Featured Lifestyle

നെയ്‌ച്ചോറ്, ബിരിയാണി, പൊറോട്ട… വന്ദേഭാരതില്‍ ഇനി മൂന്നുതരം മെനു

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുള്ള കാസര്‍കോട്‌, മംഗളൂരു വന്ദേഭാരത്‌ ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണ്‌ വിവിധ ദിവസങ്ങളില്‍ ഇനി യാത്രക്കാര്‍ക്കു ലഭിക്കുക.

ഉച്ചയ്‌ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന്‌ വെജ്‌ജില്‍ ലഭിക്കുന്നവ: നെയ്‌ച്ചോറ്‌, ഗോതമ്പ്‌ പൊറോട്ട, പരിപ്പുകറി, മിക്‌സ്‌ഡ്‌ തോരന്‍, ഫ്രൂട്ട്‌ ൈട്രഫുല്‍, മട്ടയരി ചോറ്‌, 2 ചപ്പാത്തി, തീയല്‍, വറുത്തരച്ച വെജ്‌ കറി, അടപ്രഥമന്‍, വെജ്‌ ബിരിയാണി, മലബാര്‍ പൊറോട്ട, ഗ്രീന്‍പീസ്‌ (പാല്‍ പിഴിഞ്ഞ കറി), ഉരുളക്കിഴങ്ങ്‌ മസാല, സേമിയാ പായസം.
നോണ്‍ വെജ്‌ജില്‍ ലഭിക്കുന്നവ: നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍കറി, മട്ടയരി ചോറിനൊപ്പം മലബാര്‍ ചിക്കന്‍ കറി, വെജ്‌ ബിരിയാണിക്കു പകരം ചിക്കന്‍ ബിരിയാണി. എക്‌സിക്യൂട്ടീവ്‌ ക്ലാസില്‍ മട്ടയരി ചോറിനൊപ്പം മീന്‍കറിയും ലഭിക്കുമെന്ന്‌ കാസിനോ എയര്‍ കേറ്ററേഴ്‌സ്‌ ആന്‍ഡ്‌ ഫ്‌ളൈറ്റ്‌ സര്‍വീസസ്‌ (സി.എ.എഫ്‌.എസ്‌) അധികൃതര്‍ പറഞ്ഞു.

പ്രഭാത ഭക്ഷണം വെജിറ്റേറിയന്‍: ഇഡ്‌ഡലി, വട, സാമ്പാര്‍, ഉണ്ണിയപ്പം, ഇടിയപ്പം, കടലക്കറി, വട, ടീകേക്ക്‌, മിക്‌സ്‌ വെജ്‌ ഉപ്പുമാവ്‌, വട, സാമ്പാര്‍, ചട്‌ണി, വട്ടയപ്പം. നോണ്‍ വെജ്‌: മുട്ട ചിക്കിയത്‌, വെജ്‌ കട്‌ലറ്റ്‌ 2, ഉണ്ണിയപ്പം, ബ്രഡ്‌ റോള്‍, ഇടിയപ്പം മുട്ട റോസ്‌റ്റ്‌, വട, ടീകേക്ക്‌, മുട്ട ചിക്കിയത്‌, മസാല ബണ്‍, വെജ്‌ കട്‌ലറ്റ്‌-2, വട്ടയപ്പം. വിഭവങ്ങള്‍ മൂന്ന്‌ ഓപ്‌ഷനുകളിലായി മാറി വരും.

സ്‌നാക്‌സ്‌ ഓപ്‌ഷനുകളില്‍ ഇലയട, പരിപ്പുവട, കൊഴുക്കട്ട, കീരവട എന്നിവ വിവിധ ദിവസങ്ങളില്‍ ലഭിക്കും. കഴിഞ്ഞ രണ്ടാഴ്‌ചകളായി നടന്ന മീല്‍ ട്രയലിന്‌ തൃപ്‌തികരമായ പ്രതികരണമാണ്‌ യാത്രക്കാരില്‍നിന്നു ലഭിച്ചതെന്ന്‌ മെനു ക്യുറേറ്റ്‌ ചെയ്‌ത സി.എ.എഫ്‌.എസ്‌ കോര്‍പറേറ്റ്‌ ഷെഫ്‌ സി. ഗുണശേഖര്‍ പറഞ്ഞു.