Featured Lifestyle

സീലിംഗ് ഫാന്റെ സ്പീഡ് കുറഞ്ഞോ? പുതിയത് വാങ്ങും മുൻപ് ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇന്ത്യൻ വീടുകളിൽ വേനൽക്കാലത്ത് സീലിംഗ് ഫാനുകൾ വലിയൊരു ആശ്വാസമാണ്. ചിലപ്പോൾ കടുത്ത ചൂടിൽ നിന്നും വിയർപ്പിൽ നിന്നും നമ്മെ രക്ഷിക്കുന്നത് ഈ ഫാനുകൾ മാത്രമായിരിക്കും. എയർ കണ്ടീഷണറുകളും കൂളറുകളും ഒക്കെ ഉണ്ടെങ്കിലും അവ എപ്പോഴും തുടർച്ചയായി പ്രവർത്തിപ്പിക്കുന്നത് വലിയ സാമ്പത്തികച്ചെലവ് ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, ഫാനിന്റെ സ്പീഡ് പരമാവധി കൂട്ടിയിട്ടിട്ടും ആവശ്യത്തിന് കാറ്റ് കിട്ടാതെ വരികയും ഫാൻ വളരെ പതുക്കെ കറങ്ങുകയും ചെയ്യുന്ന അവസ്ഥ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അപ്പോൾ ഫാൻ കേടായെന്നും പുതിയൊരെണ്ണം വാങ്ങാൻ സമയമായെന്നും നമ്മൾ Read More…

Featured The Origin Story

എന്തുകൊണ്ടാണ് ജിൻ ‘സ്ത്രീകളുടെ മദ്യം’ എന്ന് വിളിക്കപ്പെടുന്നത്? 300 വർഷത്തെ കഥ പറയുന്ന ജിൻ ദിനം!

ഡൽഹിയിലെയോ ലണ്ടനിലെയോ ന്യൂയോർക്കിലെയോ ഏതെങ്കിലും ബാറിൽ ഇരുന്ന് നിങ്ങൾ ‘ജിൻ ആൻഡ് ടോണിക്’ ഓർഡർ ചെയ്താൽ, അവിടെയുള്ള ആരെങ്കിലും ഇത് ‘സ്ത്രീകളുടെ പാനീയമാണ്’ (ladies’ drink) എന്ന് അടക്കം പറയുന്നത് കേൾക്കാം. എന്നാൽ ഈയൊരു ചിന്ത എവിടെ നിന്നാണ് ഉണ്ടായത്? ഇതിന്റെ ഉത്തരം അറിയണമെങ്കിൽ ഡച്ച് വൈദ്യശാസ്ത്രം, ലണ്ടനിലെ ചേരികൾ, യുദ്ധകാലത്തെ പരസ്യങ്ങൾ എന്നിവയിലൂടെയൊക്കെയുള്ള 300 വർഷത്തെ ചരിത്രത്തിലേക്ക് നമ്മൾ പിന്നോട്ട് സഞ്ചരിക്കേണ്ടി വരും. ഒരു പാനീയത്തിന്റെ രുചി കൊണ്ടല്ല, മറിച്ച് മറ്റ് പല കാരണങ്ങൾ കൊണ്ടാണ് Read More…

Featured Sports

സച്ചിന്റെ മകൻ തന്നെ! അർജുൻ അടിച്ച സിക്സ് തലയിൽ കൊണ്ടു; ഒപ്പിട്ട പന്ത് സമ്മാനിച്ച് കുട്ടിയുടെ സങ്കടം മാറ്റി താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറുടെ വിനയപൂർവ്വമായ പെരുമാറ്റം ട്വന്റി20 മുംബൈ ലീഗ് മത്സരത്തിനിടെ ആരാധകരുടെ മനം കവര്‍ന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ, ഒരു കൊച്ചു ആരാധകനോട് കാണിച്ച സ്നേഹപൂർവ്വമായ പെരുമാറ്റത്തിലൂടെ താരം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് . തിങ്കളാഴ്ച വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിൽ ആർക്സ് അന്ധേരിക്ക് വേണ്ടി അർജുൻ നടത്തിയ മാച്ച് വിന്നിങ് പ്രകടനത്തിനിടെ, താരം അടിച്ച ഒരു സിക്സർ ഗാലറിയിൽ ഇരുന്നിരുന്ന ഒരു കൊച്ചുകുട്ടിയുടെ തലയിൽ കൊണ്ടിരുന്നു. Read More…

