Crime

നഗ്നനാക്കി യുവതിയ്ക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ; ഹണിട്രാപ്പിൽ അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ

ഹണിട്രാപ്പില്‍ പെടുത്തലയതിനു പിന്നാലെ മലപ്പുറം എടക്കര സ്വദേശി രതീഷ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി സിന്ധുവും ഭര്‍ത്താവും കൂട്ടരുമാണ് പിടിയിലായത്. 2024 നവംബറിലാണ് രതീഷിനെ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. സംഭവത്തിനു പിന്നാലെ യുവാവ് ജീവനൊടുക്കി. പിന്നിൽ അയൽവാസിയായ യുവതി ഉൾപ്പടെയുള്ള നാലംഗ സംഘം ആണെന്ന ആരോപണവുമായി രതീഷിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ Read More…

Crime

പുകവലിച്ചത്‌ ചോദ്യംചെയ്‌തു; യുവതികളുമായി സുരേഷ്‌ വഴക്കിട്ടത്‌ രണ്ടുവട്ടം: ശങ്കര്‍ പസ്വാന്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന്‌ യുവതിയെ തള്ളിയിട്ട സംഭവത്തില്‍ രണ്ടുതവണ യുവതികളുമായി പ്രതി സുരേഷ്‌ കുമാര്‍ വഴക്കിട്ടിരുന്നതായി സാക്ഷിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ പസ്വാന്‍. ശ്രീക്കുട്ടിയും അര്‍ച്ചനയും ഇരുന്നതിന്റെ എതിര്‍വശത്ത്‌ നിന്ന്‌ സുരേഷ്‌ കുമാര്‍ സിഗരറ്റ്‌ വലിച്ചു. ഇവിടെ നിന്ന്‌ പുകവലിക്കാന്‍ പാടില്ലെന്ന്‌ യുവതികള്‍ പറഞ്ഞു. ഇതേച്ചൊല്ലി വഴക്കുണ്ടായി. 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ്‌ എത്തി സുരേഷ്‌ സിഗരറ്റ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്‌തു. യുവതികള്‍ പരാതിപ്പെട്ടതു കൊണ്ടാണ്‌ ഗാര്‍ഡ്‌ എത്തിയതെന്ന്‌ പ്രതി കരുതി. ഇതേ ചൊല്ലി വീണ്ടും Read More…

Crime

പന്ത്രണ്ടുകാരന്‌ ദേഹോപദ്രവം; യുട്യൂബര്‍മാരായ അമ്മയും ആണ്‍സുഹൃത്തും അറസ്‌റ്റില്‍

കൊച്ചി: പന്ത്രണ്ടുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കേസില്‍ അമ്മയും പുരുഷസുഹൃത്തും അറസ്‌റ്റില്‍. സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ റേഷനിങ്‌ ഇന്‍സ്‌പെക്‌ടറും യുട്യൂബറും ആക്‌ടിവിസ്‌റ്റുമായ അമ്മയാണ്‌ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തും യുട്യൂബറുമായ തിരുവനന്തപുരം വാമനപുരം സ്വദേശി സിദ്ധാര്‍ഥ്‌ രാജീവാ (24) ണ്‌ കൂട്ടുപ്രതി. കഴിഞ്ഞ 14 നു കസ്‌റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. കോടതി ഇവരെ റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ 12-ന്‌ രാത്രി പന്ത്രണ്ടുമുതല്‍ 13 നു പുലര്‍ച്ചെ 3.30-വരെയായിരുന്നു മര്‍ദനം. രാത്രി കുട്ടിയോടു മറ്റൊരു മുറിയില്‍പോയി കിടക്കാന്‍ ഇരുവരും Read More…

Crime

കേസ് അന്വേഷിക്കാനെത്തി; വിവാഹിതയായ യുവതിയുമായി പ്രണയം; തര്‍ക്കത്തിനൊടുവില്‍ അരുംകൊല; എസ്ഐ അറസ്റ്റില്‍

ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. മൊഹോബ ജില്ലയില്‍ നിന്നുള്ള കിരണ്‍ സിങാണ് (30) കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ സബ് ഇന്‍സ്പെക്ടര്‍ അങ്കിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഹമ്രിപൂരിലാണ് സംവം. റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്ന മൃതദേഹം വഴിയാത്രക്കാരാണ് കണ്ടെത്തിയത്. ആ സമയം തെരുവ് നായ്ക്കൾ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കടിച്ചു കീറുകയായിരുന്നു. മഹോബയിലെ കബ്രായിൽ താമസിക്കുന്ന കിരൺ സിംഗ് Read More…

