Crime

ബ്രാഡ് പിറ്റായി അഭിനയിച്ച് തട്ടിപ്പ്; ഫ്രഞ്ച് യുവതിക്ക് നഷ്ടമായത് ഏഴ് കോടി രൂപ…!

ഹോളിവുഡിലെ സൂപ്പര്‍താരം ബ്രാഡ്പിറ്റായി അഭിനയിച്ച് ഫ്രഞ്ച് യുവതിയില്‍ അജ്ഞാതന്‍ തട്ടിയെടുത്തത് ഏഴുകോടി രൂപ. ബ്രാഡ്പിറ്റെന്ന വ്യാജേനെ യുവതിയുമായി ഡേറ്റിംഗില്‍ ഏര്‍പ്പെടുകയും കാന്‍സര്‍ ചികിത്സയെന്ന് പറഞ്ഞ് പണം തട്ടുകയുമായിരുന്നു. ഒടുവില്‍ ഒറിജിനല്‍ ബ്രാഡ്പിറ്റിന്റെ ഒറിജിനല്‍ പ്രണയകഥ കണ്ടതോടെയാണ് യുവതിയ്ക്ക് താന്‍ തട്ടിപ്പിനിരയാകുകയാണെന്ന് മനസ്സിലായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആള്‍മാറാട്ടവും ഉള്‍പ്പെട്ടയുള്ള തട്ടിപ്പിനാണ് ഫ്രഞ്ച് വനിത ഇരയായത്. 2023 ഫെബ്രുവരിയില്‍ ഇന്റീരിയര്‍ ഡിസൈനറായ ആനിക്ക് ബ്രാഡ് പിറ്റിന്റെ അമ്മയാണെന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം ലഭിച്ചതോടെയാണ് സംഭവത്തിന്റെ Read More…

Crime

വിവാഹത്തിന് ലിവിംഗ് ടുഗദര്‍ പങ്കാളിയുടെ നിര്‍ബ്ബന്ധം; കൊന്ന് മൃതദേഹം യുവാവ് സൂക്ഷിച്ചത് 8 മാസത്തോളം

ഭോപ്പാല്‍: വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ലിവിംഗ് ടുഗദര്‍ പങ്കാളിയെ കൊന്ന് മൃതദേഹം യുവാവ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് എട്ടു മാസത്തോളം. മധ്യപ്രദേശിലെ ദേവാസില്‍ നടന്ന സംഭവത്തില്‍ വിവാഹിതനായ സഞ്ജയ് പാട്ടിദാര്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ആഭരണങ്ങള്‍ ധരിച്ച് കഴുത്തില്‍ കുരുക്കിനൊപ്പം കൈകള്‍ ബന്ധിച്ച നിലയില്‍ സാരി ധരിച്ച യുവതിയുടെ അഴുകിയ മൃതദേഹം വെള്ളിയാഴ്ച പ്രതി സഞ്ജയ് പാട്ടിദാര്‍ വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് കണ്ടെത്തി. ഇരയായ പിങ്കി പ്രജാപതി കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പോലീസ് പറഞ്ഞു. Read More…

Crime

പഴയ നാണയങ്ങള്‍ വന്‍ലാഭത്തിന് വില്‍ക്കാന്‍ നോക്കി; യുവാവിന് നഷ്ടമായത് 58.26 ലക്ഷം രൂപ

പഴയ നാണയങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി വില്‍ക്കാന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് 58.26 ലക്ഷം രൂപ. ഫേസ്ബുക്കില്‍ കണ്ട ഒരു പരസ്യത്തിന്റെ പിന്നാലെ പോയ മാംഗ്‌ളൂരുകാരനാണ് സൈബര്‍ കുറ്റവാളികളുടെ മോശം കളിയില്‍ കുടുങ്ങിയത്. നവംബര്‍ 25 ന്, ഫേസ്ബുക്കിലൂടെ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍, പഴയ നാണയങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങുമെന്ന് അവകാശപ്പെടുന്ന ഒരു പരസ്യം കണ്ടതോടെയാണ് മംഗളൂരുകാരന്റെ പരീക്ഷണകാലം ആരംഭിച്ചത്. ലാഭകരമായ ഓഫറില്‍ വീണ ഇയാള്‍ തന്റെ പഴയ നാണയങ്ങള്‍ വെച്ച് വന്‍ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് തിരിച്ചടിയായത്. പരസ്യത്തില്‍ ക്ലിക്ക് Read More…

