Featured Oddly News

സ്കൂൾ വേദിയിൽവച്ച് മുടിക്ക് തീപിടിച്ചു; മനോധൈര്യത്തോടെ നേരിടുന്ന പെൺകുട്ടി- 6 കോടി ആളുകൾ കണ്ട വീഡിയോ

വേദിയിൽ വെച്ച് അപകടകരമായ ഒന്നായി മാറാമായിരുന്ന ഒരു നിമിഷത്തെ അതീവ ശാന്തതയോടെയും ധൈര്യത്തോടെയും നേരിട്ട് കൈകാര്യം ചെയ്തിരിക്കുകയാണ് ഒരു കൊച്ചു പെൺകുട്ടി. സ്കൂൾ പരിപാടിക്കിടെ അബദ്ധത്തിൽ മുടിക്ക് തീപിടിച്ചപ്പോൾ പെൺകുട്ടി കാണിച്ച മനോധൈര്യം ഇന്റർനെറ്റിനെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. സ്കൂൾ ചടങ്ങിന്റെ ഭാഗമായി കയ്യിൽ മെഴുകുതിരിയുമായി നിൽക്കുകയായിരുന്നു പെൺകുട്ടി. പെട്ടെന്നാണ് മെഴുകുതിരിയിൽ നിന്നും മുടിക്ക് തീപിടിച്ചത്. എന്നാൽ പരിഭ്രമിക്കുകയോ നിലവിളിക്കുകയോ ചെയ്യുന്നതിന് പകരം, അവൾ ഒട്ടും പതറാതെ കൈകൾ കൊണ്ട് Read More…

Featured Oddly News

വിമാനത്തില്‍നിന്നിറങ്ങാന്‍ മണിക്കൂറുകളോളം ഗോവണി എത്തിച്ചില്ല; യാത്രക്കാർ വിമാനത്തിൽ നിന്ന് താഴേക്ക് ചാടി – വീഡിയോ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിന്ദു വിമാനത്താവളത്തിൽ എയർ കോംഗോ വിമാനത്തിലെ യാത്രക്കാർക്ക് ദുരനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനെത്തുടർന്ന് ക്ഷമ നശിച്ച യാത്രക്കാർ വിമാനത്തിന്റെ പ്രധാന വാതിലിലൂടെ താഴേക്ക് ചാടുകയായിരുന്നു. ടാർമാക്കിൽ നിന്ന് ഏകദേശം 5-6 അടി ഉയരത്തിലുള്ള വാതിലിലൂടെയാണ് യാത്രക്കാർ ചാടിയത്. വിമാനത്തിൽ നിന്ന് ഇറങ്ങാനുള്ള പടികൾ (Mobile stairs) ലഭ്യമാക്കാൻ അധികൃതർക്ക് കഴിയാതെ വന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. രാത്രിയിൽ ചിത്രീകരിച്ച ഈ സംഭവത്തിന്റെ വീഡിയോ എക്സിൽ (പഴയ ട്വിറ്റർ) Read More…

Featured Sports

‘സഞ്ജുവിനെ ഇറക്കാന്‍ ഒരാളുടെ പരിക്കിനായി കാത്തിരിക്കുന്നത് എന്തിനാണ്?’; തുറന്നടിച്ച് രവി ശാസ്ത്രി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഹമ്മദാബാദിൽ നടന്ന അഞ്ചാം ടി20 മത്സരത്തിൽ, പരിക്കേറ്റ ശുഭ്‌മൻ ഗില്ലിന് പകരം ലഭിച്ച അവസരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനത്തിലൂടെ മുതലാക്കിയതോടെ, സഞ്ജുവിന്റെ ബാറ്റിങ്ങിനെ കുറിച്ച് കമന്ററിക്കിടെ മുൻ താരവും മുൻ പരിശീലകനുമായ മായ രവി ശാസ്ത്രിയുടെ വാക്കുകളാണ് ചർച്ചയാവുന്നത്. ഇത്ര മികച്ച ബാറ്ററായിട്ടും തുടര്‍ച്ചയായി ആറ് ടി20കളില്‍ സഞ്ജുവിനു അവസരമില്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നതിനെ കുറിച്ചായിരുന്നു ശാസ്ത്രി സംസാരിച്ചത്. ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു, തുടക്കം മുതൽ ആക്രമിച്ചു കളിച്ച് പവർപ്ലേയിൽ ഇന്ത്യയ്ക്ക് ആധിപത്യം നേടിക്കൊടുത്തു. Read More…