Featured Lifestyle

ഹണിമൂണിന് അച്ഛനും അമ്മയും വേണം; യുവാവിനെ ഡിവോഴ്സ് ചെയ്ത് യുവതി, സ്വകാര്യത മാനിക്കാത്തയാൾക്കൊപ്പം ജീവിക്കില്ല

മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിൽ ഒന്നാണ് ‘മിഥുനം’. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലും ഉർവശിയും തകർത്തഭിനയിച്ച ഈ സിനിമ, ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ ഇടങ്ങളിൽ ‘നോ’ പറയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു. സിനിമയിൽ നായകനായ സേതു തന്റെ മധുവിധു യാത്രയ്ക്ക് കുടുംബത്തെക്കൂടി ഒപ്പം കൂട്ടുന്നതും അത് നായികയായ സുലുവിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളുമാണ് കഥയിലെ പ്രധാന തമാശയും വഴിത്തിരിവും. ഒടുവിൽ ഇരുവരും മാത്രമായി മറ്റൊരു ഹണിമൂൺ യാത്രയ്ക്ക് ഇറങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ സിനിമയെ വെല്ലുന്ന ഒരു യഥാർത്ഥ സംഭവമാണ് ഇപ്പോൾ Read More…

Featured Good News

39 ഭാര്യമാർ, 94 മക്കൾ, ദിവസം വേണ്ടത് 90 കിലോ അരി: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയിൽ

വലിയൊരു കുടുംബം എന്നാൽ നമ്മുടെ മനസില്‍ വരുന്നത് ഉത്സവ- ആഘോഷ സമയത്ത് മാത്രം ഒത്തുചേരുന്ന സഹോദരങ്ങളും കസിൻസും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ അടങ്ങുന്നതായിരിക്കും. എന്നാൽ മിസോറാമിലെ ഒരു ചെറിയ ഗ്രാമത്തിൽ, കൂട്ടുകുടുംബം എന്ന ആശയം നമ്മെ ശരിക്കും അത്ഭുതപ്പെടുത്തുന്ന മറ്റൊരു തലത്തിലേക്ക് വളർന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി അറിയപ്പെട്ടിരുന്ന സിയോണ ചാനയുടെ കുടുംബം വർഷങ്ങളായി ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. സിയോണ, തന്റെ 17-ാം വയസിലാണ് ആദ്യമായി വിവാഹം കഴിക്കുന്നത്. പിന്നീട് 39 തവണ വിവാഹം കഴിച്ച Read More…

Featured Oddly News

“റോപ്പില്ലാതെ താഴേക്ക് ഒരു ചാട്ടം? നെഞ്ചിടിപ്പേറ്റുന്ന ‘സ്കാഡ് ജമ്പ്’; സാഹസിക വിനോദത്തിന്റെ വീഡിയോ വൈറൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ സാഹസിക കായിക വിനോദങ്ങളും അവ നടത്തുന്ന സ്ഥാപനങ്ങളും വലിയ രീതിയിലുള്ള ചോദ്യം ചെയ്യലുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളുടെ കുറവ് മൂലവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് കൊണ്ടും രാജ്യത്ത് പലയിടങ്ങളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഋഷികേശിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. യാതൊരുവിധ കയറുകളോ (rope) ഹാർനെസ്സുകളോ ഇല്ലാതെ ഉയരത്തിൽ നിന്നും ആളുകൾ താഴേക്ക് ചാടുന്നതാണ് ഈ വീഡിയോയിലുള്ളത്. ‘സ്കാഡ് ജമ്പ്’ (SCAD – Read More…

