Crime

മൃതദേഹം തൂങ്ങി കിടക്കുമ്പോഴും പീഡിപ്പിച്ചു; ഭാര്യയെ വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു; യുവതിയുടെ മരണം കൊലപാതകം

കോഴിക്കോട്‌: എലത്തൂരിലെ യുവതിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന്‌ പോലീസ്‌. സുഹൃത്ത്‌ വൈശാഖനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.ഈ മാസം 24നാണ്‌ യുവതിയെ എലത്തൂരിലെ വര്‍ക്‌ ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. വൈശാഖന്റെ ഉടമസ്‌ഥതയിലുള്ള വര്‍ക്‌ഷോപ്പാണിത്‌. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട്‌ നടത്തിയ അന്വേഷണത്തിലാണ്‌ സുഹൃത്ത്‌ വൈശാഖന്റെ പങ്ക്‌ വ്യക്‌തമായത്‌. വര്‍ഷങ്ങളായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ചെറുപ്പകാലം മുതല്‍ വൈശാഖന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും Read More…

Crime

ജിമ്മിൽവച്ച് മോശമായ രീതിയിൽ സ്ത്രീകളുടെ ചിത്രം പകർത്തിയ 71 വയസ്സുകാരനെ പോലീസ് വെടിവച്ചു കൊന്നു

കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രാദേശിക ജിമ്മിൽ വെച്ച് സ്ത്രീകളുടെ മോശമായ രീതിയിൽ ചിത്രങ്ങൾ പകർത്തിയെന്ന പരാതിയെ തുടർന്ന് ബേൺസിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയതായിരുന്നു കരോൾട്ടൺ പോലീസ്. പോലീസുകാർ വീട്ടിലെത്തിയപ്പോൾ ബേൺസ് കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്. തോക്ക് താഴെയിടാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് Read More…

Crime

മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി തല ഓടയിലെറിഞ്ഞു, തലയില്ലാത്ത ഉടല്‍ ചാക്കിലാക്കി പാലത്തിന് താഴെ തള്ളി

ആഗ്രയില്‍ കാമുകിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ചാക്കുകളിലാക്കി ഓടയിൽ എറിഞ്ഞ് യുവാവ്. വിനയ് രജ്പുത് എന്ന യുവാവാണ് അതിക്രൂരകൃത്യമായ ഈ നടത്തിയത്. നാല് വർഷത്തോളം ഇയാളുടെ സുഹൃത്തായിരുന്ന മിൻസി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും, വിവാഹത്തിന് വിസമ്മതിച്ചതുമാണ് കൊലപാതകത്തിന് കാരണം. മിന്‍സിയും വിനയ്​യും ഒരു ഓഫീസിലാണ് ജോലി ചെയ്​തിരുന്നത്. കഴിഞ്ഞ ജനുവരി 23-ന് ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ വൈകിയിട്ടും മിന്‍സിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി Read More…

Crime

ഉണ്ണികൃഷ്ണന്‍ ‘ഗേ’ ഗ്രൂപ്പില്‍ അംഗം, ഇഷ്ടം ആണുങ്ങളോട്; ഗ്രീമയെ ഒഴിവാക്കിയത് മനപ്പൂര്‍വ്വമെന്ന് ഗ്രീമയുടെ കുടുംബം

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതൽ ആരോപണങ്ങൾ. എസ്.എൽ.സജിത (54), മകൾ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്‍റെ കാരണമെന്നാണ്  ബന്ധുക്കളുടെ ആരോപണം.  ഉണ്ണികൃഷ്ണന്‍ പുരുഷന്മാര്‍ മാത്രമുള്ള ‘ഗേ’ ഗ്രൂപ്പുകളില്‍ സജീവമായിരുന്നുവെന്നാണ് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം. ഇത് വ്യക്തമാക്കുന്നതിന്റെ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക Read More…

Crime

മറ്റൊരു വിവാഹം കഴിച്ചു, കാമുകന്റെ ഭാര്യ വനിതാഡോക്ടര്‍ക്ക് HIV അടങ്ങിയ രക്തം കുത്തിവച്ച് യുവതി, അറസ്റ്റ്

കർണൂൽ ∙ ആന്ധ്രാപ്രദേശിലെ കുർണൂലിൽ എച്ച്ഐവി അടങ്ങിയ രക്തം വനിത ഡോക്ടർക്ക് കുത്തിവെച്ച സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറുടെ രക്തത്തിലാണ് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്. വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു. ഡോക്ടർ വിവാഹിതനായതിനു പിന്നാലെയുണ്ടായ പകയാണ് ഭാര്യയ്ക്ക് നേരെയുണ്ടായ ആക്രമണം. ജനുവരി 10നാണ് കർണൂൽ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), രണ്ട് Read More…

