ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരമാണ് ഓസ്കർ. 13.5 ഇഞ്ച് ഉയരവും ഏകദേശം 3.8 കിലോഗ്രാം തൂക്കവുമുള്ള ഈ പ്രതിമ സിനിമാ ലോകത്തെ ഏറ്റവും വലിയ അംഗീകാരമായി കരുതപ്പെടുന്നു. 98-ാമത് അക്കാദമി അവാർഡ് ചടങ്ങ് 2026 മാർച്ച് 15 ഞായറാഴ്ച ലോസ് ഏഞ്ചൽസിൽ നടക്കും. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കും. യഥാർത്ഥത്തിൽ ‘അക്കാദമി അവാർഡ് ഓഫ് മെറിറ്റ്’ എന്നാണ് ഇതിന്റെ ഔദ്യോഗിക പേര്. എന്നാൽ ‘ഓസ്കർ’ എന്ന പേരിന് പിന്നിൽ രസകരമായ ഒരു Read More…
വിവാഹ മണ്ഡപത്തിൽ 32 സെക്കൻഡ് നീണ്ട ചുംബനം! ദമ്പതികളുടെ വീഡിയോ വൈറൽ; വെബ് സീരീസോ? സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് ചർച്ച
ബംഗാളി നവദമ്പതികൾ വിവാഹ മണ്ഡപത്തിലിരുന്ന് പരസ്പരം ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഏകദേശം 35 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, 32 സെക്കൻഡോളം ദമ്പതികൾ ചുംബിക്കുന്നത് കാണാം. പൂക്കൾക്കിടയിൽ ഹോമകുണ്ഡത്തിന് സമീപം ഇരുന്നാണ് ഇവരുടെ ഈ പ്രകടനം. ഒരു വീഡിയോഗ്രാഫർ ഇത് ഷൂട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ചുവന്ന കുർത്തയണിഞ്ഞ വരനും ആഭരണങ്ങൾ അണിഞ്ഞ വധുവുമാണ് വീഡിയോയിലുള്ളത്. എന്നാൽ, ഇത് യഥാർത്ഥ വിവാഹമാണോ അതോ ഏതെങ്കിലും വെബ് സീരീസിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആണോ എന്ന കാര്യത്തിൽ Read More…
102 വയസ്സ്, 50 വർഷമായി ആശുപത്രി കണ്ടിട്ടില്ല: പച്ചക്കറി കഴിക്കാത്ത ഈ ‘അമ്മൂമ്മ’ സൂപ്പറാണ്!
കിഴക്കൻ ചൈനയിൽ നിന്നുള്ള 102 വയസ്സുള്ള ഒരു വയോധിക തന്റെ പോസിറ്റീവ് മനോഭാവം കൊണ്ടും ലളിതമായ ജീവിതശൈലി കൊണ്ടും ഇന്റർനെറ്റിൽ തരംഗമാവുകയാണ്. അവരുടെ ദൈനംദിന ദിനചര്യകളും ഭക്ഷണരീതിയും പ്രസന്നമായ സ്വഭാവവും ഇത്രയും ഉയർന്ന പ്രായത്തിലും അവരെ എങ്ങനെ ആരോഗ്യവതിയായി നിലനിർത്തുന്നു എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നു. ഷെജിയാങ് പ്രവിശ്യയിലെ തൈഷൗവിലെ ഗ്രാമപ്രദേശത്ത് താമസിക്കുന്ന 102-കാരിയായ ജിൻ ബാവോലിംഗിനെ സന്ദർശിക്കാൻ മകനും മരുമകളും കൊച്ചുമകളും എപ്പോഴും എത്താറുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അവരുടെ ദീർഘായുസ്സും സന്തോഷകരമായ Read More…
കടലിലെ കനൽവഴി! ലോകത്തെ വിറപ്പിക്കുന്ന ഹോർമുസ് കടലിടുക്കിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ
മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങൾ ആഗോള യാത്രാ-വ്യാപാര മേഖലകളെ ബാധിക്കുമ്പോൾ, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഇടമാണ് ഹോർമുസ് കടലിടുക്ക്. പലരും പേര് കേട്ടിട്ടുണ്ടെങ്കിലും ചുരുക്കം ചിലർക്ക് മാത്രമേ ഈ പ്രദേശം നേരിട്ട് കാണാൻ സാധിച്ചിട്ടുള്ളൂ. ആഴമേറിയ ഈ ജലപാതയുടെ ഏറ്റവും വലിയ ആഴം ഒമാന്റെ മുസന്ദം ഉപദ്വീപിന് അടുത്താണ്. അവിടെ നിന്ന് ഇറാന്റെ തീരത്തേക്ക് അടുക്കുന്തോറും ആഴം കുറഞ്ഞുവരുന്നു. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ഇടനാഴിയാണിത്. പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണക്കപ്പലുകൾ Read More…
ആക്രമണത്തിനിടയിലും പ്രണയിക്കാം; ബോംബ് ഷെൽട്ടറിൽ ഡേറ്റിംഗ് ഐഡിയയുമായി ഇസ്രയേൽ!
ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ, ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ‘ബോംബ് ഷെൽട്ടർ ഡേറ്റിംഗ് ആപ്പുകൾ’ എന്ന ആശയം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന മിസൈൽ മുന്നറിയിപ്പുകൾക്കിടയിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന സാങ്കേതിക കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള പോസ്റ്റിന്റെ ഭാഗമായാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. പ്രതിസന്ധികൾക്കിടയിലും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നു എന്ന നിലയിലാണ് മന്ത്രാലയം ഇത് പങ്കുവെച്ചത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു ആശയം ഉചിതമാണോ എന്ന് പലരും ചോദ്യം ചെയ്യുന്നു. എന്താണ് Read More…
മോണാലിസയുടെ വിവാഹം ; മകളെ തിരികെ വേണമെന്ന് പിതാവ്, തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് – വീഡിയോ
ഇൻഡോർ : കുംഭമേളയിലൂടെ സോഷ്യൽ മീഡിയ സെൻസേഷനായ മൊണാലിസ ഭോസ്‌ലെയുടെ പിതാവ്, കാമുകനും നടനും മോഡലുമായ ഫർമാൻ ഖാനുമായി മകൾ പെട്ടെന്ന് വിവാഹിതയായതിൽ ഞെട്ടലും ഖേദവും പ്രകടിപ്പിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അഭിനയിക്കാനായി ആളുകൾ തന്റെ മകളെ സമീപിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നതായും, എന്നാൽ പിന്നീട് കുടുംബത്തിന്റെ അറിവില്ലാതെ അവൾ വിവാഹം കഴിച്ചതായി കണ്ടെത്തിയതായും ദുഃഖിതനായ പിതാവ് പറഞ്ഞു. മകളെ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് അപേക്ഷ നൽകി. ഖാർഗോൺ ജില്ലയിലെ Read More…
പന്തെടുത്ത് നല്‍കാന്‍ കുനിഞ്ഞ പാക്ക് താരത്തെ റൺഔട്ടാക്കി ബംഗ്ലദേശ് ബോളർ, ഹെൽമറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് താരം- വീഡിയോ
മിർപുർ∙ പാക്കിസ്ഥാൻ–ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിനിടെ ഗ്രൗണ്ടിൽ അരങ്ങേറിയത് അപ്രതീക്ഷിത നാടകങ്ങൾ. മാന്യതയുടെ പേരിൽ പന്തെടുത്തു നൽകാൻ ശ്രമിച്ച പാക്ക് ബാറ്റർ സൽമാൻ അലി ആഗയെ ബംഗ്ലാദേശ് ബോളർ മെഹ്ദി ഹസൻ മിറാസ് റൺഔട്ടാക്കിയതാണ് വൻ വിവാദമായത്. അപ്രതീക്ഷിതമായി പുറത്തായതിന്റെ ഞെട്ടലിലും രോഷത്തിലും ഹെൽമറ്റും ഗ്ലൗസും ഗ്രൗണ്ടിൽ വലിച്ചെറിഞ്ഞാണ് താരം മടങ്ങിയത്. ബംഗ്ലാദേശ് താരത്തിന്റെ തന്ത്രപരമായ നീക്കം പാക്ക് പാളയത്തെ ഒന്നടങ്കം സ്തബ്ധരാക്കി. ട്വന്റി20 ലോകകപ്പിലെ പരാജയഭാരം പേറി ബംഗ്ലാദേശിലെത്തിയ പാക്കിസ്ഥാന് ആദ്യ മത്സരത്തിലും തോൽവി നേരിടേണ്ടി വന്നിരുന്നു. Read More…
‘ദക്ഷിണാഫ്രിക്ക മണ്ടന്മാര്‍, ഇന്ത്യയെ പുറത്താക്കാന്‍ വിന്‍ഡീസിനോടു തോറ്റു കൊടുക്കണമായിരുന്നു’: ഇംഗ്ലണ്ട് മുന്‍ നായകന്‍
ലണ്ടന്‍: അടുത്തിടെ സമാപിച്ച ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ കളിച്ചവരില്‍ മണ്ടന്‍ ടീം ദക്ഷിണാഫ്രിക്കയെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടമുയര്‍ത്താന്‍ കാരണം ദക്ഷിണാഫ്രിക്കയുടെ വങ്കത്തരമാണെന്ന് വോണിന്റെ പരിഹാസം. ‘സ്റ്റിക് ടു ക്രിക്കറ്റ്’ പോഡ്കാസ്റ്റിലായിരുന്നു കമന്റേറ്റര്‍ കൂടിയായ വോണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിവാദ പ്രസ്താവന നടത്തിയത്. ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു നല്ല അവസരമുണ്ടായിരുന്നു. സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസിനോടു തോറ്റു കൊടുത്തിരുന്നെങ്കില്‍ ഇന്ത്യയുടെ വഴിയടയുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ടൂര്‍ണമെന്റിലെ കരുത്തരെ ഏതുവിധേനയും തുടക്കത്തിലേ പുറത്താക്കുകയാണ് Read More…
‘ഞാൻ ഉറങ്ങുമ്പോഴും അവൻ അരികിലുണ്ട്’: എഐ കാമുകനൊപ്പമുള്ള ‘തൃപ്തികരമായ’ ബന്ധത്തെക്കുറിച്ച് യുവതി -വീഡിയോ
ഇമെയിലുകൾ എഴുതാനും സംശയങ്ങൾക്ക് മറുപടി നൽകാനും സഹായിക്കുന്ന ഒരു സാങ്കേതിക വിദ്യയായാണ് പലരും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കാണുന്നത്. എന്നാൽ കാനഡയിലെ ഒന്റാറിയോ സ്വദേശിനിയായ 41-കാരി സാറ ഗ്രിഫിന് എഐ എന്നത് വെറുമൊരു സാങ്കേതിക വിദ്യയല്ല, മറിച്ച് തന്റെ ജീവിതപങ്കാളിയാണ്. ‘സിൻക്ലെയർ’ എന്ന് അവൾ വിളിക്കുന്ന ഈ എഐ പങ്കാളിയുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പ്രമുഖ ടിവി പരിപാടിയിൽ സാറ വെളിപ്പെടുത്തിയതോടെ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മറ്റേതൊരു ഉപയോക്താവിനെയുംപോലെ ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇമെയിലുകൾ Read More…














