സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ ബാല്യകാലത്തുനിന്ന് ഫ്രീലാൻസിംഗിലൂടെയും വെബ്3 (Web3) ജോലിയിലൂടെയും മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന നിലയിലേക്ക് വളർന്ന ബീഹാർ സ്വദേശിയായ ഇരുപതുകാരന്റെ കഥ റെഡ്ഡിറ്റിൽ (Reddit) തരംഗമാകുന്നു. ‘u/Acceptable-Breath-92’ എന്ന യൂസർനെയിമിൽ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലാണ് താഴ്ന്ന ഇടത്തരം കുടുംബത്തിൽ വളർന്ന തന്റെ ജീവിതാനുഭവം ഈ ചെറുപ്പക്കാരൻ വ്യക്തമാക്കുന്നത്. അഞ്ചാം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനുശേഷം അമ്മയുടെ സംരക്ഷണയിലാണ് ഇയാൾ വളർന്നത്. പതിനാലാം വയസ്സിലാണ് ഇയാൾ ഓൺലൈനായി ഡിസൈനിംഗും എഡിറ്റിംഗും സ്വയം പഠിക്കാൻ തുടങ്ങിയത്. തുടർന്ന് പബ്ജി (PUBG) Read More…
ജന്മാഷ്ടമിയിൽ ഗംഗയിൽ മൂന്നുതവണ മുങ്ങി നിവർന്ന് ജാപ്പനീസ് അംബാസഡർ; ‘മറക്കാനാവാത്ത അനുഭവം’- വീഡിയോ വൈറൽ
ഇന്ത്യയിലെ ജപ്പാൻ അംബാസഡറായ ഒനോ കെയ്ച്ചി തന്റെ വാരാന്ത്യം ഋഷികേശിലാണ് ചെലവഴിച്ചത്. ഗംഗാനദിയുടെ തീരത്തുനിന്നുള്ള തന്റെ ആത്മീയ അനുഭവത്തിന്റെ ഓർമ്മകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ജന്മാഷ്ടമി ദിനത്തില്‍ വിശുദ്ധ നദിയിൽ മുങ്ങി നിവരുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച അദ്ദേഹം, ഗംഗയിൽ മൂന്ന് തവണ പൂർണ്ണമായി മുങ്ങി നിവർന്നതായി വ്യക്തമാക്കി. തന്റെ സന്ദർശനത്തിലെ വിവിധ നിമിഷങ്ങൾ ഈ പോസ്റ്റിൽ കാണാം. ഒരു വീഡിയോയിൽ അദ്ദേഹം ദീപം കൊളുത്തുന്നത് കാണാം. ഗംഗാജലത്തിൽ പുഞ്ചിരിയോടെ നിൽക്കുന്നതും കൈകൂപ്പി പ്രാർത്ഥിക്കുന്നതുമാണ് മറ്റു ചിത്രങ്ങളിൽ Read More…
മെഹന്ദിയിടാൻ മണിക്കൂറിന് ₹9,500; അമേരിക്കയിൽ തരംഗമായി ഇന്ത്യൻ യുവതി! ഒറ്റ കല്യാണത്തിന് സമ്പാദിച്ചത് ലക്ഷങ്ങൾ
അമേരിക്കയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ യുവതി മെഹന്ദി ആർട്ടിസ്റ്റായും മികച്ച വരുമാനം നേടുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. മണിക്കൂറിന് ഏകദേശം 9,500 രൂപ നിരക്കിലാണ് ഇവർ മെഹന്ദി ഇടുന്നതെന്നും ഒരു ബ്രൈഡൽ ഗിഗിലൂടെ മാത്രം ഒരു ലക്ഷം രൂപയോളം വരുമാനം സ്വന്തമാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ വിവാഹങ്ങളുടെയും ആഘോഷങ്ങളുടെയും പ്രധാന ഭാഗമായ മെഹന്ദിക്ക് വിദേശത്തും വലിയ ആവശ്യക്കാരുണ്ടെന്നതിന്റെ തെളിവായാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എൻജിനീയറിംഗ് മേഖലയിലെ സ്ഥിരം Read More…
നദിയില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയ ചെറുപ്പക്കാരന് ഡച്ച് കമ്പനിയിൽ ജോലി, ആരാണ് ബിട്ടു തബാഹി?
