Featured Good News

പിന്നല്ലാതെ… ! ട്രെയിൻ കോച്ച് മുഴുവൻ ബുക്ക് ചെയ്ത് ഒരു വിവാഹയാത്ര, ഇന്റർനെറ്റിൽ ചർച്ചയായി വീഡിയോ

വിവാഹാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കുടുംബം ഒരു ട്രെയിൻ കോച്ച് മുഴുവനായി ബുക്ക് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ട്രെയിൻ ബോഗിയെ ഒരു ‘നടക്കുന്ന കല്യാണപ്പന്തൽ’ ആക്കി മാറ്റിക്കൊണ്ടുള്ള ഈ ആഘോഷം ഒരു വിനോദയാത്രയുടെ പ്രതീതിയാണ് നൽകുന്നത്. കോച്ചിന്റെ നെയിം പ്ലേറ്റിൽ മാല ചാർത്തുന്നതും അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ ഒട്ടിച്ചതുമാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും ആഘോഷങ്ങളിൽ പങ്കുചേരുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോയുടെ അടുത്ത ഭാഗത്ത്, Read More…

Featured Good News

മാതാപിതാക്കളെ കാണാൻ ദുബായിൽ എത്തി, അടിച്ചു 45 കോടി ! മലയാളി യുവാവിന് വിശ്വസിക്കാനാവുന്നില്ല !

അബുദാബി ബിഗ് ടിക്കറ്റിന്റെ 285-ാം സീരീസ് നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള യുവസംരംഭകന് കോടികളുടെ മഹാഭാഗ്യം ലഭിച്ചു. ഷമോൺ ഷാജി എന്ന മലയാളി യുവാവിനെയാണ് 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി തേടിയെത്തിയത്. സൊമാലിയൻ പൗരനായ അഹമ്മദ് മുഹമ്മദിന് ആഡംബര വാഹനമായ മസെരാട്ടി ഗ്രെക്കേൽ കാറും സമ്മാനമായി ലഭിച്ചു. പ്രവാസികൾക്കിടയിൽ വലിയ പ്രതീക്ഷ നൽകിക്കൊണ്ടാണ് ബിഗ് ടിക്കറ്റ് ഈ വിജയികളെ പ്രഖ്യാപിച്ചത്. ബിസിനസ് നടത്തുന്ന മുപ്പത്തിരണ്ടുകാരനായ ഷമോൺ ഷാജിക്ക് ഈ വിജയം Read More…

Featured Good News

എങ്ങനെ ഞാൻ പിരിയും? ‘മക്കളെ’ ചേർത്തുപിടിച്ച് കരഞ്ഞ് വധു; കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങൾ!- വീഡിയോ

വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ പ്രിയപ്പെട്ടവരെയെല്ലാം വിട്ടുപിരിയുന്ന വധുവിന്റെ സങ്കടം നാം പലപ്പോഴും കാണാറുണ്ട്. എന്നാൽ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള ഗൗരി സിംഗ് എന്ന വധുവിന്റെ യാത്രയയപ്പ് ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നിറയിക്കുകയാണ്. തന്നെ വിട്ടുപോകാൻ അനുവദിക്കാതെ ബാൽക്കണിയിൽ നിന്ന് സങ്കടത്തോടെ നോക്കി നിൽക്കുന്ന തന്റെ മൂന്ന് വളർത്തുനായ്ക്കൾക്ക് അരികിലേക്ക് ഓടിയെത്തുന്ന ഗൗരിയാണ് വീഡിയോയിലുള്ളത്. സ്നോവി, മിഷ്കു, ലൈല എന്നീ തന്റെ പ്രിയപ്പെട്ട നായ്ക്കൾക്കായി തുടങ്ങിയ ‘ഡോഗു സ്ക്വാഡ്’ എന്ന Read More…

Featured Good News

6വയസ്സുകാരനെഹോട്ടൽ മുറിയിൽ തനിച്ചാക്കി അമ്മ പോയി; രണ്ടാഴ്ച ചേർത്തുപിടിച്ച് ജീവനക്കാർ, മടങ്ങിവന്ന അമ്മ പറഞ്ഞത്…

