പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ വഴിനൽകിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചുപറ്റി. ആനകൾ ഓരോന്നായി റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആനക്കൂട്ടം പൂർണ്ണമായും കടന്നുപോകുന്നത് വരെ വാഹനങ്ങൾ മുന്നോട്ട് നീങ്ങാത്ത രീതിയിൽ കുർസിയോങ് വനംവകുപ്പ് ജീവനക്കാരാണ് ഗതാഗതം നിയന്ത്രിച്ചത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന് ഉദാഹരണമായാണ് കേന്ദ്ര വരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഈ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലൂടെ കടന്നുപോകുന്ന റോഡുകളിൽ Read More…
“എന്റെ പന്തിൽ ഒരു സിക്സ് അടിക്ക്, അടുത്ത പന്തിൽ ഔട്ടാകാം!” ഒന്നല്ല, രണ്ടല്ല, മൂന്നല്ല; 5 തവണ: നമൻ ധീറിന്റെ അപൂർവ ബോളിംഗ് റെക്കോർഡ്
ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അപൂർവവും രസകരവുമായ ഒരു ബോളിംഗ് പ്രതിഭാസമായി മാറിയിരിക്കുകയാണ് യുവ താരം നമൻ ധീർ. വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ താരത്തിനെതിരെ സിക്സറടിച്ച ശേഷം തൊട്ടടുത്ത പന്തിൽ ബാറ്റർമാർ പുറത്താകുന്ന അപൂർവ കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒന്നല്ല, അഞ്ച് തവണയാണ് നമൻ ധീറിന്റെ പന്തിൽ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് ഈ രീതിയിൽ വിക്കറ്റ് നഷ്ടമായത്. ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിലെ ഷായ് ഹോപ് മുതൽ ഇൻഡോറിലെ മൂന്നാം Read More…
കടം വാങ്ങിയ ബാറ്റിൽ പ്രിൻസിന്റെ വെടിക്കെട്ട്, പുറത്താകാതെ നേടിയ ആ 13 റണ്ണിന്റെ വിലയറിയാമോ?
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 പോരാട്ടത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് അവസാന ഓവറുകളിൽ പേസർ പ്രിൻസ് യാദവ് നേടിയ നിർണായക റൺസാണ്. ആറു പന്തില്‍ പ്രിന്‍സ് പുറത്താകാതെ നേടിയ 13 റണ്ണിന്റെ വില എന്താണെന്ന് വിജയമാര്‍ജിന്‍ പരിശോധിച്ചാല്‍ വ്യക്‌തം. 14 റണ്ണിനായിരുന്നു ഇന്‍ഡോറില്‍ ഇന്ത്യയുടെ ജയം. പ്രിൻസിന്റെ ഈ സംഭാവന ഉണ്ടായിരുന്നില്ലെങ്കിൽ മത്സരം ഇന്ത്യക്ക് കൈവിട്ടുപോകുമായിരുന്നു. ബാറ്റിംഗിൽ തിളങ്ങാൻ സഹായിച്ച ആ ബാറ്റിന് പിന്നിലെ കഥ മത്സരശേഷം പ്രിൻസ് പങ്കുവെച്ചു. വിൻഡീസ് ബൗളർമാർക്കെതിരെ മികച്ച പ്രകടനം Read More…
‘ഡ്രോപ്പ് ഔട്ട് ചായ്‌വാല’; ഓസ്ട്രേലിയക്കാരെ ചായ കുടിപ്പിച്ച് ബെംഗളൂരു ചെറുപ്പക്കാരൻ നേടിയത് കോടികൾ!
പല ഇന്ത്യക്കാരുടെയും ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് ചായയോടെയാണ്, എന്നാൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവ് ചായയോടുള്ള തന്റെ ഇഷ്ടത്തെ ഓസ്‌ട്രേലിയയിൽ വലിയൊരു ബിസിനസ്സ് സംരംഭമാക്കി മാറ്റിയിരിക്കുകയാണ്. മെൽബണിലെ ലാ ട്രോബ് യൂണിവേഴ്സിറ്റിയിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് സഞ്ജിത് കൊണ്ട ഹൗസ് തന്റെ സ്വപ്നത്തിന് പിന്നാലെ പോയത്. തന്റെ സുഹൃത്തായ അസർ അഹമ്മദ് സയ്യിദ്, കോളേജിലെ രണ്ട് സീനിയർമാരായ പ്രീതം അകുല, അരുൺ പി സിംഗ് എന്നിവർക്കൊപ്പം 2 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ മുതൽമുടക്കിയാണ് അദ്ദേഹം ‘ഡ്രോപ്പ് Read More…
70 കടന്നാൽ പിന്നെ 100 വയസ്സുവരെ ജീവിക്കുന്ന സ്ത്രീകളുടെ ഗ്രാമം! ദീർഘായുസ്സിന്റെ രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞർ
ഇറ്റലിയിലെ ഈ ചെറിയ ഗ്രാമത്തിൽ ജീവിക്കുന്ന സ്ത്രീകൾക്ക് ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലെയും സ്ത്രീകളെ അപേക്ഷിച്ച് 100 വയസ്സുവരെ ജീവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തല്‍. ഭക്ഷണക്രമം, ദൈനംദിന ശാരീരിക അധ്വാനം, ദൃഢമായ കുടുംബബന്ധങ്ങൾ, ശക്തമായ സാമൂഹിക ബന്ധങ്ങൾ എന്നിവയാണ് ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. ഇറ്റലിയിലെ സാർഡീനിയയിലെ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ബൊലോട്ടാന ഗ്രാമം, ആളുകൾ അസാധാരണമാംവിധം ദീർഘകാലം ജീവിക്കുന്ന പുതിയൊരു ദീർഘായുസ്സ് ഹോട്ട്സ്പോട്ടായി മാറിയിരിക്കുന്നു. ഈ ഗ്രാമത്തിൽ 70 വയസ്സ് തികയുന്ന സ്ത്രീകൾക്ക്, ഇറ്റലിയിലെയോ Read More…
സ്നേഹിക്കാനും ഉപദേശിക്കാനും AI! പുതിയ ‘ഡിജിറ്റൽ ലഹരി’ക്ക് അടിമപ്പെടുകയാണോ ഭാരതം? കാത്തിരിക്കുന്ന മാനസികാരോഗ്യ വെല്ലുവിളി
ഭക്ഷണവും സംസ്കാരവും കഥകളും അന്വേഷിച്ചു നടന്ന ആവേശഭരിതനായ ഒരു യുവ എഴുത്തുകാരൻ, നിർമ്മിതബുദ്ധി (AI) സഹായമില്ലാതെ ഇനി എഴുതാൻ കഴിയില്ലെന്ന് അടുത്തിടെ സമ്മതിച്ചു. ചിന്തകളെ കണ്ടെത്താനും അവയെ മികച്ച രചനകളാക്കി മാറ്റാനും സന്തോഷം കണ്ടെത്തിയിരുന്ന ഒരാളിൽ നിന്ന് ഉയർന്നുവന്ന ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ഉപകരണം, അതേ കഴിവുകളെ തന്നെ ഇല്ലാതാക്കാൻ തുടങ്ങുന്നത് എപ്പോഴാണ് എന്ന പ്രസക്തമായ ചോദ്യവും ഇത് ഉയർത്തുന്നുണ്ട്. ക്ലാസ് മുറികളിലും ജോലിസ്ഥലങ്ങളിലും വ്യക്തിജീവിതത്തിലും ചിന്തകൾ പങ്കുവെക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനും, Read More…
ആകാശത്തുനിന്ന് മീൻമഴ! 1947-ൽ ലോകത്തെ ഞെട്ടിച്ച ആ അത്ഭുത സംഭവത്തിന് പിന്നിലെ സത്യമെന്ത്?
ആകാശത്തുനിന്ന് മീനുകൾ മഴയായി പെയ്യുന്നത് എങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? 1947 ഒക്ടോബർ 23-ന് ലൂസിയാനയിലെ മാർക്‌സ്‌വില്ലെയിലെ താമസക്കാർ സാക്ഷ്യം വഹിച്ചത് അത്തരത്തിലുള്ള ഒരു അപൂർവ്വ പ്രതിഭാസത്തിനാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, മീൻ പിടുത്തത്തെക്കുറിച്ചും ജലജീവികളെക്കുറിച്ചും പഠനം നടത്തുന്ന ഡോ. അലക്സാണ്ടർ ദിമിത്രിയേവിച്ച് ബജ്കോവും ഭാര്യയും ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുറത്ത് മീൻമഴ പെയ്യുന്നതായി വെയ്റ്റർ അവരെ അറിയിക്കുന്നത്. ദമ്പതികൾ പുറത്തിറങ്ങി നോക്കിയപ്പോൾ ടൗൺ കോർട്ട്ഹാൗസിന് ചുറ്റും മീനുകൾ ചിതറിക്കിടക്കുന്നതാണ് കണ്ടത്. ഏകദേശം 1,000 അടി Read More…
ബോളർമാർക്കും ‘പിടി’യുണ്ട് കേട്ടോ! വെസ്റ്റിൻഡീസിനെ എറിഞ്ഞൊതുക്കി ഇന്ത്യയ്ക്ക് ജയം; പരമ്പരയിൽ ലീഡ്!
ഇൻഡോറിൽ നടന്ന മൂന്നാം ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിനെ 14 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2–1ന് മുന്നിലെത്തി. ഇന്ത്യ ഉയർത്തിയ 224 റൺസിന്റെ വലിയ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങും രണ്ട് വിക്കറ്റെടുത്ത നമൻ ധീറുമാണ് ഇന്ത്യയ്ക്ക് നിർണായക വിജയം സമ്മാനിച്ചത്. വിൻഡീസിനായി ഷിമ്രോൺ ഹെറ്റ്‌മയർ 43 റൺസും കമിൽ പുരാൻ 42 റൺസുമെടുത്ത് മികച്ച പോരാട്ടം Read More…
പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുമാറ്റി, തലക്കടിച്ചു; കാവിപ്പടയെന്ന് ആരോപണം! ഡല്‍ഹി സമരത്തിനിടെ വ്യാപക അക്രമണം- വീഡിയോ
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ യുവജന സംഘടനകൾ നടത്തുന്ന സമരത്തിനിടെ വ്യാപക അക്രമം അരങ്ങേറുന്നു. പ്രക്ഷോഭത്തിനെത്തിയ യുവാക്കൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ക്രൂരമായ അതിക്രമങ്ങളാണ് നടക്കുന്നത്. പോലീസുകാരല്ലാത്ത ചില ആളുകളാണ് ഈ അക്രമങ്ങൾ അഴിച്ചുവിടുന്നത്. പ്രതിഷേധത്തിനിടെ കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നു. പെൺകുട്ടിയെ മർദ്ദിക്കുന്ന സംഘത്തിലൊരാളുടെ കയ്യിൽ കാവിക്കൊടിയുമുണ്ടായിരുന്നു. ഇയാൾ ഉത്തർപ്രദേശ് എംഎൽഎ നന്ദ കിഷോർ ഗുജ്ജാറിനൊപ്പം നിൽക്കുന്ന ചിത്രം ഫാക്ട് Read More…














