കസ്റ്റഡി പീഡനത്തെത്തുടർന്ന് യുവാവ് മരിച്ച കേസിലെ തർക്കങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ മരിച്ച ആകാശിന്റെ മൃതദേഹം സംസ്കരിച്ചു. മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും, ഏകദേശം 100 ദിവസത്തോളം മധുര സർക്കാർ ആശുപത്രി (ജി.ആർ.എച്ച്) മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് ബുധനാഴ്ച (ജൂൺ 17) സംസ്കരിച്ചത്. കനത്ത പോലീസ് സുരക്ഷയിൽ ജില്ലയിലെ താതനേരി ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. 26 വയസ്സുകാരനായ ആകാശ് ഡെലിസന്റെ മരണത്തിൽ നീതിക്കായുള്ള കുടുംബത്തിന്റെ വലിയ പോരാട്ടത്തിനൊടുവിലാണ് ഈ നടപടി. മണാമധുരൈ കൃഷ്ണരാജപുരം സ്വദേശിയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളുമായ ആകാശിനെ ഒരു Read More…
154 അടിച്ച് ചരിത്രം കുറിച്ച് ഗിൽ; ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരെ ഇന്ത്യക്ക് 170 റണ്ണിന്റെ തകര്‍പ്പന്‍ ജയം
ലഖ്നൗവിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് 170 റൺസിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറുകളിൽ 402 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാന് 44.3 ഓവറിൽ 232 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-0 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദി ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ Read More…
റിയാനയ്ക്ക് അംബാനി നല്കി 2.2 കോടിയുടെ ഡയമണ്ട് ബ്രേസ്ലെറ്റ്! ആഭരണം കാഷ്വലായി കാണിച്ച് താരം; വീഡിയോ വൈറൽ
ലോകത്തെ തന്നെ ഏറ്റവും അസൂയാവഹമായ ആഭരണശേഖരങ്ങളിൽ ഒന്നിന് ഉടമയാണ് പ്രശസ്ത ഗായിക റീഹാന. എന്നാൽ അടുത്തിടെ അവരുടെ കൈയിലെ ഒരു ബ്രേസ്ലെറ്റാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഇന്ത്യയിലെ പ്രമുഖ വ്യവസായ കുടുംബമായ അംബാനി കുടുംബം റീഹാനയ്ക്ക് സമ്മാനമായി നൽകിയതാണ് ഈ വജ്ര ബ്രേസ്ലെറ്റ്. ‘ദി പീപ്പിൾ ഗാലറി’ എന്ന മാധ്യമവുമായുള്ള അഭിമുഖത്തിനിടെ താരം ഈ ആഭരണം കാണിച്ചതോടെയാണ് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. അഭിമുഖത്തിനിടയിൽ റീഹാന തന്റെ കൈയിൽ അണിഞ്ഞിരുന്ന വജ്രങ്ങൾ പതിപ്പിച്ച ടെന്നീസ് ബ്രേസ്ലെറ്റ് ക്യാമറയ്ക്ക് Read More…
എന്തുകൊണ്ട് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി തിരഞ്ഞെടുത്തു? പിന്നിലെ രഹസ്യമെന്ത്?
2026-ലെ അന്താരാഷ്ട്ര യോഗാ ദിനം ജൂൺ 21 ഞായറാഴ്ചയാണ് ആചരിക്കുന്നത്. ആഗോളതലത്തിൽ നടക്കുന്ന ഈ പരിപാടിയുടെ പന്ത്രണ്ടാമത് പതിപ്പാണ് ഇത്. ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെ റെഡ് റോഡിൽ നിന്ന് നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ യോഗാ സെഷനുകളിലും ബോധവൽക്കരണ പരിപാടികളിലും പങ്കാളികളാകും. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ മുന്നോട്ടുവെച്ച ഒരു നിർദ്ദേശത്തിൽ നിന്ന്, ആരോഗ്യം, മാനസിക ഉന്മേഷം, ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി അന്താരാഷ്ട്ര യോഗാ ദിനം Read More…
ഫിറ്റ്നസിനായി മാസം 30,000 രൂപ ! ധൂര്‍ത്തോ? ആശുപത്രിക്ക് കൊടുക്കുന്നതിലും ഭേദം ഇതാണ്, ചർച്ച കൊഴുക്കുന്നു
കുടുംബാംഗങ്ങളുടെ എതിർപ്പുണ്ടായാൽ പോലും സ്വന്തം ആരോഗ്യത്തിനായി അല്‍പ്പം കൂടുതല്‍ പണം ചിലവഴിക്കുന്നതിനെ അനുകൂലിച്ച് ഡൽഹിയിലെ ബിസിനസ്സ് കൺസൾട്ടിംഗ് സ്ഥാപനമായ ‘യുഎബിലിറ്റി’യുടെ (UAbility) സ്ഥാപകനും സംരംഭകനുമായ രോഹൻ ധവാൻ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. താൻ ഒരു പേഴ്സണൽ ട്രെയിനർക്കായി പ്രതിമാസം 30,000 രൂപ നൽകുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്റെ 64 വയസ്സുള്ള അമ്മാവന്റെ പ്രതികരണം എന്തായിരുന്നുവെന്ന് രോഹൻ കുറിപ്പിൽ വിവരിക്കുന്നു. പണം വെറുതെ തീയിലിട്ടു നശിപ്പിക്കുന്നത് പോലെയാണ് അമ്മാവൻ തന്നെ നോക്കിയതെന്നും, അതിനുപകരം 2,000 രൂപയുടെ ഏതെങ്കിലും ജിമ്മിൽ Read More…
