ഇരിട്ടി: വടകര ലഹരിക്കേസില്‍ അറസ്‌റ്റിലായ ഡെലിവറി ബോയ് ഇരിട്ടി പേരട്ട സ്വദേശി ജിജില്‍ കുര്യാക്കോസില്‍നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരിവ്യാപാരത്തിലെ സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളായതിന് പുറമേ ലഹരി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ഇതോടെ ലഹരി ഇടപാടുകളുടെ മുഖ്യ ആസൂത്രകനായ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ലഹരി ശൃംഖലയിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന സൂചന. ഇയാളെ ഉടന്‍ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കഴിഞ്ഞദിവസം പിടിയിലായ ജിജില്‍ Read More…
മരണ വെപ്രാളത്തിനിടെ കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്ത് നൽകി 19കാരി, കാമുകൻ പിടിയിൽ
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്ത് നൽകി 19 കാരി. ഛത്തീസ്ഗഡിലെ സൂരജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നെഹ്‌റു പാർക്കിൽ വച്ച് ഞായറാഴ്ച രാത്രി 8 മണിയോടെയാണ് രാധിക രാജ്വാഡെയെ കാമുകൻ റിതേഷ് (23) കഴുത്തിൽ കത്തികൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ഇരയായ പെൺകുട്ടി പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. പാർക്കിൽ വച്ച് മറ്റൊരു യുവാവുമായി രാധിക സംസാരിക്കുന്നത് കണ്ടതാണ് റിതേഷിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ രാധികയെ കത്തികൊണ്ട് Read More…
മുഖത്ത് മുളകുപൊടി വിതറി, കഴുത്ത് മുറിച്ചുകൊന്നു, സ്വര്‍ണം മോഷ്‌ടിച്ച് സ്‌ഥലംവിട്ടു; റിട്ട. അധ്യാപികയുടെ കൊലപാതകത്തില്‍ യുവതി കുറ്റക്കാരി
ആലപ്പുഴ: തുമ്പോളിയിൽ റിട്ടയർഡ് അധ്യാപിക ഏലിയാമ്മ സെബാസ്റ്റ്യൻ (74) കൊല്ലപ്പെട്ട കേസിൽ അയൽവാസിയും ബന്ധുവുമായ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെ (39) ആണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയായി വിധിച്ചത്. ഇവർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 2010 ഓഗസ്റ്റ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനഡയിൽ നിന്ന് മടങ്ങിയെത്തി കുടുംബവീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഏലിയാമ്മയെ വൈകുന്നേരത്തോടെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവദിവസം വീട്ടുപറമ്പിൽ Read More…
കീര്‍ത്തന, കാവ്യ, നീഷ്‌മ… 3 അധ്യാപികമാരും MDMA ഉപയോഗിക്കുന്നവര്‍, ഡെലിവറി ബോയിയുടെ അക്കൗണ്ടില്‍ ഒരു കോടിയുടെ ഇടപാട്
വടകരയിൽ എം.ഡി.എം.എ. സാമ്പത്തിക ഇടപാട് കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ കൂടുതൽ അധ്യാപികമാർ ഉൾപ്പെടെയുള്ളവർ പിടിയിലായി. കുട്ടോത്ത് സ്വദേശി നീഷ്മ (30) അറസ്റ്റിലായതോടെ കേസിൽ കുടുങ്ങിയ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ പിടിയിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര റൂറൽ എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം നീഷ്മയെ പിടികൂടിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. നീഷ്മ നൽകിയ വിവരത്തെ തുടർന്ന് ഇരിട്ടി കൂട്ടുപുഴ സ്വദേശിയും ഡെലിവറി ബോയുമായ Read More…
വാടകവീട്ടില്‍ താമസിപ്പിക്കും; ഗര്‍ഭിണികളെ വശത്താക്കി നവജാതശിശുക്കളെ കൈക്കലാക്കുന്ന സംഘം പിടിയില്‍
പണം വാഗ്ദാനം ചെയ്ത് ഗർഭിണികളെ വലയിലാക്കി നവജാതശിശുക്കളെ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ പാലായ്ക്ക് സമീപം ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായി. അസം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിൽ തിരുനെൽവേലി സ്വദേശി രാജൻ, വാഗമൺ സ്വദേശി അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയായ പരാതിക്കാരി വീണ്ടും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് കുഞ്ഞിനെ ദത്തുനൽകാൻ സമ്മതിച്ച യുവതിയെ പ്രസവ ശേഷം മടങ്ങിയെത്തിയാൽ Read More…
