Featured Lifestyle

ബംഗളൂരുവില്‍ 2BHK വീടിന് 70,000 രൂപ വാടക ; ‘കോറമംഗലമേ, നാണമില്ലേ’യെന്ന് യുവതി

ബംഗളൂരുവിലെ അമിതമായ വീട്ടുവാടകയെ രൂക്ഷമായി വിമര്‍ശിച്ച് യുവതി. കോറമംഗലയില്‍ ഒരു 2BHK (രണ്ട് കിടപ്പുമുറികളുള്ള വീട്) ഫ്‌ലാറ്റിന് മാസം 70,000 രൂപ വാടക ഈടാക്കുന്നത് എന്തിനാണെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ ലുബ്‌ന മല്‍ഹോത്രയാണ് ഈ ഉയര്‍ന്ന വാടകയെ പ്രദേശത്തെ ശോചനീയാവസ്ഥയുമായി താരതമ്യം ചെയ്ത് വിമര്‍ശനം ഉന്നയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍, കോറമംഗല നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടി. തുറന്ന ഡ്രെയിനേജുകള്‍, റോഡുകളിലെ കുഴികള്‍, രൂക്ഷമായ ഗതാഗതക്കുരുക്ക് എന്നിവയാണ് Read More…

Featured Health

186 കിലോ ഭാരമുള്ള 31-കാരന് നിസ്സാര അണുബാധ മാരകമായി : അമിതവണ്ണം രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം

മുംബൈയില്‍ ഡെന്റല്‍ ഉപകരണങ്ങളുടെ വിതരണക്കാരനായി ജോലി ചെയ്യുന്ന 31 വയസ്സുകാരനായ യുവാവ്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഡിസംബറിലും കടുത്ത ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലായി. ഓരോ തവണയും ശ്വാസംമുട്ടല്‍ കൂടുകയും ഓക്‌സിജന്റെ അളവ് അപകടകരമാംവിധം താഴുകയും ചെയ്തു. മറ്റ് മാറാരോഗങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, അമിതവണ്ണം കാരണം ഇദ്ദേഹത്തിന് ഐസിയു ചികിത്സയും വെന്റിലേറ്റര്‍ സഹായവും (BiPAP) ആവശ്യമായി വന്നു. യുവാവിന്റെ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണം ‘ക്ലാസ് III ഒബീസിറ്റി’ (അമിതവണ്ണം) ആയിരുന്നു. ഇത് ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, Read More…

Featured Oddly News

10 വര്‍ഷം ഉടമയുടെ കല്ലറയ്‌ക്കരികില്‍ കാവല്‍; ഇനി ബോബിന്റെ പേരില്‍ നിയമം

ബ്രസീലിയ: ബ്രസീലുകാരുടെ പ്രിയപ്പെട്ട ‘ബോബിന്റെ’ പേരില്‍ ഇനി നിയമവും. ഉടമയുടെ കല്ലറയ്‌ക്കു സമീപം 10 വര്‍ഷത്തോളം കാവല്‍നിന്നാണ്‌ ബോബ്‌ എന്ന നായ പ്രശസ്‌തനായത്‌. സാവോ പോളോയിലെ ഒരു ശ്‌മശാനത്തിലാണു അവന്റെ ഉടമയെ അടക്കം ചെയ്‌തത്‌.ബോബിന്റെ ജീവിതം ചര്‍ച്ചയായതോടെ സാവോ പോളോയില്‍ വളര്‍ത്തുമൃഗങ്ങളെ ഉടമകളുടെ കല്ലറയ്‌ക്ക്‌ സമീപം അടക്കം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. ‘ബോബ്‌ കോവെയ്‌റോ’ (കോവെയ്‌റോ എന്നാല്‍ പോര്‍ച്ചുഗീസ്‌ ഭാഷയില്‍ കല്ലറ എന്ന്‌ അര്‍ത്ഥം) എന്ന്‌ ഓമനപ്പേരില്‍ അറിയപ്പെട്ട നായ, 2021ല്‍ മരിക്കുന്നതുവരെ കല്ലറയ്‌ക്കു സമീപം തുടര്‍ന്നു. Read More…

Featured Good News

മകള്‍ അഭിഭാഷകയാകുന്നത് പരോളില്‍ കണ്ട അച്ഛന്‍; 100 വയസ്സായ അമ്മയ്ക്ക് മകളില്‍നിന്നും നീതി; അപൂര്‍വനേട്ടം; 50,166 കേസുകള്‍ തീര്‍പ്പാക്കി ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍

കൊച്ചി: ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട്‌ ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 50,166 കേസുകള്‍ തീര്‍പ്പാക്കിയെന്ന അപൂര്‍വ നേട്ടവുമായി ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍ 2020 ഫെബ്രുവരി 13-നാണു ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായത്‌. മുന്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താഖ്‌ പത്തുവര്‍ഷം കൊണ്ട്‌ നേടിയ റെക്കോഡിന്‌ സമാനമായ നേട്ടമാണു ജസ്‌റ്റിസ്‌ കുഞ്ഞികൃഷ്‌ണന്‍ തന്റെ ആറാം വര്‍ഷത്തില്‍ സ്വന്തമാക്കിയത്‌. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ അദ്ദേഹം സംസ്‌ഥാനത്ത്‌ ഒന്നാമതായിരുന്നു. 2024-ല്‍ Read More…