Crime

ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി അയോധ്യയിലെ രാമക്ഷേത്രത്തില്‍ എത്തി ; ഗുജറാത്തി ബിസിനസുകാരന്‍ പിടിയില്‍

ക്യാമറ ഘടിപ്പിച്ച കണ്ണാടിയുമായി അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന ആരോപണത്തില്‍ ഗുജറാത്തി യുവാവ് അറസ്റ്റില്‍. വഡോദര സ്വദേശിയായ ജാനി ജയ്കുമാറാണ് പിടിയിലായത്. ഇയാളുടെ കൂളിംഗ്ഗ്ളാസില്‍ നിന്ന് പ്രകാശം മിന്നുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അയോധ്യ രാമക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്നും സന്ദര്‍ശകരെയും ഭക്തരെയും നിരോധിച്ചിട്ടുണ്ട്. മതപരമായ സ്ഥലത്ത് ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ചതിനാണ് ഇയാളെ പിടികൂടിയത്. പ്രതി ക്ഷേത്ര സമുച്ചയത്തിലെ സിംഗ്ദ്വാറിന് സമീപം നില്‍ക്കുമ്പോഴായിരുന്നു ഗ്ലാസില്‍ നിന്ന് Read More…

Crime

ഒന്നും മോഷ്ടിക്കാനായില്ല; വീട്ടുകാരിയ്ക്ക് ചുംബനം നല്‍കി, കള്ളനെതിരേ ബലാത്സംഗത്തിനും മോഷണത്തിനും കേസ്

മോഷണത്തിനായി വീട്ടില്‍ കടന്ന കള്ളന്‍ വിലപിടിപ്പുള്ളതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീട്ടുകാരിയെ ചുംബിച്ച് കടന്നുകളഞ്ഞു. പോലീസ് അറസറ്റ്് ചെയ്ത യുവാവിനെതിരേ മോഷണത്തിനും ബലാത്സംഗത്തിനും പോലീസ് കേസെടുത്തു. മുംബൈയിലെ മലഡില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ പ്രദേശവാസിയായ യുവാവാണ് പ്രതി. മലഡിലെ കുറാര്‍ പ്രദേശത്തെ വീട്ടില്‍ ആയിരുന്നു കള്ളന്‍ കയറിയത്. എന്നാല്‍ വീടിനുള്ളില്‍ ഇയാള്‍ക്ക് വിലപിടിച്ചതൊന്നും കണ്ടെത്താന്‍ കഴിയാതെ വരികയായിരുന്നു. സംഭവത്തില്‍ പിന്നീട് യുവതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവാവിനെ പിന്നീട് കണ്ടെത്തുകയും ചെയ്തു. ജനുവരി 3 ന് രാത്രിയിലായിരുന്നു Read More…

Crime

ക്രിസ്മസ് ദിനത്തില്‍ പന്നികളുടെ ആക്രമണം ; വൃദ്ധയെ കൊലപ്പെടുത്തി പകുതി ഭക്ഷിച്ചു…!

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനമായ ക്രിസ്മസ് ദിനത്തില്‍ ഒഹിയോയിലെ ഒരു വൃദ്ധയെ പന്നികള്‍ ആക്രമിച്ചു കൊന്ന ശേഷം ശരീരം ഭാഗികമായി തിന്നതായി റിപ്പോര്‍ട്ട്. ഒഹിയോ പടസ്‌ക്കലയിലെ മിങ്ക് സ്ട്രീറ്റിലെ 75 കാരി റെബേക്ക വെസ്റ്റര്‍ഗാര്‍ഡ് റിഗ്നിയാണ് പന്നിയുടെ ആക്രമണത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഡിസംബര്‍ 25 ന് മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ പടികളില്‍ ‘കാലുകളില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒഹായോയിലെ നോര്‍ട്ടനിലുള്ള അവളുടെ മരുമകളുടെ വസതിയില്‍ ക്രിസ്മസ് ദിന ആഘോഷങ്ങള്‍ക്കായി എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ റെബേക്ക Read More…