Crime Featured

വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി നിർബന്ധിച്ച് സഹപാഠിയെക്കൊണ്ട് ചുംബിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി: ബ്ലാക്ക്‌മെയിലിംഗ്

റാഞ്ചി: രണ്ടു കോളജ് വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടിയ ശേഷം ചുംബിക്കാൻ നിർബന്ധിക്കുകയും, തുടർന്ന് വീഡിയോ ചിത്രീകരിച്ച ശേഷം വൈറലാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെടുകയും ചെയ്തെന്നു പരാതി. ജാർഖണ്ഡിലെ‌ കോഡെർമ ജില്ലയിലാണ് സംഭവം. പപ്പു കുമാർ തന്റെ സഹപാഠിയായ പെൺകുട്ടിയോടൊപ്പം വ്യാഴാഴ്ച രാവിലെ പ്രശസ്തമായ ബൃന്ദാഹ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ രണ്ടു യുവാക്കൾ ഇവരെ സമീപിച്ച് എന്തുചെയ്യുകയാണെന്ന് ചോദിച്ചു. കാഴ്ചകൾ കാണാൻ വന്നതാണെന്ന് വിദ്യാർഥികൾ പറഞ്ഞപ്പോൾ, പ്രതികൾ തോക്കെടുത്ത് ഇവർക്കു നേരെ ചൂണ്ടിയ ശേഷം പരസ്പരം ചുംബിച്ചില്ലെങ്കിൽ കൊല്ലുമെന്ന് Read More…

Featured Sports

ഇന്ത്യയുടെ ‘വരുണാസ്ത്രം’ പ്രയോഗത്തില്‍ ദക്ഷിണാഫ്രിക്ക വീണു, വരുൺ ചക്രവർത്തിക്ക് 4 വിക്കറ്റ്, ടി20 പരമ്പര തൂക്കി ഇന്ത്യ

അഹമ്മദാബാദ്: ക്വിന്റൻ ഡികോക്കും ഡേവിഡ് മില്ലറും എയ്ഡൻ മാർക്രവും നയിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഉറച്ച ബാറ്റിങ് നിരയ്ക്കെതിരെ ഇന്ത്യ കരുതിയ വരുണാസ്ത്രം ബാറ്റർമാരെ ക്രീസിൽ കറക്കിവീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ബോളിങ് മികവിൽ ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് ഇന്ത്യ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 231 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന് 201 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് ട്വന്റി20 കളുടെ Read More…

Featured Oddly News

‘ഐ ലവ് യൂ, യൂ ലവ് മീ?’; സ്വന്തം രക്തംകൊണ്ട് എസ്.ഐ.യ്ക്ക് യുവതിയുടെ പ്രണയലേഖനം, പ്രേമിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും !

ബെംഗളൂരുവില്‍ ഒരു പൊലീസ് ഇന്‍സ്പെക്ടറുടെ പിന്നാലെനടന്ന് പ്രണയിപ്പിക്കണം എന്ന ആവശ്യവുമായി നടക്കുന്ന യുവതിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് രണ്ടു ദിവസമായി സോഷ്യല്‍മീഡിയകളിലടക്കം നിറയുന്നത്. ഇതു മാത്രമല്ല, ആത്മഹത്യാ ഭീഷണി നടത്തിയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസം നിന്നുമാണ് യുവതി ബെംഗളൂരു പൊലീസിന് തലവേദനയാകുന്നത്. ഇതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ പോലീസ് ഇൻസ്പെക്ടർ സതീഷ് ജി.ജെ.ക്കു പിന്നാലെ ഒക്ടോബര്‍ 30 മുതലാണ് പ്രണയമെന്ന് പറഞ്ഞ് ഒരു യുവതി പിന്നാലെ നടക്കാന്‍ തുടങ്ങിയത്. ഔദ്യോഗിക Read More…

Featured Lifestyle

വിവാഹം കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ സോഫ്റ്റ്‌വെയർ തകരാർ പരിഹരിച്ച് വധു; ഹണിമൂൺ സമയത്തുപോലും മൂന്ന് മണിക്കൂർ മീറ്റിംഗുകളിൽ !

