Featured Sports

ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി സോ​ജ​ൻ; 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് തകര്‍ത്തു

ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ആൻസി സോജന് ചരിത്ര നേട്ടം. ലോങ് ജമ്പിൽ 22 വർഷമായി തകരാതെ കിടന്ന അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കോർഡാണ് തൃശ്ശൂർ സ്വദേശിയായ ആൻസി മറികടന്നത്. മത്സരത്തിൽ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസി ഈ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് കൂടിയായ താരം ഈ തകർപ്പൻ പ്രകടനത്തോടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതയും ഉറപ്പാക്കി. മത്സരത്തിന്റെ തുടക്കം Read More…

Featured Good News

തീപിടിച്ച റോഡുകളിലൂടെ ഇനി പല്ലവി വണ്ടി ഓടിക്കും; മുംബൈ ഫയർ ഫോഴ്‌സിന് ഒരു ചരിത്ര താരം, അമ്മയും ഫയർ ഫൈറ്ററും

മുംബൈ: ചെറുപ്പകാലത്ത് പല്ലവി പാട്ടീൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ തന്റെ സഹോദരൻ പരിശീലനം നടത്തുന്നത് നോക്കിനിൽക്കുമ്പോൾ, ഒരു ദിവസം താനും ആ യൂണിഫോം ധരിക്കുമെന്നോ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ജീവിതം സമർപ്പിക്കുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന്, പുരുഷന്മാർ മാത്രം അടക്കിവാണിരുന്ന ഒരു മേഖലയിലെ പ്രതിബന്ധങ്ങളെല്ലാം തകർത്ത് മുംബൈ ഫയർ ബ്രിഗേഡിന്റെ ആദ്യ വനിതാ ഫയർ എഞ്ചിൻ ഡ്രൈവറായി പല്ലവി ചരിത്രം കുറിച്ചിരിക്കുകയാണ്. ഓരോ തവണ അപകട സൈറൺ മുഴങ്ങുമ്പോഴും, ജീവനും മരണത്തിനും ഇടയിലുള്ള വിലപ്പെട്ട നിമിഷങ്ങൾക്കുള്ളിൽ സഹായം ആവശ്യമുള്ളവരിലേക്ക് Read More…

Featured Healthy Food

കൊഴുപ്പുള്ള മീനുകൾ കഴിച്ചാല്‍ വൃക്കരോഗങ്ങളെ തടയാൻ കഴിയു​മോ? മീൻ പ്രിയർക്കായി ഇതാ ഒരു നല്ല വാർത്ത!

കൊഴുപ്പടങ്ങിയ മൽസ്യങ്ങൾ (ഫാറ്റി ഫിഷ്) ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കറിയാം, എന്നാൽ അവ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, അത്യാവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഫാറ്റി ഫിഷ് സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. സാൽമൺ, മത്തി , ട്രൗട്ട്, ട്യൂണ തുടങ്ങിയ മൽസ്യങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ദ്ധർ Read More…

Celebrity Featured

ഭർത്താവിനേക്കാൾ ഇഷ്ടം ഷാരൂഖിനെയെന്നു പറഞ്ഞ ആരാധകയോട് കിങ് ഖാന്റെ തഗ് മറുപടി!

ന്യൂഡൽഹി: ഷാരൂഖ് ഖാന്റെ നർമ്മബോധം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ആകർഷണീയത പോലെ തന്നെ പ്രശസ്തമാണ്. തന്റെ ഭർത്താവിനേക്കാൾ കൂടുതൽ തനിക്ക് ഇഷ്ടം ഷാരൂഖിനെയാണെന്ന് ഒരു ആരാധക പറഞ്ഞതിന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ച. മംഗളൂരുവിൽ ഒരു റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സൂപ്പർതാരം പങ്കെടുത്തപ്പോഴായിരുന്നു ഈ രസകരമായ സംഭവം നടന്നത്. വേദിയിൽ തന്റെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവെച്ചും കാണികളോട് സംസാരിച്ചും ഷാരൂഖ് ഖാൻ സദസ്സിനെ കയ്യിലെടുത്തു. ഭർത്താവിനേക്കാൾ കൂടുതൽ സ്നേഹം തന്നോടാണെന്ന് ആരാധക പറഞ്ഞപ്പോൾ, Read More…

Featured Good News

4.2 കോടിയുടെ ഗൂഗിൾ ജോലി വേണ്ടെന്നുവെച്ചു; ടെക്സസിൽ ബാർബിക്യൂ റസ്റ്ററന്റ് തുടങ്ങി യുവാവ് നേടിയത് 21.7 കോടി!

മൈക്രോസോഫ്റ്റ്, ഗൂഗിൾ, യൂട്യൂബ്, ക്രൂയിസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ 14 വർഷത്തോളം ജോലി ചെയ്തു. പ്രതിവർഷം 4.25 കോടി രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് യുഎസിലെ ടെക്സാസിൽ ഹലാൽ ബാർബിക്യൂ (BBQ) റെസ്റ്റോറന്റ് തുടങ്ങി. ഇപ്പോള്‍ പ്രതിവര്‍ഷ വരുമാനം 21.7 കോടി രൂപ. ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐടി മേഖലയോട് വിരക്തി തോന്നിയതിനാലാണ് ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് 35 കാരനായ സലാഹുദ്ദീൻ അബ്ദുൾ-കാഫി പറഞ്ഞു. സാൻ Read More…