മധ്യ ചൈനയിലെ ഒരു ഹോട്ടലിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ടുപോയ ആറ് വയസ്സുകാരനെ ഹോട്ടൽ ജീവനക്കാർ സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചരിച്ച സംഭവം നിരവധിയാളുകളുടെ മനസ്സ് നിറയ്ക്കുകയാണ്. ഹെനാൻ പ്രവിശ്യയിലെ ഷെങ്‌ഷൗവിലുള്ള ഹോട്ടലിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് യു എന്ന് പേരുള്ള 25-കാരിയായ അമ്മയ്‌ക്കൊപ്പം ചെങ്‌ചെങ് എന്ന ബാലൻ എത്തിയത്. തുടക്കത്തിൽ രാത്രിയിൽ പുറത്തുപോയിരുന്ന അമ്മ പകൽ സമയങ്ങളിൽ തിരിച്ചെത്തുമായിരുന്നു. എന്നാൽ മാർച്ച് ആയതോടെ ഇവർ മടങ്ങിവരാതാകുകയും ബന്ധപ്പെടാനുള്ള വിവരങ്ങളൊന്നും നൽകാതെ കുട്ടിയെ ഹോട്ടലിൽ ഉപേക്ഷിക്കുകയും ചെയ്തു. പകുതി മാസത്തോളം ആ കൊച്ചുബാലൻ Read More…

Featured Good News

പഴയ ഇമെയിൽ ഐഡിയെ പരിഷ്കാരിയാക്കണോ? ഡാറ്റ നഷ്ടപ്പെടാതെ പേരുമാറ്റാം, യൂസർമാർക്കായി ഗൂഗിളിന്റെ സർപ്രൈസ്

വർഷങ്ങൾക്കു മുൻപ് തമാശയ്ക്കോ പക്വതയില്ലാത്ത പ്രായത്തിലോ ഉണ്ടാക്കിയ മോശം ജിമെയിൽ അഡ്രസ്സുകൾ മാറ്റാൻ അവസരമൊരുക്കി ഗൂഗിൾ. 20 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പഴയ ഡാറ്റകൾ ഒന്നും നഷ്ടപ്പെടാതെ തന്നെ ജിമെയിൽ അഡ്രസ്സിലെ പേര് മാറ്റാനുള്ള സൗകര്യം ഗൂഗിൾ അവതരിപ്പിക്കുന്നത്. 2004 നല്ലൊരു വർഷമായിരുന്നിരിക്കാം, എന്നാൽ നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് ഇന്നും ആ പഴയ കാലത്ത് തന്നെ നിൽക്കേണ്ടതില്ലെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തമാശരൂപേണ പറഞ്ഞു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ മാറുന്നതിനനുസരിച്ച് അക്കൗണ്ടിലും മാറ്റങ്ങൾ വരുത്താൻ ഈ പുതിയ Read More…

Featured Good News

ഇഞ്ചിച്ചായയുടെ മണം, ഇച്ഛാശക്തിയുടെ ഗുണം; വൈറലായി 103 കാരി കാശിബയുടെ ചായക്കട!

കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും പ്രായപരിധിയില്ലെന്ന് തെളിയിക്കുകയാണ് വഡോദരയിൽ നിന്നുള്ള 103 വയസ്സുകാരിയായ കാശിബ. മഹാരാജ സയാജിറാവു സർവ്വകലാശാലയ്ക്ക് സമീപം ഇന്നും ചായക്കട നടത്തുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആയിരക്കണക്കിന് ആളുകൾക്കാണ് ഇവർ പ്രചോദനമാകുന്നത്. പ്രായത്തിന്റെ അവശതകൾ മറന്ന് ഇഞ്ചി ചതയ്ക്കുന്നതും ചായ തിളപ്പിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. തലമുറകളായി വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാണ് ഇവരുടെ ഇഞ്ചി ചായ. വിശ്രമിക്കേണ്ട പ്രായത്തിലും സ്വയം പര്യാപ്തതയോടെയും നിശ്ചയദാർഢ്യത്തോടെയും ജോലി ചെയ്യുന്ന കാശിബയെ ‘യഥാർത്ഥ ഇൻഫ്ലുവൻസർ’ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. View Read More…

