Crime Featured

വീട്ടിൽകയറാൻ ശ്രമിച്ച കള്ളന്മാരെ ഒറ്റക്ക് തുരത്തിയോടിച്ച് യുവതി, സിസിടിവി ദൃശ്യങ്ങൾ

മനുഷ്യ വാസമുള്ള ഇടങ്ങളിലെല്ലാം കള്ളന്മാരും പിടിച്ചുപറിക്കാരും ഉണ്ടാകും. കവർച്ചക്കാർക്ക് മുന്നിൽ പകച്ചുപോകുന്ന നിരവധിപേരുണ്ട്. എന്നാൽ ശക്തിയായി പ്രതികരിക്കുന്നവരുമുണ്ട്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം നടത്തിയ മൂന്നു കള്ളന്മാരെ തുരത്തിയോടിച്ചിരിക്കുകയാണ് ഒരു വീട്ടമ്മ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. പകൽ സമയത്താണ് മൂന്നു കവർച്ചക്കാർ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം നടത്തിയത്. വീട്ടമ്മ ഒറ്റക്ക് ഇവരെ തടയാൻ ശ്രമം നടത്തിയെങ്കിലും , Read More…

Crime

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട ; പിടികൂടിയത് 2000 കോടിയുടെ 500 കിലോ കൊക്കെയ്ന്‍

ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പോലീസ് റെയ്ഡിലൂടെ കണ്ടെത്തിയത് 2,000 കോടിയിലധികം വിലമതിക്കുന്ന 500 കിലോ കൊക്കെയ്ന്‍. മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ഉയര്‍ന്ന പാര്‍ട്ടികളില്‍ ഉപയോഗിക്കാനായി ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് വന്‍ കൊക്കെയ്ന്‍ കയറ്റുമതിക്ക് പിന്നിലെന്ന് വിശ്വസിക്കപ്പെടുന്നു. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആയിരുന്നു റെയ്ഡ് നടത്തിയത്. രാജ്യതലസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ കൊക്കെയ്ന്‍ ചരക്കാണിത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയിലെടുത്ത നാല് പ്രതികളെ Read More…

Crime

വിദ്യാർഥിയോട് കൊടുംക്രൂരത: മുടിയിൽ പിടിച്ച് വലിച്ചിഴച്ചശേഷം അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഗുജറാത്തിലെ അഹമ്മദാബാദിൽ വിദ്യാർഥിയോട് അധ്യാപകന്റെ കൊടുംക്രൂരത. വിദ്യാർത്ഥിയെ അതിക്രൂരമായി മർദിച്ച ശേഷം അധ്യാപകൻ മുടിയിൽ പിടിച്ച് വലിച്ചിഴച്ചതായിട്ടാണ് പരാതി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ അധ്യാപകനെ സ്കൂൾ അധികൃതർ പുറത്താക്കി. വീഡിയോ ഓൺലൈനിൽ വലിയ ശ്രദ്ധ നേടിയതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് നടപടി എടുത്തത്. റിപ്പോർട്ടുകൾ അനുസരിച്ച് ഒരു സ്വകാര്യ സ്കൂളിൽ സെപ്തംബർ 24 ന് ഏകദേശം 8:00 AM മണിയോടെയാണ് സംഭവം നടന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ അധ്യാപകൻ വിദ്യാർത്ഥിയുടെ അടുക്കൽ എത്തുന്നതും ബലമായി മുടിയിൽ Read More…

Crime

രക്ഷിക്കാനായില്ല, കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് മകനും അച്ഛനും ദാരുണാന്ത്യം

മുസ്സൂറിയിലെ ടുനെറ്റ ഗ്രാമത്തിൽ കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് അച്ഛനും മകനും ദാരുണമരണം. ഇരുവരുടെയും മരണ വാർത്ത ഗ്രാമത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. 47 വയസ്സുള്ള സുന്ദർലാലും 8 വയസ്സുള്ള മകൻ അഭിഷേകുമാണ് ആക്രമണത്തിൽ മരണപ്പെട്ടത്. പശുക്കളെ മേയ്ക്കാൻ പോയ സമയത്താണ് ആക്രമണം നേരിട്ടത്. മേയ്ക്കുന്നതിനിടയിൽ രണ്ടുപേരെയും പെട്ടെന്ന് കൂട്ടത്തോടെ കടന്നൽ ആക്രമിക്കുകയും കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അക്രമണത്തിനിടെ സുന്ദർലാൽ തന്റെ മകന്റെ മുകളിലേക്ക് ചാടി വീഴുകയും മകനെ കടന്നൽ കുത്താതെ രക്ഷിക്കാൻ നോക്കുകയും ചെയ്തിരുന്നു. എന്നാൽ Read More…

Crime

നായയെ കല്ലിനടിച്ചു കൊന്നശേഷം സ്കൂട്ടറിൽ കെട്ടിവലിച്ച് യുവാക്കളുടെ ക്രൂരത: ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ

