Oddly News

230 വർഷം പഴക്കമുള്ള അർമേനിയൻ പള്ളിയില്‍ മലയാളം ബൈബിൾ! ഞായറാഴ്ചകളിൽ ഇഡ്ഡലിയും കാപ്പിയും! അപൂർവ്വ കാഴ്ചകൾ!

2020-ൽ ഭാരത് രത്ന ഡോ. അംബേദ്കർ പുരസ്കാരം നൽകി ആദരിക്കപ്പെട്ട നടിയും നിർമ്മാതാവുമായ റിച്ച ഛദ്ദ, മുംബൈയുടെ വാസ്തുവിദ്യ, സംസ്കാരം, കടൽത്തീരം, ഭക്ഷണം എന്നിവയ്ക്ക് പുതിയൊരു കാഴ്ചപ്പാട് നൽകുന്ന ‘മുസാഫിരി’ എന്ന എട്ടു ഭാഗങ്ങളുള്ള ട്രാവൽ സീരീസിലൂടെ പുതിയൊരു യാത്ര ആരംഭിച്ചിരിക്കുകയാണ്. ഈ സീരീസിന്റെ ആദ്യ എപ്പിസോഡ് ‘ഫുൾ സ്റ്റോപ്പ് വിത്ത് റിച്ച ആന്റ് അലി’ എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ അടുത്തിടെ പുറത്തിറങ്ങി. മുംബൈയുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന 19 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, കലാഘോഡയിൽ Read More…

Featured Good News

മുംബൈ ചേരിയിൽ നിന്ന് നാസയിലെ എൻജിനീയറിലേക്ക്; പ്രചോദനമായി ജയകുമാർ വൈദ്യയുടെ ജീവിത കഥ

“മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്” എന്ന പ്രശസ്തമായ ചൊല്ല് വെറുതെയുണ്ടായ ഒന്നല്ല. അസാധ്യമായ കാര്യങ്ങളെ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് സാധ്യമാക്കി മാറ്റിയ പ്രതിഭകളുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ഇത്തരം പൊൻവാക്കുകൾ പിറവിയെടുക്കുന്നത്. മുംബൈ സ്വദേശിയായ ജയ് കുമാര്‍ വൈദ്യയുടെ ജീവിതവും ഇതിനൊരു മികച്ച ഉദാഹരണമാണ്. ഇന്ന് നാസയിലെ (NASA) പ്രമുഖ എഞ്ചിനീയർമാരിൽ ഒരാളാണ് ജയ് കുമാര്‍. നാസയുടെ ഗൊദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ പ്ലാനറ്ററി എൻവയോൺമെന്റ്സ് ലബോറട്ടറിയിൽ ഗ്രൗണ്ട് സപ്പോർട്ട് എക്യുപ്‌മെന്റ് എഞ്ചിനീയറിംഗ് ലീഡ്, ഗ്രൗണ്ട് സിസ്റ്റംസ് ഓപ്പറേഷൻസ് ലീഡ് എന്നീ Read More…

Oddly News

പെൺകുട്ടികളുടെ പിജിയിൽ മുറിയില്‍ CCTV വച്ച് ഉടമ; ചോദിച്ചപ്പോൾ ‘മാന്യമായി വസ്ത്രം ധരിക്കാൻ’ ഉപദേശം!

മുംബൈയിലെ പെൺകുട്ടികളുടെ പേയിംഗ് ഗെസ്റ്റ് കേന്ദ്രത്തിൽ, അനുവാദം വാങ്ങാതെ ഉടമ സ്വീകരണമുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതായി പരാതി. താമസക്കാരുടെ സ്വകാര്യതയെയും സുരക്ഷയെയും ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്. ‘OkVehicle2991’ എന്ന റെഡ്ഡിറ്റ് യൂസർ പേജിലൂടെയാണ് ഒരു താമസക്കാരി ഈ അനുഭവം പങ്കുവെച്ചത്. ഏഴ് പെൺകുട്ടികൾ താമസിക്കുന്ന ഒരു 3BHK ഫ്ലാറ്റിലാണ് സംഭവം നടന്നത്. രാവിലെ വാതിലിൽ മുട്ടിയ ഉടമ, സ്വീകരണമുറിയിൽ സിസിടിവി സ്ഥാപിച്ച കാര്യം പെൺകുട്ടികളെ അറിയിക്കുകയായിരുന്നു. വെറുതെ വിവരം Read More…