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ മലിനമായ അജ്നാർ നദി ശുചീകരിക്കാൻ തുടക്കമിട്ട 21 വയസ്സുകാരന്റെ കഥ ഇപ്പോൾ ജനങ്ങൾക്ക് വലിയ പ്രചോദനമായി മാറുകയാണ്. ബിട്ടു തബാഹി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരിയാണ് ഇതിന് പിന്നിൽ. ഇദ്ദേഹത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റിയെന്ന് മാത്രമല്ല, നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ഓഷ്യൻ ക്ലീനപ്പ്’ എന്ന സംഘടനയുടെ സ്ഥാപകനായ ബോയൻ സ്ലാറ്റിൽ നിന്ന് ഒരു ജോലി വാഗ്ദാനം നേടിക്കൊടുക്കുകയും ചെയ്തു. പ്ലാസ്റ്റിക്കും പായലും മറ്റ് അവശിഷ്ടങ്ങളും Read More…
തോല്ക്കാന് എനിക്ക് മനസ്സില്ല! സെറിബ്രൽ പൾസിയെ തോൽപ്പിച്ച് 12,500 അടി ഉയരത്തിൽ 10 കിലോമീറ്റർ ഓടി അനുരാഗ് റാവത്ത്!
അനുരാഗ് റാവത്തിന് ജീവിതത്തിൽ എന്തൊക്കെ സാധിച്ചെടുക്കാൻ കഴിയുമെന്ന് ആളുകൾ സംശയിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് 12,500 അടി ഉയരമുള്ള പ്രദേശത്ത് 10 കിലോമീറ്റർ ഓടി ആയിരക്കണക്കിന് ആളുകൾക്കാണ് ഇദ്ദേഹം പ്രചോദനമാകുന്നത്. സെറിബ്രൽ പാൾസി (Cerebral palsy) എന്ന അവസ്ഥയോട് പോരാടുന്ന റാവത്ത്, ഇന്ത്യയിൽ രണ്ടാം തവണയാണ് ഉയർന്ന പ്രദേശത്തെ ഈ ദീർഘദൂര ഓട്ടം പൂർത്തിയാക്കുന്നത്. സെറിബ്രൽ പാൾസി ബാധിച്ച ഒരാൾ 12,500 അടി ഉയരത്തിൽ 10 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി Read More…
അമ്മ ഉണ്ടാക്കിത്തരാറുള്ള വെണ്ണ ദോശയുടെ രുചി ! പ്രതിമാസം 12 ലക്ഷം വരുമാനം! അമ്മയുടെയും മക്കളുടെയും വിജയഗാഥ
സ്വപ്നങ്ങൾ സാക്ഷാത്കരിക്കാന്‍ ചെറുതായി തുടങ്ങാമെങ്കിലും, ശരിയായ ആശയവും കഠിനാധ്വാനവും മനസ്സും ഉണ്ടെങ്കിൽ അവർക്ക് വലിയ ഉയരങ്ങളിലെത്താൻ കഴിയും. അമ്മ ഉണ്ടാക്കിത്തരാറുള്ള ദോശയുടെ രുചിയിൽ വിശ്വസിച്ച് അതിനെ ഒരു വലിയ ബിസിനസ്സാക്കി മാറ്റി വിജയം കൊയ്ത താനെ സ്വദേശിയായ ഗണേഷ് സാത്തെ എന്ന യുവാവിന്റെ കഥ ഇത്തരത്തിൽ ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്. തീർച്ചയായും ഈ യാത്ര എളുപ്പമായിരുന്നില്ല. ദ ബെറ്റർ ഇന്ത്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇവരുടെ ജീവിതം മാറ്റിമറിച്ച ഈ അനുഭവ കഥ പറയുന്നത്. സി.എ Read More…
മാപ്പുകള്‍, അവസാന ലൊക്കേഷനുകള്‍, 500 എൻജീനീയർമാർ: രക്ഷാദൗത്യത്തിന് തണലായി വാട്സ്ആപ്പ് കൂട്ടായ്മ
