പ്രധാന സാക്ഷി മൊഴിമാറ്റി നിരപാരാധിയാണെന്ന് വ്യക്തമായിട്ടും പ്രതിക്ക് വധശിക്ഷ നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി. അമേരിക്കയിലെ സൗത്ത് കരോലിനയില്‍ കൊലപാതകത്തിന് വധശിക്ഷ നേരിടുന്നത് നേരത്തെ ഫ്രെഡി ഓവന്‍സ് എന്നറിയപ്പെട്ടിരുന്ന 46 കാരനായ ഖലീല്‍ ഡിവൈന്‍ ബ്ലാക്ക് സണ്‍ അല്ലാ എന്നയാളാണ്. പ്രധാനസാക്ഷി ഇയാള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വെള്ളിയാഴ്ച നിശ്ചയിച്ച പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിനെതിരേ വ്യാഴാഴ്ച സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സ്‌റ്റേറ്റ സുപ്രീം കോടതി തള്ളി. അവസാന വിചാരണയില്‍ താന്‍ കള്ളം പറയുകയും ഓവന്‍സിനെ തെറ്റായിട്ടാണ് ശിക്ഷിച്ചതെന്നും Read More…
പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചുകൊന്നു, മൃതദേഹം കത്തിച്ച് ജനക്കൂട്ടം
ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു. മൃതദേഹം കത്തിച്ച് ജനക്കൂട്ടം. സാമൂഹിക മാധ്യമങ്ങളിലൂടെ മതനിന്ദാ ഉള്ളടക്കം പങ്കുവച്ച ഡോ. ഷാനവാസ് കാന്‍ബറാണ് കൊല്ലപ്പെട്ടത്. കറാച്ചിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ മിര്‍പുര്‍ഖാസിനുസമീപം ബുധനാഴ്ച രാത്രിയായിരുന്നു പോലീസ് വെടിവയ്പ്പ്. കീഴടങ്ങാന്‍ കൂട്ടാക്കാതെ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഷാനവാസ് തങ്ങള്‍ക്കു നേരേ വെടിവയ്ക്കുകയായിരുന്നുവെന്നും ഇത് ഉദ്യോഗസ്ഥരെ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും പോലീസ് പറഞ്ഞു. വെടിവയ്പ്പിനു ശേഷമാണ് മുഹമ്മദ് നബിയെ Read More…
പെണ്‍വാണിഭ സംഘം യുവതിയെ കൈമാറിയത് ഇരുപതിലേറെ പേര്‍ക്ക്
കൊച്ചിയില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വന്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ നാലുപേരെ പോലീസ് കസ്റ്റഡയില്‍ എടുത്തു. ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരിയാണു കൊച്ചിയില്‍ ലൈംഗിക പീഡനത്തിന് ഇരയായത്. എട്ടു വര്‍ഷമായി രാജ്യത്തെ ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണു പരാതി. സെറീന, ജോഗിത, വിപിന്‍ തുടങ്ങിയവരാണു പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധങ്ങളുളള പെണ്‍വാണിഭ സംഘത്തിലെ അംഗമായ സെറീനയുടെ സഹായിയായ ശ്യാം എന്ന യുവാവും മറ്റൊരു സ്ത്രീയും പിടിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. നാലു പേരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ Read More…
തലകുനിച്ച് സാംസ്കാരിക കേരളം, പള്‍സര്‍ സുനിക്ക് കോടതി മുറ്റത്ത് പുഷ്പവൃഷ്ടി, ജയ് വിളി
സാംസ്കാരിക കേരളത്തെ നാണംകെടുത്തി നടിയെ ആക്രമിച്ച കേസില്‍ ഏഴര വര്‍ഷത്തെ വിചാരണത്തടവിനുശേഷം പുറത്തിറങ്ങിയ ഒന്നാം പ്രതി പള്‍സര്‍ സുനിയെ സ്വീകരിച്ചതു മാലയിട്ട്. എറണാകുളം സബ്ജയിലില്‍ നാലേകാലോടെ കോടതി ഉത്തരവുമായെത്തിയാണു ബന്ധുക്കള്‍ പള്‍സര്‍ സുനിയെ കൊണ്ടുപോയത്. ജയിലിനുപുറത്തു പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചുമാണ് പള്‍സര്‍ സുനിയെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സുനിയുടെ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് കോടതി ഉത്തരവുമായി ജയിലിലെത്തിയിരുന്നു. കനത്തപോലീസ് കാവലിലാണു സുനി ജയിലില്‍ നിന്നും പോയത്. ഇതിനുപിന്നില്‍ ഉന്നതരുടെ പങ്കുണ്ടോയെന്നു സ്‌പെഷല്‍ Read More…
സീലിംഗ് തകര്‍ത്ത് ചാടിയിറങ്ങി മോഷണം, സിനിമകളെ വെല്ലുന്ന മോഷണദൃശ്യങ്ങള്‍… വീഡിയോ
