Featured Health

ആത്മഹത്യാ സാദ്ധ്യത ഒരാഴ്ച മുൻപേ പ്രവചിക്കാം; വിപ്ലവകരമായ കണ്ടെത്തലുമായി ഹാർവാർഡ് ശാസ്ത്രജ്ഞർ!

ആത്മഹത്യ മുൻകൂട്ടി പ്രവചിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. ഇതിനു തുനിയുന്ന ആളില്‍ ലക്ഷണങ്ങൾ പലപ്പോഴും വളരെ ചെറിയ രീതിയിലോ, പെട്ടെന്ന് ഉണ്ടാകുന്നതോ, അല്ലെങ്കിൽ സാധാരണ മാനസികാവസ്ഥയിലെ മാറ്റങ്ങളായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ളതോ ആയിരിക്കും. അതുകൊണ്ടുതന്നെ ഡോക്ടർമാർക്കോ പ്രിയപ്പെട്ടവർക്കോ ഇടപെടാൻ സാധിക്കാറില്ല. എന്നാല്‍ അ​മേരിക്കക്കാരുടെ കാര്യത്തില്‍ ഒരു ശ്രദ്ധേയമായ പഠനം പറത്തുവന്നിരിക്കുന്നു. 10 മുതൽ 34 വയസ്സുവരെയുള്ള അമേരിക്കക്കാരിൽ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ പ്രധാന ഘടകവും 35 മുതൽ 44 വയസ്സുവരെയുള്ളവരിൽ നാലാമത്തെ പ്രധാന ഘടകവുമാണ് ആത്മഹത്യ. അതിനാൽ, Read More…

Health

40കളില്‍ സ്ത്രീകളുടെ ലൈംഗിക താല്‍പര്യം കുത്തനെ കൂടുന്നു; ആഗ്രഹങ്ങൾക്ക് പ്രായപരിധിയില്ലെന്ന് പഠനങ്ങൾ

സ്ത്രീകളുടെ ലൈംഗികതയും ആഗ്രഹങ്ങളും യൗവനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്നത് കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ചിന്താഗതിയാണ്. എന്നാൽ ഈ പരമ്പരാഗത സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ പഠനങ്ങളും വിവരങ്ങളും പുറത്തുവരുന്നു. 40 വയസ്സിന് ശേഷമുള്ള കാലഘട്ടം ലൈംഗിക ആഗ്രഹങ്ങളുടെ അവസാനമല്ലെന്നും, മറിച്ച് കൂടുതൽ ആത്മവിശ്വാസവും ആത്മബോധവും സ്വന്തം ആഗ്രഹങ്ങളും തിരിച്ചറിയുന്ന ഘട്ടമാണെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. വർഷങ്ങളോളം നീളുന്ന കുടുംബജീവിതം, തൊഴിൽ, കുട്ടികളുടെ പരിപാലനം എന്നിവയ്ക്ക് ശേഷം മധ്യവയസ്സിൽ സ്ത്രീകൾ സ്വന്തം ആഗ്രഹങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത കൈവരിക്കുന്നു. Read More…

Health

വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ അടിക്കടിയുള്ള ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം, അറിയേണ്ട അപായ സൂചനകൾ

പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സി.ഒ.പി.ഡി (COPD), അമിത രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് പതിവായുള്ള വൈദ്യപരിശോധനകളും സമയബന്ധിതമായ ചികിത്സയും അത്യാവശ്യമാണ്. രോഗം വഷളാകാതിരിക്കാനും നിയന്ത്രണവിധേയമാക്കാനും ഇത് സഹായിക്കും. എന്നാൽ ആവശ്യമില്ലാതെ അടിക്കടിയും ദീർഘനേരവുമുള്ള ആശുപത്രി സന്ദർശനങ്ങൾ ചിലപ്പോൾ പുതിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ഗ്രേറ്റർ നോയിഡ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. പ്രമീള റാംനിസ് ബൈത്ത വ്യക്തമാക്കുന്നു. ചികിത്സ ആവശ്യമുള്ളപ്പോൾ ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കരുതെന്നും എന്നാൽ കൃത്യമായ രോഗനിയന്ത്രണത്തിലൂടെ ഒഴിവാക്കാവുന്ന യാത്രകൾ കുറയ്ക്കുകയാണ് വേണ്ടതെന്നും അവർ Read More…

