Featured Spotlight

നീരവ് മോദിയെയും മല്യയെയും പൂട്ടിയ സിങ്കം പടിയിറങ്ങുന്നു; വിരമിക്കാൻ 11 വർഷം ബാക്കിനില്‍ക്കെ VRS എടുത്ത് സത്യബ്രത കുമാർ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ അന്വേഷിച്ച് ശ്രദ്ധേയനായ ഇ.ഡി. മുൻ സ്പെഷ്യൽ ഡയറക്ടർ സത്യബ്രത കുമാർ (48) ഔദ്യോഗിക സർവീസിൽ നിന്നും സ്വയം വിരമിച്ചു (വി.ആർ.എസ്). വിരമിക്കാൻ ഇനിയും 11 വർഷം ബാക്കിനിൽക്കെയാണ് അദ്ദേഹം സർക്കാർ ജോലി ഉപേക്ഷിച്ചിരിക്കുന്നത്. 2004 ബാച്ചിലെ കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ് കേഡറിലെ ഐ.ആർ.എസ് ഉദ്യോഗസ്ഥനായ സത്യബ്രത കുമാർ, ഒരു വർഷം മുൻപാണ് ഇ.ഡിയിലെ സേവനം അവസാനിപ്പിച്ച് സ്വന്തം മാതൃവകുപ്പിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ Read More…

Celebrity Featured

‘എന്റെ ​ഗർഭം അലസാൻ കാരണം വിജയ് അണ്ണൻ, TVK പ്രവർത്തകരുടെ സൈബർ ഗുണ്ടായിസം’; ​ഗുരുതര ആരോപണവുമായി നടി

മുൻ തമിഴ് ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന (ജൂലി) സമീപകാലത്തായി സോഷ്യൽ മീഡിയയിൽ വിജയിനും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയ്ക്കും എതിരെ നിരന്തരം വീഡിയോകൾ പങ്കുവെച്ച് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് സമയത്തും നടി തൃഷയുമായി ബന്ധപ്പെടുത്തിയും ഡിഎംകെ അനുഭാവിയായ ജൂലി നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷവും ഇത്തരം പ്രതികരണങ്ങൾ അവർ തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ വിജയിക്കും ടിവികെ പ്രവർത്തകർക്കും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായാണ് ജൂലി രംഗത്തെത്തിയിരിക്കുന്നത്. വിജയ് Read More…

Featured Health

രക്തസമ്മർദ്ദം കുറയ്ക്കാൻ ബീറ്റ്‌റൂട്ട് ജ്യൂസ്! മുതിർന്നവർക്കായി പുതിയ പഠന റിപ്പോർട്ട്

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് മുതിർന്നവരിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമോ എന്ന ചോദ്യത്തിന് പുതിയ പഠനം നല്‍കുന്ന ഉത്തരം’അതെ’ എന്നാണ്. മുതിർന്നവരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ഇത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ് രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള പ്രധാന വഴികളെങ്കിലും, ചില ഭക്ഷണങ്ങൾക്ക് ഇതിൽ കൂടുതൽ സഹായിക്കാനാകുമോ എന്ന് ഗവേഷകർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എക്സെറ്റർ സർവ്വകലാശാലയിൽ നിന്നുള്ള പുതിയൊരു പഠനം സൂചിപ്പിക്കുന്നത് ബീറ്റ്‌റൂട്ട് ജ്യൂസിന് ഇതിൽ വലിയൊരു പങ്കുവഹിക്കാൻ Read More…

Featured Lifestyle

SUVകൾ വിയർക്കുന്ന ഹിമാലയന്‍ പാതയിൽ പുഷ്പം പോലെ മാരുതി ആൾട്ടോ, വീണ്ടും ‘ലോർഡ് ആൾട്ടോ’ തരംഗം! വീഡിയോ

ദുർഘടം പിടിച്ച ആദി കൈലാഷ് റോഡിലെ ‘എസ്-ബെൻഡ്’ (S-Bend) വളരെ എളുപ്പത്തിൽ കയറിപ്പോകുന്ന ഒരു മാരുതി സുസുക്കി ആൾട്ടോ കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്തുകൊണ്ടാണ് വാഹനപ്രേമികൾ ആൾട്ടോയെ “ലോർഡ് ആൾട്ടോ” (Lord Alto) എന്ന് വിളിക്കുന്നതെന്ന് ഈ വീഡിയോ ഒരിക്കൽ കൂടി തെളിയിക്കുന്നു. ഉത്തരാഖണ്ഡിലെ ആദി കൈലാഷിലേക്കുള്ള പാതയിലെ ഏറ്റവും പ്രയാസമേറിയതും കുത്തനെയുള്ളതുമായ എസ്-ബെൻഡ് ഭാഗം ഒരു ചെറിയ ആൾട്ടോ കാർ വിജയകരമായി മറികടക്കുന്നതാണ് വീഡിയോയിലുള്ളത്. ഇടുങ്ങിയ റോഡുകളും, കുത്തനെയുള്ള കയറ്റങ്ങളും, പ്രവചനാതീതമായ ഭൂപ്രകൃതിയും Read More…

Featured Healthy Food

വെറും കാപ്പിയല്ല, ആരോഗ്യഗുണങ്ങൾ ഇരട്ടിയാക്കാൻ കാപ്പിയിൽ ഇനി ഇതുകൂടി ചേർക്കൂ!

