Featured Oddly News

‘റോസ് ഡേ’ ആഘോഷം പണിയായി: മദ്യപിക്കുന്ന വീഡിയോ വൈറലായതോടെ ദമ്പതികള്‍ നിയമക്കുരുക്കില്‍

ബിഹാറില്‍ റോസ് ഡേ ആഘോഷത്തിനിടെ ഭര്‍ത്താവിന് മദ്യം വിളമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച യുവതിക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് നിയമം ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. വാലന്റൈന്‍സ് ഡേയോടനുബന്ധിച്ചുള്ള ‘റോസ് ഡേ’ ആഘോഷത്തിന്റെ ഭാഗമായി ഭര്‍ത്താവിന് മദ്യം നല്‍കുന്ന വീഡിയോ കഞ്ചന്‍ ദേവി എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചത്. വീഡിയോയില്‍, കഞ്ചന്‍ ദേവി ഭര്‍ത്താവിന് ഒരു റോസാപ്പൂവ് നല്‍കിയ ശേഷം ഗ്ലാസില്‍ മദ്യം ഒഴിച്ചു കൊടുക്കുന്നു. പിന്നീട് കുപ്പിയില്‍ നിന്ന് മദ്യം നേരിട്ട് Read More…

Featured Spotlight

‘ലവ് ജിഹാദ്’ ആരോപണമുയർത്തി ഹിന്ദു സംഘടനകളുടെ ഭീഷണി; മിശ്ര വിവാഹം മാറ്റിവച്ചു , ആരോപണങ്ങൾ തള്ളി വധു

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ വെള്ളിയാഴ്ച നടക്കാനിരുന്ന മിശ്രവിവാഹം ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് മാറ്റിവെച്ചു. ഗംഗാനഗർ സ്വദേശിയായ ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ഗംഗാനഗർ-മവാന റോഡിലെ റിസോർട്ടിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വരന്റെ പേരിനെച്ചൊല്ലി വിവാദമുണ്ടാവുകയും ഇത് ‘ലൗ ജിഹാദ്’ ആണെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ രംഗത്തെത്തുകയും ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. അഖില ഭാരതീയ ഹിന്ദു സുരക്ഷാ സംഘടന വിവാഹവേദിക്ക് പുറത്ത് ‘മഹാപഞ്ചായത്ത്’ നടത്താൻ ആഹ്വാനം ചെയ്തതോടെ ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. Read More…

Featured Good News

പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍; ആത്മഹത്യക്കൊരുങ്ങിയ യുവാവിന് പുതുജന്മം

മാനന്തവാടി: പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം സുഹൃത്താണ് ബുധനാഴ്ച രാത്രി തലപ്പുഴ പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്. തലപ്പുഴ പോലീസ് വിവരം ഉടന്‍ തന്നെ മാനന്തവാടി പോലീസിലെ ജി.ഡി. ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ: റോയ്‌സണ്‍ ജോസഫിന് കൈമാറി. തുടര്‍ന്ന് നൈറ്റ് പട്രോള്‍ Read More…

Featured Sports

1983, 2007, ഇപ്പോൾ 2026-ഉം! ഇന്ത്യയുടെ ലോകകപ്പ് ഭാഗ്യം സിംബാബ്‌വെയുടെ കയ്യിലോ? ഓസ്‌ട്രേലിയയെ തോൽപ്പിച്ചാല്‍ കപ്പ് ഇന്ത്യയ്ക്ക് !

2026 ലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ സിംബാബ്‌വെ നേടിയ ചരിത്രവിജയം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് പുത്തൻ ഉണർവ് നൽകുന്നു. ചരിത്രം പരിശോധിക്കുമ്പോൾ സിംബാബ്‌വെയുടെ ഈ വിജയം ഇന്ത്യൻ ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. വെള്ളിയാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന പത്തൊൻപതാം നമ്പർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 169/2 എന്ന സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ 19.3 ഓവറിൽ 146 Read More…

Crime Featured

പിതാവിന്റെ മരണത്തിനു കാരണം അമ്മയുടെ ‘ബ്ലാക്ക് മാജിക്കെ’ന്ന് ജ്യോത്സ്യൻ; അമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മകൾ

ജ്യോത്സ്യന്‍റെ വാക്കുകൾ വിശ്വസിച്ച് ഉറങ്ങിക്കിടന്ന സ്വന്തം അമ്മയെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകൾ. കർണാടകയിലെ തുമകൂരു ജില്ലയിലാണ് സംഭവം. യുവതിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച് സുചിത്ര (33) എന്ന യുവതി തന്റെ 55 വയസുളള അമ്മയായ പുഷ്പാവതിയെ ഉറക്കത്തിനിടെ തലയണകൊണ്ട് മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏകദേശം ഒന്നര വർഷം മുൻപ് സുചിത്രയുടെ പിതാവ് മരിച്ചിരുന്നു. പിതാവിന്റെ മരണത്തിന് കാരണം അമ്മ ‘ബ്ലാക്ക് മാജിക്’ നടത്തിയതാണെന്ന് ജ്യോതിഷി പറഞ്ഞു. അത് വിശ്വസിച്ച യുവതി Read More…

Featured Sports

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ പേടിസ്വപ്നമായി സിംബാബ്‌വെ; ഒരിക്കല്‍പോലും തോല്‍പ്പിക്കാനായിട്ടില്ല !

ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 ലോകകപ്പ് പോരാട്ടങ്ങളിൽ 100 ശതമാനം വിജയമെന്ന തങ്ങളുടെ അപൂർവ്വ റെക്കോർഡ് സിംബാബ്‌വെ നിലനിർത്തി. ലോകകപ്പ് ചരിത്രത്തിൽ ഓസ്‌ട്രേലിയക്കെതിരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച ഏക ടീമെന്ന നേട്ടവും ഇതോടെ സിംബാബ്‌വെക്ക് സ്വന്തമായി. കൊളംബോയിൽ നടന്ന മത്സരത്തിൽ 23 റൺസിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെയാണ് 2007-ൽ തുടങ്ങിയ ഈ അജയ്യ മുന്നേറ്റം അവർ തുടരുന്നത്. വിവിധ ഫോർമാറ്റുകളിൽ ലോകകിരീടങ്ങൾ അണിഞ്ഞിട്ടുള്ള ഓസ്‌ട്രേലിയക്ക് മുന്നിൽ സിംബാബ്‌വെ ഒരു കീറാമുട്ടിയായി തുടരുകയാണ്. രണ്ട് മത്സരങ്ങൾ, രണ്ട് വിജയം – ഇതൊരു Read More…

Featured Oddly News

വൈറലാകാൻ കൊടുംവിഷമുള്ള ‘ഡെവിൾ ക്രാബ്’ വേവിച്ചു തിന്നു; ഇൻഫ്ലൂവൻസര്‍ക്ക് ദാരുണാന്ത്യം- വീഡിയോ

ഫിലിപ്പീൻസിലെ പലാവൻ പ്രവിശ്യയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ഫുഡ് ഇൻഫ്ലൂവൻസറായ 51-കാരി എമ്മ അമിത് ‘ഡെവിൾ ക്രാബ്’ (Devil Crab) എന്നറിയപ്പെടുന്ന അതീവ വിഷാംശമുള്ള ഞണ്ടിനെ കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ടു. ഫെബ്രുവരി നാലിന് സുഹൃത്തുക്കൾക്കൊപ്പം കണ്ടൽക്കാടുകളിൽ പോയപ്പോഴാണ് എമ്മയ്ക്ക് ഈ ഞണ്ടിനെ ലഭിച്ചത്. ഇത് സാധാരണ കഴിക്കാൻ സാധിക്കുന്ന ഇനമാണെന്ന് തെറ്റിദ്ധരിച്ച താരം, ഇതിനെ പാകം ചെയ്യുന്നതിന്റെയും കഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയക്കായി പകർത്തിയിരുന്നു. തേങ്ങാപ്പാൽ ഒഴിച്ച് തയ്യാറാക്കിയ വിഭവത്തിൽ ഈ വിഷഞണ്ടിനെയും Read More…

Featured Sports

‘അഭിഷേക് ശര്‍മ വെറും സ്​ലോഗര്‍, മികച്ച ബാറ്ററൊന്നുമല്ല; എട്ടില്‍ ഒരിന്നിങ്സ് കളിച്ചാലായി’! അപമാനിച്ച് മുന്‍ പാക് താരം

ഇന്ത്യൻ യുവതാരം അഭിഷേക് ശർമയ്ക്കെതിരെ പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരിക്കുകയാണ്. ഒരു പാകിസ്ഥാനി ചാനലിലെ ഷോയ്ക്കിടെയാണ് ആമിർ അഭിഷേകിനെ പരിഹസിച്ചത്. അഭിഷേക് വെറുമൊരു സ്ലോഗറാണെന്നും ബാറ്റിംഗിൽ സാങ്കേതികത്തികവില്ലെന്നുമാണ് ആമിറിന്റെ വാദം. എട്ട് ഇന്നിങ്സുകളിൽ ഒന്നിൽ മാത്രമാണ് താരം നന്നായി കളിക്കുന്നതെന്നും, കിട്ടുന്ന പന്തുകളെല്ലാം അടിച്ചുപറത്താൻ ശ്രമിക്കുന്നതിനാൽ പുറത്താകാൻ സാധ്യത കൂടുതലാണെന്നും ആമിർ പറഞ്ഞു. ശരീരത്തോട് ചേർത്ത് പന്തെറിഞ്ഞാൽ അഭിഷേകിനെ എളുപ്പത്തിൽ പുറത്താക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോയിലുണ്ടായിരുന്ന റാഷിദ് ലത്തീഫും ആമിറിനെ Read More…

Featured Oddly News

തലയോട്ടിയും തലച്ചോറും വികസിക്കാതെ ജനനം; മരിച്ചയുടനെ കുഞ്ഞിനെ ‘ദേവി’യാക്കി കുടുംബം, ക്ഷേത്രം പണിയാൻ ഒരുക്കം

ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ജന്മനാ മാരക രോഗം ബാധിച്ച് മരണമടഞ്ഞ പെൺകുഞ്ഞിനെ ദൈവമായി പ്രഖ്യാപിച്ച് കുടുംബം. ഫെബ്രുവരി 2-നാണ് കുഞ്ഞ് മരിക്കുന്നത്. പിന്നാലെ കുട്ടിയുടെ മൃതദേഹം കുടുംബം എംബാം ചെയ്ത് ഒരാഴ്ച സൂക്ഷിക്കുകയും പിന്നീട് സംസ്കരിക്കുകയുമായിരുന്നു. ശവസംസ്കാര സ്ഥലം അലങ്കരിക്കുകയും കുഞ്ഞിന്റെ ചിത്രം സ്ഥാപിച്ച് പൂജകളും ഭജനകളും നടത്തുകയും ചെയ്തു. കാളി ദേവിയുടെ അവതാരമായാണ് കുഞ്ഞിനെ കുടുംബം കരുതുന്നത്. ഇതിനകം 60,000 രൂപയുടെ വഴിപാടുകൾ ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയായിരുന്നു. ഹൽപുര ഗ്രാമത്തിലെ കാഞ്ചൻ Read More…