Featured Myth and Reality

ഇവിടെയൊന്ന് മുറിഞ്ഞാല്‍ ഭാരതം നിശ്ചലമാകും ! ഇന്ത്യൻ ഇന്റർനെറ്റിന്റെ 95 ശതമാനം, വൻ ഭീഷണിയായി കടലിനടിയിലെ കേബിൾ ശൃംഖല

ഡിജിറ്റൽ രംഗത്ത് ഇന്ത്യ കൈവരിച്ച വൻകുതിച്ചുചാട്ടം തികച്ചും അപകടകരമായ ഒരു യാഥാർത്ഥ്യത്തിലാണ് നിലകൊള്ളുന്നത് എന്ന വിവരം ആശങ്ക ജനിപ്പിക്കുന്നതാണ്. രാജ്യത്തെ അന്താരാഷ്ട്ര ഇന്റർനെറ്റ് വിതരണത്തിന്റെ ഭൂരിഭാഗവും മുംബൈയിലെ വെർസോവയിലുള്ള വെറും 6 കിലോമീറ്റർ നീളമുള്ള ഒരൊറ്റ തീരപ്രദേശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ബി.ബി.സി റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലേക്ക് വരുന്ന 18 അന്താരാഷ്ട്ര സബ്‌മറൈൻ കേബിളുകളിൽ 13 എണ്ണവും കടന്നുവരുന്നത് ഈ തീരത്തിലൂടെയാണ്. യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ 95 ശതമാനത്തോളം ഡാറ്റാ കൈമാറ്റവും ഈ കേബിളുകൾ വഴിയാണ് Read More…

Lifestyle

ജീവിക്കാനുള്ള നെട്ടോട്ടം! ഓടുന്ന ട്രെയിനിൽ തൂങ്ങിനിന്ന് സ്ത്രീകളുടെ യാത്ര; ശ്വാസം നിലയ്ക്കും വീഡിയോ, വൈറൽ!

മുംബൈയില്‍ ലോക്കൽ ട്രെയിനിന്റെ വാതിലില്‍വരെ തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ ശ്വാസമടക്കിപ്പിടിച്ചാണ് ആളുകള്‍ കാണുന്നത്. യാത്രക്കാര്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ചും ഇത്തരത്തിൽ ജീവൻ പണയം വെച്ച് യാത്ര ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നെറ്റിസൺസ് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. പല്ലവി എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ദൃശ്യങ്ങളിൽ, ഓടുന്ന ട്രെയിനിന്റെ വാതിലിൽ പിടിച്ച് പുറത്തുനിൽക്കുന്ന രണ്ട് സ്ത്രീകളെ കാണാം. വീഡിയോയിൽ വെള്ള ഫ്ലോറൽ ടോപ്പും നീല ട്രൗസറും ധരിച്ച ഒരു സ്ത്രീ പുറകിൽ ബാഗും തൂക്കി ട്രെയിനിന്റെ വശത്ത് Read More…

Oddly News

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് യാത്രക്കാരൻ; ദൈവത്തെപ്പോലെ അവതരിച്ച് റെയിൽവേ ജീവനക്കാർ! സിസിടിവി ദൃശ്യങ്ങൾ

മുംബൈയിലെ കർജത് റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ സി.എസ്.എം.ടി-പൂനെ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ട്രെയിനിന്റെ സി-1 കോച്ചിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാക്കിലേക്ക് വീണത്. ട്രെയിനിൽ ബാങ്കർ എൻജിൻ ഘടിപ്പിച്ച ശേഷം ഓഫീസിലേക്ക് മടങ്ങുകയായിരുന്ന പോയിന്റ്സ്മാൻ സൗരഭ് കുമാർ സിംഗാണ് അപകടം Read More…