ഒരു ത്രില്ലര്‍ സിനിമ കാണുന്ന ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അറ്റ്‌ലാന്റ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അടുത്തിടെ പുറത്തുവിട്ടത്. വീഡിയോയില്‍ പണം പരിശോധിക്കുന്ന ബിസിനസ്സിന്റെ മാനേജര്‍ കൗണ്ടറിനു പിന്നില്‍ നടക്കുന്നതാണ് ആദ്യം കാണാനാകുന്നത്. നിമിഷങ്ങള്‍ക്കുശേഷം സിനിമകളില്‍ കാണുന്ന പോലെ മുകളില്‍ നിന്ന് സീലിംഗിന്റെ അവശിഷ്ടങ്ങള്‍ താഴെ വീഴുന്നതും അതിലൂടെ ഒരു പുരുഷന്‍ മുകളില്‍നിന്ന് സീലിംഗിലൂടെ താഴേക്ക് വയറുകളില്‍ തൂങ്ങി ഇറങ്ങുന്നത് കാണാം. തുടര്‍ന്ന് പുരുഷന്‍ പേടിച്ച് പിന്നോട്ടോടുന്ന സ്ത്രീയെ കടന്നുപിടിക്കുന്നതിനിയില്‍ അവര്‍ മറിഞ്ഞ് നിലത്തുവീഴുന്നു. ഇതിനിടെ രണ്ടാമനും സീലിംഗില്‍നിന്ന് തൂങ്ങിയിറങ്ങുന്നുണ്ട്. പിന്നീട് Read More…
ഫ്രാന്‍സിനെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ വിട്ടുകൊടുത്തെന്ന് ഭര്‍ത്താവ്
ഫ്രാന്‍സിനെ ഞെട്ടിച്ച ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ബലാത്സംഗക്കേസുകളില്‍ ഒന്നിന്റെ വിചാരണയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കിയെന്നും ബലാത്സംഗം ചെയ്യാന്‍ ഡസന്‍ കണക്കിന് അപരിചിതരെ ക്ഷണിച്ചുവരുത്തിയെന്നും ആരോപിക്കപ്പെട്ട ഭര്‍ത്താവ് തന്റെ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിച്ച 71 കാരനായ ഡൊമിനിക് പെലിക്കോട്ട് പറഞ്ഞത് ഈ കോടതിമുറിയിലെ എല്ലാവരെയും പോലെ ഞാനും ഒരു ബലാത്സംഗിയാണെന്നായിരുന്നു. ‘കുറ്റത്തിന്റെ മൊത്തത്തിലുള്ള ഗൗരവം ഞാന്‍ തിരിച്ചറിയുന്നതായും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യ ഗിസെലെ പെലിക്കോട്ടിന്റെ ഗുരുതരമായ ‘ബലാത്സംഗം’ എന്ന Read More…
മലയാളത്തിലും അഭിനയിച്ച ഡോക്ടറായ നടി; സസ്പെന്‍ഷനിലാക്കിയത് മൂന്ന് IPSകാരെ
അടുത്തിടെ ആന്ധ്രാപ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ നിയമത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ പേരിലാണ് നടിയും മോഡലുമായ കാദംബരി ജേത്വാനി വാര്‍ത്തകളില്‍ നിറഞ്ഞത്. ഒരിക്കല്‍ മെഡിസിന് പഠിക്കുകയും പിന്നീട് മോഡലിംഗിലേക്ക് തിരിയുകയും നടിയായി മാറുകയും ചെയ്ത ഒരു മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മകള്‍ മലയാളം ഉള്‍പ്പെടെയുള്ള അനേകം സിനിമകളില്‍ നായികയായിട്ട് അഭിനയിച്ചിട്ടുള്ള താരമാണെന്ന് എത്രപേര്‍ക്കറിയാം? തനിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന നടിയുടെ Read More…
ഒസാമയുടെ മകന്‍ ഹംസ ജീവിച്ചിരിപ്പുണ്ടെന്നു റിപ്പോര്‍ട്ട്, സംരക്ഷണത്തിന് 450 സ്‌നൈപ്പര്‍മാര്‍
ലോകത്തെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ അല്‍ ക്വയ്‌ദ സ്‌ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവനോടെയുണ്ടെന്നും വെളിപ്പെടുത്തല്‍. സഹോദരന്‍ അബ്ദുള്ള ബിന്‍ ലാദനോടൊപ്പം അഫ്‌ഗാനിസ്‌ഥാനിലെ അല്‍ ക്വയ്‌ദയുടെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത് ഹംസയാണെന്നാണ് ‘ദി മിറര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019-ല്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തേയുള്ള വിവരം. യു.എസിനും മറ്റ് രാജ്യങ്ങള്‍ക്കും നേരേ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹംസയുടെ കൊലപാതകം Read More…
തോക്ക് പരിശീലിക്കാന്‍ ക്രിസ്‌തുവിനെ ‘ഉന്ന’മിട്ടു; വനിതാ കൗണ്‍സിലര്‍ തെറിച്ചു
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇറ്റലിയിലെ വിഖ്യാത ചിത്രകാരന്‍ ടൊമാസോ ദെല്‍ മസ വരച്ച യേശു ക്രിസ്‌തുവിന്റെയും കന്യാമറിയത്തിന്റെയും ചിത്രത്തിലേക്കു വെടിയുതിര്‍ത്ത് വിവാദത്തിലായ വനിതാ കൗണ്‍സിലര്‍ രാജിവച്ചു. കാന്റണ്‍ കൗണ്‍സിലംഗവും ഗ്രീന്‍ ലേബര്‍ പാര്‍ട്ടി നേതാവുമായ സനിജ അമേറ്റി(32) യാണ് കനത്ത പ്രതിഷേധത്തിനൊടുവില്‍ രാജിവച്ചത്. ടൊമാസോ ദെല്‍ മസ വരച്ച കന്യാമറിയത്തിന്റെയും യേശുക്രിസ്‌തുവിന്റെയും ചിത്രങ്ങളിലാണ് അമേറ്റി വെടിവയ്‌പ്പ് പരിശീലിച്ചത്. പുനസൃഷ്‌ടിക്കപ്പെട്ട ഈ ചിത്രങ്ങളിലേക്ക് ഉന്നം പിടിക്കുന്നതിന്റെയും വെടിയുണ്ടകള്‍ തുളച്ചുകയറിയതിന്റെയും ചിത്രങ്ങള്‍ കഴിഞ്ഞയാഴ്‌ച അവര്‍ തന്റെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തു. അബദ്ധം Read More…