‘അന്നു സാറിനോട് ഞാന്‍ നൂറുവട്ടം പറഞ്ഞതാ വയ്യാത്ത ആളാണെന്ന്, കേട്ടില്ല, അവിടെയിട്ട് ഇടിച്ചു, ഇപ്പോ എന്റെ പപ്പ പോയി’
കൊല്ലം: വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ കുണ്ടറ പോലീസ് പിടികൂടി വിട്ടയച്ച സിയാദ് എന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ശബ്‌ദരേഖ. മര്‍ദനത്തില്‍ ആരോപണവിധേയനായ സി.പി.ഒ: ശ്രീജിത്തിനെ സിയാദിന്റെ മകള്‍ വിളിച്ച് സംസാരിക്കുന്ന ശബ്‌ദരേഖ പുറത്തുവന്നു. ‘അന്ന് സാറന്മാരോട് എല്ലാവരോടും ഞാന്‍ പറഞ്ഞതല്ലേ പപ്പായ്‌ക്കു വയ്യാത്തതാണെന്ന്. സാറ് അവിടെയിട്ട് ഇടിച്ചെന്ന് അന്നേ പപ്പ പറഞ്ഞിരുന്നു. ഇപ്പോ എന്റെ പപ്പ പോയി. ആശുപത്രിയില്‍ പോയപ്പോ ആരാ ഇടിച്ചതെന്നു ചോദിച്ചു. നട്ടെല്ല് മൊത്തം പഴുത്തിരിക്കുകയായിരുന്നു. ഇപ്പോ പോയി. അന്നു സാറിനോട് Read More…
ബലാല്‍സംഗപരാതി നല്‍കി; അകത്തായ പ്രതിയെ വിവാഹം കഴിക്കണമെന്ന് അതിജീവിത; ഒടുവില്‍ ദാ ട്വിസ്റ്റ്…
ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിലായ പ്രതിയെത്തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി വിഷം കഴിച്ചു. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം നടക്കുന്നത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് യുവതി ഈ ഘോരകൃത്യം ചെയ്തത്. തനിക്ക് വിവാഹവാഗ്ദാനം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ചുവെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് യുവതി ചൗരി ചൗര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ യുവാവ് ജയിലിലായതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതി ഇയാളെത്തന്നെ വിവാഹം കഴിക്കണമെന്ന് Read More…
പനി ബാധിച്ച് ഭാര്യ മരിച്ചു; ചികില്‍സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭര്‍ത്താവ്
തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുഡെം ജില്ലയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് ഭാര്യ മരിച്ചെന്നാരോപിച്ച് സ്വകാര്യ ആശുപത്രിക്ക് ഭർത്താവ് തീയിട്ടു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 36 വയസ്സുള്ള വെങ്കട്ട രമ്മണയാണ് മരണപ്പെട്ടത്. ഡോക്ടർമാർ അമിത അളവിൽ മരുന്ന് നൽകിയതാണ് ഭാര്യയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെ ഈ നടപടി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് രൂപപ്പെട്ടത്. പാൽവഞ്ച മണ്ഡലത്തിലെ ദന്തേലബോരു ഗ്രാമത്തിലുള്ള ഗോത്രവർഗ്ഗക്കാരിയാണ് മരിച്ച വെങ്കട്ട രമ്മണ. ദിവസങ്ങൾക്ക് മുമ്പ് പനി ബാധിച്ചതിനെ തുടർന്നാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ Read More…
കോടീശ്വരിയെ സ്വന്തം വീട്ടിൽ ജീവനോടെ കുഴിച്ചുമൂടി; 3 വർഷത്തിന് ശേഷം തെളിഞ്ഞ ഇന്ത്യയിലെ ഏറ്റവും ക്രൂരമായ കൊലപാതകക്കേസ്!
സൗന്ദര്യവും ധനസമൃദ്ധിയും ഒരുപോലെ തികഞ്ഞ ഷാക്കിറ ഖലീലി, കർണാടകയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളിലൊന്നിലാണ് ജനിച്ചത്. ബെംഗളൂരുവിലെ അറിയപ്പെടുന്ന സോഷ്യലൈറ്റും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായിരുന്ന അവർ, വിശാലമായ ബംഗ്ലാവിൽ താമസിക്കുകയും ലോകമെമ്പാടും സഞ്ചരിക്കുകയും ഉന്നതർക്കിടയിൽ ജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. എന്നാൽ 1991 ഏപ്രിലിൽ അവരെ പെട്ടെന്ന് കാണാതായി. തുടർന്നുള്ള മൂന്ന് വർഷത്തേക്ക്, അവരുടെ രണ്ടാം ഭർത്താവും മുരളി മനോഹർ മിശ്ര എന്ന സ്വാമി ശ്രദ്ധാനന്ദയും പലതരത്തിലുള്ള ഉത്തരങ്ങൾ നൽകി ആളുകളെ പറ്റിച്ചുകൊണ്ടിരുന്നു. ഷാക്കിറ യാത്രയിലാണെന്നും, അവർ മാറിനിൽക്കുകയാണെന്നും, ഉടൻ Read More…













