ഭക്ഷണ ശുചിത്വവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും വാർത്തകളുമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനിടയിൽ മഹ്ബൂബ് നഗറിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട വിചിത്രമായ ഒരു സംഭവം കാണികളിൽ അസ്വസ്ഥത ഉണ്ടാക്കിയിരിക്കുകയാണ്. ഡ്രെയിനേജ് വെള്ളത്തിൽ പഴങ്ങൾ കഴുകിയ ഒരു കച്ചവടക്കാരനെ പ്രദേശവാസികൾ കയ്യോടെ പിടികൂടിയ വാർത്തയാണിത്. ഇങ്ങനെ കഴുകിയ പഴങ്ങൾ പിറ്റേ ദിവസം വിൽക്കാൻ ആയിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. കഴിക്കാൻ മാത്രമല്ല നവരാത്രി പൂജക്കുവേണ്ടിയും ആളുകൾ ഈ പഴങ്ങൾ വാങ്ങുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. സംഭവം പുറത്തറിഞ്ഞതോടെ കടുത്ത ജനാരോഷമാണ് ഇതിനെതിരെ Read More…
പ്രതികാരകൊലപാതകം; 36 കാരനെ കൊന്ന 14 കാരനെ 50 തവണ കുത്തി, പിന്നെ കത്തിച്ചു
ഫ്രാന്‍സിലെ രണ്ടാമത്തെ വലിയതും എന്നാല്‍ ഏറ്റവും ദരിദ്ര നഗരവുമായ മാര്‍സെയി മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളാല്‍ വലയുകയാണ്. ബുധനാഴ്ച ഇവിടെ കൊല്ലപ്പെട്ടത് 14 കാരനാണ്. 50 ലധികം തവണ കുത്തേറ്റ പയ്യനെ ജീവനോടെ കത്തിച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 36 കാരനും ഫുട്ബോള്‍ കളിക്കാരനുമായ നെസിം റംദാന്‍ എന്നയാള്‍ വെടിയേറ്റു മരിച്ച കേസുമായി ബന്ധപ്പെട്ടാണ് 14 കാരന്റെയും കൊലപാതകമെന്നാണ് സംശയിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ റംദാനോട് പ്രതികാരം ചെയ്യാന്‍ ജയിലില്‍ കിടക്കുന്ന ഒരു 26കാരന്‍ 14 കാരനെ വാടകയ്ക്ക് Read More…
അവസാനത്തെ നരഭോജി ചെന്നായയെയും ഗ്രാമവാസികള്‍ കൊന്നു; നാടിനെ മാസങ്ങളോളം വിറപ്പിച്ച കൊടും ഭീകരര്‍ക്ക് വിരാമം
ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ മാസങ്ങളോളം നീണ്ട ആക്രമണ പരമ്പരകള്‍ നടത്തിയ ചെന്നായ കൂട്ടത്തെ ഉന്മൂലനം ചെയ്ത് ഗ്രാമവാസികള്‍. ബഹ്റൈച്ചിലെ മഹ്സി മേഖലയെ നാളുകളോളം വിറപ്പിച്ച ആറംഗ ചെന്നായ്ക്കൂട്ടത്തെയാണ് ഗ്രാമവാസികള്‍ കൊലപെടുത്തിയത്. ശനിയാഴ്ച തമാച്പൂര്‍ ഗ്രാമത്തില്‍ ആടിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രാമവാസികള്‍ അവസാന ചെന്നായയെ കൊന്നത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചെന്നായയുടെ മൃതദേഹം പുറത്തെടുത്തു. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ചെന്നായയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഗ്രാമത്തില്‍ അവശേഷിച്ച ആറാമത്തെ ചെന്നായയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു Read More…
വീടിനുള്ളിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റില്‍
നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക “ലൈംഗിക ബന്ധം” പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമൽ കൗണ്ടി ഡെപ്യൂട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പണി പൂർത്തിയാകാത്ത വീട്ടിൽ സംശയാസ്പദമായ നിലയിൽ ഒരു വ്യക്തിയെ കണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഡെപ്യൂട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ , മാസിയും ഒരു “പ്രായപൂർത്തിയാകാത്തയാളും ലൈംഗിക ബന്ധം പുലർത്തുന്നതായി കണ്ടെത്തിയെന്ന് കോമൽ Read More…
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മാതാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി
പൂനെ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും നടനും മോഡലുമൊക്കെയായ സലില്‍ അങ്കോളയുടെ മാതാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പൂനെയിലെ ഫ്‌ളാറ്റില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിവുകള്‍ സ്വയം വരുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മാലാ അശോക് അങ്കോളയുടെ (77) മൃതദേഹം ഉച്ചയോടെ ഡെക്കാന്‍ ജിംഖാന ഏരിയയിലെ പ്രഭാത് റോഡിലെ ഫ്‌ളാറ്റിലാണ് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വീട്ടുജോലിക്കാരി ഫ്‌ളാറ്റിലേക്ക് വരികയും ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് പുറത്തറിയുന്നത്. ”ബന്ധുക്കള്‍ എത്തി Read More…
ദു:സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുന്നു, മോഷ്ടിച്ച വിഗ്രഹം കള്ളന്‍ തിരിച്ചുകൊടുത്തു
മോഷണത്തിന് പിന്നാലെ വീട്ടില്‍ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടാകുകയും നിരന്തരം ദു:സ്വപ്നങ്ങള്‍ കാണുകയും ചെയ്യുന്നതിനെ തുടര്‍ന്ന് കള്ളന്‍ മോഷ്ടിച്ച വിഗ്രഹം തിരികെ കൊണ്ടുവന്നു കൊടുത്തു. ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ പുണ്യനഗരമായ പ്രയാഗ്രാജിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സംഭവത്തില്‍ തന്റെ കുറ്റസമ്മത കത്തും മാപ്പുപറച്ചിലും കള്ളന്‍ നടത്തിയിട്ടുണ്ട്. പ്രയാഗ്രാജിലെ ട്രാന്‍സ്-ഗംഗാ പോക്കറ്റില്‍ നവാബ്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രസിദ്ധമായ ഗൗഘട്ട് ആശ്രമത്തിന് സമീപമുള്ള ക്ഷേത്രത്തില്‍ നിന്നാണ് മോഷ്ടാവ് രാധാകൃഷ്ണന്റെ വിലയേറിയ അഷ്ടധാതു വിഗ്രഹം മോഷ്ടിച്ചത്. എന്നാല്‍ അതിന് ശേഷം തനിക്ക് സമാധാനമായി Read More…
ഉക്രെയിനുമേല്‍ റഷ്യ ഒഡാബ് – 9000 പ്രയോഗിച്ചു? മാരക സ്ഫോടനമുള്ള ‘ബോംബുകളുടെയും പിതാവ്’
യൂറോപ്പിലെയും മദ്ധ്യേഷ്യയിലെയും യുദ്ധങ്ങള്‍ ആശങ്കയുടേയും അസമാധാനത്തിന്റെയും മുള്‍മുനയില്‍ കൊണ്ട് നിര്‍ത്തിയിരിക്കെ ആണവായുധഭീതിയിലാണ് ലോകം. ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളില്‍ ഉക്രെയിന് മേല്‍ റഷ്യ ‘എല്ലാ ബോംബുകളുടെയും പിതാവ്’ എന്നറിയപ്പെടുന്ന ഒഡാബ് – 9000 (ODAB 9000 ) പരീക്ഷിച്ചതായി സംശയം. ഉക്രേനിയന്‍ പട്ടണമായ വോവ്ചാന്‍സ്‌കില്‍ അടുത്തിടെ നടത്തിയ ആക്രമണത്തില്‍ ഉക്രെയ്നില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സൂചനകള്‍. ലോകത്തെ ഏറ്റവും ശക്തിയുള്ള ആണവേതര ആയുധമായി കണക്കാക്കുന്ന ഒഡാബ് – 9000 ഒരു ‘വാക്വം Read More…
16കാരി മകളെ കാണാനില്ലെന്ന് 46 കാരന്റെ പരാതി ; കണ്ടെത്തിയപ്പോള്‍ പിതാവിനെതിരേ പോക്‌സോകേസായി
പതിനാറുകാരിയായ മകളെ കാണാനില്ലെന്ന പരാതി നല്‍കിയ 46കാരനെ, മകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്‌സോ അടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 7.30 ഓടെ വീട്ടില്‍ നിന്ന് ഇറങ്ങിയ മകളെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് രാവിലെ ഒമ്പത് മണിയോടെ സെന്‍ട്രല്‍ മുംബൈയിലെ പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ക്രൈംബ്രാഞ്ചുമായി ചേര്‍ന്ന് പോലീസ് പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ Read More…
പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ 18 കാരന്‍; 2ലക്ഷം കൊടുത്ത് IPSകാരനായെന്ന് വാദം
ഐപിഎസ് ഓഫീസറായി നിയമനം ലഭിക്കാന്‍ ഒരാള്‍ക്ക് 2 ലക്ഷം രൂപ നല്‍കിയെന്ന് 18 കാരന്റെ അവകാശവാദം. പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ മിഥ്‌ലേഷ് കുമാര്‍ മാഞ്ചി എന്ന 18 കാരനാണ് ഇക്കാര്യം അവകാശപ്പെട്ടത്. ദേശീയ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മിഥ്‌ലേഷ് കുമാറിന്റെ ഒരു വീഡിയോ പങ്കിട്ടതോടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സെപ്തംബര്‍ 20 ന് ബീഹാറിലെ ജാമുയിയ പോലീസ് സ്റ്റേഷനിലാണ് യുവാവ് ഐപിഎസ് ഓഫീസറുടെ വേഷം ധരിച്ച് തോക്കുമായി ഹാജരായത്. ഇയാള്‍ വ്യാജനാണെന്ന് പോലീസ് Read More…














