Crime

യുവതിയുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചു; പേര് നെഞ്ചില്‍ പച്ചകുത്തി; പ്രണയം കൊണ്ടെന്ന് ‘കാമുകന്‍’, കുടുങ്ങിയത് സിസിടിവിയിൽ

അയൽവാസിയായ യുവതിയുടെ അടിവസ്ത്രങ്ങൾ സ്ഥിരമായി മോഷ്ടിച്ച സംഭവത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ 25-കാരൻ പിടിയില്‍. ചിമൻഗഞ്ച് മണ്ഡി സ്വദേശിയായ അമിത് മാളവ്യ എന്ന യുവാവാണ് അറസ്റ്റിലായത്. വീടിന് പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ തുടർച്ചയായി കാണാതാവുന്നതിനെത്തുടർന്ന് യുവതി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് മോഷണം നടത്തുന്ന യുവാവിനെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മുറ്റത്തെ അഴയിൽ വിരിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ നിന്ന് യുവതിയുടേത് മാത്രം പ്രത്യേകം തിരഞ്ഞെടുത്ത് പോക്കറ്റിലാക്കി കടന്നുകളയുന്ന അമിത്തിന്റെ Read More…

Crime

ഫ്ളാറ്റില്‍ നഗ്നമായ നിലയിൽ സഹോദരിമാരുടെ മൃതദേഹം; മരണത്തിന് പിന്നിൽ ഡാർക്ക് വെബ്?

സിഡ്നിയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി സ്വദേശിനികളായ സഹോദരിമാരുടെ മരണകാരണം ഓൺലൈൻ വഴി വാങ്ങിയ വിഷപ്പാനീയമാണെന്ന വെളിപ്പെടുത്തലുമായി പൊലീസ്. 2022 ജൂണിൽ കാന്റർബറിയിലെ ഫ്ലാറ്റിൽ നഗ്നമായ നിലയിൽ കണ്ടെത്തിയ അസ്ര അബ്ദുല്ല അൽസെഹ്ലി (24), അമാൽ അബ്ദുല്ല അൽസെഹ്ലി (23) എന്നിവർ ആത്മഹത്യ ചെയ്തതാണെന്നാണ് പുതിയ നിഗമനം. രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറച്ച് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന പ്രത്യേക പദാർത്ഥം ഇവർ ഒന്നിച്ചു കഴിച്ചതായാണ് കരുതപ്പെടുന്നത്. ഡാർക്ക് വെബ് പോലുള്ള ഇടങ്ങളിൽ നിന്ന് ഓർഡർ ചെയ്യാവുന്ന Read More…

Crime

‘നീയില്ലാതെ ജീവിക്കാനാവില്ല’, ഭാര്യയ്ക്ക് അയല്‍വാസിയുടെ മെസേജ്; ചുറ്റികയ്ക്ക് തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവ്

ഭാര്യയ്ക്ക് സന്ദേശം അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ആലപ്പുഴ കൊമ്മാടിമംഗലം റോഡിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിൻ രാജ് (28) നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജിബിൻ ജോൺസണെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ‘നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല’ എന്നതടക്കമുള്ള സന്ദേശങ്ങൾ ഷിബിൻ രാജ് അയൽവാസിയായ ജിബിന്റെ ഭാര്യയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ജിബിൻ ഈ സന്ദേശങ്ങൾ ഭാര്യയുടെ ഫോണിൽ Read More…

Crime

ഭർത്താവ് മരിച്ച് 20–ാം നാൾ യുവതിയുടെ വിവാഹം; പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം

ഭർത്താവ് മരിച്ച് ഇരുപതാം നാൾ യുവതി പുനർവിവാഹിതയായതിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ആസൂത്രിതമായ കൊലപാതക വിവരം. കർണാടകയിലെ തുംകൂരിൽ ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയിരുന്ന അമ്പതുകാരനായ പരമേഷിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സമർഥമായി കണ്ടെത്തി. ജനുവരി 29-ന് രാത്രിയാണ് കൂലിപ്പണിക്കാരനായ പരമേഷ് മരണപ്പെട്ടത്. എന്നാൽ ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ഭാര്യ ആശ (46), മൃതദേഹം വേഗത്തിൽ സംസ്കരിക്കുകയും ചെയ്തു. സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ പിന്നീട് അപ്രതീക്ഷിത Read More…

Crime

ധന്‍ബാദ്‌ എക്‌സ്‌പ്രസിന്റെ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ

ആലപ്പുഴ: ധന്‍ബാദ്‌ എക്‌സ്‌പ്രസിന്റെ എസ്‌ 5 കോച്ചിന്‌ അടിയില്‍ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്നലെ രാവിലെ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങുന്നതിനിടെയാണ്‌ കോച്ചിന്‌ അടിയില്‍ മനുഷ്യന്റെ തോള്‍ മുതല്‍ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടത്‌. ട്രെയിന്‍ തട്ടി മരിച്ച ആരുടെതെങ്കിലും കൈ ആയിരിക്കാമെന്നാണ്‌ പ്രാഥമിക നിഗമനം. ആറിനു രാത്രിയായിരുന്നു ധന്‍ബാദില്‍നിന്ന്‌ ട്രെയിന്‍ ആലപ്പുഴയിലെത്തിയത്‌. എസ്‌ 5 കോച്ച്‌ പിടിച്ചിട്ടശേഷം ട്രെയിന്‍ സര്‍വീസ്‌ ആരംഭിച്ചു. സംഭവത്തില്‍ ആര്‍.പി.എഫ്‌. കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Crime

രണ്ടാം ഭാര്യയ്ക്ക് വിലപിടിപ്പുള്ള സമ്മാനം വാങ്ങാൻ സുഹൃത്തിനെ കൊന്നു; ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ!