82-ാം വയസ്സിലും 12 മണിക്കൂർ അധ്വാനം, വരുമാനം വെറും 300 രൂപ! സോഷ്യൽ മീഡിയയെ ഈറനണിയിച്ച മുത്തശ്ശന്റെ കഥ- വീഡിയോ
മുംബൈയിലെ പ്രായമായ വഴിയോര കച്ചവടക്കാരന്റെ ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മറന്നും കുറഞ്ഞ വരുമാനം മാത്രമുള്ളപ്പോഴും, മൻസുഖ് കാക്ക എന്ന 82-കാരൻ ദിവസവും മണിക്കൂറുകളോളമാണ് ഫുട്പാത്തിൽ ഇരുന്ന് വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ വിൽക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനം നിരവധി ആളുകൾക്ക് പ്രചോദനമാകുന്നു. മുംബൈ സ്വദേശിയായ കണ്ടെന്റ് ക്രിയേറ്റർ ആരാധന ചാറ്റർജി പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ മുത്തശ്ശന്റെ കഥ ലോകമറിഞ്ഞത്. റോഡരികിൽ വളരെ ശാന്തനായി പലഹാരപ്പൊതികൾ അടുക്കിവെക്കുന്ന അദ്ദേഹത്തെ കണ്ടതിനെത്തുടർന്നാണ് ആരാധന അദ്ദേഹത്തോട് സംസാരിച്ച് Read More…
ഇത് സാരിയുടുത്ത മൈക്കൽ ജാക്സൺ! വൈറൽ മൂൺവാക്കുമായി യുവതി; അന്തംവിട്ട് നെറ്റിസൺസ്- വീഡിയോ
ഒരു ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ സാരി ധരിച്ച് മൈക്കൽ ജാക്സന്റെ പ്രശസ്തമായ നൃത്തച്ചുവടുകൾ അനുകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അവരുടെ ബാലൻസും സർഗ്ഗാത്മകതയും വൻ പ്രശംസയാണ് പിടിച്ചുപറ്റുന്നത്. കോമൾ കുമാരി എന്ന ക്രിയേറ്റർ മൈക്കൽ ജാക്സന്റെ പ്രശസ്തമായ ‘ബില്ലി ജീൻ’ (Billie Jean) എന്ന പാട്ടിനാണ് നൃത്തം ചെയ്യുന്നത്. ചുവടുകളുടെ കൃത്യത മാത്രമല്ല, പരമ്പരാഗത വസ്ത്രമായ സാരി ധരിച്ച് വളരെ അനായാസമായാണ് അവർ ഇത് ചെയ്തത് എന്നതാണ് ഈ പ്രകടനത്തെ സവിശേഷമാക്കുന്നത്.ഈ വീഡിയോയ്ക്ക് പിന്നിൽ രസകരമായ Read More…
ടെലിഗ്രാമിന് മാത്രം പൂട്ടുവീണത് എന്തുകൊണ്ട്? വാട്സാപ്പ് എങ്ങിനെ ഒഴിവായി? നീറ്റ് തട്ടിപ്പ് ശൃംഖലകളുടെ കള്ളക്കളി പൊളിച്ച് എൻ.ടി.എ!
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ടെലിഗ്രാം ആപ്പ് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും ഡൗൺലോഡ് ചെയ്യാനും സന്ദേശങ്ങൾ അയക്കാനും സഹായിക്കുന്ന മികച്ച ഒരു ആപ്പാണിത്. എന്നാൽ പലർക്കും ഇത്രയേറെ ഉപകാരപ്രദമായ ഈ ആപ്പ് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വരുന്ന ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി (NEET-UG) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നിർദ്ദേശപ്രകാരമാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. Read More…
വൊസീഞ്ഞയുടെ കണ്ണീര്; 14ലക്ഷം അടച്ചിട്ടും അമ്മയ്ക്ക് അമേരിക്കൻ വിസ കിട്ടിയില്ല! ഇൻസ്റ്റഗ്രാമില്‍ ഒറ്റദിനംകൊണ്ട് 5.5 മില്യൺ ഫോളോവേഴ്സ്
2026 ഫിഫ ലോകകപ്പിൽ ഇതുവരെ കണ്ട ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ, കരുത്തരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് അരങ്ങേറ്റക്കാരായ കേപ് വെർഡി . ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിൻ, രണ്ടാം പകുതിയിൽ സൂപ്പർ താരങ്ങളായ ലമീൻ യമാലിനെയും നിക്കോ വില്യംസിനെയും കളത്തിലിറക്കിയിട്ടും കേപ് വെർഡിയുടെ പ്രതിരോധം തകർക്കാനായില്ല. 40 വയസുകാരനായ ഗോൾകീപ്പർ വൊസീഞ്ഞ എന്ന ജോസ്മിർ ജോസ് ഇവോറയുടെ അവിശ്വസനീയമായ പ്രകടനത്തിന് മുന്നിൽ സ്പെയിൻ താരങ്ങൾ നിസ്സഹായരാകുന്ന കാഴ്ചയാണ് സ്റ്റേഡിയത്തിൽ കണ്ടത്. കരിയറിലെ ഏറ്റവും നിര്‍ണായകമായ Read More…