Featured Good News

രണ്ടു ഭാര്യമാരും മക്കളും മൃതദേഹം ഏറ്റുവാങ്ങിയില്ല; നാരായണന്റെ ചിതയ്‌ക്ക്‌ ഹൈന്ദവ ആചാര പ്രകാരം തീകൊളുത്തി ഇര്‍ഫാന ഇഖ്‌ബാല്‍

കാസര്‍ഗോഡ്‌: കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അന്തരിച്ച മഞ്ചേശ്വരം മീഞ്ച ചിഗ്‌റുപദവ്‌ സ്വദേശിയായ നാരായണ(64)ന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സ്വന്തം ബന്ധുക്കൾ ആരും എത്തിയില്ല. ഒടുവില്‍ ഒരു മകളുടെ സ്ഥാനത്തുനിന്ന് നാരായണന് ചിതയൊരുക്കിയത്‌ ജില്ലാ പഞ്ചായത്ത്‌ അംഗം ഇര്‍ഫാന ഇഖ്‌ബാലാണ്. മുൻപ് ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനായിരുന്ന നാരായണന്‍ വായിൽ കാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. നാട്ടിലെ ഒരു കട വരാന്തയില്‍ ആഴ്‌ചകളോളം ഭക്ഷണം പോലും കഴിക്കാതെ കടുത്ത ദുരിതത്തിൽ കഴിഞ്ഞിരുന്ന നാരായണന്റെ അവസ്ഥ വാര്‍ഡ്‌ മെമ്പര്‍ ഷെരിഫ്‌ ചിനാലയാണ് Read More…

Featured Sports

അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ സഞ്ജു ഔട്ട്! ഇന്ത്യയെ ഞെട്ടിച്ച ഐറിഷ് താരം രാജസ്ഥാനി പയ്യൻ! ആരാണ് ജയ് മൂന്ദ്ര?

ബെൽഫാസ്റ്റിൽ വെള്ളിയാഴ്ച ഇന്ത്യക്കെതിരെ നടന്ന അയർലൻഡിന്റെ ആദ്യ ടി20 മത്സരത്തിൽ, തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ പന്തിൽത്തന്നെ സഞ്ജു സാംസണെ പുറത്താക്കിക്കൊണ്ട് ജയ് മുന്ദ്ര സ്വപ്നതുല്യമായ തുടക്കം കുറിച്ചു. ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നനായ ടി20 ബാറ്റർമാരിൽ ഒരാളായ സഞ്ജുവിനെ വിക്കറ്റിന് മുന്നിൽ കുടുക്കാൻ ഈ ഇടംകൈയ്യൻ പേസർക്ക് ഒരൊറ്റ പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ. ഇത് ആതിഥേയരായ അയർലൻഡിന് മികച്ചൊരു തുടക്കമാണ് നൽകിയത്. രാജസ്ഥാനിൽ നിന്ന് അയർലൻഡ് ക്രിക്കറ്റിലേക്കുള്ള ജയ് മുന്ദ്രയുടെ യാത്രയിലെ ഒരു അപൂർവ്വ നേട്ടമായിരുന്നു ഈ Read More…

Crime Featured

പരസ്ത്രീ ബന്ധം, 30 ലക്ഷത്തിന്റെ ചൂതാട്ടക്കടം, വീട്ടാൻ സ്വത്ത് വിൽക്കാൻ വഴങ്ങാത്ത ഭാര്യയെ വെടിവച്ചു കൊന്നു, ഭർത്താവ് ഒളിവിൽ

ന്യൂഡൽഹി ∙ കുടുംബകലഹത്തെ തുടർന്ന് ഡൽഹിയിൽ 30 വയസ്സുകാരിയെ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. തെക്കേ ഡൽഹിയിലെ സംഗം വിഹാർ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനായി അടുക്കളയിൽ റൊട്ടി ഉണ്ടാക്കിക്കൊണ്ടിരിക്കെയാണ് കവിത എന്ന യുവതി കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ശുഭം രാജ്പുത് നിലവിൽ ഒളിവിലാണ്. വിവാഹം കഴിഞ്ഞ ഒന്നരവർഷമായി കവിത നിരന്തരമായ ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെ ക്രൂരതയെക്കുറിച്ച് കവിത തന്റെ കുടുംബത്തോട് പറഞ്ഞിരുന്നെങ്കിലും, സമുദായത്തെയും നാട്ടുകാരെയും ഭയന്ന് ബന്ധം വേർപെടുത്താൻ അവർ Read More…

Featured Sports

ശ്രേയസ്സിന് തോൽവിയോടെ തുടക്കം; അടിതെറ്റി ഇന്ത്യ, ഐറിഷ് പടയ്ക്ക് ചരിത്രവിജയം! ‘ഒന്നിനെയും നിസ്സാരമായി കാണരുത്’

ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷമുള്ള ആദ്യ രാജ്യാന്തര ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ശ്രേയസ്സ് അയ്യർ ആദ്യമായി ടീമിനെ നയിക്കാനിറങ്ങിയ മത്സരത്തിൽ, താരതമ്യേന ദുർബലരായ അയർലൻഡിനോട് അമിത ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഐറിഷ് നിരയോട് ദയനീയമായി തോൽക്കാനായിരുന്നു ഇന്ത്യൻ സംഘത്തിന്റെ വിധി. രണ്ടു മത്സരങ്ങൾ മാത്രമുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ 34 റൺസിനാണ് ഇന്ത്യ പരാജയം രുചിച്ചത്. അയർലൻഡ് ഉയർത്തിയ 183 റൺസ് എന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 18.5 Read More…