Crime Featured

അമിതമദ്യപാനം; ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ട് ഭാര്യ; ട്വിസ്റ്റ്, മരുമകള്‍ക്കെതിരെ തോക്ക് തെളിവാക്കി അമ്മായിയമ്മ- വിഡിയോ

മദ്യപിച്ച് വീട്ടിലുണ്ടാക്കുന്ന പൊല്ലാപ്പില്‍ പൊറുതിമുട്ടി ഭര്‍ത്താവിനെ കിടപ്പുമുറിയിലെ കട്ടിലില്‍ കെട്ടിയിട്ട് വീട്ടമ്മ. മരുമകള്‍ നാടന്‍ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചെന്നും ആരോപിച്ച് ഭര്‍ത്താവിന്‍റെ അമ്മ പൊലീസിനെ സമീപിച്ചത് കുടുംബപ്രശ്നത്തില്‍ വിഴിത്തിരിവായി. ഇതു തെളിയിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വിഡിയോയും ഹാജരാക്കിയിട്ടുണ്ട് . റസൂല‍പൂര്‍ സ്വദേശിനിയായ സോമി എന്ന വീട്ടമ്മയാണ് മദ്യപാനിയായ ഭര്‍ത്താവ് പ്രദീപിനെ കട്ടിലിൽ കെട്ടിയിട്ടത്. സംഭവം അറിഞ്ഞയുടന്‍ അയാളുടെ അമ്മ സുമനും ഗ്രാമവാസികളും വീട്ടിലേക്ക് ഓടിയെത്തി പ്രദീപിനെ മോചിപ്പിച്ചു. സോമി നിയമവിരുദ്ധമായി പിസ്റ്റള്‍ കൈവശം വയ്ക്കുന്നുണ്ടെന്നും Read More…

Crime

പോലീസ് കസ്റ്റഡിയിലെടുക്കാനെത്തി; ഇരുപതുകാരന്‍ തൂങ്ങിമരിച്ചു, അമ്മ രാമേശ്വരത്തേക്കുള്ള യാത്രയില്‍

തൃപ്പൂണിത്തുറ: വധശ്രമക്കേസില്‍ ഒളിവിലായിരുന്ന ഇരുപതുകാരന്‍ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ കണ്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. എരൂര്‍ ലേബര്‍ ജംഗ്ഷന് സമീപം പുരപ്പറമ്പില്‍ വീട്ടില്‍ സനലിന്റെ മകന്‍ ശ്രീധര്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.40 നാണ് സംഭവം. ഡിസംബര്‍ 13ന് പുലര്‍ച്ചെ കണിയാമ്പുഴ റോഡിലുണ്ടായ വധശ്രമക്കേസിലെ പ്രതിയാണ് ശ്രീധര്‍. ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയതറിഞ്ഞ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്ഥലത്തെത്തി. ഇതോടെ മുറിക്കുള്ളില്‍ കയറി ശ്രീധര്‍ വാതിലടച്ചു.വിളിച്ചിട്ടും തുറക്കാതിരുന്നതോടെ സമീപത്തുണ്ടായിരുന്ന ബന്ധു യുവാവിന്റെ പിതാവിനെ വിളിച്ചുവരുത്തി. പിതാവ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. Read More…

Crime

ഹണിട്രാപ്പ്: യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു; ആവശ്യപ്പെട്ടത് 10 ലക്ഷം; 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം അറസ്റ്റില്‍

കണ്ണൂർ∙ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലിൽ പിടിയിൽ. കോയ്യോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്. മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു.  തുടർന്ന് 10 ലക്ഷം രൂപയോ അല്ലെങ്കിൽ സമാന വിലയുള്ള സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ ആറു Read More…

Crime

മടിയിലിരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചു; കു‍ഞ്ഞിനെ കൊന്നത്, കുറ്റം സമ്മതിച്ച് പിതാവ്, കുഞ്ഞിനോട് ഭർത്താവിന് ഇഷ്ടക്കേട് ഉണ്ടായിരുന്നെന്ന് മാതാവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ് ഷിജിന്‍. കുട്ടിയെ താൻ മർദ്ദിച്ചുവെന്ന് പിതാവ് കുറ്റം സമ്മതിച്ചു. കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറ്റില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടിയുടെ വയറ്റില്‍ ക്ഷതം ഏറ്റതായി നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് ഷിജിന്‍ കുറ്റം സമ്മതിച്ചത്. മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ Read More…