Crime

അരയ്ക്ക് താഴെ വസ്ത്രമില്ലാതെ മൃതദേഹം; അടുത്ത് ഇരുന്നുറങ്ങി ജോര്‍ജ്; കമ്പിവടിക്ക് അടിച്ചെന്ന് മൊഴി

കൊച്ചി കോന്തുരുത്തിയില്‍ ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ചെന്ന് സമ്മതിച്ച് പ്രതി ജോര്‍ജ് . ചാക്കിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം . അരക്ക് താഴേക്ക് നഗ്നമായിരുന്ന മൃതദേഹത്തിനരികില്‍ ജോര്‍ജ് ഇരിക്കുന്നത് കണ്ട ഹരിതകര്‍മ സേനാംഗമാണ് സ്ഥലം കൗണ്‍സിലറെ വിവരം അറിയിച്ചത്. കൗണ്‍സിലറാണ് പൊലീസിനെ വിളിച്ചത്. ‘മൃതദേഹത്തിനരികില്‍ ജോര്‍ജ് ഇരിക്കുന്നുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് ചാക്കുകൊണ്ട് തലമുതല്‍ അരഭാഗം വരെ മൂടിയിരിക്കുന്ന അവസ്ഥയിലും താഴേക്ക് നഗ്നയുമായിരുന്നു. ജോര്‍ജ് സ്വബോധത്തിലായിരുന്നില്ല. എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. എഴുന്നേല്‍ സഹായിക്കാനൊക്കെ പറഞ്ഞിരുന്നു. മദ്യപിക്കുമെങ്കിലും ക്രിമിനല്‍ പശ്ചത്താലമുള്ള ആളല്ല Read More…

Crime

വൈറ്റ്‌ കോളര്‍ ഭീകര മോഡ്യൂളിലേയ്ക്ക് അണികളെ ആകര്‍ഷിക്കാന്‍ മൗലവി പയറ്റിയത്‌ 3 തന്ത്രങ്ങള്‍

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദിന്റെ (ജെ.ഇ.എം) വൈറ്റ്‌ കോളര്‍ ഭീകര മോഡ്യൂള്‍ സൃഷ്‌ടിക്കാനുള്ള പദ്ധതിക്ക്‌ തുടക്കമിട്ട മൗലവി ഇര്‍ഫാന്‍ അഹമ്മദ്‌ ഭീകരരാക്കാന്‍ പറ്റുന്നവരെ തെരഞ്ഞുപിടിക്കുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ടുകള്‍. 13 പേരുടെ മരണത്തിന്‌ ഇടയാക്കിയ ചെങ്കോട്ട ചാവേര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ജമ്മു കശ്‌മീരില്‍നിന്ന്‌ ഇര്‍ഫാന്‍ അഹമ്മദ്‌ അറസ്‌റ്റിലായിരുന്നു. വിദ്യാസമ്പന്നരായ യുവ പ്രഫഷണലുകളെ ഭീകര സംഘടനയായ ജെ.ഇ.എമ്മുമായി ബന്ധിപ്പിക്കുകയായിരുന്നു ഇര്‍ഫാന്‍ അഹമ്മദിന്റെ പ്രധാന ദൗത്യം. ഹരിയാനയിലെ ഫരീദാബാദില്‍ ഡോക്‌ടര്‍മാരെ ഒന്നിപ്പിച്ച്‌ വൈറ്റ്‌ കോളര്‍ ഭീകര മോഡ്യൂള്‍ രൂപീകരിക്കുന്നതിനു മുമ്പ്‌ ഇയാള്‍ മുസമില്‍ ഷക്കീലിനെ Read More…

Crime

സഹപ്രവര്‍ത്തകയോട് കടുത്ത പ്രണയം; എതിര്‍ത്ത ഭാര്യയെയും മക്കളെയും കൊന്ന് കുഴിച്ചുമൂടി യുവാവ്

