Crime

അപരിചിതരുമായി സൗഹൃദം സ്ഥാപിക്കും ; ശേഷം സയനൈഡ് നല്‍കി കൊല്ലും ; സീരിയല്‍ കില്ലര്‍മാര്‍ പിടിയില്‍

അപരിചിതരുമായി സൗഹാര്‍ദ്ദം സ്ഥാപിക്കുകയും അവരെ സയനൈഡ് കലര്‍ന്ന പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി പണവും പണ്ടവും അപഹരിച്ചിരുന്ന സീരിയല്‍ കില്ലര്‍മാരായ മൂന്ന് സ്ത്രീകളെ ആന്ധ്രാപോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളടക്കം നാലുപേരെയാണ് ഇവര്‍ ഇതുവരെ കൊലപ്പെടുത്തിയത്. മറ്റു രണ്ടു പേരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.ആന്ധ്രാപ്രദേശിലെ തെനാലി ജില്ലയില്‍ വെച്ച് മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുല്‍റ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജൂണില്‍ നാഗൂര്‍ ബി എന്ന Read More…

Crime

മുന്‍ ജീവനക്കാരന്‍ 33കോടി തട്ടിയിട്ടും സ്വിഗ്ഗി അറിഞ്ഞില്ല ; കമ്പനിയറിഞ്ഞത് വാര്‍ഷിക കണക്കെടുപ്പില്‍

ഭക്ഷ്യവിതരണ ശൃംഖലയായ സ്വിഗ്ഗിയില്‍ നിന്നും അവരുടെ ഒരു മുന്‍ ജൂണിയര്‍ ജീവനക്കാരന്‍ 33 കോടി രൂപ തട്ടിയിട്ടും കമ്പനി അറിഞ്ഞത് വാര്‍ഷിക കണക്കെടുപ്പില്‍. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുപ്പിലാണ് ഇക്കാര്യം ബോദ്ധ്യപ്പെട്ടത്. ഇക്കാര്യം അന്വേഷിക്കാന്‍ പുറത്തെ ഒരു ടീമിനെ നിയോഗിച്ച കമ്പനി മുന്‍ ജീവനക്കാരനെതിരേ നിയമനടപടി ഫയല്‍ ചെയ്തിരിക്കുകയാണ്. മുന്‍ ജൂനിയര്‍ ജീവനക്കാരന്‍ സബ്സിഡിയറികളിലൊന്നില്‍ 326.76 മില്യണ്‍ രൂപയുടെ തട്ടിപ്പ് നടത്തിയതായി ഈ വര്‍ഷം ഗ്രൂപ്പ് തിരിച്ചറിഞ്ഞതായി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ അവലോകനത്തിന്റെ Read More…

Crime

നടുറോഡില്‍ യുവതി ബലാത്സംഗത്തിനിരയായി; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ ചിത്രീകരിച്ച് നാട്ടുകാര്‍

ഉജ്ജയിനിലെ തിരക്കേറിയ റോഡില്‍ യുവതി ബലാത്സംഗത്തിനിരയായപ്പോള്‍ വഴിയാത്രക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ലൈംഗികാതിക്രമത്തിന്റെ വീഡിയോ പിടിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കുകയും ചെയ്തു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളില്‍ ഒന്നായ കൊയ്ല ഫടക് ഏരിയയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ലോകേഷ് എന്ന പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പ്രലോഭിപ്പിച്ച് തന്നോടൊപ്പം കൊണ്ടുപോകുകയും മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുകയും മദ്യലഹരിയില്‍ റോഡരികിലെ വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതി പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി Read More…

Crime

എയിഡ്സ് രോഗിയുള്‍പ്പെടെ 50പേര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് ഫ്രഞ്ച് വനിത, പീഡനം ഭര്‍ത്താവിന്റെ സമ്മതത്തോടെ

