ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള കാഫ്ലിഖാൻ ഗ്രാമക്കാരനായ രവി തംത എന്ന യുവ സംരംഭകൻ, തന്റെ ‘ഹാപിഡ സ്കൈ’ (Hapida Sky) എന്ന സ്റ്റാർട്ടപ്പിന് കീഴിൽ നിർമ്മിച്ച ഒരൊറ്റയാൾ ഇലക്ട്രിക് പറക്കും വാഹനത്തിന്റെ പ്രോട്ടോടൈപ്പ് വിജയിപ്പിച്ചു. ഡ്രോൺ സാങ്കേതികവിദ്യയിൽ മാറ്റങ്ങൾ വരുത്തി വികസിപ്പിച്ചെടുത്ത ‘ഹാപിഡ സ്കൈനെക്സ്’ (HAPIDA SKYNeX) എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ പരീക്ഷണ പറക്കൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. പർവ്വത മേഖലകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. Read More…
ബോജി കഫേ, സിനിമാതാരങ്ങളുടെ പ്രിയകേന്ദ്രം; കൊച്ചുമുറിയിൽ നിന്ന് 100 കോടിയുടെ ബിസിനസ് വിജയത്തിലേക്ക്!
നാവിനെ കൊതിപ്പിക്കുന്ന കോഫിയും സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളും വിളമ്പി ബോളിവുഡ് താരങ്ങളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുകയാണ് മുംബൈയിലെ ബുജി കഫേ (Boojee Café). ഒരു ചെറിയ സാന്ഡ്‌വിച്ച്-കോഫി ഷോപ്പായി തുടക്കം കുറിച്ച ഈ കഫേ, ഇന്ന് പ്രതിമാസം 100 കോടി രൂപയിലധികം വരുമാനം നേടുന്ന വൻ ബിസിനസായി വളർന്നു കഴിഞ്ഞു. മനോഹരമായ ഇന്റീരിയറും മികച്ച വിഭവങ്ങളും പ്രശസ്തരായ ഉപഭോക്താക്കളും ചേർന്ന് മുംബൈയിലെ ഏറ്റവും ജനപ്രിയമായ ഒരു സോഷ്യൽ ഡെസ്റ്റിനേഷനായി ഇതിനെ മാറ്റി. 2019-ൽ രാജ്‌ദീപ് Read More…
ചരിത്രം കുറിച്ച് മലയാളിയായ അനിൽ മേനോൻ! വിണ്ണിൽ നടന്ന് നാസ ബഹിരാകാശ യാത്രികൻ, അഭിമാന നിമിഷത്തിന്റെ വീഡിയോ
മലയാളിയായ നാസ ബഹിരാകാശ യാത്രികൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തിറങ്ങി തന്റെ ആദ്യ ബഹിരാകാശ നടത്തം (Spacewalk) വിജയകരമായി പൂർത്തിയാക്കി ചരിത്രനേട്ടം കൈവരിച്ചു. ഈ ചരിത്ര നിമിഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. കേരളത്തിലെ പാലക്കാട് സ്വദേശിയായ അനിൽ മേനോൻ, നാസ ബഹിരാകാശ യാത്രികയായ ജെസിക്ക മെയറിനൊപ്പം ഓഗസ്റ്റ് 6-നാണ് നിശ്ചയിച്ചിട്ടുള്ള മൂന്ന് ബഹിരാകാശ നടത്തങ്ങളിൽ ആദ്യത്തേത് ആരംഭിച്ചത്. ബഹിരാകാശ നിലയത്തിലെ വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ഈ വർഷം അവസാനം സ്ഥാപിക്കുന്ന പുതിയ സോളാർ Read More…
മരണമുഖത്തുനിന്ന് അപരിചിതനെ രക്ഷിച്ച മലയാളി പെൺകൊടികൾക്ക് കൈയടി! ഹർഷ ഗോയങ്കയുടെ ബിഗ് സല്യൂട്ട്!
