പഠിക്കാൻ പുസ്തകം മുന്നിൽ വെച്ചാൽ ഉറക്കം വരുന്നത് കുട്ടികളുടെ മാത്രം പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. പുസ്തകം കണ്ടാൽ ഉറക്കം വരുന്ന ആ ‘മാന്ത്രികശക്തി’ മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ബാധകമാണെന്ന് ഈ ദൃശ്യങ്ങൾ ചിരിയോടെ ഓർമ്മിപ്പിക്കുന്നു. മുന്നിൽ ഒരു പുസ്തകം തുറന്നു വെച്ചതിന് പിന്നാലെ ഉറക്കം തൂങ്ങുന്ന ഒരു പശുക്കിടാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ക്യൂട്ട് ആയ ഈ പശുക്കുട്ടി ഉറക്കം നിയന്ത്രിക്കാൻ പാടുപെടുന്നതും, തല ഇരുവശങ്ങളിലേക്കും ചരിഞ്ഞു വീഴുന്നതും വീഡിയോയിലുണ്ട്. ‘നമാമി Read More…
ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ ക്രിസ്റ്റീനയെ കാത്ത് വാലാട്ടി പ്രിയ സുഹൃത്ത്- ഇന്റർനെറ്റിനെ ഈറനണിയിക്കുന്ന വീഡിയോ
ചരിത്രപ്രധാനമായ ആർട്ടെമിസ് II ദൗത്യം പൂർത്തിയാക്കി ചന്ദ്രനെ വലംവെച്ച് തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന കോക്കിനെ ഭൂമിയിൽ വരവേറ്റത് വളരെ വൈകാരികമായ ഒരു കാഴ്ചയായിരുന്നു. ബഹിരാകാശത്തെ നിശബ്ദതയിൽ നിന്ന് തിരിച്ചെത്തിയ അവർക്ക് വലിയ ആഘോഷങ്ങളോ ആൾക്കൂട്ടമോ ഒന്നുമല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട നായ സെയ്‌ഡിയുടെ സ്നേഹപ്രകടനമാണ് ഏറ്റവും വലിയ സ്വീകരണമായത്. താൻ തിരിച്ചെത്തിയ നിമിഷം ആവേശത്തോടെ തുള്ളിച്ചാടുകയും സന്തോഷം കൊണ്ട് നിർത്താതെ കുരയ്ക്കുകയും ചെയ്യുന്ന തന്റെ വളർത്തുനായയുടെ വീഡിയോ ക്രിസ്റ്റീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മാസങ്ങളോളം നീണ്ട ദൂരത്തെയും Read More…
ജോലിക്കുള്ള അപേക്ഷ തള്ളിയത് 850 തവണ, ഒടുവിൽ മൈക്രോസോഫ്റ്റിൽ നിന്നും ഒരു ‘യെസ്’; ഇന്ത്യൻ യുവാവിന്റെ പോരാട്ടം
850 തൊഴിൽ അപേക്ഷകൾ നിരസിക്കപ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റിൽ ജോലി നേടിയെടുത്ത് ലോകത്തിന് മാതൃകയായിരിക്കുകയാണ് ഇന്ത്യൻ എൻജിനീയറായ ദീർഘ് കടാരിയ. മൈക്രോസോഫ്റ്റ് അയർലൻഡിലാണ് ദീർഘിന് നിയമനം ലഭിച്ചിരിക്കുന്നത്. ഒന്നര വർഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവിലാണ് ഈ നേട്ടം. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദീർഘ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. 850-ലധികം അപേക്ഷകളും 13 ഇന്റർവ്യൂകളും കഴിഞ്ഞാണ് തനിക്ക് ഈ അവസരം ലഭിച്ചതെന്ന് അദ്ദേഹം കുറിച്ചു. ഏപ്രിൽ ഒന്നിനാണ് താൻ ജോലിയിൽ പ്രവേശിച്ചതെന്നും, ഇതൊരു തമാശയാണോ അതോ യാഥാർത്ഥ്യമാണോ എന്ന് Read More…
ജർമ്മൻ പഠിക്കാതെയും ജർമ്മനിയിൽ ജോലി നേടാം! രഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ യുവതി
