Crime

കാമുകനൊപ്പം മകനെ ക്രൂരമായി മര്‍ദിച്ച കേസ്: യൂട്യൂബറായ ജീവനക്കാരിയെ പുറത്താക്കി

കൊച്ചി: പന്ത്രണ്ടുവയസുകാരനായ മകനെ ആണ്‍സുഹൃത്തിനൊപ്പം മര്‍ദിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബറായ മാതാവിനെ പുറത്താക്കി ഭക്ഷ്യവകുപ്പ്.മാതാവും ആണ്‍സുഹൃത്തും കഴിഞ്ഞദിവസമാണ് കുട്ടിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായത്. ക്രിമിനല്‍ കേസ് ചുമത്തപ്പെട്ടതോടെയാണ് വകുപ്പിന്റെ നടപടി. നേരത്തേ ഇവര്‍ സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനിലും ജോലി ചെയ്തിരുന്നു. വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന മാതാവിനും മുന്‍ പങ്കാളിക്കുമൊപ്പം മാറിമാറിയായിരുന്നു പന്ത്രണ്ടുവയസുകാരനായ മകന്‍ താമസിച്ചിരുന്നത്. അടുത്ത കാലത്തായി ആണ്‍സുഹൃത്ത് വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനെ കുട്ടി എതിര്‍ത്തിരുന്നു. അതിനിടെ മാതാവിനൊപ്പം കിടന്നുറങ്ങണമെന്ന് പറഞ്ഞതോടെ ആണ്‍സുഹൃത്തും മാതാവും കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.കഴുത്തിന് കുത്തിപ്പിടിച്ച് Read More…

Crime

ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ്; വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരാള്‍ക്കൊപ്പം ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

ഭര്‍ത്താവ് കാണാനില്ലെന്ന് പരാതിപ്പെട്ട സ്ത്രീയെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ കണ്ടെത്തി. 2023ൽ കോന്നി വെട്ടൂരിൽ നിന്ന് അപ്രത്യക്ഷയായ പുത്തൻവീട്ടിൽ സരസ്വതി അമ്മാളിനെയാണ് (52) മലയാലപ്പുഴ പൊലീസ് ഹൈദരാബാദിൽ കണ്ടെത്തിയത്. വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്ത് പലരില്‍ നിന്നായി വന്‍തുക തട്ടിയെടുത്ത കേസിലെ പ്രതിയായ പ്രമാടം സ്വദേശി അജയകുമാറിനോടാപ്പം (54) സരസ്വതി അമ്മാൾ ഹൈദരാബാദിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ബിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിച്ചത് . വെട്ടൂരിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോവുകയാണെന്ന് Read More…

Crime

ചെങ്കോട്ട ആക്രമണം: ഡോക്‌ടര്‍മാരുടെ ആത്മീയ നേതാവ്‌ മൗലവി ഇര്‍ഫാന്‍ അഹമ്മദ്‌

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയിലെ കാര്‍ ബോംബാക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ‘വൈറ്റ്‌ കോളര്‍’ ഭീകരരുടെ ആത്മീയ നേതാവ്‌ ജമ്മു കശ്‌മീരിലെ ഷോപ്പിയാന്‍ സ്വദേശിയായ മൗലവി ഇര്‍ഫാന്‍ അഹമ്മദെന്നു റിപ്പോര്‍ട്ട്‌. പാകിസ്‌താന്‍ ആസ്‌ഥാനമാക്കിയുള്ള ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള വ്യക്‌തിയാണു മൗലവി. 2023ല്‍, രോഗിയോടൊപ്പം ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ്‌ ഷക്കീലിനെയും നബിയെയും മൗലവി ഇര്‍ഫാന്‍ അഹമ്മദ്‌ കണ്ടുമുട്ടിയത്‌. തുടര്‍ന്ന്‌ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്‌തു. തുടര്‍ന്ന്‌ സന്ദേശങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഡോക്‌ടര്‍മാരെ അദ്ദേഹം വലയിലാക്കി. ഷക്കീലും നബിയും അവരുടെ മറ്റ്‌ Read More…

Crime

കേസ്‌ വിവരം മറച്ചുവച്ച്‌ UKയിലേക്കു മുങ്ങി, നാട്ടിലെത്തിയപ്പോള്‍ സംവിധായിക പിടിയില്‍

കൊച്ചി: കേസ്‌ വിവരങ്ങള്‍ മറച്ചുവച്ച്‌ വിദേശത്തേക്കു കടന്ന സിനിമാ സംവിധായിക നാട്ടിലെത്തിയപ്പോള്‍ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം പത്തനാപുരം സ്വദേശിനി ഹസീന ബീവിയെയാണ്‌ നൂറനാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പ്രകാശന്റെ മെട്രോ എന്ന മലയാളസിനിമയുടെ സംവിധായികയാണിവര്‍. ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശാനുസരണം ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പി: എം.കെ. ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. തുടര്‍ന്ന്‌ മാവേലിക്കര കോടതിയില്‍ ഹാജരാക്കി.ചാവക്കാട്‌, വാടാനപ്പള്ളി പോലീസ്‌ സ്‌റ്റേഷനുകളിലും തിരുവനന്തപുരം മ്യൂസിയം പോലീസ്‌ സ്‌റ്റേഷനിലും ഹസീനയ്‌ക്കെതിരേ വഞ്ചനാ Read More…

Crime

പ്രസവ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനയ്ക്ക്; 800 മുതൽ 2,000 രൂപ വരെ നിരക്കിൽ വീഡിയോകൾ വിറ്റഴിച്ചു!