Featured Oddly News

സ്കൂൾ മുറ്റത്ത് ഭീതിയുടെ നിമിഷങ്ങൾ; 7.7 തീവ്രതയുള്ള ഭൂചലനം, കുട്ടികൾ നിലവിളിച്ചോടുന്ന ദൃശ്യങ്ങൾ പുറത്ത്

ഫിലിപ്പീൻസിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഒരു പ്രൈമറി സ്കൂളിലുണ്ടായ ഭീതിജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ദാവോ ഒക്സിഡന്റലിലെ മലിതയിലുള്ള മഹായഹായ് എലിമെന്ററി സ്കൂളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ശക്തമായ ഭൂചലനത്തിനിടയിൽ പേടിച്ചരണ്ട വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്നതാണ് വീഡിയോയിലുള്ളത്. ഭൂമി കുലുങ്ങുമ്പോൾ കുട്ടികൾ നിലവിളിക്കുന്നതും കരയുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം അധ്യാപകർ കുട്ടികളെ ശാന്തരാക്കാനും കെട്ടിടങ്ങളിൽ നിന്ന് മാറ്റി തുറസ്സായ സ്ഥലത്തേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. സ്കൂൾ തുറന്ന ആദ്യ ദിനത്തിലാണ് ഈ സംഭവം Read More…

Featured Oddly News

അമ്മായിയമ്മയുമായി 4 വർഷത്തെ രഹസ്യപ്രണയം; ഒടുവിൽ വിവാഹം കഴിച്ച് മരുമകൻ; വിവാഹ വീഡിയോ വൈറല്‍

ഉത്തർപ്രദേശിൽ നിന്നും ഏറെ ചർച്ചയായ ഒരു അപൂർവ്വ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നാല് വർഷത്തോളം നീണ്ട രഹസ്യ പ്രണയത്തിനൊടുവിൽ യുവാവ് തന്റെ അമ്മായിയമ്മയെ വിവാഹം കഴിച്ചു. കാൺപൂർ ദേഹത് ജില്ലയിലെ അക്ബർപൂർ മേഖലയിലാണ് ഈ സംഭവം നടന്നത്. കഴുത്തിൽ മാലയിട്ട് കോടതിയിൽ വെച്ച് രജിസ്റ്റർ വിവാഹം ചെയ്ത സർട്ടിഫിക്കറ്റുമായി ദമ്പതികൾ സന്തോഷത്തോടെ നിൽക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീട്ടിൽ നിന്നും ഒളിച്ചോടിയാണ് ഇവർ കോടതിയിൽ വെച്ച് വിവാഹിതരായത്. യുവാവിന്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ Read More…

Featured Fitness

ജിമ്മിൽ പോകുന്നതിന് മുൻപ് എന്ത് കഴിക്കണം? വർക്കൗട്ടിന് മുൻപ് കഴിക്കാൻ ഇതാ ചില ഹെൽത്തി സ്നാക്കുകൾ

ജിമ്മിൽ പോകുന്നതിന് തൊട്ടുമുമ്പ് അമിതമായി ആഹാരം കഴിക്കുന്നതും ഒഴിഞ്ഞ വയറോടെ പോകുന്നതും ഒരുപോലെ ദോഷം ചെയ്യും. വർക്കൗട്ട് ചെയ്യുമ്പോൾ ശരീരത്തിന് എത്രത്തോളം ഊർജ്ജവും സ്റ്റാമിനയും ലഭിക്കുമെന്ന് തീരുമാനിക്കുന്നത് ജിമ്മിൽ കയറുന്നതിന് മുൻപ് നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതിയും പോഷക ആവശ്യങ്ങളും വ്യത്യസ്തമാണെങ്കിലും, എളുപ്പത്തിൽ ദഹിച്ച് ഊർജ്ജം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കാനാണ് ഫിറ്റ്നസ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. അടുത്ത തവണ ജിമ്മിൽ പോകുന്നതിന് മുൻപ് നിങ്ങൾക്ക് കഴിക്കാൻ പറ്റിയ ചില മികച്ച ഭക്ഷണങ്ങൾ ഇതാ. പെട്ടെന്ന് ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകളും Read More…