Crime

പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ, പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ 300 വീഡിയോകൾ

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള എന്‍ജിനീയറിങ് കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന ഒരു വിദ്യാര്‍ഥിയുടെ അറിയിച്ചതിനെത്തുടര്‍ന്ന് നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഗുഡിവാഡയിലെ ഗുഡ്‌വല്ലേരു കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഒരു രാപകല്‍ ധര്‍ണ നടത്തി. ക്യാമ്പസിലെ പെണ്‍കുട്ടികളുടെ സുരക്ഷയിലും സ്വകാര്യതയിലും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചു. ‘ഞങ്ങള്‍ക്ക് നീതി വേണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കുറ്റക്കാര്‍ക്കെതിരേ Read More…

Crime

ഒപ്പം ജീവിക്കാന്‍ യുവതി സമ്മതിച്ചില്ല, കുട്ടിയെ തട്ടിക്കൊണ്ടുപോയി യുവാവ്… പിന്നെ നടന്നത് വന്‍ട്വിസ്റ്റ്

ബോളിവുഡ് സിനിമകളില്‍ കണ്ട് പഴകിയ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീിയയില്‍ നിറയുന്നത്. തട്ടിക്കൊണ്ടുപോയ രണ്ടു വയസ് പ്രായമുള്ള കുട്ടി, പൊലീസ് രക്ഷിക്കാനെത്തിയ പ്രതിയെ പിരിയാനാകാതെ പൊട്ടിക്കരയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടിയെ കൈമാറുമ്പോള്‍ പ്രതിയും വിങ്ങിപ്പൊട്ടുന്നുണ്ട് ദൃശ്യങ്ങളില്‍. രാജസ്ഥാനിലെ ജയ്പുരില്‍ സംഗനേര്‍ സദര്‍ പോലീസ് സ്‌റ്റേഷനാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. തന്നെ തട്ടികൊണ്ടുപോയ പ്രതിയുമായി അടുത്ത രണ്ടുവയസുകാരന്‍ ഒടുവില്‍ അമ്മയുടെ അടുത്തേക്കു പോകാന്‍ മടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു. അവസാനം പ്രതിയിൽ നിന്ന് ബലമായി പിടിച്ചു വാങ്ങേണ്ടിവന്നു. 2023 Read More…

Crime

47ദിവസത്തിനിടയില്‍ കൊന്നത് 8പേരെ; പരിക്കേറ്റത് 22പേര്‍ക്ക്, കൊലയാളി മനുഷ്യനല്ല

ഉത്തര്‍പ്രദേശില്‍ 8പേരെ കൊന്നു തിന്നുകയും 22 പേര്‍ക്ക് ഗുരതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ചെന്നായ്ക്കൂട്ടത്തില്‍ അഞ്ചാമനും പിടിയില്‍. ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ട് പേരാണു ചെന്നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടതോടെയാണു ചെന്നായയെ പിടികൂടാന്‍ യു.പി. സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ ഭേദിയ’ പ്രഖ്യാപിച്ചത്. ആറ് ചെന്നായകള്‍ ചേര്‍ന്നാണ് ആക്രമണങ്ങള്‍ നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവയില്‍ നാലെണ്ണത്തെ നേരത്തെ പിടികൂടിയിരുന്നു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയ ആണ്‍ ചെന്നായയാണത്രേ ഇന്നലെ പിടിയിലായത്. Read More…

Crime

മുന്‍ഭാര്യയുടെ കാമുകനെ പലതവണ കൊല്ലാന്‍ നോക്കി; ഒടുവില്‍ വിമാനത്താവളത്തിലിട്ടു കഴുത്തറുത്തു

ന്യൂഡല്‍ഹി: മുന്‍ഭാര്യയുടെ കാമുകനെ വിമാനത്താവളത്തിലിട്ട് കഴുത്തുറുത്ത് ഭര്‍ത്താവ് കൊലപ്പെടുത്തി. എയര്‍പോര്‍ട്ട് ജീവനക്കാരനായ ഇര പുറത്തിറങ്ങുന്നത് വരെ കാത്തിരുന്നായിരുന്നു യുവാവ് കൊലപാതകം നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്ന് കൊല്ലപ്പെട്ട പുരുഷനുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്ന് പ്രതിയും ഭാര്യയും 2022 ല്‍ വേര്‍പിരിഞ്ഞിരുന്നു. ഇര വിമാനത്താവളത്തില്‍ ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. പ്രതി ഇരയായ യുവാവിനെ മുമ്പ് പല തവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ Read More…