Oddly News

ബൈക്ക് റാലിക്കിടെ ദാരുണാന്ത്യം; വാഹനം തട്ടി 24-കാരിയായ മുംബൈ സ്വദേശിനി മരിച്ചു

ഛത്തീസ്ഗഡിലെ ബാലോദ് ജില്ലയിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മുംബൈ സ്വദേശിയായ 24 കാരി മരിച്ചു. മുംബൈ ബോറിവ്ലി വെസ്റ്റ് സ്വദേശിനി ഋദ്ധി ഠാക്കർ ആണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിൽ തിരിച്ചറിയാത്ത വലിയൊരു വാഹനം ഇടിക്കുകയായിരുന്നു. ബസ്തർ മേഖലയിലേക്ക് ബൈക്ക് ടൂർ നടത്തുന്ന 20 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പുരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാഷണൽ ഹൈവേ 30-ൽ മർകതോള ഘട്ടിന് സമീപം രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിൽ നിന്നും മറ്റ് Read More…

Featured Lifestyle

ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയവരുടെ വിശപ്പ് ബിസിനസ്സാക്കി! പിസ്സ ഡെലിവറി ബോയിക്ക് ഹർഷ ഗോയങ്കയുടെ വൻ കൈയടി

താനെയ്ക്കും അന്ധേരിയ്ക്കുമിടയില്‍ ദിവസവും യാത്ര ചെയ്യുന്ന മിക്ക ആളുകൾക്കും വൈകുന്നേരങ്ങളിലെ അസഹനീയമായ ഗതാഗതക്കുരുക്ക് ഒരു പതിവ് അനുഭവമാണ്. അടച്ചുവെച്ച വണ്ടിയുടെ ഗ്ലാസുകൾക്കുള്ളിൽ, വിശന്നുപൊരിയുന്ന വയറുമായി മാറാത്ത റെഡ് ലൈറ്റുകളിലേക്ക് നോക്കിയിരിക്കുക മാത്രമാണ് പലരുടെയും വഴി. ഗതാഗതക്കുരുക്കിലെ വിശപ്പ് മിക്കവരെയും ദേഷ്യപ്പെടുത്തുകയോ തളർത്തുകയോ ചെയ്യുമ്പോൾ, ഗൗരവ് ലൊന്ധെ എന്ന യുവാവിന് അത് ഒരു മികച്ച ബിസിനസ്സ് ആശയമായി മാറുകയായിരുന്നു. വ്യവസായിയായ ഹർഷ് ഗോയങ്ക അടുത്തിടെ എക്സിൽ പങ്കുവെച്ച ഗൗരവിന്റെ ജീവിതകഥ വലിയ പ്രചോദനമാണ് സമ്മാനിക്കുന്നത്. 2009-ൽ അന്ധേരിയിൽ പിസ്സ Read More…

Spotlight

തിരിഞ്ഞ് നില്‍ക്കുന്ന പെണ്‍‌കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പുരുഷ പൊലീസ്; CJP പ്രതിഷേധത്തില്‍ അതിക്രമം- വീഡിയോ

മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ നെഞ്ചിൽ പിടിച്ച് പൊലീസുദ്യോഗസ്ഥൻ. സാധാരണ വസ്ത്രം ധരിച്ചെത്തിയ ഉദ്യോഗസ്ഥനാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ പുറത്തുവന്ന വിഡിയോ ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. പൊലീസ് നടപടിയുടെ ഭാഗമായി യുവതിയെ പിന്നിൽ നിന്ന് പൊലീസുകാരൻ പിടികൂടുന്നത് വീഡിയോയിലുണ്ട്. ആളുകൾക്കിടയിലേക്ക് തിരിഞ്ഞുനിൽക്കുന്ന പെൺകുട്ടിയുടെ നെഞ്ചിലേക്ക് ഉദ്യോഗസ്ഥന്റെ കൈ പോകുന്നതും, സഹായത്തിനായി ഇയാൾ മറ്റ് പൊലീസുകാരെ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. Read More…