Crime

ഹണിട്രാപ്പ്: യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു; ആവശ്യപ്പെട്ടത് 10 ലക്ഷം; 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം അറസ്റ്റില്‍

കണ്ണൂർ∙ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലിൽ പിടിയിൽ. കോയ്യോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്. മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു.  തുടർന്ന് 10 ലക്ഷം രൂപയോ അല്ലെങ്കിൽ സമാന വിലയുള്ള സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ ആറു Read More…

Crime

മടിയിലിരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചു; കു‍ഞ്ഞിനെ കൊന്നത്, കുറ്റം സമ്മതിച്ച് പിതാവ്, കുഞ്ഞിനോട് ഭർത്താവിന് ഇഷ്ടക്കേട് ഉണ്ടായിരുന്നെന്ന് മാതാവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ് ഷിജിന്‍. കുട്ടിയെ താൻ മർദ്ദിച്ചുവെന്ന് പിതാവ് കുറ്റം സമ്മതിച്ചു. കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറ്റില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടിയുടെ വയറ്റില്‍ ക്ഷതം ഏറ്റതായി നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് ഷിജിന്‍ കുറ്റം സമ്മതിച്ചത്. മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ Read More…

Crime

ഒരു വയസ്സുള്ള കുഞ്ഞിന്റെ മുഖത്ത് അമർന്നിരുന്ന് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം ! “ബലി നൽകാനെ’ന്ന് യുവതി, വധശ്രമത്തിനു കേസ്

ഇൻഡ്യാന:ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അമേരിക്കയിലെ ഇൻഡ്യാനയിൽ 37 കാരിയായ യുവതി അറസ്റ്റിൽ. ഇൻഡ്യാനപൊളിസ് സ്വദേശിയായ കേന്ദ്ര ലീ പ്രോക്ടർ ആണ് ഈ അതിക്രൂരമായ കുറ്റകൃത്യത്തിന് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കുഞ്ഞിനെ “ബലി നൽകാൻ” വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കുഞ്ഞിന്റെ മുഖത്ത് അമർന്നിരുന്ന് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായും, ഇതിന് പിന്നിൽ ലൈംഗിക താൽപ്പര്യങ്ങളും സാമ്പത്തിക Read More…

Crime

കണ്ണൂരില്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമം; പ്രതിയെ പഞ്ഞിക്കിട്ട് നാട്ടുകാര്‍, ചില്ലുകൾ അടിച്ചു തകർത്തു, ആശുപത്രിയില്‍ പരാക്രമം

കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഏഴുവയസുള്ള പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാന്‍ യുവാവിന്‍റെ ശ്രമം. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി പരമശിവത്തെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന  ഇയാളെ നാട്ടുകാരാണ് പിടികൂടിയത്. നാട്ടുകാരില്‍ ചിലരെ കയ്യേറ്റം ചെയ്യാനും  പ്രതി ശ്രമിച്ചു.   വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിയപ്പോള്‍ പൊലീസ് ജീപ്പിന്‍റെ ചില്ല് തലകൊണ്ട് ഇടിച്ച് പ്രതി തകര്‍ത്തു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതി വീണ്ടും അക്രമാസക്തനാവുകയും ഡോക്ടറുടെ ക്യാബിന്‍ തകര്‍ക്കുകയും ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ Read More…

Crime

കൊച്ചിയില്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകള്‍ കൊടുംക്രിമിനല്‍; കഥകേട്ട് ഞെട്ടി പൊലീസ്

കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എഴുപതുകാരിയായ അമ്മയുടെ വാരിയെല്ല് നിവ്യ തല്ലിയൊടിച്ചത്. സരസു എന്ന 70 വയസുകാരിയെ ആണ് മകൾ 30വയസുകാരി നിവിയ അതിക്രൂരമായി മർദിച്ചത്. അമ്മ സരസുവുമായി നിവ്യ നിരന്തരം തര്‍ക്കവും വഴക്കുമായിരുന്നു. Read More…

Crime

‘മറ്റാരോ ഇരിക്കേണ്ട കസേര’ ; വധശിക്ഷയ്ക്ക് വിധേയനായ 19-കാരന്‍ നിരപരാധിയെന്ന് കോടതി; 72 വർഷങ്ങൾക്ക് ശേഷം ‘നീതി’ ?

ഡാളസ്: 1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാളസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഈ തെറ്റ് തിരുത്തിയത്. 1953-ൽ ഒരു വെള്ളക്കാരി കൊല്ലപ്പെട്ട കേസിൽ 19 വയസ്സുകാരനായ ടോമി വാക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്കാലത്തെ വർണ്ണവിവേചനത്തിന്റെ ഭാഗമായി, വെളുത്ത വർഗക്കാർ മാത്രമുള്ള ജൂറിയാണ് അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചത്. പോലീസ് വാക്കറെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും Read More…

Crime Featured

ഷിംജിത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് വൈറലാകാന്‍, ദീപക്കിന്റെ മരണം മനോവിഷമത്താല്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിലുള്ള മനോവിഷമം മൂലമാണ് ബസ് യാത്രികന്‍ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതെന്നു കേസിലെ പ്രതി ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ്. ഷിംജിത ബസിലെ ഏഴ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍, അസ്വാഭാവികമായൊന്നും നടന്നതായി ബസിലെ സി.സി. ടിവി ദൃശ്യങ്ങളിലില്ല. ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചാണ് ഷിംജിത വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകാനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനഹാനി നേരിട്ടയാള്‍ ആത്മഹത്യ ചെയ്‌തേക്കാമെന്ന വ്യക്തമായ അറിവോടെയും ബോധത്തോടെയുമാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അതിക്രമം Read More…

Crime

ഭർത്താവിനെ കൊന്ന് മൃതദേഹത്തിനടുത്തിരുന്ന് പോൺവീഡിയോ കണ്ടു; കാമുകന്‍ നെഞ്ചില്‍ കയറിയിരുന്നു, ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ഗുണ്ടൂർ: ആന്ധ്രാപ്രദേശിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ഗുണ്ടൂർ ജില്ലയിലായിരുന്നു സംഭവം. ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിന്റെ കൊലപാതകത്തിൽ ഭാര്യ ലക്ഷ്മി മാധുരിയാണ് അറസ്റ്റിലായത്. ഇവർക്ക് ഗോപി എന്നയാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സംഭവദിവസം രാത്രിയിൽ, നാഗരാജുവിനായി മാധുരി ബിരിയാണി തയ്യാറാക്കി. ഭർത്താവിന് നൽകിയ ഭക്ഷണത്തിൽ മാധുരി ഉറക്കഗുളിക കലർത്തിയിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ നാഗരാജു Read More…

Crime Featured

‘വിവാഹത്തിന് നൽകിയത് 200പവൻ, 25 ദിവസം കഴിഞ്ഞ് ഉപേക്ഷിച്ചു’; അമ്മയും മകളും മരിച്ചത് സയനൈഡ് കഴിച്ച്?

പൂന്തുറ: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ചാണെന്ന് പോലീസ് സംശയിക്കുന്നു. ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിലാണ് ഇരുവരും സയനൈഡ് കഴിച്ച് മരിക്കാൻ പോവുകയാണെന്ന് പരാമർശമുള്ളത്. ഇവർ സയനൈഡ് കഴിച്ചതെന്ന് കരുതപ്പെടുന്ന ഗ്ലാസും വീട്ടിനുള്ളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ റിട്ട: അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്. എൽ. സജിത(54), മകൾ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് ഉത്തരവാദി Read More…