തന്റെ സഹോദരിയും സ്റ്റാർട്ടപ്പ് പങ്കാളിയുമായ ഗൗരി അഗർവാൾ, സ്വന്തം വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് മിനിറ്റുകൾക്കകം ഒരു നിർണ്ണായക സോഫ്റ്റ്‌വെയർ തകരാർ (Critical Bug) പരിഹരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് കോയൽ എഐ (KoyalAI) സി.ഇ.ഒ മെഹുൽ അഗർവാൾ. സ്റ്റാർട്ടപ്പ് ജീവിതം പുറത്തുനിന്ന് കാണുന്നതുപോലെ അത്ര മനോഹരമല്ലെന്നും, അതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ കഥകളുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. ചുവന്ന വിവാഹ വസ്ത്രം ധരിച്ച് ലാപ്ടോപ്പിന് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ഗൗരിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇതൊരു ഫോട്ടോ ഷൂട്ടിന് Read More…

Featured Good News

തന്റെ നിധിക്ക് ഓക്സ്ഫോർഡ് നൽകിയ ബ്ലാങ്ക് ചെക്ക് നിരസിച്ച മലയാളി; അത് സൗജന്യമായി നൽകിയത്…

ഇന്ത്യയിൽ പല എഴുത്തുകാരും അവരുടെ സര്‍ഗസംഭാവനകളാൽ ഇന്നും ഓർമ്മിക്കപ്പെടുന്നുണ്ട്. അവരിൽ പലരും ചരിത്രത്തോടുള്ള തങ്ങളുടെ അഭിനിവേശം നമുക്ക് പൈതൃകമായി അവശേഷിപ്പിച്ചു പോയവരാണ്. അത്തരത്തിലൊരാളായിരുന്നു പരമേശ്വരൻ തങ്കപ്പൻ നായർ. കൊൽക്കത്തയുടെ ‘നഗ്നപാദനായ ചരിത്രകാരൻ’ (Barefoot Historian of Kolkata) എന്നറിയപ്പെട്ടിരുന്ന തങ്കപ്പൻ നായർ എഴുത്തുകാരനും സ്വതന്ത്ര ഗവേഷകനും ചരിത്രകാരനുമായിരുന്നു. 1933-ൽ കേരളത്തിൽ ജനിച്ച അദ്ദേഹം കൊൽക്കത്തയുടെ ചരിത്രത്തെക്കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ ‘ഗാന്ധിജി ഇൻ കൊൽക്കത്ത’ എന്ന പുസ്തകം ഉൾപ്പെടെ 61 പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെയര്‍ ഫൂട്ട് ഹിസ്റ്റോറിയന്‍ Read More…

Featured Lifestyle

12 വര്‍ഷമായി അബോധാവസ്ഥയില്‍; മകനു ദയാവധം തേടി മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അപകടത്തില്‍ പരുക്കേറ്റ്‌ 12 വര്‍ഷമായി അബോധാവസ്‌ഥയില്‍ തുടരുന്ന മകന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റി, മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍. ഹരീഷ്‌ റാണ(31)യെന്ന യുവാവിന്റെ പിതാവ്‌ അശോക്‌ റാണയാണ്‌ നിഷ്‌ക്രിയ ദയാവധം (പാസീവ്‌ യുത്തനേസ്യ) ആവശ്യപ്പെട്ട്‌ പരമോന്നതകോടതിയെ സമീപിച്ചത്‌. യുവാവിന്റെ അവസ്‌ഥ ദുഃഖകരമാണെന്നും എക്കാലത്തും ഇങ്ങനെ നിലനിര്‍ത്താനാവില്ലെന്നും മെഡിക്കല്‍ ബോര്‍ഡ്‌ റിപ്പോര്‍ട്ട്‌ വായിച്ച്‌ ജസ്‌റ്റിസുമാരായ ജെ.ബി. പാര്‍ദിവാലയും കെ.വി. വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ച്‌ നിരീക്ഷിച്ചു. രോഗിയുടെ അവസ്‌ഥയെപ്പറ്റി രണ്ട്‌ മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ട്‌ സുപ്രീം കോടതി Read More…