Featured Sports

‘എന്നെ അധിക്ഷേപിച്ചവർക്കൊപ്പം ഇരിക്കാനില്ല’ ; വീണ്ടും ‘ബോംബ്’ പൊട്ടിച്ച് യുവരാജ്! ‘സഞ്ജുവിന്റെ ഫുട്ട്‌വർക്ക് മെച്ചപ്പെടുത്തേണ്ടതുണ്ട്’

ക്രിക്കറ്റ് കമന്ററി ബോക്സിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രംഗത്തെത്തി. തനിക്കെതിരെ ‘വ്യക്തിപരമായ പരാമർശങ്ങൾ’ നടത്തിയവർക്കൊപ്പം ഇരുന്ന് ജോലി ചെയ്യാൻ താൽപ്പര്യമില്ലെന്നാണ് യുവരാജ് പറഞ്ഞത്. വിരമിച്ച ശേഷം സഹതാരങ്ങളിൽ പലരും കമന്ററിയിലേക്ക് തിരിഞ്ഞപ്പോഴും യുവരാജ് ഗോൾഫ് കളിക്കുന്നതിലും താരങ്ങളെ പരിശീലിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ കളിയെക്കുറിച്ചല്ലാതെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയവരോട് തനിക്ക് ഇപ്പോഴും വിയോജിപ്പുണ്ടെന്നും അങ്ങനെയുള്ളവർക്കൊപ്പം ഇരിക്കാൻ ആഗ്രഹിക്കാത്തതാണ് കമന്ററിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം Read More…

Featured Oddly News

വാഗ അതിർത്തിയിൽ ബിഎസ്എഫ് ജവാന്റെ ‘മിമിക്രി’; പാക് സൈനികനെ അനുകരിക്കുന്ന വീഡിയോ വൈറൽ!

വാഗ-അട്ടാരി അതിർത്തിയിലെ ചടങ്ങുകൾക്കിടയിൽ ബിഎസ്എഫ് സൈനികനും പാകിസ്ഥാൻ റേഞ്ചറും തമ്മിലുണ്ടായ രസകരമായ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ചടങ്ങിനിടയിൽ പാകിസ്ഥാൻ റേഞ്ചർ ആവർത്തിച്ച് വായുവിൽ ഉയർന്നു ചാടുന്നത് കണ്ട ബിഎസ്എഫ് സൈനികൻ, ആ പ്രവൃത്തിയെ പരിഹസിക്കുന്ന രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും കളിയാക്കി അനുകരിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തന്റെ മസിലുകൾ പെരുപ്പിച്ചുകാട്ടിക്കൊണ്ട് അദ്ദേഹം പാക് സൈനികനെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം. പ്രശസ്തമായ ‘ധുരന്ധർ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അമൃത്സർ-ലാഹോർ Read More…

Featured Healthy Food

സസ്യ പ്രോട്ടീനോ അതോ മാംസ പ്രോട്ടീനോ? ഹൃദയത്തിന് നല്ലത് ഏതെന്ന് അറിയാം

ലോകമെമ്പാടുമുള്ള മരണങ്ങളിൽ വലിയൊരു ഭാഗം ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ് സംഭവിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഹൃദ്രോഗികളുടെ എണ്ണം ഭയാനകമാംവിധം വർദ്ധിച്ചുവരുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ഭക്ഷണക്രമത്തിൽ അമിതമായി ഉൾപ്പെടുത്തുന്ന മാംസാഹാരങ്ങൾ (Animal Protein) ഇതിനൊരു പ്രധാന കാരണമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഹൃദയാരോഗ്യം നിലനിർത്താൻ സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾക്ക് (Plant Protein) മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. സസ്യ പ്രോട്ടീനുകളിൽ ഹൃദയപേശികളെ പോഷിപ്പിക്കുന്ന Read More…