രണ്ടാം ഭാര്യയ്ക്ക് വിലപിടിപ്പുള്ള സമ്മാനം നൽകാൻ പണമില്ലാതെ വന്നതോടെ, ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി ലക്ഷങ്ങൾ കവർന്ന യുവാവ് പിടിയിൽ. ചിക്കമംഗളൂരു ബിരൂർ സ്വദേശിയായ ഷാഫിയാണ് സുഹൃത്തായ പുട്ടരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഫെബ്രുവരി 19-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സ്വർണ്ണ ലേലത്തിൽ പങ്കെടുത്തു ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പുട്ടരാജുവിനെ ഷാഫി വിളിച്ചുവരുത്തുകയായിരുന്നു. ഇതനുസരിച്ച് 2.5 ലക്ഷം രൂപയുമായി വീട്ടിൽ നിന്നിറങ്ങിയ പുട്ടരാജുവിനെ ഷാഫി ബൈക്കിൽ കയറ്റി ഹോന്നവള്ളിക്ക് സമീപമുള്ള വനപ്രദേശത്ത് എത്തിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടന്നതിന് പിറ്റേദിവസം ഇതുവഴി Read More…

Crime

ലഹരി വില്‍പ്പന പോലീസിന്‌ ഒറ്റിക്കൊടുത്തു; അമ്മയെയും മക്കളെയും ഗുണ്ടകള്‍ വീടുകയറി അടിച്ചു വീഴ്‌ത്തി

അടൂര്‍: ലഹരി വില്‍പ്പനയുണ്ടെന്നു പോലീസിന്‌ ഒറ്റിക്കൊടുത്തതായി ആരോപിച്ചു വീടുകയറി ആക്രമണം. സംഭവത്തില്‍ അമ്മയ്‌ക്കും രണ്ടു മക്കള്‍ക്കും പരുക്ക്‌. അടൂര്‍ പറക്കോട്‌ പരുത്തിപ്പാറ പണയംതുണ്ടില്‍ വീട്ടില്‍ സലീന, മക്കളായ ഫൈസല്‍, അഫ്‌സല്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഇവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ കോട്ടമുകള്‍ സ്വദേശി സാബിറിനും മറ്റു രണ്ടു പേര്‍ക്കും എതിരേ പോലീസ്‌ കേസെടുത്തു. സംഭവത്തില്‍ ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ തമിഴ്‌നാട്ടിലുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു. പോലീസ്‌ സംഘം തമിഴ്‌നാട്ടിലേക്കു പോയിട്ടുണ്ട്‌. മുമ്പു Read More…

Crime

വീടിനുള്ളില്‍ യുവതി മരിച്ച നിലയില്‍; ലിവിംഗ് ടുഗതര്‍ പങ്കാളി വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍

പെരുമ്പാവൂര്‍: കീഴില്ലത്ത്‌ യുവതിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലില്‍ ജോയിയുടെ മകള്‍ ജിബി ജോയ്‌ (36) ആണ്‌ മരിച്ചത്‌. സംഭവത്തിന്‌ ശേഷം വൈകാതെ ജിബിയോടൊപ്പം താമസിച്ചിരുന്ന കോതമംഗലം രാമല്ലൂര്‍ ഇരപ്പുംകുടി ലൈജു (47)വിനെ വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 നാണു സംഭവം. കീഴില്ലം ഷാപ്പുപടിയിലെ പെട്രോള്‍ പമ്പിന്‌ സമീപം ഹോട്ടല്‍ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിനു പിന്നിലെ മുറിയിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. ഒപ്പം ഏഴ്‌ വയസ്‌ പ്രായമുള്ള Read More…

Crime

അലമാരയിൽ ‘കൈക്കൂലിപ്പണം’ 4.27 കോടി; കബളിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥന്റെ ലളിത ജീവിതം

ഭുവനേശ്വർ ∙ ഒഡീഷയിൽ വിജിലൻസ് പിടിയിലായ ഡപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി കൈക്കൂലി വാങ്ങി സമ്പാദിച്ച കോടികൾ പിടിക്കപ്പെടാതിരിക്കാൻ വീട്ടിൽ സൂക്ഷിച്ചത് അതീവ ജാഗ്രതയോടെ. ഔദ്യോഗിക പദവിയോ സമ്പത്തോ അയൽക്കാരോ സഹപ്രവർത്തകരോ അറിയാതിരിക്കാൻ ലളിത ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഔദ്യോഗിക വാഹനമുണ്ടായിട്ടും വീടിന് കിലോമീറ്ററുകൾ അകലെ ഇറങ്ങി നടന്നുപോവുകയായിരുന്നു ഇയാളുടെ പതിവ്. സർവീസിലിരിക്കെ പണം നിക്ഷേപിച്ചാൽ രേഖകൾ ഹാജരാക്കേണ്ടി വരുമെന്ന ഭയത്താൽ 4.27 കോടി രൂപ അലമാരിയിലും ട്രോളി ബാഗുകളിലുമായി ഒളിപ്പിച്ചു. വിരമിച്ച ശേഷം ഈ പണം Read More…