ഗതാഗതക്കുരുക്കിൽപ്പെട്ട് ഹൃദയാഘാതം സംഭവിച്ച അപരിചിതനായ ഒരാളുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച മലയാളി നേഴ്സ്മാര്‍ക്ക് വ്യവസായി ഹർഷ ഗോയങ്കയുടെ അഭിനന്ദനം. കഴിഞ്ഞ മാസമാണ് എറണാകുളം ജില്ലയിലെ കാലടി പാലത്തിന് സമീപം സംഭവം നടന്നത്. അങ്കമാലി എൽ. എഫ്. ആശുപത്രിയിലെ നഴ്സായ അഞ്ജലി ബൈജുവും നഴ്സിംഗ് വിദ്യാർത്ഥിനിയായ ആർദ്ര രാജും ബസിൽ യാത്ര ചെയ്യുമ്പോഴാണ് കാറിനുള്ളിൽ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടത്. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ഇരുവരും ഉടൻതന്നെ ബസിൽ നിന്നിറങ്ങി സഹായത്തിനെത്തുകയായിരുന്നു. തങ്ങളുടെ മെഡിക്കൽ പരിശീലനം ഉപയോഗിച്ച് അഞ്ജലിയും Read More…
പാവപ്പെട്ട കുട്ടികൾക്കായി ഒരു വിമാനം മുഴുവൻ വാടകയ്‌ക്കെടുത്ത് യൂട്യൂബറുടെ മാതൃക! വൈറല്‍ വീഡിയോ
യൂട്യൂബ് കൊണ്ടന്റ് ക്രിയേറ്ററായ സൗരവ് ജോഷി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കൂട്ടം സ്കൂൾ കുട്ടികൾക്കായി ഒരു വിമാനം മുഴുവനായി ബുക്ക് ചെയ്ത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ കുട്ടികളിൽ ഭൂരിഭാഗം പേരുടെയും ആദ്യത്തെ വിമാനയാത്രാ അനുഭവമായിരുന്നു ഇത്. സൗരവും ഭാര്യ അവന്തികയും ചേർന്നാണ് കുട്ടികളുടെ ഈ പ്രത്യേക ദിനത്തിന്റെ വിശേഷങ്ങൾ യൂട്യൂബ് വ്ലോഗിലൂടെ പങ്കുവെച്ചത്. ഹൽദ്വാനിയിലെ സൗരവിന്റെ വീട്ടിലേക്ക് കുട്ടികളുമായി ബസ് എത്തുന്നതോടെയാണ് വ്ലോഗ് ആരംഭിക്കുന്നത്. അവിടെ നിന്ന് എല്ലാവരും പന്ത്നഗർ എയർപോർട്ടിലേക്ക് തിരിച്ചു. ഇൻഡിഗോയുടെ Read More…
അമ്മത്തൊട്ടിലിൽ ആയിരാമത്തെ കൺമണി; അവള്‍ ഇനി ‘സഹസ്ര’, ഹ്യൂമൻ മിൽക്ക് ബാങ്കുമായി ശിശുക്ഷേമ സമിതി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിൽ പദ്ധതിയിലൂടെ സംരക്ഷണം ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം ആയിരം തികഞ്ഞു. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയതോടെയാണ് ഈ ചരിത്രനേട്ടം കുറിച്ചത്. ‘ആയിരം ജീവനുകളുടെ സാക്ഷ്യവും ആയിരം പ്രതീക്ഷകളുടെ പുതിയ തുടക്കവുമാണ് സഹസ്ര’ എന്ന് വ്യക്തമാക്കിക്കൊണ്ട് സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയാണ് കുഞ്ഞിന് ‘സഹസ്ര’ എന്ന് പേരിട്ടത്. 2002 നവംബർ 14 ശിശുദിനത്തിൽ തുടക്കമിട്ട പദ്ധതി, ഉപേക്ഷിക്കപ്പെടാൻ സാധ്യതയുള്ള നവജാതശിശുക്കൾക്ക് വലിയൊരു അഭയകേന്ദ്രമായി Read More…
അൺക്യാപ്ഡ് ഹീറോ’! ഹൃദയാഘാതം വന്ന യാത്രക്കാരിയുടെ ജീവൻ കാത്ത് വനിതാ ബസ് കണ്ടക്ടർ