Featured Health

സ്ത്രീകൾ ശ്രദ്ധിക്കുക! രാത്രിയിൽ കാപ്പി കുടിക്കാറുണ്ടോ? ഉറക്കം മാത്രമല്ല, നിങ്ങളുടെ സ്വഭാവവും മാറും

രാത്രി വൈകി കാപ്പി കുടിക്കുന്നത് ഉറക്കം നഷ്ടപ്പെടുത്തുക മാത്രമല്ല, സ്ത്രീകളിൽ അവിവേകപരമായ തീരുമാനങ്ങൾ എടുക്കാനും അപകടസാധ്യതയുള്ള പെരുമാറ്റങ്ങൾക്കും കാരണമാകുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉറക്കമില്ലായ്മ, അസ്വസ്ഥത, അടുത്ത ദിവസത്തെ തളർച്ച എന്നിവയാണ് സാധാരണയായി കഫീൻ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങളായി നമ്മൾ കരുതുന്നത്. എന്നാൽ ടെക്സസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, രാത്രിയിലെ കഫീൻ ഉപയോഗം തലച്ചോറിന്റെ നിയന്ത്രണത്തെ ബാധിക്കുമെന്നും ഇത് സ്ത്രീകളിൽ പെട്ടെന്നുള്ള എടുത്തുചാട്ടത്തിനും വിവേചനരഹിതമായ പെരുമാറ്റത്തിനും വഴിയൊരുക്കുമെന്നും കണ്ടെത്തി. ഫ്രൂട്ട് ഫ്ലൈകളിൽ (Drosophila melanogaster) നടത്തിയ പരീക്ഷണത്തിലാണ് Read More…

Featured Oddly News

ബഹിരാകാശത്തെ ‘കുളി’ കണ്ടിട്ടുണ്ടോ? ഒരു തുള്ളി വെള്ളംപോലും പാഴാക്കാതെ ഈ വിദ്യ! വീഡിയോ

ബഹിരാകാശത്ത് മണിക്കൂറിൽ 17,500 മൈൽ വേഗതയിൽ സഞ്ചരിക്കുമ്പോൾ ബഹിരാകാശ സഞ്ചാരികൾ എങ്ങനെയാണ് ശരീരം വൃത്തിയാക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നുള്ള പുതിയ വീഡിയോ ദൃശ്യങ്ങൾ കണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് അത്ഭുതപ്പെട്ടിരിക്കുന്നത്. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് തലമുടി കഴുകുന്നത് ഭൂമിയിലെ പോലെ അത്ര എളുപ്പമല്ലെന്ന് ശുഭാൻഷു ശുക്ല ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നു. വെള്ളം താഴേക്ക് ഒഴുകാൻ അവിടെ ഗുരുത്വാകർഷണമില്ലാത്തതിനാൽ, ഓരോ തുള്ളി വെള്ളവും വളരെ വിലപ്പെട്ടതാണ്; മാത്രമല്ല ഇത് ബഹിരാകാശ നിലയത്തിലെ ഇലക്ട്രോണിക് Read More…

Featured Movie News

രൺബീറിന് മുൻപേ ‘രാമനായി’ മറ്റൊരു കപൂർ; 92 വർഷം പഴക്കമുള്ള ആ കുടുംബരഹസ്യം ഇതാ

ബോളിവുഡ് താരം രൺബീർ കപൂർ നായകനാകുന്ന ‘രാമായണം’ എന്ന ചിത്രം ഈ വർഷം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ ചിത്രത്തിൽ ശ്രീരാമനായി രൺബീർ എത്തുമ്പോൾ, അത് അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു അപൂർവ്വമായ സുവർണ്ണ നിമിഷം കൂടിയാണ്. 92 വർഷങ്ങൾക്ക് മുൻപ് രൺബീറിന്റെ പൂർവ്വികരിലൊരാൾ വെള്ളിത്തിരയിൽ ഇതേ വേഷം ചെയ്തിരുന്നു എന്നതാണ് ഇതിന് പിന്നിലെ കൗതുകകരമായ വസ്തുത. രൺബീർ കപൂറിന്റെ മുത്തച്ഛന്റെ അച്ഛനായ പൃഥ്വിരാജ് കപൂർ 1933-ൽ പുറത്തിറങ്ങിയ ‘സീത’ എന്ന സിനിമയിൽ ശ്രീരാമനായി അഭിനയിച്ചിട്ടുണ്ട്. ദേബാക്കി Read More…