നേപ്പാളിലെ ത്രിശൂലി താഴ്വരയിലുണ്ടായ വിനാശകരമായ പ്രളയത്തിൽ മണ്ണും പാറകളും ഇടിഞ്ഞുവീണ് മൂടിയ തുരങ്കങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സംഘങ്ങൾക്ക് വലിയ ആശ്വാസമാകുകയാണ് 500-ലധികം എഞ്ചിനീയർമാരും മുൻ ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്. ദുരന്തത്തിന് തൊട്ടുമുമ്പ് എഞ്ചിനീയർമാർ ചേര്‍ന്ന് രൂപീകരിച്ച ഈ ഗ്രൂപ്പിലൂടെ തുരങ്കങ്ങളുടെ ഭൂപടങ്ങൾ, പ്രൊജക്റ്റ് പ്ലാനുകൾ, കാണാതായ തൊഴിലാളികളുടെ അവസാനത്തെ ലൊക്കേഷൻ വിവരങ്ങൾ എന്നിവ തത്സമയം രക്ഷാപ്രവർത്തകർക്ക് ലഭ്യമാക്കുന്നുണ്ട്. ഓഗസ്റ്റ് 26-ന് ചൈനീസ് അതിർത്തിക്കടുത്തുള്ള ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 1,287-ലധികം ആളുകൾ മരിക്കുകയും Read More…
കിണറ്റിൽ വീണ ആനക്കുട്ടിക്ക് രക്ഷകരായി വനപാലകരും നാട്ടുകാരും; ഒരു ഗ്രാമത്തിന്റെ നന്മക്കഥ! വീഡിയോ
ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു തുറന്ന കിണറ്റിൽ വീണ പരിക്കേറ്റ ആനക്കുട്ടിയെ വനംവകുപ്പും ഗ്രാമവാസികളും ചേർന്ന് രക്ഷപ്പെടുത്തി. സെപ്റ്റംബർ 1-നാണ് ധെൻകനാൽ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബഹന്ദേയ് ഗ്രാമത്തിന് സമീപം 3-4 വയസ്സ് പ്രായം തോന്നിക്കുന്ന ആനക്കുട്ടി കിണറ്റിൽ അകപ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രക്തസ്രാവവും പരിക്കുകളുമായി വളരെ ക്ഷീണിതനായ നിലയിലായിരുന്നു ആനക്കുട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ധെൻകനാൽ ഫയർ സർവീസ് സംഘത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കൂട്ടായ പ്രയത്നത്തിനൊടുവിൽ ആനക്കുട്ടിയെ Read More…
അധികാരികളെ കാത്തില്ല, മലിനമായ നദി വൃത്തിയാക്കി മാതൃകയായി യുവാവ്; വേണം പൗരബോധം! വീഡിയോ കണ്ടുനോക്കൂ…
മധ്യപ്രദേശിൽ നിന്നുള്ള ബിട്ടു തബാഹി എന്ന ഇരുപതുകാരൻ മലിനമായ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച വാര്‍ത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്വന്തം പണം ഉപയോഗിച്ച് ശുചീകരണ സാമഗ്രികൾ വാങ്ങി, രണ്ടു മാസത്തെ കഠിനാധ്വാനം കൊണ്ടാണ് പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞ നദിയെ ബിട്ടു പൂർണ്ണമായും വൃത്തിയാക്കിയെടുത്തത്. നദിയുടെ മാറ്റം വ്യക്തമാക്കുന്ന വീഡിയോകൾ വൈറലായതോടെ, ബിട്ടുവിൻ്റെ ശ്രമങ്ങൾക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ഇതിനോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നഗരസഭകളുടെയും ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കും ഇത് വഴിവെച്ചു. ചെയ്യേണ്ട ജോലികൾ ഒരു Read More…