മഹാരാഷ്ട്രയിലെ സംഭജിനഗർ ബസ് സ്റ്റേഷനിൽ ഒരു വൻ ദുരന്തമാകേണ്ടിയിരുന്ന സംഭവം, ഒരു വനിതാ ബസ് കണ്ടക്ടറുടെ സമയബന്ധിതമായ ഇടപെടൽ കൊണ്ട് വലിയൊരു ജീവൻരക്ഷാ കഥയായി മാറി. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബസ് സ്റ്റേഷനിലെ ബെഞ്ചിലിരിക്കുകയായിരുന്ന ഒരു വനിതാ യാത്രക്കാരി പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും നെഞ്ചു തിരുമ്മാൻ തുടങ്ങുകയും ചെയ്തു. ഉടൻ തന്നെ അവർക്ക് ഹൃദയാഘാതം സംഭവിക്കുകയാണെന്ന് ചുറ്റുമുള്ളവർക്ക് മനസ്സിലായി. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയപ്പോൾ, സംഗീത പാൽവെ എന്ന വനിതാ ബസ് കണ്ടക്ടർ Read More…
ഒറ്റദിവസം കൊണ്ട് ബീച്ചിൽ നിന്ന് നീക്കം ചെയ്തത് 1.5 ടൺ മാലിന്യം! ആരാണ് ലിസ്ബൺ ഫെറാവോ? റിയൽ ‘ഹീറോ ഡാഡ്’
മുംബൈയിലെ പരിസ്ഥിതി പ്രവർത്തകനായ ലിസ്ബൺ ഫെറാവോ നഗരത്തിലെ തീരദേശങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക് വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്. കഴിഞ്ഞ ഞായറാഴ്ച, വൊളന്റിയർമാരുടെ ഒരു സംഘത്തോടൊപ്പം അദ്ദേഹം വസായ് ബീച്ചിൽ നിന്ന് 1.5 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. മുംബൈയിലെ കടൽത്തീരങ്ങളിൽ വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് ഈ സംഭവം. വർഷങ്ങളായി ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് ലിസ്ബൺ ഫെറാവോ. മാലിന്യം നീക്കം ചെയ്യുക എന്നത് മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിനായി ജനങ്ങളെ Read More…
പഠിക്കാനുള്ള തുക കണ്ടെത്താൻ പെട്രോൾ പമ്പിൽ ജോലിയെടുക്കുന്ന പെൺകുട്ടി; ഈ നിശ്ചയദാർഢ്യം പ്രചോദനമെന്ന് നെറ്റിസൺസ്!
ഒരു പെട്രോൾ പമ്പിൽ വച്ചുണ്ടായ സാധാരണ അനുഭവത്തിലൂടെ ഒരു കോളേജ് വിദ്യാർത്ഥിനിയുടെ പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ പങ്കുവെച്ചിരിക്കുകയാണ് വിനീത് കെ എന്ന എക്സ് ഉപയോക്താവ്. ട്രാഫിക്കും തൊഴിൽ സമ്മർദ്ദങ്ങളും കൊണ്ട് ആളുകൾ മടുക്കുമ്പോൾ, ഉപരിപഠനത്തിനായുള്ള ചെലവുകൾ കണ്ടെത്താൻ നിശബ്ദമായി കഠിനാധ്വാനം ചെയ്യുന്ന യുവാക്കളുടെ പ്രതിനിധിയാണ് ഈ പെൺകുട്ടിയെന്ന് അദ്ദേഹം കുറിച്ചു. ഒരു വൈകുന്നേരം കനത്ത ട്രാഫിക്കിലെ യാത്രയ്ക്ക് ശേഷം ഷെൽ പെട്രോൾ പമ്പിൽ കയറിയപ്പോഴാണ് വിനീത് ഈ പെൺകുട്ടിയെ പരിചയപ്പെടുന്നത്. സംസാരിച്ചപ്പോഴാണ് പെൺകുട്ടി പ്രദേശവാസിയല്ലെന്നും റായ്ഗഡിൽ നിന്ന് Read More…