പാരീസ്: ഒരു ദശകത്തിലേറെയായി ഭര്‍ത്താവിന്റെ സമ്മതത്തോടെ മയക്കുമരുന്ന് നൽകി തന്നെ അമ്പതോളംപേര്‍ ബലാത്സംഗം ചെയ്തതെന്ന് 72 വയസുകാരിയായ ഫ്രഞ്ച് വനിത. ഒരു തുണിപ്പാവയെപ്പോലെയും ചവറ്റുകുട്ടയെപ്പോലെയുമാണ് അവര്‍ തന്നെ കണക്കാക്കിയതെന്നും ദുരാചാരത്തിന്റെ ബലിപീഠത്തില്‍ താന്‍ ബലിയര്‍പ്പിക്കപ്പെട്ടെന്നും ഗിസെലെ പെലിക്കോട്ട് എന്ന വനിത കോടതിയില്‍ പറഞ്ഞു. ഭാര്യക്കു മയക്കുമരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം മറ്റു പുരുഷന്‍മാരെക്കൊണ്ടു ബലാല്‍സംഗം ചെയ്യിച്ചതായി ഇവരുടെ ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ട് (71) സമ്മതിച്ചിരുന്നു. പത്തു വര്‍ഷത്തിനിടെ ഇവരുടെ വീട്ടില്‍വച്ച് അമ്പതോളംപേരാണ് ഇവരെ ബലാത്സംഗം ചെയ്തത്. നൂറു Read More…

Crime

നോണ്‍വെജ് ഭക്ഷണം കൊണ്ടുവന്ന 5വയസുകാരനെ സ്കൂളില്‍നിന്ന് പുറത്താക്കി പ്രിന്‍സിപ്പല്‍

സ്കൂളില്‍ മാംസാഹാരം കൊണ്ടുവന്നതിന്റെ പേരില്‍ അഞ്ചുവയസുകാരനെ ക്ലാസില്‍ നിന്ന് പുറത്താക്കി പ്രിന്‍സിപ്പല്‍. രാജ്യം അധ്യാപക ദിനം ആഘോഷിക്കുന്ന ദിവസമാണ് ലജ്ജിപ്പിക്കുന്ന ഈ നടപടി ഉണ്ടായത്. യു.പി.യിലെ അമ്രോഹയിലുള്ള സ്വകാര്യസ്കൂളിലാണ് സംഭവം. അമ്രോഹ ഹില്‍ട്ടന്‍ കോണ്‍വെന്‍റ് സ്കൂള്‍ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിയെ ശകാരിക്കുകയും പുറത്താക്കുകയും ചെയ്തത്. സ്കൂൾ പ്രിൻസിപ്പലും വിദ്യാർത്ഥിയുടെ അമ്മയും തമ്മിലുള്ള ചൂടേറിയ വാഗ്വാദം കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സസ്യേതര ഭക്ഷണം കഴിപ്പിച്ച് എല്ലാവരെയും ഇസ്​ലാമിലേക്ക് മതം മാറ്റുകയാണ് ലക്ഷ്യമെന്ന് മകന്‍ പറഞ്ഞുവെന്ന് പ്രിന്‍സിപ്പല്‍ Read More…

Crime

‘ഗോഡ്ഫാദര്‍’ സിനിമപോലെ; എതിര്‍ത്തയാളെ ഭീഷണിപ്പെടുത്താന്‍ ശവപ്പെട്ടി കൊണ്ടിട്ടു; ഇറ്റലിയിലെ ഒറിജിനല്‍ മാഫിയാകുടുംബം

മാഫിയാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തട്ടിക്കളയുമെന്ന സൂചന നല്‍കി സാമൂഹ്യസംഘടനാ നേതാവിന്റെ വീടിന് മുന്നില്‍ ശവപ്പെട്ടി കൊണ്ടിട്ട് ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം. ഇറ്റാലിയന്‍ നഗരമായ റോമിലും പരിസരത്തും കുറ്റകൃത്യങ്ങളുടെ പരമ്പര തീര്‍ക്കുന്ന ഒരു മാഫിയ മാതൃകയിലുള്ള സംഘടിത ക്രൈം സിന്‍ഡിക്കേറ്റായ കാസമോണിക്ക ക്രൈം ഫാമിലിയാണ് ഞായറാഴ്ച ഒരു മാഫിയ വിരുദ്ധ പ്രവര്‍ത്തകയുടെ വീടിന് മുന്നില്‍ ഒരു കറുത്ത ശവപ്പെട്ടി കൊണ്ടുവെച്ച് ഭീഷണി ഉയര്‍ത്തിയത്. കാസമോണിക്കയുടെ പ്രധാന കുടുംബ വില്ലകള്‍ ആസ്ഥാനമാക്കിയ ടോര്‍ ബെല്ല മൊണാക്കയുടെ Read More…

Crime

മനുഷ്യരെ ആക്രമിക്കാത്ത ചെന്നായകള്‍ എന്നുമുതലാണ് നരഭോജികളായത്?

