ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യ ഉൽപ്പന്ന കമ്പനികൾ പലതും വളരെ എളിയ രീതിയിലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും മിൽക്കി മിസ്റ്റ് ഡെയറി ഫുഡിന്റെ വളർച്ചാ കഥ ഏറെ ശ്രദ്ധേയമാണ്. ഡെയറി മേഖലയിലെ മുൻനിരക്കാരായി മാറുന്നതിന് ഏറെ മുമ്പ്, ഇതിന്റെ സ്ഥാപകനായ സതീഷ് കുമാർ ടി. തമിഴ്‌നാട്ടിൽ വച്ച് നിരന്തരമായ പരീക്ഷണങ്ങളിലൂടെ പനീർ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു കൗമാരക്കാരനായിരുന്നു. ബംഗളൂരുവിൽ വിറ്റ ഒരു 10 കിലോഗ്രാം പനീർ ബാച്ചിൽ നിന്ന് തുടങ്ങിയ ബിസിനസ്, ഇന്ന് 1,553 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന Read More…
കൈയടിക്കടാ…. ‘ഇത് ജപ്പാനല്ല, നമ്മുടെ കാസർഗോഡാണ്!’; റെയിൽവേ സ്റ്റേഷന്റെ വൃത്തി കണ്ട് ഞെട്ടി പഞ്ചാബി സഞ്ചാരി!
പഞ്ചാബിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി തൻ്റെ കേരള സന്ദർശന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷൻ്റെ ശുചിത്വമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പ്രധാനമായും ആകർഷിച്ചത്. തന്റെ യാത്രയ്ക്കിടയിലുള്ള വീഡിയോയിൽ, റെയിൽവേ സ്റ്റേഷൻ ചുറ്റിക്കാണുന്ന ഇയാൾ അവിടുത്തെ പരിസരം എത്രത്തോളം വൃത്തിയുള്ളതും കൃത്യമായി പരിപാലിക്കപ്പെടുന്നതുമാണെന്ന് കണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ കാണുന്ന സൗകര്യങ്ങളോട് ഇതിനെ ഉപമിച്ച അദ്ദേഹം, ഇന്ത്യയിൽ ഒരിടത്തും ഇത്രയും വൃത്തിയുള്ള ഒരു റെയിൽവേ സ്റ്റേഷൻ താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞു. Read More…
ബസ്സിൽ വെച്ച് 24,000 രൂപ നഷ്ടപ്പെട്ട സ്ത്രീ രണ്ടു വര്‍ഷത്തിനുശേഷം അതേ കണ്ടക്ടറെ വീണ്ടും കണ്ടുമുട്ടി — പിന്നീട് സംഭവിച്ചത് ഇതാണ്!
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ബസ് കണ്ടക്ടറുടെ സത്യസന്ധത കാരണം വയോധികയ്ക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തുക തിരികെ ലഭിച്ചു. പ്രായം തെളിയിക്കുന്ന രേഖ പരിശോധിക്കുന്നതിനിടെയാണ് താൻ വർഷങ്ങൾക്ക് മുമ്പ് കണ്ടെടുത്തു സൂക്ഷിച്ച 24,000 രൂപയുടെ യഥാർത്ഥ അവകാശിയാണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് ആ കണ്ടക്ടർ തിരിച്ചറിഞ്ഞത്. 2024 ഏപ്രിലിലാണ് സംഭവങ്ങളുടെ തുടക്കം. 75 കാരിയായ കസബായി ഗെയ്ക്‌വാദും രോഗിയായ ഭർത്താവും ബസ് യാത്ര കഴിഞ്ഞ് മാലെഗാവ് ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ, തന്റെ സമ്പാദ്യമടങ്ങിയ ബാഗ് ബസ്സിൽ മറന്നുവെക്കുകയായിരുന്നു. Read More…
റോഡിലെ കുഴികളെപ്പറ്റി സ്കൂൾ കുട്ടികളുടെ ‘റിപ്പോർട്ടിംഗ്’; വിഡിയോ വൈറല്‍, റ്റരാത്രികൊണ്ട് റോഡ് പണി തുടങ്ങി!