Health

കാൽ പൊക്കി വെച്ചാൽ ഹൃദയം ബലപ്പെടുമോ? ട്രെൻഡിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഡോക്ടർ

കാൽ ഉയർത്തി വെക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന തെറ്റായ പ്രചാരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഗുരുഗ്രാമിലെ ആർടൈമിസ് ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ. വർത്തിക വിശ്വാനി. കാൽ ഉയർത്തി വെക്കുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ വൈദ്യശാസ്ത്രപരമായി പ്രയോജനപ്പെടാറുണ്ടെങ്കിലും, അത് ഹൃദയത്തെ ശക്തിപ്പെടുത്തുമെന്നോ ഹൃദ്രോഗങ്ങളെ തടയുമെന്നോ കരുതുന്നത് ശരിയല്ലെന്ന് അവർ വ്യക്തമാക്കുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് താഴുന്ന അവസരങ്ങളിൽ തല താഴ്ത്തി വെച്ച് കാലുകൾ ഹൃദയത്തിന്റെ നിലവാരത്തേക്കാൾ ഉയർത്തി വെക്കാറുണ്ട്. അതുപോലെ കാലുകളിൽ നീരുള്ളവർക്ക് കാലിനടിയിൽ തലയിണ വെക്കാൻ നിർദ്ദേശിക്കാറുണ്ട്. കാലുകൾ ഹൃദയത്തിന്റെ നിരപ്പിനേക്കാൾ Read More…

Health

എല്ലാ ‘ഹെർബലും’ അത്ര ഹെല്‍ത്തിയില്ല, അശ്വഗന്ധ ഗമ്മീസ് കഴിച്ച് കരൾ തകർന്നു; യുവതിക്ക് തലച്ചോറിന് ഗുരുതര ക്ഷതം!

മാനസികസമ്മർദ്ദവും ഉറക്കമില്ലായ്മയും കുറയ്ക്കുന്നതിനായി അശ്വഗന്ധ അടങ്ങിയ ‘ഗംമി’ (Gummy) കഴിച്ച 44 കാരിയായ സ്ത്രീക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരികയും തലച്ചോറിന് ക്ഷതമേൽക്കുകയും ചെയ്ത സംഭവം വീണ്ടും ആശങ്കയാകുന്നു. ഒരു വർഷത്തോളമായി ഈ സപ്ലിമെന്റ് കഴിച്ചിരുന്ന ലോയിസ് കിൻഡർ എന്ന സ്ത്രീ അതീവ ഗുരുതരാവസ്ഥയിലാവുകയും കോമയിലാവുകയും ചെയ്തു. തുടർന്ന് കരൾ പരാജയപ്പെട്ടതിനെ തുടർന്ന് കരൾ മാറ്റിവെക്കുകയായിരുന്നു. ചികിത്സയ്ക്കിടയിലുണ്ടായ സങ്കീർണ്ണതകൾ കാരണമാണ് ഇവർക്ക് തലച്ചോറിന് ക്ഷതമേറ്റത്. ഈ സംഭവം അശ്വഗന്ധ അടങ്ങിയ ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും Read More…

Celebrity Health

ബെഡിൽവച്ച് തന്നെ 3 കപ്പ് കാപ്പി കുടിച്ചാണ് ഷാരൂഖ് ഖാൻ ദിവസം തുടങ്ങുന്നത്: ഈ ശീലം നിങ്ങൾക്കും അനുയോജ്യമാണോ?

സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ തന്റെ #AskSRK സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ തരംഗമാകുന്നത്. ദിനചര്യയെക്കുറിച്ചുള്ള ചോദ്യത്തിന്, രാവിലെ ആരും സംസാരിക്കുന്നതിന് മുൻപ് ബെഡിൽ വെച്ച് തന്നെ മൂന്ന് കപ്പ് കോഫി കുടിക്കുന്നതാണ് തന്റെ ശീലമെന്ന് ഷാരൂഖ് വെളിപ്പെടുത്തി. ജോലിക്കായി വൈകുന്ന ദിവസങ്ങളിൽ പോലും ഈ ശീലം മാറ്റാറില്ലെന്നും, പിന്നീട് സെറ്റിൽ വൈകിയെത്തുന്നതിന് ചീത്തവിളി കേൾക്കാറുണ്ടെന്നും താരം തമാശയായി പറഞ്ഞു. എന്നാൽ ഷാരൂഖിന്റെ ഈ ശീലം എല്ലാവർക്കും അനുയോജ്യമാകണമെന്നില്ലെന്ന് ആരോഗ്യവിദഗ്ധർ Read More…