Featured Good News

എൽപിജി വേണോ? മിനിറ്റുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കാൻ ‘ചോട്ടു’ റെഡി, വെറും ഐഡി പ്രൂഫ് മാത്രംമതി

ഇറാൻ ഉൾപ്പെട്ട ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെട്ടത് ഇന്ത്യയിലെ എൽ.പി.ജി (LPG) ലഭ്യതയെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ 60 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. നിലവിലെ സാഹചര്യത്തിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്തെ പല നഗരങ്ങളിലും പാചകവാതക ക്ഷാമം അനുഭവപ്പെടുകയും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഉപഭോക്താക്കൾക്കായി ലളിതമായ ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് പൊതുമേഖലാ Read More…

Featured Good News

ഒറ്റയ്ക്ക് ഒരു പുഴയെ വീണ്ടെടുത്തു! 20-കാരൻ ബിട്ടുവിന്റെ പോരാട്ടത്തിന് ആനന്ദ് മഹിന്ദ്രയുടെ കൈയടി, തോറ്റത് ടൺ കണക്കിന് മാലിന്യം! വീഡിയോ

മധ്യപ്രദേശിലെ ബിയോറയിൽ നിന്നുള്ള ബിട്ടു തബാഹി എന്ന ഇരുപതുകാരൻ മലിനമായിക്കിടന്ന അജ്‌നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കി ഇന്ന് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. ബിട്ടുവിന്റെ ഈ അസാമാന്യ പരിശ്രമത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര അഭിനന്ദിച്ചു. ബിട്ടുവിനെ തന്റെ “തിങ്കളാഴ്ചത്തെ പ്രചോദനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ പ്രശസ്തിക്ക് വേണ്ടിയാണ് ബിട്ടു ഇത് ചെയ്യുന്നതെന്ന് പറഞ്ഞ് തുടക്കത്തിൽ ചിലർ വിമർശിച്ചിരുന്നു. എന്നാൽ നല്ല കാര്യങ്ങൾക്കായി ‘ലൈക്കുകൾ’ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും, അർത്ഥശൂന്യമായ കാര്യങ്ങളെക്കാൾ ഇത്തരം വലിയ Read More…

Featured Good News

വീരമൃത്യു വരിച്ച മകന്റെ ഓർമ്മയിൽ ഒരു അമ്മ; 20 വർഷം, സൈനികർക്കായി ആയിരം ജോടി ഷൂ പാഡുകൾ തുന്നി

മകന്റെ വീരമൃത്യുവിൽ മനംനൊന്ത് കഴിഞ്ഞ 20 വർഷമായി സൈനികർക്കായി ഷൂ പാഡുകൾ (ഷൂവിനുള്ളിൽ വയ്ക്കുന്ന മെത്തകൾ) തുന്നി നൽകുന്ന ഒരു അമ്മയുടെ കഥ ചൈനയിലെ ചോങ്കിംഗിൽ നിന്ന് പുറത്തുവരികയാണ്. രാജ്യസേവനത്തിനിടെ മരിച്ച തന്റെ മകന്റെ ഓർമ്മയ്ക്കായി ഇതുവരെ ആയിരത്തിലധികം ജോഡി ഷൂ പാഡുകളാണ് ഇവർ കൈകൊണ്ട് നിർമ്മിച്ച് നൽകിയത്. സാങ് സിങ്‌ഹുയി എന്ന ഈ അമ്മയെ ഇന്ന് എല്ലാവരും “ഷൂ പാഡ് മോം” എന്നാണ് വിളിക്കുന്നത്. 2005-ൽ ടിബറ്റിലെ മലനിരകളിൽ പട്രോളിംഗിനിടെ ഒരു സഹപ്രവർത്തകനെ മണ്ണിടിച്ചിലിൽ നിന്ന് Read More…