മധ്യപ്രദേശിലെ ഗുണയിൽ തെരുവുനായയോട് യുവാക്കളുടെ കൊടുംക്രൂരത. കല്ലുകൊണ്ട് നായയെ അടിച്ചുകൊന്ന ശേഷം സ്കൂട്ടറിൽ ജഡം കെട്ടിവലിച്ചു. ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വാഴ്ച ഗുണയിലെ നയാ പുര പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലാണ് ക്രൂരമായ പ്രവൃത്തി പതിഞ്ഞത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരു യുവാവ് നായയെ വടികൊണ്ട് അടിച്ച് അവശനാക്കിയശേഷം സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കയറുകയും നായയെ അതിൽ കെട്ടിവലിക്കുന്നതുമാണ് കാണുന്നത്. തുടർന്ന് യുവാവ് നായയെ വിജനമായ ഒരു തുറസായ കൊണ്ടുവരുന്നതാണ് കേട്ടിവലിച്ചു കൊണ്ടുവരുന്നതാണ് കാണുന്നത്. തുടർന്ന് ആരും Read More…

Crime

5കോടിയുടെ ഫെരാരികാര്‍ മോഷണം പോയി; എയര്‍പാഡ് ഉപയോഗിച്ച് ഉടമ തിരിച്ചുപിടിച്ചു

ആപ്പിളിന്റെ സാങ്കേതികവിദ്യ എത്രത്തോളം ഉപയോഗപ്രദമാകുമെന്ന് കാണിക്കുന്ന ഒരു സ്‌റ്റോറിയില്‍ മോഷണത്തില്‍ പോയ അഞ്ചുകോടിയുടെ ആഡംബര ഫെരാരികാര്‍ എയര്‍പാഡ് ഉപയോഗിച്ച് ഉടമ തിരിച്ചുപിടിച്ചു. കണക്റ്റികട്ടിലെ ഗ്രീന്‍വിച്ചില്‍ നടന്ന സംഭവത്തില്‍ ഒരാളുടെ പുതിയ ഫെരാരി കാറാണ് മോഷണം പോയത്. എന്നാല്‍ കാറിനുള്ളില്‍ ഉടമയുടെ എയര്‍പാഡുകള്‍ ഉണ്ടായിരുന്നത് കള്ളന് വിനയായി. എന്താണ് സംഭവിച്ചതെന്ന് ഉടമ തിരിച്ചറിഞ്ഞയുടനെ, തന്റെ എയര്‍പോഡുകളുടെ സ്ഥാനം ട്രാക്കുചെയ്യാന്‍ ഐഫോണിലെ ‘ഫൈന്‍ഡ് മൈ’ ഫീച്ചര്‍ ഉപയോഗിച്ചു. എയര്‍പോഡുകള്‍ സിഗ്‌നലുകള്‍ അയച്ചതോടെ അവ ഇപ്പോഴും മോഷ്ടിച്ച കാറിനുള്ളില്‍ തന്നെയുണ്ടെന്ന് മനസ്സിലാക്കി. Read More…

Crime

വന്യജീവി സങ്കേതത്തില്‍നിന്നും പുറത്തുവന്ന കാണ്ടാമൃഗം വഴിയാത്രക്കാരനെ ആക്രമിച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി: അസമില്‍ കാണ്ടാമൃഗം പിന്തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മോറിഗാവ് ജില്ലയിലെ പോബിതോറ വന്യജീവി സങ്കേതത്തിന് സമീപം ഉണ്ടായ സംഭവത്തില്‍ 37കാരന്‍ തന്റെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ വന്യജീവി സങ്കേതത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ കാണ്ടാമൃഗം വാഹനത്തിന് അരികിലേക്ക് വന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയില്‍ താമസിക്കുന്ന സദ്ദാം ഹുസൈന്‍ എന്നയാളാണ് മരണമടഞ്ഞത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്ന മൃഗം Read More…

Crime

കൊടും ക്രൂരത: അമ്മയെ മരത്തിൽ കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ച് ആൺമക്കൾ

ഗർത്താല: പടിഞ്ഞാറൻ ത്രിപുരയെ വിറപ്പിച്ച് കൊലപാതകം. 62 കാരിയായ സ്ത്രീയെ ആൺമക്കൾ മരത്തിൽ കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മരണപ്പെട്ട സ്ത്രീയുടെ രണ്ട് ആൺമക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചമ്പക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട ഇവര്‍ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്. “ഒരു സ്ത്രീയെ Read More…

Crime

തൃശൂരിൽ സ്വർണം കവർന്ന സംഘത്തലവൻ റോഷൻ ഇന്‍സ്റ്റഗ്രാം താരം, അരലക്ഷത്തോളം ഫോളോവേഴ്സ്

ദേശീയ പാതയില്‍ കാര്‍ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് ഇന്‍സ്റ്റഗ്രാം താരം. കവര്‍ച്ച ആസൂത്രണം ചെയ്തത് പത്തനം തിട്ട സ്വദേശിയായ റോഷന്‍ വര്‍ഗീസിന് ഏതാണ്ട് അരലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇയാള്‍ മോഷ്ടവാണെന്ന് ഫോളോവേഴ്സ് മിക്കവര്‍ക്കും അറിയില്ല. റോഷന്റെ പേരില്‍ 22 കേസുകളുണ്ട്. മോഷണം നടന്ന സമയത്ത് അതുവഴി പോയ സ്വകര്യ ബസില്‍ പതിഞ്ഞ ദൃശ്യമാണ് നിര്‍ണായകമായത്. റോഷന്റെ സംഘത്തില്‍പ്പെട്ട തിരുവല്ല ആലംതുരുത്തി മാങ്കുളത്തില്‍ ഷിജോ, ഊളക്കല്‍ സിദ്ദിഖ് , നിശാന്ത്, Read More…