Celebrity Fitness

ജിമ്മിൽ തീപ്പാറിച്ച് ജ്യോതിക; ആരാധകരെ അമ്പരപ്പിച്ച് 40-കളിലും തകർപ്പൻ ഫിറ്റ്നസ്- വീഡിയോ

രണ്ടു പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യൻ സിനിമാരംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് ജ്യോതിക. 1990-കളുടെ അവസാനത്തിൽ അഭിനയം ആരംഭിച്ചതു മുതൽ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി വാണിജ്യ ചിത്രങ്ങളിലും മികച്ച പ്രകടനങ്ങൾക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. അഭിനയത്തിന് പുറമേ, തന്റെ ദിനചര്യയിൽ ഫിറ്റ്‌നസിന് വലിയ പ്രാധാന്യമാണ് ജ്യോതിക നൽകുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പുതിയ ജിം വർക്കൗട്ട് വീഡിയോയിലൂടെ താരം ഇത് വീണ്ടും തെളിയിക്കുകയാണ്. സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ, കോർ വ്യായാമങ്ങൾ, ശരീരത്തിന്റെ ബാലൻസ് നിലനിർത്താനുള്ള പരിശീലനങ്ങൾ Read More…

Celebrity Fitness

ജാൻവി കപൂറിന്റെ ഫിറ്റ്‌നസ് രഹസ്യം: കരുത്തുറ്റ കാലുകൾക്കായി വീട്ടിൽ ചെയ്യാം ഈ വർക്കൗട്ടുകൾ!

ജിമ്മിൽ ഏറ്റവുമധികം ആയാസകരവും എന്നാൽ ഒഴിവാക്കാൻ പാടില്ലാത്തതുമായ ഒന്നാണ് ലെഗ് ഡേ അഥവാ കാൽപ്പാദങ്ങൾക്കും കാലുകൾക്കും വേണ്ടിയുള്ള വ്യായാമങ്ങൾ. ശക്തമായ കാലുകൾ ബാഹ്യമായ ഭംഗിക്ക് മാത്രമല്ല; തുടകൾ, ഇടുപ്പ്, നിതംബം (ഗ്ലൂട്ട്സ്), കെണ്ടക്കാൽ (കാഫ്) എന്നിവിടങ്ങളിലെ പേശികൾ നടത്തം, പടികൾ കയറൽ, കസേരയിൽ നിന്ന് എഴുന്നേൽക്കൽ എന്നിവയ്ക്കൊക്കെ സഹായിക്കുന്നു. അടുത്തിടെ നടി ജാൻവി കപൂർ തന്റെ ലെഗ് വർക്കൗട്ടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. കേറ്റിൽബെൽ ലിഫ്റ്റുകൾ, ലെഗ് എക്സ്റ്റൻഷനുകൾ, ലെഗ് പ്രസ്സുകൾ എന്നിവ ഉൾപ്പെടുന്നതാണ് അവരുടെ വ്യായാമം. സെലിബ്രിറ്റി Read More…

Health

ഹൃദയാഘാതം മുൻകൂട്ടി അറിയാമോ? നിങ്ങൾക്ക് കാൽസ്യം സ്‌കാൻ ആവശ്യമുണ്ടോ?

ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ ഹൃദയധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി ഹൃദ്രോഗ സാധ്യത വർദ്ധിക്കാം. ഇത്തരത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്താൻ സഹായിക്കുന്ന പരിശോധനയാണ് കൊറോണറി ആർട്ടറി കാൽസ്യം (CAC) സ്കാൻ അഥവാ ഹാർട്ട് കാൽസ്യം സ്കാൻ. പ്രത്യേക തരം സിടി സ്കാൻ ഉപയോഗിച്ച് നടത്തുന്ന ഈ പരിശോധന വഴി ഹൃദയധമനികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കാൽസ്യത്തിന്റെ അളവ് കണ്ടെത്താനാകും. ഇതിലൂടെ ലഭിക്കുന്ന ‘കാൽസ്യം സ്കോർ’ ഭാവിയിലുണ്ടായേക്കാവുന്ന ഹൃദയാഘാത സാധ്യതയെക്കുറിച്ച് സൂചന നൽകുന്നു. എന്നാൽ ഈ പരിശോധന എല്ലാവർക്കും Read More…