ജർമ്മനിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി, പ്രാദേശിക ഭാഷയായ ജർമ്മൻ അറിയാതെ തന്നെ അവിടെ ഒരു പ്രൊഡക്റ്റ് മാനേജർ ജോലി നേടിയെടുത്ത വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സിമ്രാൻ ഖോഖ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ച തന്ത്രങ്ങൾ പങ്കുവെച്ചത്. വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രധാന ആശങ്കയായ ഭാഷാപ്രശ്നത്തെക്കുറിച്ച് വീഡിയോയിൽ സിമ്രാൻ തുറന്നുപറഞ്ഞു. “ജർമ്മൻ ഭാഷയുടെ അടിസ്ഥാന അറിവ് പോലുമില്ലാതെയാണ് എനിക്ക് ഈ ജോലി ലഭിച്ചത്. എന്നാൽ Read More…
ജോലിക്കിടെ കുഞ്ഞിനെ താലോലിച്ച് ‘സിംഗിള്‍ ഫാദര്‍’; സോഷ്യൽ മീഡിയയുടെ മനം കവർന്ന ഹൃദയസ്പർശിയായ വീഡിയോ
ഓഫീസ് ജോലികൾക്കിടയിൽ തന്റെ കുഞ്ഞിനെ പരിപാലിക്കുന്ന ഒരു യുവ ഏകപിതാവിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലൂയിസഞ്ചൽ വെനഗസ് എന്ന 27-കാരനാണ് തന്റെ കുഞ്ഞുമകനൊപ്പമുള്ള പ്രവൃത്തിദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പ്രൊഫഷണൽ ഉത്തരവാദിത്തങ്ങളും പിതൃത്വവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു എന്ന് കാണിക്കുന്ന ഈ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ ഒൻപത് മണിക്ക് ജോലി തുടങ്ങുന്ന താരം, മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനൊപ്പം തന്നെ കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്നത് വീഡിയോയിൽ കാണാം. വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ഒരു Read More…
‘പ്രൗഡ് മോമെന്റ്’! അച്ഛനെ ചുമലിലേറ്റി നൃത്തം ചെയ്ത് പോലീസ് ഓഫീസറായി ജോലി കിട്ടിയ മകൾ
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള ഒരു പിതാവിന്റെയും മകളുടെയും ഹൃദയസ്പർശിയായ ആഘോഷം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കഠിനമായ പരിശ്രമത്തിനൊടുവിൽ മഹാരാഷ്ട്ര പോലീസിൽ ഉദ്യോഗം നേടിയ സുമേധ ഷെയ്ഖ് എന്ന യുവതി, തന്റെ സന്തോഷം പിതാവിനൊപ്പം പങ്കിടുന്ന ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ മനം കവരുന്നത്. ഔദ്യോഗിക വേഷത്തിൽ തന്റെ പിതാവിനെ തോളിലേറ്റി പൊതുമധ്യത്തിൽ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന സുമേധയുടെ വീഡിയോ അത്യപൂർവ്വവും വൈകാരികവുമായ ഒന്നായി മാറി. സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകൾക്കും കഠിനമായ ശാരീരികക്ഷമതാ പരിശോധനകൾക്കും പിന്നിലുള്ള വർഷങ്ങളുടെ പ്രയത്നവും Read More…