ഓഫീസിലെ സഹപ്രവര്‍ത്തകയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്ത ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് വീടിനടുത്തുള്ള കുഴിയില്‍ തള്ളി യുവാവ്. ഗുജറാത്തിലെ ഫോറസ്റ്റ് ഓഫിസറായ ശൈലേഷ് കംബാലയാണ് അറസ്റ്റിലായത്. അസിസ്റ്റന്‍റ് കണ്‍സര്‍വേറ്ററായി ജോലി ചെയ്തിരുന്ന ശൈലേഷ് 2022 ലാണ് സഹപ്രവര്‍ത്തകയുമായി സൗഹൃദത്തിലായത്. ഇത് ക്രമേണ പ്രണയമായി മാറി . അവര്‍ക്കൊപ്പം ജീവിക്കുന്നതിനായി ശൈലേഷ് കുടുംബത്തെ വകവരുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈയിടെയാണ് ശൈലേഷിന് ഭാവ്​നഗറിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ഭാര്യ നയനയും മകള്‍ പ്രീതയും ഒന്‍പതുകാരന്‍ മകന്‍ ഭവ്യയും സൂറത്തില്‍ തന്നെ താമസം Read More…

Crime

ജ്യോത്സ്യന്‍ പറഞ്ഞു, മകളെ നരബലി നൽകാൻ അമ്മയുടെ ശ്രമം? കഴുത്തിന് പിന്നിൽ അരിവാള്‍കൊണ്ട് വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ

ബംഗളൂരു: ജ്യോത്സ്യന്റെ നിർദേശപ്രകാരം ക്ഷേത്രത്തിൽ മകളെ നരബലി നൽകാൻ ശ്രമിച്ച അമ്മ പിടിയിൽ. ബംഗളൂരു തനിസാന്ദ്ര മെയിൻ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. കഴുത്തിനുപിന്നിൽ വെട്ടേറ്റ മകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ബുധനാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. അനേക്കലിൽ താമസിക്കുന്ന സരോജമ്മയാണ് (55) മകൾ രേഖയെ (25) വെട്ടിയത്. ഇരുവരും കഴിഞ്ഞദിവസം രാവിലെ നാലരയോടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. പ്രാർഥിച്ചുകഴിഞ്ഞപ്പോഴാണ് സരോജമ്മ മകളെ പിന്നിൽനിന്ന് അരിവാൾ ഉപയോഗിച്ച് വെട്ടിയത്. രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ Read More…

Crime

“മമ്മി എന്നോട്‌ ക്ഷമിക്കണം, എന്റെ അവയവങ്ങൾ ദാനം ചെയ്യണം’: മെട്രോ സ്‌റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി വിദ്യാർഥി

ന്യൂഡല്‍ഹി: സ്വകാര്യ സ്‌കൂളിലെ 10-ാം ക്ലാസുകാരന്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര പ്ലേസ്‌ മെട്രോ സ്‌റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമില്‍നിന്നു ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന്‌ അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ സെന്റ്‌ കൊളമ്പസ്‌ സ്‌കൂളിലെ 10-ാം ക്ലാസ്‌ വിദ്യാര്‍ഥിയായ ശൗര്യ പാട്ടീല്‍ (16) ജീവനൊടുക്കിയത്‌. കുട്ടി കഴിഞ്ഞ കാലങ്ങളിലായി അധ്യാപകരുടെ പീഡനം മൂലം ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായി സഹപാഠികളും കൗണ്‍സിലറും പറഞ്ഞു.കുട്ടിയെ അധ്യാപകര്‍ ഒരു വര്‍ഷത്തോളമായി പരിഹസിക്കുകയും മോശമായി Read More…

