ശരിയായ ഉപദേശങ്ങൾ ലഭിക്കാത്തതിനാൽ പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതും മടുപ്പിക്കുന്നതുമായ ഒന്നായി മാറാറുണ്ട്. എന്നാൽ ലളിതമായ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇൻഫ്ലുവൻസറായ റിദ്ധി അഗർവാൾ. തന്റെ ജീവിതശൈലിയിൽ വരുത്തിയ അഞ്ച് ലളിതമായ മാറ്റങ്ങളിലൂടെ 36 കിലോ ഭാരമാണ് റിദ്ധി കുറച്ചത്. ഇതിനായി താൻ പിന്തുടർന്ന കാര്യങ്ങൾ അവർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ദിവസവും 30 മുതൽ 45 മിനിറ്റ് വരെ നടക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. സാധിക്കുമെങ്കിൽ ഇത് Read More…
30 സെക്കൻഡിൽ പൊട്ടിച്ചത് 110 വാല്‍നട്ട്! പല്ലുകൊണ്ടല്ല, കണ്ടുനോക്ക്… ഇന്ത്യക്കാരന്റെ ഗിന്നസ് റെക്കോർഡ്- വീഡിയോ
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചതിന് പിന്നാലെ ഉത്തർപ്രദേശ് സ്വദേശിയായ ധർമ്മേന്ദ്ര രാജ്ഭർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ എന്ന റിയാലിറ്റി ഷോയിലാണ് വെറും 30 സെക്കൻഡിനുള്ളിൽ 110 വാൾനട്ടുകൾ (അക്രൂട്ട്) തകർത്ത് ധർമ്മേന്ദ്ര ലോകറെക്കോർഡ് കുറിച്ചത്. ജപ്പാൻ സ്വദേശിയായ ചെറി യോഷിതാകെയുടെ റെക്കോർഡാണ് ഇദ്ദേഹം മറികടന്നത്. ഈ നേട്ടത്തേക്കാൾ ഉപരിയായി ധർമ്മേന്ദ്ര ഇത് ചെയ്ത രീതിയാണ് ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്. നിരയായി വെച്ചിരിക്കുന്ന വാൾനട്ടുകൾക്ക് മുകളിൽ ഇരുന്നാണ് അദ്ദേഹം അവ തകർത്തത്. ഈ വിചിത്രവും Read More…
അമേരിക്കയിൽ 29 സംസ്ഥാനങ്ങളിൽ ആശങ്ക പടർത്തി പുതിയ കോവിഡ് വകഭേദം, ഇന്ത്യയിൽ ജാഗ്രത വേണോ?
അമേരിക്കയിലെ 29 സംസ്ഥാനങ്ങളിൽ അതിവേഗം പടരുന്ന ബിഎ.3.2 (BA.3.2) എന്ന കോവിഡ് ഉപഭേദം ‘സിക്കാഡ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒമിക്രോൺ കുടുംബത്തിൽപ്പെട്ട ഈ വൈറസ് വകഭേദം 2024 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. നിലവിൽ ലോകമെമ്പാടുമുള്ള 23 രാജ്യങ്ങളിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എവിടെയും ഇതൊരു പ്രധാന ഭീഷണിയായി മാറിയിട്ടില്ല. സിക്കാഡ വകഭേദത്തിന്റെ സ്പൈക് പ്രോട്ടീനിൽ 70 മുതൽ 75 വരെ പുതിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് പഴയ ഒമിക്രോൺ വകഭേദത്തേക്കാൾ ഇരട്ടിയിലധികമാണ്. അതിനാൽ തന്നെ മുൻപ് കോവിഡ് Read More…
വടിവാള്‍ കഴുത്തില്‍വച്ച് പണം ചോദിച്ച് മോഷ്ടാവ്, ചിരിച്ചുതള്ളി ജീവനക്കാർ; തോക്കെടുത്തിട്ടും തഥൈവ; ബാറിലെ അമ്പരപ്പിക്കും സംഭവം- വീഡിയോ
സ്പെയിനിലെ മലാഗയിലുള്ള ഒരു ബാറിൽ സായുധ കവർച്ചയ്ക്ക് എത്തിയ മോഷ്ടാവിനെ ജീവനക്കാർ ചിരിച്ചു തോൽപ്പിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘ലാ ബരാക്ക ഡി ലാ അബുല’ എന്ന ബാറിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവങ്ങൾ നടന്നത്. കയ്യിൽ വലിയൊരു കത്തിയുമായി (മഷെറ്റി) എത്തിയ മോഷ്ടാവ് പണം ആവശ്യപ്പെട്ടപ്പോൾ, ജീവനക്കാർ കരുതിയത് തങ്ങളെ പറ്റിക്കാനായി ആരെങ്കിലും തമാശ കാണിക്കുകയാണെന്നാണ്. പരിഭ്രാന്തരാകുന്നതിന് പകരം ജീവനക്കാർ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. മോഷ്ടാവിന്റെ കയ്യിലുണ്ടായിരുന്ന ആയുധം പിടിച്ചുവാങ്ങിയ ഒരു ജീവനക്കാരൻ, ഇതൊരു കളിപ്പാട്ടമാണോ എന്ന് Read More…
പഴയ ഇമെയിൽ ഐഡിയെ പരിഷ്കാരിയാക്കണോ? ഡാറ്റ നഷ്ടപ്പെടാതെ പേരുമാറ്റാം, യൂസർമാർക്കായി ഗൂഗിളിന്റെ സർപ്രൈസ്
വർഷങ്ങൾക്കു മുൻപ് തമാശയ്ക്കോ പക്വതയില്ലാത്ത പ്രായത്തിലോ ഉണ്ടാക്കിയ മോശം ജിമെയിൽ അഡ്രസ്സുകൾ മാറ്റാൻ അവസരമൊരുക്കി ഗൂഗിൾ. 20 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പഴയ ഡാറ്റകൾ ഒന്നും നഷ്ടപ്പെടാതെ തന്നെ ജിമെയിൽ അഡ്രസ്സിലെ പേര് മാറ്റാനുള്ള സൗകര്യം ഗൂഗിൾ അവതരിപ്പിക്കുന്നത്. 2004 നല്ലൊരു വർഷമായിരുന്നിരിക്കാം, എന്നാൽ നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് ഇന്നും ആ പഴയ കാലത്ത് തന്നെ നിൽക്കേണ്ടതില്ലെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തമാശരൂപേണ പറഞ്ഞു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ മാറുന്നതിനനുസരിച്ച് അക്കൗണ്ടിലും മാറ്റങ്ങൾ വരുത്താൻ ഈ പുതിയ Read More…
എണ്ണ കുറച്ചാൽ ആയുസ്സ് കൂട്ടാം! ആരോഗ്യവാനായിരിക്കാൻ ഒരു ദിവസം എത്ര എണ്ണ ഉപയോഗിക്കാം?
ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ പലപ്പോഴും പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ നമ്മുടെ നിത്യജീവിതത്തിലെ പാചകത്തിൽ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരാൾ ഒരു ദിവസം എത്രത്തോളം എണ്ണ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പങ്കുവെച്ച വീഡിയോയിൽ പ്രമുഖ ലിവർ സ്പെഷ്യലിസ്റ്റ് ഡോക്ടർ ശിവ് സരിൻ വ്യക്തമാക്കുന്നു. ഒരാൾ ഒരു ദിവസം കഴിക്കുന്ന ആകെ കലോറിയുടെ പരമാവധി 20 ശതമാനത്തിൽ താഴെ മാത്രമേ Read More…
ഇങ്ങനെയുണ്ടോ ദൗർഭാഗ്യം! ഫോറടിച്ച് തുടങ്ങി, അപ്രതീക്ഷിത റൺഔട്ട്, ഒന്നും ചെയ്യാനാകാതെ പന്ത്– വീഡിയോ
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് നിരാശപ്പെടുത്തി. ഒൻപത് പന്തുകളിൽ നിന്ന് വെറും ഏഴ് റൺസ് മാത്രമാണ് താരം നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഒരു ഫോർ നേടിയെങ്കിലും തികച്ചും അപ്രതീക്ഷിതമായ രീതിയിൽ പന്ത് റൺഔട്ടാവുകയായിരുന്നു. മുകേഷ് കുമാർ എറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തിലാണ് നാടകീയമായ പുറത്താകൽ നടന്നത്. നോൺ സ്ട്രൈക്കർ എൻഡിലായിരുന്ന പന്ത്, മിച്ചൽ മാർഷ് അടിച്ച പന്ത് ബൗളറുടെ കയ്യിൽ തട്ടി വിക്കറ്റിൽ പതിച്ചതോടെ Read More…
നിങ്ങളുടെ ടൂത്ത് പേസ്റ്റ് വായയിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നുണ്ടോ? പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വായയുടെ ശുചിത്വം എന്നത് ബാക്ടീരിയകളെ നീക്കം ചെയ്ത് വായ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും ആന്റിബാക്ടീരിയൽ ഉൽപ്പന്നങ്ങളുമെല്ലാം ഈ ആശയത്തെ മുൻനിർത്തിയാണ് നിർമ്മിക്കപ്പെട്ടത്. എന്നാൽ ശാസ്ത്രം ഇപ്പോൾ ഈ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ബാക്ടീരിയകളെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതല്ല, മറിച്ച് അവയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാകണം ലക്ഷ്യമെന്ന് വിദഗ്ധർ ഇപ്പോൾ പറയുന്നു. കാരണം നമ്മുടെ വായിലുള്ള എല്ലാ സൂക്ഷ്മാണുക്കളും ദോഷകാരികളല്ല, അവയിൽ പലതും നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യവുമാണ്. വായുടെ ആവാസവ്യവസ്ഥയിൽ നൂറുകണക്കിന് സൂക്ഷ്മാണുക്കളുണ്ട്. Read More…
വേനൽക്കാലത്ത് ചൂടുകാരണം ഉറക്കം കിട്ടുന്നില്ലേ? പെട്ടെന്ന് ഉറങ്ങാൻ ഇതാ ചില ‘മാജിക്’ ടിപ്‌സ്
വേനൽക്കാലത്തെ കഠിനമായ ചൂട് കാരണം രാത്രിയിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്കായി മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ഇ.എൻ.ടി കൺസൾട്ടന്റായ ഡോ. രാഹുൽ മോദി പങ്കുവെക്കുന്ന ചില ലളിതമായ വിദ്യകൾ ഇതാ. പകൽ മുഴുവൻ നീളുന്ന ജോലിക്ക് ശേഷം രാത്രിയിലെ നല്ലൊരു ഉറക്കം ശരീരത്തിന് വളരെ അത്യാവശ്യമാണ്. എന്നാൽ ചൂടും വായുവിലെ ഈർപ്പവും (Humidity) കാരണം പലപ്പോഴും വേനൽക്കാലത്ത് ഉറക്കം തടസ്സപ്പെടാറുണ്ട്. നമ്മുടെ ശരീരം ഉറക്കത്തിനായി തയ്യാറെടുക്കുമ്പോൾ ശരീരത്തിന്റെ ആന്തരിക താപനില സ്വാഭാവികമായി കുറയാറുണ്ട്. എന്നാൽ വേനൽക്കാലത്തെ Read More…














