈന, 4. ചിയാങ് മായ്, തായ്‌ലന്‍ഡ്, 5. ഹാനോയ്, വിയറ്റ്‌നാം, 6. ജക്കാര്‍ത്ത, ഇന്തോനീഷ്യ, 7. ഹോങ്കോങ്, 8. ബാങ്കോക്ക്, തായ്‌ലന്‍ഡ്, 9. സിംഗപ്പൂര്‍, 10. സോള്‍, ദക്ഷിണ കൊറിയ