Crime

അടിച്ച് പൂസായി കാമുകിയുടെ കാറില്‍ നിന്നും വീണ് ഭര്‍ത്താവ് മരിച്ചു; ഭാര്യ ആവശ്യപ്പെട്ടത് 82,000 യുഎസ് ഡോളർ നഷ്ടപരിഹാരം

മദ്യപിച്ച് ലക്കുകെട്ട് കാമുകിയുടെ കാറില്‍നിന്നും പുറത്തേക്ക് തെറിച്ചുവീണു മരണത്തിനിരയായ പുരുഷന്റെ കാര്യത്തില്‍ നഷ്ടപരിഹാരമായി ആറു ലക്ഷം യുവാന്‍ ചോദിച്ച ഭാര്യയുടെ ഹര്‍ജി കോടതി തള്ളി. ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ പക്ഷേ കാറില്‍ മതിയായ സുരക്ഷ പാലിക്കാതിരുന്ന കാമുകിക്ക് 60,000 യുവാന്‍ പിഴയിട്ടു. വാങ് എന്ന് പേരുള്ള യുവാവാണ് വിവാഹേതര ബന്ധത്തിന്റെ ഭാഗമായി കാമുകി ലിയുവിന്റെ കാറില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ യാത്ര ചെയ്ത് അപകടത്തില്‍ പെട്ടത്. 2023 ജൂലൈയിലെ ഒരു രാത്രിയില്‍, ലിയു ഡ്രൈവ് ചെയ്യുന്നതിനിടെ Read More…

Crime Oddly News

തടവുകാരെ ചാട്ടവാറിനടിച്ചും ലൈംഗിക ദുരുപയോഗം ചെയ്തും രസിച്ച പെണ്‍കുട്ടി; ക്രൂരതയുടെ മുഖമായി ഇര്‍മ

ലോകത്ത് ക്രൂരതകളുടെ അദ്ധ്യായങ്ങള്‍ രചിച്ച നാത്സി ഭരണകൂടത്തില്‍ ക്രൂരതയുടെ പര്യായങ്ങളായി മാറിയ അനേകം പുരുഷന്‍മാരുണ്ട്. ഹിറ്റലറും ഹിംലറുമൊക്കെ ഉദാഹരണങ്ങളാണ് . നാത്സി വനിതകളില്‍ ഏറ്റവും ക്രൂരയാരെന്ന് ചോദിച്ചാല്‍ ഒരു പേര് മാത്രമാകും ഉത്തരം. ഇര്‍മ ഗ്രെസ്. ആല്‍ഫ്രഡ് – ബെര്‍ത്ത ദമ്പതികളുടെ മകളായി 1923 ലാണ് ഇര്‍മ ജനിച്ചത്. ഇര്‍മയ്ക്ക് 13 വയസ്സുള്ളപ്പോള്‍ ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തില്‍ വിഷമിച്ച് അമ്മ ബെര്‍ത്ത ആത്മഹത്യ ചെയ്തു. 14 വയസ്സുള്ളപ്പോള്‍ ഇര്‍മ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി. ശേഷം ഒരു ഫാമിലും പിന്നെ Read More…

Crime

‘അമ്മയെയും സഹോദരിമാരെയും വില്‍ക്കാന്‍വയ്യ, ഞാന്‍ അവരെ കൊന്നു’ ; കൊലപാതകിയുടെ വെളിപ്പെടുത്തല്‍

ലഖ്നൗ: ഭൂമാഫിയ വീടും പറമ്പും തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ സഹോദരിമാരെ വില്‍ക്കുന്നത് തടയാന്‍ വേണ്ടിയാണ് താന്‍ എല്ലാവരേയും കൊലപ്പെടുത്തിയതെന്ന് കൂട്ടക്കുരുതി നടത്തിയ യുവാവിന്റെ വെളിപ്പെടുത്തല്‍ വീഡിയോ. ലഖ്നൗവിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞദിവസം അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 24 കാരനായ യുവാവിന്റേതെന്ന് കരുതുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സഹോദരിമാരെ വില്‍ക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ അവരുടെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി പിതാവിന്റെ അനുവാദത്തോടെയാണ് താന്‍ ഈ ക്രൂരകൃത്യം നടത്തിയതെന്ന് യുവാവ് വീഡിയോയില്‍ വെളിപ്പെടുത്തുന്നു. അര്‍ഷാദ് എന്ന യുവാവാണ് കഴിഞ്ഞ Read More…