തെരുവ് നായയുടെ കടിയേറ്റു, ഇന്ത്യയിലെ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിൽസയില്‍ അമ്പരന്ന് ജർമ്മൻ താരം- വീഡിയോ വൈറൽ
ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യ ചികിത്സ ലഭിച്ചതിനെ പ്രശംസിച്ച് ജർമ്മൻ യാത്രികൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഒൻപത് വർഷമായി ലോകം ചുറ്റിക്കൊണ്ടിരിക്കുന്ന ഡേവിഡ് നെബൽ എന്ന വ്ലോഗറാണ് ഗുജറാത്തിലെ സൂറത്തിലുള്ള സർക്കാർ ആശുപത്രിയിലെ തന്റെ അനുഭവം പങ്കുവെച്ചത്. തെരുവ് നായയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സ തേടിയ തന്നിൽ നിന്ന് ആശുപത്രി അധികൃതർ പണം ഈടാക്കിയില്ലെന്നും, തന്റെ സ്വന്തം നാടായ ജർമ്മനിയിൽ പോലും വിദേശികൾക്ക് ഇത്തരം സൗജന്യ ചികിത്സ ലഭിക്കില്ലെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. Read More…
‘നമ്മള്‍ ഒറ്റക്കാവില്ലെന്ന് ബോധ്യമായി, കേരളാ പൊലീസില്‍ നിന്ന് അര്‍ദ്ധരാത്രിയുണ്ടായ അനുഭവം, ബിഗ് സല്യൂട്ട്’
കേരള പോലീസിൽ നിന്നുണ്ടായ ഹൃദ്യമായ അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സ്വീറ്റി എബ്രഹാം പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. അർദ്ധരാത്രിയിൽ അപ്രതീക്ഷിതമായി നേരിട്ട ഒരു പ്രതിസന്ധിയിൽ പോലീസ് എങ്ങനെ തുണയായെന്നാണ് സ്വീറ്റി റീലിലൂടെ വ്യക്തമാക്കുന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ഇങ്ങനെ ഒരു സഹായം പോലീസിൽ നിന്ന് ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്വീറ്റി ആമുഖമായി പറയുന്നു. റീചാർജ് കാലാവധി കഴിഞ്ഞതറിയാതെ ഇരുന്നതിനാൽ രാത്രി കൃത്യം പന്ത്രണ്ട് മണിക്ക് ഇന്റർനെറ്റ് ബന്ധം നിലച്ചു. വൈഫൈ സൗകര്യമില്ലാതിരുന്നതിനാലും Read More…
മകളെ വരവേറ്റത് മേളക്കൊഴുപ്പോടെ! വിവാഹമോചനം ആഘോഷമാക്കി മീററ്റിലെ മുൻ ജഡ്ജി; സോഷ്യൽ മീഡിയയിൽ വൈറൽ
ഉത്തർപ്രദേശിലെ മീററ്റിൽ, പരാജയപ്പെട്ട ഒരു ദാമ്പത്യം അവസാനിപ്പിച്ച് മടങ്ങിയെത്തിയ മകളെ ആഘോഷപൂർവ്വം വരവേറ്റ് ഒരു കുടുംബം മാതൃകയായിരിക്കുകയാണ്. വിവാഹമോചനത്തെ ഒരു സാമൂഹിക കളങ്കമായി കാണുന്ന രീതിക്ക് പകരം, തന്റെ മകളുടെ അന്തസ്സും സ്വാതന്ത്ര്യവുമാണ് വലുതെന്ന് വിരമിച്ച ജഡ്ജിയായ ജ്ഞാനേന്ദ്ര ശർമ്മയും കുടുംബവും തെളിയിച്ചു. ശനിയാഴ്ച മീററ്റ് ഫാമിലി കോടതിക്ക് പുറത്ത് വാദ്യമേളങ്ങളുടെയും മധുരപലഹാര വിതരണത്തിന്റെയും അകമ്പടിയോടെയാണ് പ്രനീത ശർമ്മയെ ബന്ധുക്കൾ സ്വീകരിച്ചത്. “ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു” എന്ന് അച്ചടിച്ച കറുത്ത ടി-ഷർട്ടുകൾ ധരിച്ചാണ് കുടുംബാംഗങ്ങൾ എത്തിയത്. Read More…