പ്രസവ ചികിത്സയ്ക്ക് പേരുകേട്ട ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാമിൽ വിറ്റഴിക്കുന്നതായി പരാതി. ഗുജറാത്ത് പോലീസ് ഇന്ത്യയിലുടനീളമുള്ള ആശുപത്രികൾ, സ്കൂളുകൾ, ഓഫീസുകൾ, സ്വകാര്യ വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഹാക്ക് ചെയ്ത സിസിടിവി ദൃശ്യങ്ങൾ വിൽക്കുന്ന ഒരു വലിയ സൈബർ കുറ്റകൃത്യ ശൃംഖല കണ്ടെത്തി. ഈ വർഷം ആദ്യം ഗുജറാത്തിലെ പ്രമുഖ ആശുപത്രിയിൽ ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ വീഡിയോകൾക്ക് താഴെ, കൂടുതൽ ദൈർഘ്യമുള്ള ക്ലിപ്പുകൾ വിൽക്കുന്ന ടെലിഗ്രാം Read More…

Crime

താഴ്‌ന്ന ജാതിക്കാരനുമായി ലിവിങ്‌ ടുഗതര്‍; മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന്‌ നല്‍കി കഴുത്തുഞെരിച്ചു കൊന്നു

അഹമ്മദാബാദ്‌: താഴ്‌ന്ന ജാതിക്കാരനുമായി ലിവിങ്‌ ടുഗതര്‍ ബന്ധത്തിലായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന്‌ നല്‍കിയ ശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി പിതാവും ബന്ധുക്കളും. മാനക്കേട്‌ ഭയന്ന്‌ ആത്മഹ്യയെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കി.ഗുജറാത്തിലെ അഹമ്മദാബാദിലാണ്‌ സംഭവം. ചന്ദ്രിക ചൗധരി(19)യാണ്‌ ദാരുണമായി കൊല ചെയ്യപ്പെട്ടത്‌. കുടുംബാംഗങ്ങളുടെ സുഹൃത്തുക്കളായ രണ്ട്‌ കെമിസ്‌റ്റുകള്‍ നല്‍കിയ 50 ഉറക്കഗുളിക പാലില്‍ കലര്‍ത്തി ചന്ദ്രികയ്‌ക്കു നല്‍കി. അബോധാവസ്‌ഥയിലായപ്പോള്‍ ഷാള്‍ ഉപയോഗിച്ച്‌ കുട്ടിയുടെ പിതാവും അമ്മാവനുമടക്കമുള്ള ബന്ധുക്കള്‍ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ ബനസ്‌കന്ത പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ആല്‍പ്രാസോലം ഗുളികകള്‍ Read More…

Crime

ചുംബിക്കാന്‍ ശ്രമിച്ചു, വിവാഹിതനായ മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതി

പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയിട്ടും കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതിയുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ചംപി എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെങ്കിലും മുന്‍ കാമുകിയുമായുള്ള അടുപ്പം തുടര്‍ന്നിരുന്നു. ഇതിനിടെ ചംപിയുടെ വിവാഹം ഉറപ്പിച്ചതോടെ കാമുകി ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍, ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ചംപി ഒരുക്കമായിരുന്നില്ല. ഇയാള്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തുകൊണ്ടിരുന്നു. ഇതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ശക്തമായി Read More…

Crime

മോഷ്ടാവിന് 17കാരിയോട് പ്രണയം, വീട്ടിൽ കയറി പലവട്ടം ലൈം​ഗിക പീഡനം, ശേഷം മുങ്ങി; അവസാനം അറസ്റ്റില്‍

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡനത്തിനിരയാക്കിയ മോഷ്ടാവ് പിടിയില്‍. ഇയാള്‍ സ്ഥിരം മോഷണക്കേസുകളിലെ പ്രതിയാണ്. പത്തനംതിട്ട ‌മല്ലപ്പള്ളി മടുക്കോലി സ്വദേശി കെഎം മനുവാണ് (28) അറസ്റ്റിലായത്. പ്രണയം അഭിനയിച്ചെത്തിയ മനു പെണ്‍കുട്ടിയെ വലയിലാക്കുകയായിരുന്നു. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന് പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു. വീട്ടിൽ മുതിര്‍ന്ന ആരും ഇല്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ മനു ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മോഷണക്കേസുകളുൾപ്പടെ നിരവധി കേസിൽ പ്രതിയായ മനു, പീഡനത്തിന് ശേഷം പൊലീസ് തിരയുന്നുണ്ടെന്ന് കണ്ടതോടെ ഒളിവിൽപ്പോയിരുന്നു. പെരുമ്പെട്ടി പൊലീസ് Read More…

Crime

കൂട്ടബലാല്‍സംഗത്തിനിരയായി, പരാതി നല്‍കാനെത്തി; യുവതിയെ പൊലീസുകാരും പീഡിപ്പിച്ചു! അരലക്ഷം രൂപയും തട്ടി

നാലുപേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാല്‍സംഗം ചെയ്ത പരാതിയുമായെത്തിയ യുവതിയെ പൊലീസുകാര്‍ വീണ്ടും പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പണം ആവശ്യപ്പെട്ട് യുവതിയില്‍ നിന്നും അരലക്ഷം രൂപയും കൈക്കലാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കളിലൊരാള്‍ യുവതിയെ കാണാന്‍ സുഹൃത്തുക്കളുമായെത്തി ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോവുകയും മദ്യം കുടിപ്പിച്ച ശേഷം 48 മണിക്കൂറോളം പലയിടങ്ങളിലായെത്തിച്ച് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. Read More…