Crime

നടിയുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം

ചെന്നൈയിലെ ജാഫർഖാൻപേട്ടില്‍ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. തമിഴ് നടി രേഖ നായരുടെ കാറിടിച്ചാണ് അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ മരിച്ചത്. അപകട സമയത്ത് മഞ്ചന്‍ മദ്യലഹരിയില്‍ റോഡരികില്‍ കിടക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം കാർ നിർത്തിയില്ല, പരിക്കേറ്റയാളെ ആശുപത്രിലെത്തിച്ചത് സമീപവാസികളാണ്. കെകെ നഗർ സർക്കാർ ആശുപത്രിയിലും പിന്നീട് രായപ്പേട്ട സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും മഞ്ചൻ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗിണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. Read More…

Crime

കടല്‍ത്തീരത്ത് കുഴികുത്തുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടു ജര്‍മ്മന്‍കുട്ടികള്‍ മരണമടഞ്ഞു

ഡെന്‍മാര്‍ക്കിലെ കടല്‍ത്തീരത്ത് കുഴികുത്തുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് ജര്‍മ്മന്‍ കുട്ടികള്‍ മരിച്ചു. ഞായറാഴ്ച നോര്‍ത്ത് ജുട്ട്ലന്‍ഡിലെ നോറെ വോറുപോയര്‍ ബീച്ചില്‍ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് മുകളിലേക്ക് മണ്‍കൂന തകര്‍ന്ന് വീണു മണ്ണുമൂടി മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആണ്‍കുട്ടികള്‍ മരിച്ചതായി ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവം ഒരു ‘ദാരുണമായ അപകട’മായി അവര്‍ കണക്കാക്കുന്നു. മ്യൂണിക്കില്‍ നിന്ന് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ആണ്‍കുട്ടികളെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ 40 മിനിറ്റോളം മണലിനടിയില്‍ കുടുങ്ങിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ Read More…

Crime

ശ്മശാനങ്ങളില്‍ മന്ത്രവാദവും പൂജയും; കുടുംബത്തിലെ ആപത്ത് പ്രവചിച്ചു പണം തട്ടുന്ന സംഘം

വണ്ടിപ്പെരിയാര്‍; കുടുംബത്തിലെ ആപത്തുകള്‍ പ്രവചിച്ചും അതിന് പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത് പണം തട്ടുന്ന ഒരു സംഘങ്ങള്‍ തോട്ടം മേഖലയില്‍ പിടിമുറുക്കുന്നു. തേനി ജില്ലയിലെ ഗ്രാമത്തില്‍ നിന്നെത്തുന്ന (കോടാങ്കികള്‍) സംഘമാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തിയത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഭാഗമായി പ്രതിവിധിയായി പൂജ നടത്തുമെന്ന പേരില്‍ സ്വര്‍ണം തട്ടിയെടുത്ത് ഒരു യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വണ്ടിപ്പെരിയാര്‍ കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം . പ്രദേശവാസികള്‍ ഭൂപതി എന്ന യുവാവിനെ പിടികൂടി പീരുമേട് പോലീസിന് കൈമാറി. മേഖലയിലുണ്ടായിരുന്ന മറ്റ് കോടാങ്കികള്‍ പോലീസിനെ Read More…

Crime

വിവാഹത്തിന് മിനിറ്റുകള്‍ ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്‍ ജീവനൊടുക്കി

മലപ്പുറം: വിവാഹദിവസംതന്നെ ജീവനൊടുക്കി പ്രതിശ്രുത വരനായ യുവാവ്. മലപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം. കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. വിവാഹ മണ്ഡപത്തിലേക്ക് ഇറങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ജിബിനെ ശുചിമുറിയിൽ കൈഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടിയിലുള്ള മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു ജിബിൻ. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിച്ചു വരികെയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.

Crime

കൂട്ടുകാരന്റെ നവജാത ശിശു മരണപ്പെട്ടു; അമേരിക്കയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് വധശിക്ഷ ?

കൂട്ടുകാരന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തുകയും ഇരട്ട സഹോദരനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥിക്ക് വധശിക്ഷ ലഭിച്ചേക്കും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നിക്കോണ്‍ വിഴ്‌സി എന്ന മുപ്പതുകാരിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. സുഹൃത്തിന്റെ ആറാഴ്ച മാത്രം പ്രായമുള്ള ലിയോണ്‍ കാഡ്‌സ് എന്ന കുഞ്ഞിനെയാണ് താലോലിക്കുന്നതിനിടയില്‍ വിഴ്‌സി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ഇരട്ട സഹോദരനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിറ്റ്‌സ്ബര്‍ഗിലെ വീട്ടില്‍ ജൂണില്‍ നടന്ന സംഭവത്തില്‍ നിക്കോള്‍ വിഴ്‌സി കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴ്‌സി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് കുഞ്ഞുങ്ങളുടെ Read More…