Crime

ആ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി; യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയത് ബിഹാർ സ്വദേശി

തിരുവനന്തപുരം∙ വർക്കലയിൽ ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ പൊലീസ് കണ്ടെത്തി . കേസിലെ പ്രധാനസാക്ഷിയും പെണ്‍കുട്ടിയുടെ രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് പോലീസ് കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന സൂചന. സുരേഷ് ശ്രീക്കുട്ടിയെ Read More…

Crime

വിവാഹസാരിയെ ചൊല്ലി തര്‍ക്കം; കല്യാണത്തിന് ഒരു മണിക്കൂര്‍ മാത്രം; വധുവിനെ പ്രതിശ്രുത വരന്‍ അടിച്ച് കൊന്നു

വിവാഹത്തിന് ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ പ്രതിശ്രുതവധുവിനെ വരനായ യുവാവ് ഇരുമ്പ് വടിക്ക് അടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ഭാവ്​നഗര്‍ പ്രഭുദാസ് തടാക പ്രദേശത്തെ ടെക്രി ചൗക്കിന് സമീപമാണ് സംഭവം. വിവാഹ സാരി വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണി ഹിമ്മത് റാത്തോഥ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാജന്‍ ബരായയെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാരി വാങ്ങിയതിനെയും അതിനായി ചെലവഴിച്ച പണത്തെയും ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വിവാഹച്ചടങ്ങുകള്‍ ഇതിനിടെ ആരംഭിച്ചിരുന്നു. Read More…

Crime

ഭക്ഷണം എടുത്തുവയ്ക്കാൻ വൈകി, നവവധുവിന് പീഡനം, തല ചുമരിൽ ഇടിപ്പിച്ചു; മലപ്പുറത്ത് ജിം പരിശീലകനായ ഭർത്താവ് അറസ്റ്റിൽ

പെരിന്തൽമണ്ണ∙ ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിന് നവവധുവിനെ ക്രൂരമായി ഉപദ്രവിച്ച ജിംനേഷ്യം പരിശീലകനായ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് അറസ്റ്റിലായത്. ഒക്ടോബർ 27നാണ് സംഭവം. ഒരു മാസം മുൻപാണ് ഷഹീനും യുവതിയും പ്രണയിച്ച് വിവാഹിതരായത്. ജിംനേഷ്യം പരിശീലകനായ ഷഹീൻ രാത്രി വീട്ടിലെത്തിയപ്പോൾ ഭക്ഷണം എടുത്തുവയ്ക്കാൻ താമസിച്ചെന്നു പറഞ്ഞ് ഭാര്യയുടെ തല ചുമരിൽ ഇടിപ്പിച്ചെന്നാണ് പരാതി. തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെയെത്തി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. Read More…

Crime

ക്ലാസിലെത്താന്‍ 10 മിനിറ്റ് വൈകി, ബാഗുമായി 100 സിറ്റപ്പ് ശിക്ഷ, ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: സ്‌കൂളില്‍ വൈകിവന്നതിനു 100 ‘സിറ്റ്‌ അപ്പി’നു ശിക്ഷിക്കപ്പെട്ട വിദ്യാര്‍ഥിനി ദിവസങ്ങള്‍ക്കുശേഷം മരിച്ചു. മഹാരാഷ്‌ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസുകാരിക്കാണു ദാരുണാന്ത്യം. കഴിഞ്ഞ എട്ടിനാണ്‌ വൈകിയെത്തിയതിന്‌ അഞ്ചു വിദ്യാര്‍ഥികള്‍ക്ക്‌ അധ്യാപിക ശിക്ഷ വിധിച്ചത്‌. സ്‌കൂള്‍ ബാഗ്‌ പിന്നിലിട്ട്‌ 100 സിറ്റ്‌ അപ്‌ ആയിരുന്നു ശിക്ഷ. വൈകിട്ട്‌ വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്‌ഥത പ്രകടിപ്പിച്ചതായി മാതാവ്‌ പറഞ്ഞു. കഴുത്തിനും പുറത്തിനും കഠിനവേദനയായിരുന്നു. കാരണം തിരക്കിയപ്പോഴാണ്‌ ശിക്ഷയെക്കുറിച്ച്‌ വെളിപ്പെടുത്തിയത്‌. പിറ്റേന്ന്‌ സ്‌കൂളിലെത്തി അധ്യാപികയോട്‌ ഇക്കാര്യം ആരാഞ്ഞപ്പോള്‍ ശിക്ഷയെ Read More…