ഒരു കപ്പ് ചൂടുകാപ്പി എന്നത് പലർക്കും പലതാണ്. രാവിലെ ഉന്മേഷം തരാനും, പലഹാരങ്ങൾക്കൊപ്പം കുടിക്കാനും, ജോലിത്തിരക്കുകൾക്കിടയിൽ ഒരു ചെറിയ ഇടവേള നൽകാനുമൊക്കെ ദിവസേനയുള്ള കാപ്പികുടി ഒരു ശീലവും ആശ്വാസവുമാണ്. എന്നാൽ, നിങ്ങളുടെ ഈ കാപ്പി കൂടുതൽ ഗുണപ്രദമാക്കാൻ അതിൽ ചേർക്കുന്ന സാധനങ്ങൾ ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ടതുണ്ട്. കാപ്പിക്ക് സ്വന്തമായി തന്നെ ചില ആരോഗ്യഗുണങ്ങളുണ്ടെങ്കിലും, പോഷക സമ്പുഷ്ടമായ ചില ചേരുവകൾ കൂടി ഉൾപ്പെടുത്തുന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തനം, ദഹനം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. ഇൻസ്റ്റാഗ്രാമിൽ പോഷകാഹാര വിദഗ്ദ്ധയായ Read More…

Featured Oddly News

3 സഹോദരിമാരുടെ കല്യാണം കഴിഞ്ഞപ്പോള്‍ കടം 35 ലക്ഷം, ഇനിയും 7 പേര്‍കൂടി; അച്ഛന് കൊടുത്ത വാക്ക് പാലിക്കാന്‍ വലഞ്ഞ് 11-ാമത്തെ മകൻ

മരണക്കിടക്കയിൽ വെച്ച് പിതാവിന് നൽകിയ വാക്ക് പാലിക്കാൻ തന്റെ പത്ത് സഹോദരിമാരെയും വിവാഹം കഴിപ്പിച്ചു അയക്കാമെന്നേറ്റ ഒരു യുവാവിന്റെ വലിയ സാമ്പത്തിക ബാധ്യതയുടെ കഥ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പത്ത് സഹോദരിമാരിൽ മൂന്ന് പേരുടെ വിവാഹം ഇതിനകം നടത്തിയതോടെ താൻ ഇപ്പോൾ തന്നെ 35 ലക്ഷം രൂപയുടെ കടബാധ്യതയിലാണെന്നും, ഇനിയും ഏഴ് സഹോദരിമാരുടെ വിവാഹം നടത്താൻ ബാക്കിയുണ്ടെന്നും ഈ യുവാവ് അവകാശപ്പെടുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ യുവാവ് തന്റെ കുടുംബത്തിന്റെ കഥ വിവരിക്കുന്നുണ്ട്. പത്ത് Read More…

Featured Oddly News

ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ദാവൂദിന്റെ ‘വലംകൈ’; ആരാണ് മുന്ന ജിംഗാഡ?

ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട ഒമ്പത് ഭീകരർ അറസ്റ്റിലായതോടെ, ഒളിവിലിരിക്കുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ മുന്ന ജിംഗാഡയെക്കുറിച്ചുള്ള അന്വേഷണം വീണ്ടും ശക്തമായിരിക്കുകയാണ്. പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐയുമായി (ISI) ബന്ധമുള്ള ഈ ഭീകരസംഘത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ജിംഗാഡ.അറസ്റ്റിലായ ഭീകരർ രാജ്യത്തെ പ്രധാന സുരക്ഷാ കേന്ദ്രങ്ങൾ, ആണവനിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി നിലയങ്ങൾ എന്നിവ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറിയിച്ചു. ഇവരിൽ നിന്ന് വൻതോതിൽ Read More…

Featured Sports

ഔട്ടെന്ന് അമ്പയര്‍, അല്ലെന്ന് കോലി, ഗില്ലുമായി വാഗ്വാദം, അവസാനം നോട്ടൗട്ടെന്ന് തേർഡ് അമ്പയർ; നാടകീയ രംഗങ്ങള്‍- വീഡിയോ

ഗുജറാത്ത് ടൈറ്റൻസിന് എതിരായ ഐപിഎൽ ഫൈനൽ പോരാട്ടത്തിനിടെ അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഗ്രണ്ടില്‍ വിരാട് കോലി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ താൻ ഔട്ടാണെന്ന ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനത്തോടാണ് കോലി മൈതാനത്ത് വെച്ച് വിയോജിപ്പ് പ്രകടിപ്പിച്ചത്. ബെംഗളൂരു ഇന്നിങ്സിന്റെ പതിനാറാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അർഷദ് ഖാന്റെ പന്തിൽ കോലി അടിച്ച ഷോട്ട് മിഡ്-ഓഫിൽ വെച്ച് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മുന്നോട്ട് ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. എന്നാൽ പന്ത് മണ്ണിൽ തൊട്ടിട്ടുണ്ടെന്നായിരുന്നു Read More…

Featured Sports

കിംഗ് കോലിയുടെ രാജകീയ ചേസിംഗ്; ഐപിഎല്‍ കിരീടം ബെംഗളൂരുവിന്, ഗുജറാത്തിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്

തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . ഫൈനലിൽ വിരാട് കോലിയുടെ തകർപ്പൻ അർധസെഞ്ചറിയുടെ കരുത്തിലാണ് ആർസിബി വിജയം പിടിച്ചെടുത്തത്. ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും വിരാട് കോലിയും ചേർന്ന് ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയെ സമ്മർദ്ദത്തിലാക്കാൻ എതിർ ബൗളർമാർക്ക് കഴിഞ്ഞില്ല. ടീം സ്കോർ 62 റൺസിൽ നിൽക്കെ 32 റൺസെടുത്ത വെങ്കിടേഷ് അയ്യർ പുറത്തായി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കൽ (1), രജത് Read More…