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്നുള്ള മൂന്ന് സ്കൂൾ വിദ്യാർത്ഥിനികൾ തങ്ങളുടെ സ്കൂളിലേക്കുള്ള റോഡിലെ കുഴികളെക്കുറിച്ച് ഒരു വീഡിയോ ചിത്രീകരിച്ചപ്പോൾ, അതിന് ഇത്രയധികം പ്രതികരണം ലഭിക്കുമെന്ന് അവർ കരുതിയിരുന്നില്ല. കർഷത് താലൂക്കിലെ ഖാണ്ഡ്പെ-കോണ്ടിവഡെ റോഡിന്റെ ദയനീയ അവസ്ഥയെക്കുറിച്ച് ഒരു വിദ്യാർത്ഥിനി പത്രപ്രവർത്തകയായി തന്റെ കൂട്ടുകാരിയോട് ചോദിക്കുന്നതും, മൂന്നാമത്തെ കുട്ടി ഇത് മൊബൈൽ ഫോണിൽ പകർത്തുന്നതുമാണ് വീഡിയോയിലുള്ളത്. കയ്യിലുള്ള മടക്കക്കുട മൈക്കാക്കി റോഡിന് നടുവിൽ നിന്നുകൊണ്ട്, “റോഡിലാണോ കുഴികൾ, അതോ കുഴികളിലാണോ റോഡ്?” എന്ന് വിദ്യാർത്ഥിനി ചോദിക്കുന്നത് വീഡിയോയിൽ കാണാം. Read More…
12 സീറ്റുള്ള ദോശക്കടയില്‍നിന്ന് 350 കോടിയുടെ സാമ്രാജ്യത്തിലേക്ക്! ‘ബെന്നെ ദോശ’യുടെ വിജയരഹസ്യം വെളിപ്പെടുത്തി ഹർഷ് ഗോയങ്ക
ഒരു സാധാരണ ദോശയെ 350 കോടിയോളം രൂപ മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യമാക്കി മാറ്റാൻ എന്താണ് വേണ്ടത്? വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിനേക്കാൾ അടിസ്ഥാന കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണ് വേണ്ടതെന്നാണ് വ്യവസായി ഹർഷ ഗോയങ്കയുടെ അഭിപ്രായം. മുംബൈയിലെ പ്രശസ്തമായ ‘ബെന്നെ’ (Benne) എന്ന ദോശ ബ്രാൻഡിന്റെ വൻ വിജയത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം പങ്കുവെച്ചു. കർണാടകയിലെ ദാവൺഗരെ ശൈലിയിലുള്ള ‘ബെന്നെ ദോശ’ എന്ന ഒറ്റ വിഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന വിജയമെന്ന് ഗോയങ്ക എക്‌സിൽ കുറിച്ചു. നമ്മൾ Read More…
ഇതാണ് പ്രണയം! 25 കൊല്ലമായി തളർന്നു കിടക്കുന്ന ഭാര്യയെ പരിചരിക്കുന്ന ഭർത്താവ്, നീ എന്റെ മക്കളുടെ അമ്മയാണ്…
ചൈനയിലെ ഒരു ദമ്പതികളുടെ സ്നേഹവും സമർപ്പണവും നിറഞ്ഞ കഥ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നിരിക്കുകയാണ്. ഈ ഭർത്താവ് കഴിഞ്ഞ 25 വർഷമായി പൂർണ്ണമായി തളർന്നുപോയ തന്റെ ഭാര്യയെ അത്യന്തം സ്നേഹത്തോടെയും കരുതലോടെയും പരിചരിച്ചു വരികയാണ്. ഹെനാൻ പ്രവിശ്യയിലെ പിംഗ്ഡിങ്ഷാനിലാണ് ഇരുവരും താമസിക്കുന്നത്. 2001-ൽ 36-കാരിയായ ജിയാ ഫാംഗിന് മലഞ്ചെരുവിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഇതോടെ നെഞ്ചിന് താഴേക്ക് പൂർണ്ണമായും തളർന്നുപോയി. അന്നുമുതൽ ജിയായുടെ ഭർത്താവായ ലി ജുൻലിയാങ് ആണ് ഭാര്യയുടെ മുഴുവൻ Read More…
അഞ്ചാം വയസ്സിൽ ലോകചാമ്പ്യൻ! ആയോധനകലയിൽ ലോകത്തെ അമ്പരപ്പിച്ച് പഞ്ചാബിന്റെ കുട്ടിപ്രതിഭ ഫത്തേ സിംഗ് ഗിൽ