അമ്മയുടെ കൂടെ കിടന്നുറങ്ങിയ കുരുന്നിനെവരെ കടിച്ചുകൊല്ലുന്ന നരഭോജി ചെന്നായ. യു പി ബഹ്റൈച്ചിലെ ജനങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി. രണ്ട് മാസത്തിനിടെ ഈ മേഖലയില്‍ ചെന്നായ ആക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ 8 പേര്‍ കുട്ടികളാണ്. മനുഷ്യരെ സാധാരണയായി ആക്രമിക്കാത്ത ചെന്നായകള്‍ എപ്പോഴാണ് നരഭോജികളായത്? ആറു ചെന്നായകളടങ്ങുന്ന ഒരുകൂട്ടമാണ് ഉത്തര്‍പ്രദേശിനെ ഭീതിയിലാഴ്ത്തുന്നതെന്നാണ് വനംവകുപ്പിന്റെ അനുമാനം. ഇതില്‍ നാലെണ്ണത്തിനെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. ചെന്നായക്കൂട്ടങ്ങള്‍ പൊതുവേ അവയ്ക്കു പറ്റിയ പ്രദേശങ്ങളില്‍ മാത്രമാണ് ജീവിക്കാറും ഇരപ്പിടിക്കാറുമുള്ളത്. ഒരു ഇരയെ അല്‍പ്പാല്‍പ്പമായി ഭക്ഷിച്ച് ഒത്തിരക്കാലം കഴിയുകയും Read More…

Crime

കുട്ടികളെ പോക്കറ്റടിയും മോഷണവും പഠിപ്പിക്കാന്‍ ക്രിമിനലുകളുടെ സ്‌കൂള്‍…! ഫീസ് 3 ലക്ഷംവരെ

ജാതിയും സമുദായവുമൊക്കെ വന്‍വിഷയമായ ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഉപജീവനമാക്കി മാറ്റിയിട്ടുള്ള അനേകം ഗോത്രങ്ങളുടെ വിവരങ്ങള്‍ സിനിമയിലൂടെയും ഫീച്ചറുകളിലൂടെയും നാം കേട്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്ന സ്‌കൂളുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?. മദ്ധ്യപ്രദേശിലെ മൂന്ന് ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് ഇത്തരം സ്‌കൂളുകള്‍. മോഷണവും കളവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇവിടെ പരിചയസമ്പന്നരായ കുറ്റവാളികള്‍ പരിശീലനം നല്‍കുന്നു. ഈ കളവ് പരിശീലന സ്‌കൂളുകളില്‍ 12 വയസ്സുള്ള കുട്ടികള്‍ക്ക് പോക്കറ്റടി, മോഷണം, കവര്‍ച്ച എന്നിവയില്‍ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടുള്ളവരാണ് പരിശീലനം നല്‍കുന്നത്. Read More…

Crime

വടപ്പാവ് കഴിക്കാൻവേണ്ടി വണ്ടി ഒതുക്കി; കള്ളൻ കൊണ്ടുപോയത് 5 ലക്ഷത്തിന്റെ ആഭരണം; വിഡിയോ

പൂനെയിൽ പട്ടാപ്പകൽ നടുറോഡില്‍ 5 ലക്ഷത്തിന്റെ സ്വര്‍ണാഭരണം കവർന്നു. വായ്പയ്ക്ക് ഈടായി നൽകിയ സ്വർണം ബാങ്കിൽ നിന്ന് തിരികെയെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് മോഷണം. ദമ്പതികൾ വടാപാവ് കഴിക്കാൻ റോഡരുകില്‍ സ്കൂട്ടർ നിർത്തിയപ്പോഴായിരുന്നു മോഷണം. മോഷണദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 69 കാരനായ ദഷ്‌ട്രത് ബാബുലാൽ ധാംനെയും ഭാര്യ ജയശ്രീയുമാണ് മോഷണത്തിന് ഇരയായത്. ബാങ്കില്‍നിന്ന് മടങ്ങുംവഴി പൂനെ സോലാപൂരിൽ വടപ്പാവ് കഴിക്കാനായി സ്കൂട്ടർ നിർത്തി. ബാബുലാൽ വടപ്പാവ് വാങ്ങാനായി കടയിലേക്ക് പോയസമയത്ത് ഭാര്യ സ്കൂട്ടറിന് അരികിൽ കാത്തിരിക്കുകയായിരുന്നു. Read More…