Featured Sports

സഞ്ജുവിന്റെ വീഴ്ച, ഗാരി കിർസ്റ്റന്റെ പൊട്ടിച്ചിരി ! നമീബിയൻ ടീം ഒരുക്കിയ കെണിയിൽ സഞ്ജു വീണു ? -വീഡിയോ

ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നമീബിയ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ചപ്പോൾ, ഓപ്പണറായ സഞ്ജു സാംസൺ മികച്ച രീതിയിലാണ് തുടങ്ങിയത്. അഭിഷേക് ശർമ്മയുടെ അഭാവത്തിൽ കളിക്കാനിറങ്ങിയ സഞ്ജു, താൻ നേരിട്ട ആദ്യ ഏഴ് പന്തുകളിൽ തന്നെ മൂന്ന് സിക്സറുകളും ഒരു ഫോറും പറത്തി വലിയൊരു ഇന്നിംഗ്‌സിലേക്കുള്ള സൂചന നൽകി. എന്നാൽ, 8 പന്തിൽ 22 റൺസെടുത്തു നിൽക്കെ സഞ്ജു ഒരു അനാവശ്യ ഷോട്ടിന് മുതിർന്ന് ഡീപ് മിഡ്‌വിക്കറ്റിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. തുടക്കം മികച്ചതായിരുന്നുവെങ്കിലും സഞ്ജുവിന്റെ Read More…

Featured Sports

നമീബിയയും നമിച്ചു! ഇന്ത്യക്ക്‌ 93 റണ്‍സ്‌ ജയം; ‘കറക്കി വീഴ്ത്തി’ വരുൺ, 3 വിക്കറ്റ്, സഞ്‌ജുവിന് 8പന്തില്‍ 22 റണ്‍സ്

ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ്‌ ക്രിക്കറ്റ്‌ ഗ്രൂപ്പ്‌ എ മത്സരത്തില്‍ ഇന്ത്യക്കെതിരേ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ആഫ്രിക്കന്‍ രാജ്യം നമീബിയ അത്ഭുതങ്ങളൊന്നും കാണിക്കാതെ കീഴടങ്ങി. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നമീബിയയെ 93റണ്‍സിനു പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 209/9 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയയ്‌ക്ക് 18.2 ഓവറില്‍ 116 റണ്‍സ്‌ നേടാനെ സാധിച്ചുള്ളൂ. നമീബിയക്കായി ഓപ്പണര്‍മാരായ ലൗറന്‍ സ്‌റ്റീന്‍കാമ്പ്‌ (20 പന്തില്‍ 29), ജാന്‍ ഫ്രൈലങ്ക്‌ (15 പന്തില്‍ 22) എന്നിവര്‍ മികച്ച തുടക്കം നല്‍കി ഒരുഘട്ടത്തില്‍ വിജയ തീരത്തെത്തിക്കുമെന്ന Read More…

Featured Spotlight

ഇമ്രാൻ ഖാന്റെ കാഴ്ച പോയി, ആരോഗ്യനില ഗുരുതരം; അമിക്യസ് ക്യൂറി റിപ്പോർട്ട്

ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജയിൽ അധികൃതരുടെ അനാസ്ഥ മൂലം കണ്ണിനുള്ളിൽ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. 2025 ഒക്ടോബർ വരെ അദ്ദേഹത്തിന് കാഴ്ചശക്തിക്ക് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ഏകാന്ത തടവിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാന് ആവശ്യമായ ചികിത്സകളോ പരിശോധനകളോ Read More…

Featured Sports

1,2,3…. തുടരെ മൂന്നു സിക്സറുകള്‍; പിന്നെ ബൗണ്ടറി; അടുത്ത പന്തില്‍ സഞ്ജു സാംസണ്‍ പുറത്ത്

ട്വന്‍റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു എട്ടു പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. അവസാന നാലു പന്തില്‍ മൂന്നു സിക്സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് ക്യാച്ചെടുത്തത്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഇഷാനും പുറത്തായി. 24 പന്തില്‍നിന്ന് 61 റണ്‍സാണ് ഇഷാന്റെ സംഭാവന. 11 പന്തില്‍നിന്ന് 20 റണ്‍സെടുത്ത തിലക് വര്‍മ്മയും ക്യാപ്റ്റന്‍ Read More…

Featured Oddly News

ലഹരി നൽകി മയക്കി; 22കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു, വിഡിയോ പ്രചരിപ്പിച്ചു

പട്ന: 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിൽ സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി 7നാണ് സംഭവം. നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു. ബന്ദിയാക്കിയ ശേഷമാണ് വിവാഹം നടത്തിയതെന്നാണ് നിതീഷ് പൊലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നത്. നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും വിഡിയോ സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും രണ്ടു ദിവസത്തോളം പൂട്ടിയിട്ടു. Read More…