അഞ്ചുവയസ്സുകാരനായ പഞ്ചാബിലെ അമൃത്സർ സ്വദേശി ഫത്തേ സിംഗ് ഗിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മിക്സഡ് മാർഷ്യൽ ആർട്സ് (MMA) അത്ഭുതപ്രതിഭയായി ഉയർന്നുവന്നിരിക്കുകയാണ്. തായ്‌ലൻഡിലെ പട്ടായയിൽ നടന്ന വേൾഡ് മാർഷ്യൽ ആർട്ട് ഗെയിംസ് 2026-ൽ സ്കേറ്റ് ധരിച്ച് ഗത്ക (Gatka on Skates) മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയാണ് ഫത്തേ രാജ്യത്തിന്റെ അഭിമാനമായത്. പരമ്പരാഗത സിഖ് അയോധനകല സ്കേറ്റ് ധരിച്ച് അവതരിപ്പിക്കുന്ന ആദ്യത്തെ കുട്ടിയെന്ന നേട്ടവും ഇതോടെ ഫത്തേ സ്വന്തമാക്കി. ഇന്ത്യയിലെ മിക്ക കുട്ടികളും ക്രിക്കറ്റ് ബാറ്റ് പിടിക്കാൻ Read More…
ആ ഒറ്റ വാക്ക് തുമ്പായി; 10 വർഷത്തിന് ശേഷം കുടുംബത്തിലേക്ക് മടങ്ങിയെത്തി ‘കാണാതായ വയോധികൻ’, ഒന്നിപ്പിച്ച് പോലീസ്
ഡയറിയിൽ എഴുതിയ ഒരൊറ്റ വാക്ക്, ഉത്തർപ്രദേശിൽ നിന്ന് കാണാതായ വയോധികനെ പത്ത് വർഷങ്ങൾക്ക് ശേഷം കുടുംബവുമായി ഒന്നിപ്പിച്ചു. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ മജ്ഖാലി, താരിഖേത് ഭാഗങ്ങളിൽ വർഷങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന വയോധികനാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. മജ്ഖാലി പോലീസ് ഔട്ട്പോസ്റ്റ് ഇൻ-ചാർജ്ജ് ആയി ചുമതലയേറ്റ സബ് ഇൻസ്പെക്ടർ വിനോദ് ഫർത്യാലാണ് വഴിയരികിൽ കണ്ട ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇയാളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും ഓർമ്മക്കുറവ് മൂലം കൃത്യമായ ഉത്തരങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ല. തുടർന്ന് Read More…
പ്രാർഥിച്ചു കിട്ടിയ രണ്ടുമാസം പ്രായമുള്ള മകളെ നെഞ്ചോടു ചേർത്ത് പിതാവിന്റെ അപൂർവ തീർഥാടന യാത്ര! ഹൃദയം തൊടും വീഡിയോ
നടന്നുകൊണ്ടിരിക്കുന്ന ശ്രാവണി മേളയിൽ രണ്ടുമാസം പ്രായമുള്ള മകളുമായി പിതാവ് നടത്തുന്ന അപൂർവ്വ തീർത്ഥാടനം ഭക്തരുടെ ശ്രദ്ധ കവരുകയാണ്. മുസാഫർപൂർ സ്വദേശിയായ മിഥിലേഷ് കുമാർ എന്ന ഭക്തനാണ് സുൽത്താൻഗഞ്ചിലെ അജ്ഗൈബിനാഥ് ധാമിൽ നിന്ന് ദേവ്ഘറിലെ ബാബാ വൈദ്യനാഥ് ധാമിലേക്ക് ‘ദണ്ഡവത്’ (ഭൂമിയിൽ വീണു നമസ്കരിച്ചുകൊണ്ടുള്ള യാത്ര) തീർത്ഥാടനം നടത്തുന്നത്. ഈ കഠിനമായ യാത്രയിൽ അദ്ദേഹത്തിന്റെ പിഞ്ചുമകളും ഒരു പ്രത്യേക ‘ഡോളിയിൽ’ അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, റോഡിൽ കിടന്ന് പൂർണ്ണമായി പ്രണമിച്ച്, പിന്നീട് എഴുന്നേറ്റുനിന്ന് Read More…