Featured Sports

നെഗറ്റീവ് ചിന്തകളെ സിക്സറടിച്ച് നിതീഷ്; ഇത് ഞാൻ കാത്തിരുന്ന നിമിഷം; കെകെആറിനെ തകർത്ത് ഹൈദരാബാദ്

കെകെആറിനെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ വൈകാരികമായ പ്രതികരണവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡി. കൊൽക്കത്തക്കെതിരായ 65 റൺസ് വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്ന് നിതീഷ് പറഞ്ഞു. മത്സരത്തിൽ 24 പന്തിൽ നിന്ന് 39 റൺസ് നേടിയ താരം ഹെൻറിച്ച് ക്ലാസനൊപ്പം 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ബൗളിംഗിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. താൻ ഏറെക്കാലമായി കാത്തിരുന്ന മാച്ച് വിന്നിംഗ് പ്രകടനം ശരിയായ സമയത്ത് തന്നെ Read More…

Featured Sports

സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിന് ‘ചേട്ടനും’ കൂട്ടരും; ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ്‌ കിങ്‌സിനെ നേരിടും

ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റ്‌ 19-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിനൊരുങ്ങുന്നു.സ്വന്തം തട്ടകമായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സാണ്‌ എതിരാളികള്‍. ഗുവാഹാത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനോട്‌ ദയനീയമായി തോറ്റ ക്ഷീണത്തിലാണു സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ കിങ്‌സിനെതിരേ ചെന്നൈയില്‍ അഞ്ച്‌ ജയം കുറിച്ച ടീമാണു പഞ്ചാബ്‌. ഇവിടെ നടന്ന ഒന്‍പത്‌ മത്സരങ്ങളില്‍ നാലില്‍ മാത്രമാണ്‌ അവര്‍ തോറ്റത്‌. ഡെവാള്‍ഡ്‌ ബ്രെവിസിന്റെ പരുക്കും ചെന്നൈയെ അലട്ടുന്നു. കഴിഞ്ഞ Read More…

Featured Oddly News

ഊട്ടിവളർത്തിയ അമ്മയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന കുരങ്ങൻ, വിങ്ങലായി ഒരു വീഡിയോ

ചന്നപട്ടണ: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഹൃദയസ്പർശിയായ ബന്ധത്തിന്റെ വികാരനിർഭരമായ ദൃശ്യങ്ങൾ കർണാടകയിലെ ചന്നപട്ടണയിൽ നിന്ന് പുറത്തുവന്നു. തന്നെ എന്നും ഭക്ഷണം നൽകി പരിപാലിച്ചിരുന്ന 85 വയസ്സുകാരിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് വിടപറയുന്ന കുരങ്ങന്റെ വീഡിയോ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. അന്ത്യകർമങ്ങൾക്കായി തയ്യാറാക്കിയ മൃതദേഹത്തിന്റെ തോളിൽ തലചായ്ച്ച് അതീവ ദുഃഖത്തോടെ ഇരിക്കുന്ന കുരങ്ങനെ വീഡിയോയിൽ കാണാം. പാർവതിയമ്മ എന്ന വൃദ്ധയാണ് അന്തരിച്ചത്. പ്രായാധിക്യത്താലുള്ള അസുഖങ്ങൾ അലട്ടിയിരുന്നിട്ടും തന്റെ വീടിന് പരിസരത്തെത്തുന്ന കുരങ്ങുകൾക്ക് ഇവർ എന്നും ഭക്ഷണം നൽകുമായിരുന്നു. തിങ്കളാഴ്ചയാണ് ഇവർ Read More…