Crime

ഗര്‍ഭിണിയെ ബൈക്കില്‍ വലിച്ചിഴച്ച് പൊലീസുകാരന്‍; സമൂഹമാധ്യമങ്ങളില്‍ രോഷം

രാത്രി പട്രോളിംഗിനിടെ ഗര്‍ഭിണിയായ യുവതിയെ പോലീസുകാരന്‍ ബൈക്കില്‍ വലിച്ചിഴയ്ക്കുന്ന വിഡിയോ വൈറലാകുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ബൈക്കിനു മുന്നില്‍ കയറി നിന്ന യുവതിയെ, യൂണിഫോമിലുള്ള പൊലീസുകാരൻ വലിച്ചിഴയ്ക്കുന്നതായി കാണാം. ഇന്ത്യൻ യൂത്ത് കോൺഗ്രസാണ് വിഡിയോ എക്സിലൂടെ പുറത്ത് വിട്ടത്. ബിഹാറിലെ പട്നയിലെ മറൈൻ ഡ്രൈവിലാണ് സംഭവം. യുവതി പൊലീസുകാരന്‍ കയറിയിരിക്കുന്ന സ്കൂട്ടറിന് മുന്നിൽ നിൽക്കുന്നതും അയാൾ മുന്നോട്ട് പോകുന്നത് തടയാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഇയാള്‍ സ്കൂട്ടർ മുന്നോട്ടെടുക്കുന്നു. യുവതി മാറാതിരിക്കുകയും സ്കൂട്ടറിന് മുന്നിലായി നിന്ന Read More…

Crime

എന്താ തട്ടമിടാത്തേ?; രോഗികളോട് ഡോക്ടര്‍ ഉമ‍ര്‍ നബിയുടെ ചോദ്യം; സഹപ്രവര്‍ത്തകരുടെ സാക്ഷ്യം

ചെങ്കോട്ട സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍ ഉമര്‍ നബി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളെ തട്ടമിടാന്‍ പ്രേരിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുള്ള സർക്കാർ മെഡിക്കൽ കോളേജിൽ പ്രവര്‍ത്തിച്ചിരുന്ന സമയത്തുതന്നെ മതപരമായ കാര്യങ്ങളില്‍ കടുത്ത കാഴ്ച്ചപ്പാടുകളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.  ചാവേര്‍ ബോംബായി മാറി 13 പേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ ഉമര്‍നബി തീവ്രനിലപാടുള്ളയാളെന്ന് അന്ന് ഒപ്പം ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. ആശുപത്രിയിലെത്തുന്ന വനിതാ രോഗികളോട് എന്തുകൊണ്ടാണ് ഹിജാബ് ധരിക്കാത്തതെന്നും, തല ശരിയായി മൂടാത്തതെന്തെന്നും  ചോദിക്കാറുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.  തന്റെ Read More…

Crime

അമ്മാവനോട് പ്രണയം; വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങി,16-കാരിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

മുംബൈ: സഹോദരിയുടെ മകളെ ലോക്കൽ ട്രെയിനിൽനിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 28-കാരനായ അമ്മാവൻ അറസ്റ്റിൽ. തിങ്കളാഴ്ച ഉച്ചയോടെ വസായിലാണ് സംഭവം നടന്നത്. വാളിവ് സ്വദേശിയായ പ്രതിയാണ് അറസ്റ്റിലായത്. ചർച്ച്‌ഗേറ്റ്–വിരാർ ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ മാതൃസഹോദരനൊപ്പമായിരുന്നു പെൺകുട്ടി യാത്ര ചെയ്തിരുന്നത്. ഭയന്ദറിനും നായിഗാവിനും ഇടയിലുള്ള ഭാഗത്ത് വെച്ച് പ്രതി പെൺകുട്ടിയെ ഓടുന്ന ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് തള്ളിയിടുകയായിരുന്നു. ട്രാക്കിലേക്ക് വീണ പെൺകുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും Read More…

Crime Featured

മകളെ മൂന്നുതവണ ബലാത്സംഗം ചെയ്തു, മുന്നിൽവെച്ച് അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ

മഞ്ചേരി: പതിനൊന്നു വയസുകാരിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ പിതാവിനു മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയായ നാല്‍പതുകാരനെയാണു ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2022ലും 2023ലുമായി മൂന്നു തവണ കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പ്രതി അതിജീവിത കാണ്‍കെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയുണ്ട്. അരീക്കോട് പോലീസ് Read More…